എന്താണ് 'അഗ്നിപഥ്' പദ്ധതി?
★ പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ 'അഗ്നിവീരന്മാർ' എന്നറിയപ്പെടും. ഈ വർഷം തന്നെ പദ്ധതി ആരംഭിക്കും.
★ ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. പെൺകുട്ടികൾക്കും പദ്ധതിയിൽ ചേരാം.
★ അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ പി.എഫിന് സമാനമായ സാമൂഹിക സുരക്ഷാ പദ്ധതി 'സേവാനിധി' പാക്കേജ്' എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി നല്‍കേണ്ടതില്ല.
★ ആദ്യവര്‍ഷം 30,000 (കൈയില്‍ ലഭിക്കുന്നത് 21,000) രൂപയും
രണ്ടാംവര്‍ഷം 33,000 (23,100) രൂപയും
മൂന്നാംവര്‍ഷം 36,500 (25,580) രൂപയും
നാലാംവര്‍ഷം 40,000 (28,000) രൂപയുമാണ് ശമ്പളം.
★ അഗ്നിവീര്‍ സൈനികരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് IGNOU - Universityമായി ചേര്‍ന്ന് മൂന്ന് വര്‍ഷത്തെ പ്രത്യേക ബിരുദ കോഴ്സ് ആരംഭിക്കും.
☆ആറ് മാസത്തിനുള്ളില്‍ 25,000 പേരുടെ നിയമനം.
☆നാവിക സേന -3000,
☆കരസേന -40,000,
☆വ്യോമസേന -3500 എന്നിങ്ങനെയാകും നിയമനം
★ നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.
★ ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നല്കിയതിന് പിന്നാലെയാണ് സേനകൾ പുതിയ റിക്രൂട്ട്മെന്‍റ് പദ്ധതി പ്രഖ്യാപിച്ചത്.
★ ഉത്തരാഖണ്ഡും യുപിയും അഗ്നിവീര്‍ പദ്ധതിയുടെ റിക്രൂട്ട്മെന്‍റ് ഡേറ്റ് പ്രഖ്യാപിച്ചു. ഒരു മാസത്തിനുള്ളില്‍ തന്നെ മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിക്കാനാണ് സൈന്യത്തിന്‍റെ തീരുമാനം.
★ പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 ലക്ഷം കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.
★ 2022-23 ലെ 5,25,166 കോടി രൂപയുടെ പ്രതിരോധ ബജറ്റിൽ പ്രതിരോധ പെൻഷനുകൾക്കായി 1,19,696 കോടി രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. റവന്യൂ ചെലവുകൾക്കായി 2,33,000 കോടി രൂപ വകയിരുത്തി. റവന്യൂ ചെലവിൽ ശമ്പളം നൽകുന്നതിനും സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമുള്ള ചെലവുകൾ ഉൾപ്പെടുന്നു.
★ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വി.ആർ. ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.......
■ റിക്രൂട്ട്മെന്‍റ് നടപടികൾ
★ നിലവിൽ സൈന്യത്തിൽ ചേരാനുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ അതേപടി അഗ്നിപഥിനും തുടരും.
★ ഉയർന്ന പ്രായപരിധി 21-ൽനിന്ന് 23 ആക്കി ഉയർത്തും. കഴിഞ്ഞ രണ്ടുവർഷം നിയമനങ്ങൾ നടക്കാത്തത് പരിഗണിച്ചാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഈ വർഷത്തേക്കു മാത്രമാണ് ഈ ഉയർന്ന പ്രായപരിധി ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.
★ റാലികളിലൂടെ വര്‍ഷത്തില്‍ രണ്ടുതവണ റിക്രൂട്ട്മെന്റ് നടത്തും.
★ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് മൂന്നര വര്‍ഷത്തെ നിയമനവുമാണു നല്‍കുക.
★ തുടക്കത്തിൽ 30,000 രൂപയുള്ള ശമ്പളം സേവനത്തിന്‍റെ അവസാനത്തിൽ 40,000 രൂപയായി വർധിക്കും. ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുമ്പോള്‍ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കും.
★ നാല് വര്‍ഷത്തെ സൈനിക സേവനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഏഴ് അര്‍ദ്ധ സൈനിക പൊലീസ് വിഭാഗങ്ങളിലേക്ക് മുന്‍ഗണനയുണ്ടായിരിക്കും. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്എഫ്, ഐടിബിപി, എന്നവയിലടക്കം മുന്‍ഗണനയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
■ഇൻഷുറൻസ് , നഷ്ടപരിഹാരം
★ സേവനത്തിനിടെ സൈനികൻ മരിച്ചാൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് സഹായം കുടുംബാംഗങ്ങൾക്ക് ലഭിക്കും . പ്രീമിയം ഈടാക്കാതെയാണ് ഈ പരിരക്ഷ .
★ സർവീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപകൂടി കുടുംബത്തിന് ലഭിക്കും . സേവാനിധിയിലെ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപ കുടുംബാംഗങ്ങൾക്ക് ലഭിക്കും .
★ ഇതോടൊപ്പം സേവനം നടത്താൻ കഴിയാതെപോയ കാലയളവിലെ മുഴുവൻ ശമ്പളവും നൽകും .
★ സേവനത്തിനിടയിൽ അത്യാഹിതമുണ്ടായി ശാരീരിക പ്രശ്നങ്ങളുണ്ടായാൽ മെഡിക്കൽ അധികൃതരുടെ ശുപാർശ പ്രകാരം ശാരീരിക പ്രശ്നങ്ങളുടെ തോതനുസരിച്ച് നഷ്ടപരിഹാരം നൽകും .
★ 50 ശതമാനം ശാരീരിക പ്രശ്നങ്ങൾക്ക് 15 ലക്ഷം രൂപ ,
75 ശതമാനത്തിന് 25 ലക്ഷം രൂപ ,
100 ശതമാനം ശാരീരിക പ്രശ്നങ്ങൾക്ക് 44 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം .
■ പദ്ധതിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ
★ സൈന്യത്തിന്റെ പ്രൊഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മുൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
★ തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണ്.
★ പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നൽകി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് ഇവരുടെ വിമർശനം.
★ പ്രതിരോധ മേഖലയിൽ ചെലവു കുറക്കാനുള്ള സർക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന് വിമർശനമുണ്ട്. കുറഞ്ഞ വേതനത്തിന് കുറഞ്ഞ കാലത്തേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് അഗ്നിപഥിൽ ചെയ്യുന്നത്. പിരിഞ്ഞുപോകുമ്പോൾ ഇവർക്ക് നിശ്ചിത തുക നൽകുക മാത്രമാണ് ചെയ്യുന്നത്. പെൻഷനോ പൂർവ സൈനികർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഓരോ വർഷവും ഇങ്ങനെ സൈന്യത്തിലേക്ക് താൽക്കാലിക സർവിസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് സർക്കാർ പരിപാടി എന്നവർ ആരോപിക്കുന്നു.
★ പ്രതിരോധ പെൻഷൻ തുകയിൽ ഗണ്യമായ കുറവുണ്ടാകും.
■ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്.
》》 സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും അത് സൈന്യത്തിന് കൂടുതൽ യുവത്വം നൽകുമെന്നുമാണ് സർക്കാറുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകർഷിക്കുമെന്നതും അവർ നേട്ടമായി പറയുന്നു. നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും. അഗ്നിപഥ് പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലുവര്‍ഷത്തെ സേവനത്തിനിടയില്‍ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികര്‍ക്കു വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കും
★ കരസേനാ ഉപമേധാവി ലഫ്റ്റ്നന്റ് ജനറൽ ബി.എസ്.രാജു
》》 അഗ്നിവീർന്മാരെ നിയമിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു. അടുത്ത 6 മാസം കൊണ്ട് കാൽലക്ഷം അഗ്നിവീർ സൈനികരെ നിയമിക്കും.
തൊട്ടടുത്ത വർഷം 15,000 പേരെ നിയമിക്കും. അടുത്ത 10 വർഷത്തിനുള്ളിൽ സേനയുടെ 25 ശതമാനവും അഗ്നിവീർ സൈനികർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ ശരാശരി പ്രായം 26 ആക്കി കുറയ്ക്കാൻ അഗ്നിപഥ് പദ്ധതി സഹായിക്കും.
■ പ്രതിപക്ഷ വിമര്‍ശനം
★ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 8.72 ലക്ഷം ഒഴിവുകളുള്ളതായി കേന്ദ്രം ഈ വർഷമാദ്യം പാർലമെന്‍റിൽ അറിയിച്ചിരുന്നു. രണ്ട് വർഷത്തിനപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തൊഴിലവസരങ്ങൾ കൂട്ടാനുള്ള കേന്ദ്രത്തിന്‍റെ നിർണായക നീക്കം. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പല തവണ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
★ രാഹുല്‍ ഗാന്ധി
》》ഇന്ത്യ ഇരുവശങ്ങളിൽ നിന്നും ഭീഷണി നേരിടുമ്പോൾ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സേനയുടെ അച്ചടക്കവും ഊർജവും വിട്ടുവീഴ്ച ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
★ പ്രിയങ്ക ഗാന്ധിയും
》》 സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ബിജെപി സർക്കാർ പരീക്ഷണ ശാലയാക്കി മാറ്റുകയാണെന്നും. വർഷങ്ങളായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ, സര്‍ക്കാറിന് ഒരു ഭാരമായി തോന്നുന്നുണ്ടോയെന്നും ചോദിച്ചു
★ എതിർപ്പുമായി വിരമിച്ച സൈനിക ഉദ്യോഗസ്ഥർ .
》》സമൂഹത്തെ സൈനികവത്ക്കരിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആരോപണം . നാല് വർഷത്തിന് ശേഷം വിരമിക്കുന്ന സൈനികർ നേരിടുന്ന തൊഴിലില്ലായ്മ ഗുരുതര സാമൂഹിക പ്രശ്നങ്ങളിലേക്കും വഴിവയ്ക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു .
★ വരുണ്‍ ഗാന്ധി
》》തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് 25% പേരെ മാത്രമാണ് 15 വര്‍ഷത്തേക്ക് നിയമിക്കുന്നത്. മറ്റുള്ളവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലാണ്. അങ്ങനെയാവുമ്പോള്‍ 75 ശതമാനത്തോളം ആളുകള്‍ തൊഴില്‍രഹിതരാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നാല് വര്‍ഷത്തെ വിരമിക്കല്‍ സമയമാകുമ്പോഴേക്കും ഇവരുടെ പ്രായപരിധിയും വര്‍ധിക്കും. ഇത് മറ്റ് ജോലികള്‍ ലഭിക്കുന്നതിനും തടസ്സമാവും. ഇതിന് പുറമെ ഇവര്‍ക്ക് നല്‍കുന്ന പരിശീലന ചെലവടക്കമുള്ളത് വെറുതെയാകും. .ഓരോ വര്‍ഷവും ഇത് വര്‍ധിക്കുകയും ചെയ്യും. പ്രതിരോധ ബജറ്റിന് അനാവശ്യമായ ഭരമുണ്ടാക്കിവെക്കുമെന്നും, കരാര്‍ വ്യവസ്ഥയില്‍ നാല് വര്‍ഷത്തേക്ക് സൈനികരെ നിയമിക്കുമ്പോള്‍ യുവാക്കള്‍ക്ക് സൈന്യത്തോടുള്ള താല്‍പര്യം കുറയുമെന്ന് വരുണ്‍ഗാന്ധി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചു.
★ സിപിഎം നേതാവ് എം എ ബേബി.
》》 യുവ ആർഎസ്എസ് പ്രവർത്തകരെ പിൻവാതിലിലൂടെ ഒരു അർധ സൈനികദളമായി സംഘടിപ്പിക്കാനും അതിനായി ഖജനാവിലെ പണം ഉപയോഗിക്കാനുമുള്ള കുറുക്കുവഴിയാണ് പദ്ധതിയെന്ന് അദ്ദേഹം ആരോപിച്ചു
■ പ്രതിഷേധം
★ പദ്ധതിക്കെതിരെ ബിഹാർ, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം
★ അഗ്നിപഥ് (Agneepath Scheme) പദ്ധതിക്കെതിരെ ഇന്നലെ ബിഹാറിൽ (Bihar) നടന്ന പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമനം നടക്കുമ്പോൾ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് ബിഹാറില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ദേശീയ പാതയില്‍ ടയറുകൾ കത്തിച്ച് ഉപരോധിച്ചായിരുന്നു പ്രതിഷേധം. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
★ കേന്ദ്രസര്‍ക്കാര്‍ പുതിയ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായാണ് സൈനിക റിക്രൂട്ട്മെന്‍റ് റാലിയുടെ രീതി തന്നെ മാറുന്നത്. കൊവിഡില്‍ നിന്നും കരകേറുന്നതിനിടെ സൈന്യത്തിലെ സ്ഥിര ജോലിയും അവസാനിക്കുകയാണെന്നും ഇനി കരാര്‍ ജോലിയാണ് ഉണ്ടാകുകയെന്നുള്ള തെറ്റിദ്ധാരണയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായതെന്ന് കരുതുന്നു.
★ ബിഹാറിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത്. മുസാഫിര്‍പൂരില്‍ കടകള്‍ തകര്‍ത്തു. ബക്സറില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. #justiceforarmystudents എന്ന പേരില്‍ ഹാഷ്ടാഗ് ക്യാമ്പൈനും പ്രതിഷേധക്കാര്‍ തുടക്കം കുറിച്ചു. ഇനി അഗ്നിപഥ് റിക്രൂട്ട്മെന്‍റുകള്‍ മാത്രമേ സൈന്യത്തിന് ഉണ്ടാകൂവെന്നും സൈനികവക്താക്കള്‍ വ്യക്തമാക്കിയിരുന്നു.
■ വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ വിശദീകരണം
★ അഗ്നിവീരന്മാരുടെ ഭാവി സുരക്ഷിതമല്ലേ..?
》》സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് - അവർക്ക് സാമ്പത്തിക പാക്കേജും ബാങ്ക് ലോൺ സ്കീമും ലഭിക്കും.
കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്- 12 ക്ലാസ് തത്തുല്യ സർട്ടിഫിക്കറ്റും തുടർ പഠനത്തിനായി ബ്രിഡ്ജിംഗ് കോഴ്സും.ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക്- CAPF കളിലും സംസ്ഥാന പൊലീസിലും മുൻഗണന നൽകും.മറ്റ് മേഖലകളിലും അവർക്കായി നിരവധി വഴികൾ തുറന്നിരിക്കുന്നു.
★അഗ്നിപഥിന്റെ ഫലമായി യുവാക്കൾക്കുള്ള അവസരങ്ങൾ കുറയുമോ..?
》》യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കാനുള്ള അവസരങ്ങൾ വർദ്ധിക്കും. വരും വർഷങ്ങളിൽ, സായുധ സേനയിലെ നിലവിലെ റിക്രൂട്ട്‌മെന്റിന്റെ മൂന്നിരട്ടിയായിരിക്കും അഗ്നിവീർ റിക്രൂട്ട്‌മെന്റ്.
★ സേനയിലെ കെട്ടുറപ്പിനെ ബാധിക്കുമോ..?
》》 റെജിമെന്റൽ സംവിധാനത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല. വാസ്തവത്തിൽ അത് കൂടുതൽ പരിഗണന ലഭിക്കുകയാണ്. കാരണം ഏറ്റവും മികച്ച അഗ്നിവീറുകളാകും തിരഞ്ഞെടുക്കപ്പെടുക. ഇത് യൂണിറ്റിന്റെ കെട്ടുറപ്പ് കൂടുതല്‍ ദൃഢമാക്കും.
★ ഇത് സായുധ സേനയുടെ ഫലപ്രാപ്തിയെ ദോഷകരമായി ബാധിക്കുമോ..?
》》ഇത്തരം ഹ്രസ്വകാല എൻലിസ്റ്റ്മെന്റ് സമ്പ്രദായം മിക്ക രാജ്യങ്ങളിലും നിലവിലുണ്ട്, ഇതു മികച്ച സമ്പ്രദായമായി കണക്കാക്കപ്പെടുന്നു. ആദ്യ വർഷം റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീരന്മാരുടെ എണ്ണം സായുധ സേനയുടെ 3% മാത്രമായിരിക്കും.
കൂടാതെ, നാല് വർഷത്തിന് ശേഷം സൈന്യത്തിൽ വീണ്ടും ചേരുന്നതിന് മുമ്പ് അഗ്നിവീറുകളുടെ പ്രകടനം പരിശോധിക്കും. അതിനാൽ, ഉയർന്ന റാങ്കുകളിലേക്ക് മികച്ച ഉദ്യോഗസ്ഥരെ സൈന്യത്തിന് ലഭിക്കും
★ 21 വയസ്സുള്ളവർ പക്വതയില്ലാത്തവരും സൈനിക സേവനത്തിൽ ആശ്രയിക്കാൻ കഴിയാത്തവരുമാണോ..?
》》ലോകമെമ്പാടുമുള്ള മിക്ക സൈന്യങ്ങളും യുവാക്കളെയാണ് ആശ്രയിച്ചിരിക്കുന്നത്.
അനുഭവപരിചയമുള്ളവരേക്കാൾ കൂടുതൽ ചെറുപ്പക്കാർ ഉണ്ടാകുന്ന ഒരു സമയത്തും ഉണ്ടാകില്ല. നിലവിലെ സ്കീം 50%-50%, വളരെ സാവധാനത്തിൽ, ചെറുപ്പക്കാരുടെയും പരിചയസമ്പന്നരായ സൂപ്പർവൈസറി റാങ്കുകളുടെയും ശരിയായ അനുപാതത്തിൽ മാത്രമേ കൊണ്ടുവരൂ.
★ അഗ്നിവീരന്മാർ സമൂഹത്തിന് അപകടകാരികളായും, തീവ്രവാദികളായും മാറുമോ...?
》》ഇത് ഇന്ത്യൻ സായുധ സേനയുടെ ധാർമികതയ്ക്കും മൂല്യങ്ങൾക്കും അപമാനമായമായ പ്രചാരണമാണിത്. നാലുവർഷം യൂണിഫോം ധരിച്ച യുവാക്കൾ ജീവിതകാലം മുഴുവൻ രാജ്യത്തിനുവേണ്ടി പ്രതിജ്ഞാബദ്ധരായിരിക്കും. ഇപ്പോൾ പോലും ആയിരക്കണക്കിന് ആളുകൾ സായുധ സേനയിൽ നിന്ന് വിരമിക്കുന്നുണ്ട്. പക്ഷേ അവർ ദേശവിരുദ്ധ സേനയിൽ ചേരുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
★ മുൻ സായുധ സേനാ ഉദ്യോഗസ്ഥരോട് കൂടിയാലോചന നടന്നിട്ടുണ്ടോ...?
》》 കഴിഞ്ഞ രണ്ട് വർഷമായി സായുധസേനാ ഉദ്യോഗസ്ഥനുമായി വിപുലമായ കൂടിയാലോചനകൾ.
ഈ വിഷയത്തിൽ നടത്തി. മിലിട്ടറി ഓഫീസർമാരുള്ള സൈനിക ഓഫീസർമാരുടെ വകുപ്പാണ് നിർദ്ദേശം തയ്യാറാക്കിയത്. വകുപ്പ് തന്നെ ഈ സർക്കാരിന്റെ സൃഷ്ടിയാണ്. പല മുൻ ഉദ്യോഗസ്ഥരും പദ്ധതിയുടെ ഗുണങ്ങൾ തിരിച്ചറിയുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
■ മറ്റു രാജ്യങ്ങളില്‍
★ അമേരിക്ക
》》അമേരിക്കയിൽ 1.4 ദശലക്ഷം സൈനികരുടെ സൈന്യമുണ്ട്, ഇവിടെ റിക്രൂട്ട്‌മെന്റുകൾ സ്വമേധയാ നടക്കുന്നു. ഭൂരിഭാഗം സൈനികരെയും നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നു, ആവശ്യമെങ്കിൽ സൈനികർക്ക് നാല് വർഷത്തേക്ക് കൂടി നീട്ടി നൽകും. ഈ സൈനികർക്ക് മുഴുവൻ സേവനത്തിനും അപേക്ഷിക്കാം കൂടാതെ 20 വർഷം സേവനമനുഷ്ഠിച്ചാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്. നേരത്തെ വിരമിക്കുന്ന സൈനികർക്ക് അലവൻസ് നൽകും.
★ സ്വീഡൻ
》》 വർദ്ധിച്ചുവരുന്ന ദേശീയ സുരക്ഷാ അപകടങ്ങൾ ചൂണ്ടിക്കാട്ടി സ്വീഡിഷ് സർക്കാർ 2017-ൽ സൈനിക നിർബന്ധം പുനരാരംഭിക്കാൻ തീരുമാനിച്ചു. 2018 മുതൽ 4,000-ത്തിലധികം സ്ത്രീകളെയും പുരുഷന്മാരെയും സേവനത്തിനായി വിളിച്ചിട്ടുണ്ട്. മൊത്തം 13,000 യുവാക്കളെ ഇതില്‍ നിന്ന് തിരഞ്ഞെടുത്തു.
★ ചൈന
》》ചൈനയിൽ സൈനികരെ നിർബന്ധമായും റിക്രൂട്ട് ചെയ്യുന്നു. പ്രതിവർഷം 4.5 ലക്ഷം സൈനികരെ ഇവിടെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ചൈനയിൽ ഉയർന്ന യുവജനസംഖ്യയുണ്ട്, അതിനാൽ ഓരോ വർഷവും 8 ദശലക്ഷം ആളുകൾ ഈ റിക്രൂട്ട്മെന്റിന് തയ്യാറാണ്. ഇതിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് രണ്ട് വർഷം സർവീസ് നടത്താൻ അവസരം നൽകുകയും അതിൽ 40 ദിവസത്തെ പരിശീലനം നൽകുകയും ചെയ്യുന്നു. സെലക്ഷൻ നിയമങ്ങളുടെ അടിസ്ഥാനത്തിൽ, ഈ സൈനികരിൽ പലരെയും മുഴുവൻ സേവനത്തിലും നിലനിർത്തുന്നു. രണ്ട് വർഷം സേവനമനുഷ്ഠിച്ച സൈനികർക്ക് അവരുടെ ബിസിനസ്സ് ആരംഭിക്കുന്നതിന് കിഴിവിൽ വായ്പ നൽകുന്നു. ഇതിന് പുറമെ നികുതി ആനുകൂല്യങ്ങളും ലഭിക്കും.
★ ഫ്രാൻസ്
》》 കരാർ അടിസ്ഥാനത്തിലാണ് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി നിരവധി റിക്രൂട്ട്മെന്റ് മോഡലുകൾ ഉണ്ട്. ഒരു വർഷത്തെ പുതുക്കാവുന്ന കരാറുകൾ മുതൽ അഞ്ച് വർഷത്തെ കരാറുകൾ വരെ, സൈനികർക്ക് മൂന്ന് മാസത്തെ പരിശീലനവും 19 വർഷം സേവനമനുഷ്ഠിക്കുന്നവർക്ക് പെൻഷന്റെ ആനുകൂല്യവും ലഭിക്കും.
★റഷ്യ
》》റഷ്യയിൽ, റിക്രൂട്ട്മെന്റിന്റെ ഒരു ഹൈബ്രിഡ് മോഡൽ ഉപയോഗിക്കുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് സായുധ സേനയിൽ കരാറുകൾ ഉണ്ടാക്കുന്നത്. ഇതിന് കീഴിൽ ഒരു വർഷത്തെ പരിശീലനത്തിന് ശേഷം ഒരു വർഷത്തെ സേവനം നൽകുന്നു. അതിനുശേഷം അവ റിസർവിൽ സൂക്ഷിക്കുന്നു. ഇവരിൽ നിന്ന് സ്ഥിരം സൈനികരെയും റിക്രൂട്ട് ചെയ്യുന്നു. ഈ സൈനികർക്ക് സർവകലാശാലകളിൽ പ്രവേശനത്തിൽ ഇളവ് നൽകുകയും സൈനിക സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം നൽകുകയും ചെയ്യുന്നു.
★ ഇസ്രായേൽ
》》എല്ലാവരും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് ഈ രാജ്യത്ത് അത്തരമൊരു നിയമം ഉണ്ട്. പുരുഷന്മാർ കുറഞ്ഞത് 32 മാസവും സ്ത്രീകൾ 24 മാസവും സേവനമനുഷ്ഠിക്കണം. ഈ സേവനത്തിന് ശേഷം, അവർ റിസർവ് ലിസ്റ്റിൽ സൂക്ഷിക്കുകയും എപ്പോൾ വേണമെങ്കിലും ഡ്യൂട്ടിക്ക് വിളിക്കുകയും ചെയ്യാം. ഈ സൈനികർക്ക് അടിസ്ഥാന പരിശീലനം നൽകുന്നു. ഇവരിൽ 10 ശതമാനം പേർ സൈന്യത്തിൽ ചേരുകയും ഏഴു വർഷത്തേക്ക് കരാറിൽ ഏർപ്പെടുകയും ചെയ്തവരാണ്. ഒരു സൈനികന് കുറഞ്ഞത് 12 വർഷത്തെ സേവനത്തിന് ശേഷം പെൻഷന് അർഹതയുണ്ട്.
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://t.me/MaheshB4
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ് ,SOURCE , കടപ്പാട്
★ https://twitter.com/rajnathsingh/status/1536640278697652225?t=3bdab52H4L542jyV5TsxBQ&s=19
★ https://m.economictimes.com/news/defence/what-is-the-agnipath-scheme-who-all-can-apply-all-you-need-to-know/amp_articleshow/92225306.cms
★ https://twitter.com/ANI/status/1536627117982552064?t=6SW_v2suDVpffCT8UqNqTQ&s=19
★ https://www.mathrubhumi.com/news/india/priyanka-gandhi-slams-agnipath-scheme-armed-forces-a-laboratory-for-bjp-1.7608672
★ https://www.timesnownews.com/jobs/agneepath-recruitment-2022-indian-armys-agnipath-recruitment-scheme-age-limit-how-to-join-explained-article-92203419
★ https://www.asianetnews.com/gallery/india-news/agneepath-scheme-protest-to-more-states-rdka2p
★https://www.mathrubhumi.com/videos/news-in-videos/ex-militants-against-new-agnipath-recruitment-for-military-jobs-1.7608636
★ https://www.madhyamam.com/india/what-is-agneepath-scheme-1027912
★ https://zeenews.india.com/india/agneepath-scheme-all-you-need-to-know-about-indian-army-recruitment-2022-2474467.html
★ https://malayalam.news18.com/amp/news/explained/the-myth-and-facts-about-agneepath-project-by-union-government-rv-538680.html
★ https://www.business-standard.com/article/current-affairs/mayawati-asks-govt-to-reconsider-agneepath-scheme-calls-it-unfair-122061600365_1.html
★ https://www.mathrubhumi.com/news/india/government-grants-one-time-waiver-in-the-upper-age-limit-for-agnipath-scheme-from-21-to-23-1.7612065
★ https://twitter.com/varungandhi80/status/1537291459224911872?t=yOuM6wP5FRo5wXvJ1Bwubg&s=19
★ https://www.mathrubhumi.com/news/india/violent-protests-in-bihar-against-agnipath-scheme-1.7611054
★ https://twitter.com/priyankagandhi/status/1537006567421116416?t=7G7pHsoBP8Eq3vpSvNjENA&s=19
★ https://www.mathrubhumi.com/careers/news/agneepath-recruitment-2022-1.7610964
★ https://twitter.com/RahulGandhi/status/1537020665215131648?t=GKXNTJl0ze5g_eK7Ioc3oA&s=19
★ https://www.mathrubhumi.com/careers/features/all-about-the-agnipath-recruitment-scheme-for-the-armed-forces-1.7605620
★ https://malayalam.samayam.com/latest-news/kerala-news/cpm-leader-ma-baby-criticize-agneepath-scheme/articleshow/92271622.cms
★ https://www.zoomnews.in/en/news-detail/agnipath-like-schemes-in-many-countries-like-america-israel-army-recruitment.html
★ https://m.timesofindia.com/india/government-unveils-radical-scheme-to-recruit-soldiers-for-4-years/amp_articleshow/92214121.cms
★ https://www.ndtv.com/india-news/agnipath-recruitment-scheme-unveiled-here-are-a-few-key-details-3065970
♥
No comments:
Post a Comment