ജൂതന്മാർ ഭാരതത്തിൽ
ഭാരതത്തിലെത്തിയ ജൂതന്മാർ ആദ്യം കാലുകുത്തിയത് കേരളത്തിലായിരിക്കണം .
പിന്നീടവർ ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും എത്തി . 1951 - ലെ സെൻസസ് പ്രകാരം ഭാരതത്തിലാകമാനം ഇരുപത്തിയാറായിരത്തിലധികം ജൂതന്മാരുണ്ടായിരുന്നു . പിന്നീട് നടന്ന ഓരോ സെൻസസിലും ജൂതന്മാരുടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞുവന്നു . ഇപ്പോൾ ഭാരത ത്തിൽ വളരെ കുറച്ച് ജൂതന്മാരെ അവശേഷിക്കുന്നുള്ളു . ബാക്കിയുള്ളവരെല്ലാം ഇസ്രയേലിലേക്ക് കുടിയേറിക്കഴിഞ്ഞു . - കേരളത്തിനു പുറത്തുളള ജൂതന്മാരിൽ ഒരു ഭാഗം ജർമ്മനി , ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽനിന്ന് ഹിറ്റ്ലറെ പേടിച്ച് ഇവിടെ എത്തിയവരായിരു ന്നു . കൊൽക്കത്ത , ബോംബെ തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞിരുന്ന ഇവരെ യൂറോപ്യൻ ജൂതന്മാർ എന്നാണു വിളിച്ചിരുന്നത് . പൂനയിലും മറ്റും താമസിച്ചിരുന്ന മറാട്ടാ ജൂതന്മാരാണ് എണ്ണത്തിൽ കൂടുതൽ . ബേനി ഇസ്രയേൽ അഥവാ ഇസ്രയേൽ സന്തതികൾ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത് . നൂറ്റാണ്ടുകളായി അവരവിടെ താമസമുറപ്പിച്ചിട്ട് . ഇവ രുടെ കുടിയേറ്റത്തെക്കുറിച്ചറിയുവാൻ വ്യക്തമായ രേഖകൾ ലഭ്യമല്ല . എണ്ണവ്യാപാരമാണ് പ്രധാന തൊഴിൽ . ഇവർക്കിടയിൽ കറുത്തവർഗ്ഗക്കാ തുമുണ്ട് . ബേനി ഇസയേലികൾ കൂട്ടുകുടുംബവ്യവസ്ഥയിലാണ് ജീവി ക്കുന്നത് . കേജികൾ എന്നാണ് ഇവരുടെ പുരോഹിതന്മാർ അറിയപ്പെടു ന്നത് . ഷാർഹാര ഹാഹിം ( കാരുണ്യകവാടം ) എന്നാണ് പ്രധാന സിനഗോഗിന്റെ പേര് . അവരിൽ കുറച്ചുപേർ മാത്രമേ ഇന്ന് ഭാരതത്തിൽ അവശേ ഷിക്കുന്നുള്ളൂ .
★ മിസോറാമിലെ ഒരു ഗോത്രം ജൂതപാരമ്പര്യം അവകാശപ്പെടുന്നു ണ്ടെന്ന് 1970 - ലും , മണിപ്പൂരിലെ മറ്റൊരു ഗോത്രം ജൂതപാരമ്പര്യത്തിൽ ജീവിച്ചുപോരുന്നുണ്ടെന്ന്
★ 1981 - ലൂം കണ്ടെത്തി . പത്തൊമ്പതാം നൂറ്റാ ണ്ടിൽ ബ്രിട്ടീഷ് പാതിരിമാർ ക്രിസ്തുമതത്തിൽ നിർബന്ധിച്ച് ചേർത്ത ങ്കിലും അവർ ജൂതരീതികൾ കൈവിട്ടില്ല . ഇവരുടെ ശരീരഘടനയും ഭാഷയും ജൂതഗോത്രങ്ങളോട് സാമ്യമുണ്ടായിരുന്നില്ലെങ്കിലും ആചാര രീതികളിൽ പലതിനും പുരാതന ജൂതരീതികളോട് സാമ്യമുണ്ടായിരുന്നു . 2006 - ൽ ഇസയേലിൽ നിന്ന് നൂറു റാബിമാരുടെ ( പണ്ഡിത പുരോഹിത ന്മാരുടെ ) സംഘമെത്തി അവരുടെ ആചാരരിതികളും ഐതിഹ്യങ്ങളും മറ്റും പഠനവിധേയമാക്കി . രണ്ടു ഗോത്രങ്ങളിലെയും ഏതാനും സ്ത്രീ പുരുഷന്മാരുടെ ഡി . എൻ . എ . പരിശോധന നടത്തി . ആ പരിശോധനയിൽ ഇസ്രയേലിലെ ചിലരുടെ ഡി . എൻ . എ യുമായി അടുത്ത ബന്ധം കണ്ടെത്തി . അതോടെ എല്ലാ സംശയങ്ങളു നീങ്ങി . അവരെ ജൂതരായി അംഗീകരിച്ചു .
★ മിസോറമിലേത് ബനിമെനാൾ ഗോത്രത്തിന്റെയും മണിപ്പൂരിലേത് ബെനെ എഫയിം ഗോത്രത്തിന്റെയും പിന്മുറക്കാരാണെന്നാണ് റാബിമാരുടെ അഭിപ്രായം . മിസോറമിലും മണി പ്പൂരിലും ആകെ 9000 പേരാണ് ഈ വിഭാഗങ്ങളിലുള്ളത് . ഇവരിൽ വലി യൊരു ഭാഗം ഇതിനകം ഇസയേലിൽ എത്തിക്കഴിഞ്ഞു . ബാക്കിയുള്ള വരും സ്വപ്നഭൂമിയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് .
■ കേരളത്തിലെ ജൂതന്മാർ
പ്രാചീനകാലം മുതൽക്കേ ജൂതന്മാരും കേരളവും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു . ബി . സി . 970 - ൽ സോളമൻ ചക്രവർത്തിയുടെ വാണിജ്യക്കപ്പലുകൾ കേരളത്തിൽ വരാൻ തുടങ്ങിയത് മുതലാണ് ആ ബന്ധം ആരംഭിച്ചത് . എന്നാൽ ജൂതന്മാർ കൂട്ടത്തോടെ കേരളത്തിലേക്ക് കുടിയേ റിപ്പാർക്കാൻ തുടങ്ങിയത് എ . ഡി . ഒന്നാം നൂറ്റാണ്ടിൽ ജറുസലേമിലെ രണ്ടാം ദേവാലയം നശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് . അക്കാലത്ത് പതിനായിരത്തോളം ജൂതന്മാർ കേരളത്തിൽ എത്തിയെന്നാണ് വിശ്വാസം . രാജാവ് അവർക്ക് താമസത്തിനും വ്യാപാരത്തിനും വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു . കൊടുങ്ങല്ലൂർ , പാലയൂർ , പന്തലായിനി , ഏഴിമല , മാള തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യം താമസമുറപ്പിച്ചത് . ചാവക്കാട്ടെ ജൂതക്കുന്നും , ജൂതബസാറും , മാടായിലെയും മേത്തലയിലെയും ജൂതക്കുളങ്ങളും ഇതിനുള്ള തെളിവുകളാണ് . കാലക്രമത്തിൽ കേരളത്തിലെ ജൂതന്മാർ വ്യാപാരംകൊണ്ട് വമ്പിച്ച സാമ്പത്തികനേട്ടം കൈവരിച്ചു . ഇവർ ഭരണാധികാരികളിൽനിന്ന് ചില വിശേഷ അധികാരങ്ങൾ നേടുകയും ചെയ്തു . ഭാസ്കര രവിവർമ്മയുടെ 1000 -ാമാണ്ടത്തെ | ജൂതശാസനം ജോസഫ് റമ്പാൻ എന്ന ജൂതപമാണിക്ക് പ്രത്യേക അധി - കാരങ്ങൾ അനുവദിച്ചുകൊടുത്തതിന്റെ രേഖയാണ് .
★ സഞ്ചാരികളുടെ വിവരണങ്ങളിൽ ഒട്ടേറെ സഞ്ചാരികൾ കേരളത്തിലെ ജൂതരെക്കുറിച്ച് തങ്ങളുടെ ഗ്രന്ഥങ്ങ ളിൽ പരാമർശിച്ചിട്ടുണ്ട് .
അവരിൽ പ്രമുഖർ ഇബ്നു ഖുർദാദ് ബേ ( എ . ഡി . 844 - 48 ) , ബെൻജമിൻ ( എ . ഡി . 1167 ) , അബുൽഫിദാ ( എ . ഡി . 1213 ) , ജോർഡാനസ് ( 1321 - 1330 ) , ഒരൊറിക് ( 1322 ) , ഇബനുബത്തൂത്ത ( 1343 ) , നിക്കോളോ കോണ്ടി ( 1420 ) , ഡി . പൈവ ( 1686 ) എന്നിവരാണ് . ഇവരെ കൂടാതെ പോർട്ടുഗീസുകാരനായ ഗാസ്കർ കൊറിയ , ജൂതമഹാ കവിയായ ഹെലവി , അൻകബേസ് , റെബറുനിസം , ഇബ്നു ഇസ് , അണ് ഹാം , ഡേവിഡ് ഹില്ലൻ തുടങ്ങിയവരെല്ലാം കേരളത്തിലെ ജൂതന്മാരെക്കുറിച്ചും. ജൂതനേതാവായിരുന്ന ജോസഫ് റമ്പാനെക്കുറിച്ചും എഴുതിയിട്ടുണ്ട്.
മുന്‍ സൂചിപ്പിച്ച് എല്ലാ സഞ്ചാരികളും കേരളത്തിലെ ജൂതസമൂഹങ്ങറിച്ച് ചെറുതും വലുതുമായ വിവരണങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും വിടത്തെ ജൂതരുടെ ജീവിതത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന പ്രാമാണിക രേഖ ഡി . പൈവയുടെ ഗ്രന്ഥമാണ് .
1685 - ൽ ആംസ്റ്റർഡാമിൽനിന്നും കേരളത്തിലേക്ക് ഒരു ജൂതപ്രതിനിധി സംഘം പുറപ്പെട്ടു . കേരളത്തിലെ ജൂതന്മാരുടെ ജീവിതരീതിയെക്കുറിച്ചും രം അറിയുന്നതിനായിരുന്നു ഇത് . ഈ പ്രതിനിധി സംഘത്തിന്റെ തലവൻ മോസെപെരയരാ ഡി പവയായിരുന്നു . പെവയും സംഘവും കേരളത്തിലെ എല്ലാ ജൂത കോളനികളും സന്ദർശിച്ചു . ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിതരീതികളുമെല്ലാം പഠിച്ചു . അതിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി . ആ റിപ്പോർട്ട് 1687 - ൽ പുസ്ത കരൂപത്തിൽ പ്രസിദ്ധീകരിച്ചു . കേരളത്തിലെ ജൂതന്മാരെക്കുറിച്ച് അറിയു വാനുള്ള ആധികാരിക രേഖയാണത് . - ( ആംസ്റ്റർഡാമിൽനിന്നും കേരളത്തിലെത്തിയ പൈവയം സംഘ ത്തിനും വൻ സ്വീകരണമാണ് ലഭിച്ചത് . 1686 - ൽ കൊച്ചിയിലാണ് പൈവ - യും സംഘവും കപ്പലിറങ്ങിയത് . കേരളത്തിലെ തങ്ങളുടെ അനുഭവം പെവ ഇങ്ങനെ രേഖപ്പെടുത്തി ;
》》 “ കേരളത്തിലെ തങ്ങളുടെ സഹോദര ങ്ങളെ സന്ദർശിക്കുകയെന്നത് ജീവിതാഭിലാഷമായിരുന്നു . 1686 നവംബർ 21 -ാം തീയതിയാണ് അതിനുള്ള ഭാഗ്യം ലഭിച്ചത് . കൊച്ചിയിൽ കാലുകുത്തിയതുമുതൽ തിരിച്ചുപോകുന്നതുവരെ ഞങ്ങൾക്കു ലഭിച്ച സ്വീകരണ ങ്ങൾക്കും സ്നേഹബഹുമാനങ്ങൾക്കും അതിരുണ്ടായിരുന്നില്ല . കപ്പലിറങ്ങിയ ഉടനെ ഡേവിഡ് റാബി എന്ന ക്യാപ്റ്റന്റെ നേതൃ ത്വത്തിൽ ങ്ങൾക്ക് ആഹ്ലാദനിർഭരമായ സ്വീകരണം ലഭിച്ചു . ഡേവിഡ് റാബി ഞങ്ങളെ ആദരപൂർവ്വം ക്ഷണിച്ച് വീട്ടിലേക്ക് കൊണ്ടുപോയി . വഴിയിലുടനിളം സ്വികരണങ്ങളുണ്ടായിരുന്നു . വലിയ ഘോഷയാത്രയായിട്ടാണ് . തങ്ങളെ വീട്ടിലെത്തിച്ചത് . കൊച്ചിയിലെ ജൂതപണ്ഡിതന്മാരും പ്രമുഖ് വ്യക്തികളും ഞങ്ങളെ സന്ദർശിച്ച് സംഭാഷണം നടത്തി .
കേരളത്തിലെ നമ്മുടെ സഹോദരന്മാർ പൊതുവിൽ അതിഥിസൽക്കാ പ്രിയരും വിനീതരും സന്തോഷവാന്മാരുമാണ് . അവരുടെ സാമ്പത്തിക നിലയും മോശമല്ല . മതപരമായ ആചാരങ്ങൾ മുറതെറ്റാതെ അനുഷ്ഠിന്നുണ്ട് . സ്ത്രീകളെ പുറത്തെങ്ങും കാണാനുണ്ടായിരുന്നില്ല . സ്ത്രീകൾതിനുള്ളിൽ ഉണ്ടെന്ന കാര്യംപോലും മനസ്സിലാക്കുവാൻ വിഷമമായി . പൂർവ്വികാചാരങ്ങളനുസരിച്ചുള്ള വസ്ത്രങ്ങളാണ് കുട്ടികൾ അണി തിരുന്നത് .
കൊച്ചിയിലെ നമ്മുടെ സഹോദരങ്ങളെല്ലാം ഒരു തെരുവിലാണ് താമസിക്കുന്നത് . നല്ല സൗകര്യമുള്ള വീടുകളാണ് എല്ലാവര്ക്കും ഉള്ളത് . തെരുവിന്റെ അടുത്തുകൂടി ഒരു പുഴ ഒഴുകുന്നുണ്ട് . നമ്മുടെ പിതാമഹന്മാർ ജീവിച്ചിരുന്നതുപോലെതന്നെയാണ് കേരളത്തിലെ സഹോദരന്മാര ജീവിക്കുന്നത് . തെരുവിന്റെ ഒരറ്റത്തായി രാജകൊട്ടാരം കാണാം . അതിന്റെ മറ്റേ അറ്റത്താണ് ജൂതന്മാരുടെ 120 കുടുംബങ്ങൾ താമസിക്കുന്നത് . അവിടെ മൂന്ന് പള്ളികളുണ്ട് . -
1512 - ലാണ് സ്പാനിഷ് ജൂതർ കൊച്ചിയിലെത്തിയത് . അവിടെ അവർ തങ്ങളുടെ ദേവാലയം സ്ഥാപിച്ചു . ദേവാലയത്തിനടുത്തായി താമസമുറപ്പിച്ചു . ധാരാളം സമ്പത്തും അടിമകളുമുള്ളവരായിരുന്നു കൊടുങ്ങല്ലൂരിലെ ജൂതന്മാർ . ഇരുപത്തിയഞ്ച് അടിമകളെ ജൂതമതതത്ത്വങ്ങൾ പഠിപ്പിച്ച ഒരു ജൂതപണ്ഡിതനെക്കുറിച്ച് പൈവ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട് . മതതത്ത്വങ്ങൾ പഠിപ്പിച്ചതിന് ശേഷം അവരെ സ്വതന്ത്രരാക്കി . ആരാധന യ്ക്കായി അവർക്കൊരു പള്ളിയും നിർമ്മിച്ചുകൊടുത്തു .
കേരളത്തിലേക്കുള്ള ജൂതന്മാരുടെ കുടിയേറ്റത്തെക്കുറിച്ച് പൈവ് തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട് . ഇസ്രയേൽകാരായ എഴുപതി നായിരം മുതൽ എൺപതിനായിരം വരെ വരുന്ന ജൂതസംഘം മെയോത്തായിൽനിന്ന് മലബാറിലെത്തി . ഇവർ എന്തുകൊണ്ടാണ് ഇവിടെ എത്തിയതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല . നാട് കടത്തപ്പെട്ടത് മൂലമോ സ്വമനസ്സാലെയോ ആവാം ഇവിടെയെത്തിയത് . മലബാറിലെത്തിയവർക്ക് നല്ല സ്വീകരണമാണ് ലഭിച്ചത് . ഇവിടത്തെ രാജാവ് കൊടുങ്ങല്ലൂർ നഗരി - ത്തിന്റെ ഒരു ഭാഗം ഇവർക്കായി വിട്ടുകൊടുത്തു . ഇവരുടെ നേതാവായിരുന്ന ജോസഫ് റമ്പാനെക്കുറിച്ചും പൈവ വിശദമായി വിവരിക്കുന്നുണ്ട് , കേരളത്തിലെ ജൂതന്മാരെക്കുറിച്ച് , പ്രത്യേകിച്ച് കൊച്ചിയിലെ ജൂതന്മാരെ ക്കുറിച്ച് , മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാംതരം റഫറൻസ് ഗ്രന്ഥ മാണ് പൈവയുടെ റിപ്പോർട്ട് .
■ പോർട്ടുഗീസ് കാലഘട്ടം
കേരളത്തിലെ രാജാക്കന്മാരുടെയും നാടുവാഴികളുടെയും കീഴിൽ മാന്യമായ പദവികളും സംരക്ഷണവുമാണ് ഇവർക്ക് ലഭിച്ചത് . ഇത്രയും മാന്യതയും സുരക്ഷിതത്വവും മറ്റൊരു രാജ്യത്തുനിന്നും ലഭിച്ചു കാണില്ല . എന്നാൽ പോർട്ടുഗീസുകാർ എത്തിയതോടെ ഇതിന് മാറ്റമുണ്ടായി . ജൂതന്മാരെ ശത്രുക്കളായിട്ടാണ് പോർട്ടുഗീസുകാർ കണ്ടത് , തങ്ങളുടെ കച്ചവട താത്പര്യങ്ങൾക്ക് ജൂതന്മാർ തടസ്സമാകുമെന്ന ധാരണയിലായിരുന്നു ഇത് .
പോർട്ടുഗീസുകാരുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ കൊടുങ്ങല്ലരിലെ ജൂതന്മാർ കൂട്ടത്തോടെ ഒഴിഞ്ഞുപോയി . അതിലൊരു ഭാഗം കൊച്ചിയിലെത്തി . കേശവരാമവർമ്മ രാജാവിനെ ശരണം പ്രാപിച്ചു . രാജ തന്റെ കൊട്ടാരത്തിന്റെ സമീപത്തായി ഒരു തെരുവ് മുഴുവൻ അവര താമസത്തിനായി നല്‍കി . ആ സ്ഥലത്താണ് അവർ 1567 - ൽ ജൂതപ്പട്ടണവും1568 - ൽ അതിമനോഹരമായ ജൂതപ്പളളിയും സ്ഥാപിച്ചത്. , സാമുവൽ കാസ്റ്റിയൽ,ഡേവിഡ് ബെലീലിയാ , എബ്രാഹിം സാലാ , ജോസഫ് ലവി എന്നീ പരദേശി ജൂതപ്രമാണിമാരുടെ നേതൃത്വത്തിലാണ് ഈ പണിയിച്ചത് . പരദേശികൾ മുൻകൈയെടുത്ത് പണിയിച്ചതിനാലാണ് പള്ളിക്ക് പരദേശപ്പള്ളി എന്ന പേരു ലഭിച്ചത് . -
പോർട്ടുഗീസുകാർക്ക് കൊച്ചിയിൽ സ്വാധീനം വർദ്ധിച്ചതോടെ അവർ ജൂതന്മാരെ പീഡിപ്പിക്കുവാൻ തുടങ്ങി . ഇവരെ ഉന്മൂലനം ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം , പോർട്ടുഗീസ് ഗവർണ്ണർമാർ പോർട്ടുഗൽ രാജാവിന് അയച്ചിട്ടുള്ള കത്തുകളിൽനിന്ന് ഇക്കാര്യം വ്യക്തമാകും . പരദേശി പള്ളി തകർക്കാൻപോലും അവർ ശ്രമം നടത്തി . 1622 - ൽ ഡച്ചുകാർ കൊച്ചി ആക്രമിച്ചപ്പോൾ ജൂതന്മാർ അവർക്കൊപ്പം നിന്നു . ഇത് പോർട്ടു - ഗീസുകാരെ ശുദ്ധരാക്കി . രാജാവിന്റെ എതിർപ്പുകളെ വകവയ്ക്കാതെ അവർ ജൂതത്തെരുവിലേക്ക് ഇരച്ചുകയറി നാശം വിതച്ചു .
■ജൂതന്മാരുടെ മുന്നേറ്റം
1663 - ൽ ഡച്ചുകാർ കൊച്ചി കീഴടക്കിയതോടെ ജൂതന്മാരുടെ സ്ഥിതിയിൽ മാറ്റം വന്നു . പോർട്ടുഗീസുകാർക്കെതിരേ നടന്ന യുദ്ധത്തിൽ തങ്ങളോടൊപ്പം നിന്ന് ജൂതന്മാരെ ഡച്ചുകാർ സംരക്ഷിച്ചു . കൊച്ചിയിൽ ഡച്ചുകരുടെ ശക്തി വർദ്ധിച്ചതോടെ ജൂതന്മാരുടെ കഷ്ടപ്പാടുകൾക്ക് അറുതി വന്നു . അക്കാലത്ത് കൊച്ചിയിലെ വ്യാപാരത്തിന്റെ കുത്തക ജൂതന്മാർക്കായിരുന്നു . ഇതു മൂലം ജൂതന്മാരുടെ സാമ്പത്തികനില കുത്തനെ ഉയർന്നു . ഇവരിൽ പ്രമുഖ വ്യാപാരികൾക്ക് സ്വന്തമായ കപ്പലുകളുണ്ടായിരുന്നു . അവർ തങ്ങളുടെ ചരക്കുകൾ വിദേശങ്ങളിൽ എത്തിച്ചിരുന്നതും , ആവശ്യമായ ചരക്കുകൾ കൊണ്ടുവന്നിരുന്നതും സ്വന്തം കപ്പലുകളിലായിരുന്നു . എസ്കിയൽ റഹാബിയായിരുന്നു ഇവരുടെ കൂട്ടത്തിലെ വ്യാപാര വിമുഖൻ . എല്ലാ വിഭാഗം ജനങ്ങളും ആദരിച്ചിരുന്ന പണ്ഡിതൻ കൂടിയാ യിരുന്നു അദ്ദേഹം , ജൂതന്മാരുടെ ആവശ്യത്തിനായി ആംസ്റ്റർഡാമിൽ നിന്ന് ഹിബ്രുഗന്ഥങ്ങൾ അച്ചടിപ്പിച്ച് കൊച്ചിയിൽ എത്തിച്ചിരുന്നു . “ പോർട്ടുഗീസുകാർ നശിപ്പിച്ച എല്ലാ ഗ്രന്ഥങ്ങളുടെയും കോപ്പികൾ ആംസ്റ്റർഡാമിൽനിന്ന് കൊണ്ടുവന്ന് ജൂതന്മാർക്കിടയിൽ വിതരണം . ചെയ്തു .
1795 മുതൽ കൊച്ചി ബ്രിട്ടീഷ്കാരുടെ കീഴിലായി . ബ്രിട്ടീഷ് ഭരണാധികാരികളുടെ കീഴിൽ സമാധാനപൂർവ്വമായ ജീവിതമാണ് ഇവർ നയിച്ചിരുന്നത്
.ഈ കാലഘട്ടത്തിൽ കൊച്ചി സന്ദർശിച്ച പ്രമുഖ ജൂതസഞ്ചാരി സാണ് റബ്ബി ഡേവിഡ് ഹില്ലൽ . 1832 - ൽ അദ്ദേഹത്തിന്റെ യാത്രാനുഭ അങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു . കേരളത്തിലെ ജൂതന്മാർ പരമ്പരാഗതമായ എല്ലാ ആചാരങ്ങളും നിലനിർത്തി സമാധാനം ജീവിതമാണ് നയിക്കുന്നതെന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട് . - 1835 - ൽ ബ്രിട്ടീഷ് മിഷനറിമാരുടെ നേതൃത്വത്തിൽ ഇംഗ്ലിഷും ഹീബ്രുവും പഠിപ്പിക്കുന്നതിനു വേണ്ടി കൊച്ചിയിൽ ഒരു സ്കൂൾ ആരംഭിച്ചു ധാരാളം വിദ്യാർത്ഥികൾ ആ സ്കൂളിൽ ചേർന്ന് പഠിക്കാൻ തുടങ്ങി ക്രമേണ മിഷനറിമാർ കുട്ടികളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച് തുടങ്ങി . ഇത് അറിയാനിടയായ ജൂതമതനേതാക്കൾ ശക്തമായ പ്രതിഷേ ധവുമായി രംഗത്ത് വന്നു . അതോടെ എല്ലാ ജൂതന്മാരും തങ്ങളുടെ കട്ടികളെ സ്കൂളിൽനിന്ന് പിൻവലിച്ചു . പിന്നീട് ഈ സ്കൂൾ കൊച്ചി സർക്കാർ ഏറ്റെടുക്കുകയും , അതിനുശേഷം എല്ലാ കുട്ടികളും സ്കൂളിൽ പോയിത്തുടങ്ങുകയും ചെയ്തു . ജൂതന്മാർ തങ്ങളുടെ മതതത്ത്വങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും വഴിതെറ്റിപ്പോകാതിരിക്കാനും യഥാർത്ഥമതതത്ത്വങ്ങൾ പഠിപ്പിക്കാനും വേണ്ടി ജേക്കബ് ഡേവിഡ് കോഹൻ എന്ന സമുദായ സ്നേഹി ഒരു സ്ഥാപനം 1877 - ൽ കൊച്ചിയിലാരംഭിച്ചു . അവിടെ പഠനം സൗജന്യമായിരുന്നു . സ്ത്രീകളെ എഴുത്തും വായനയും പഠിപ്പിക്കു നും യഥാർത്ഥ മതതത്ത്വങ്ങൾ അവരിലേക്ക് എത്തിക്കുവാനും ഈ സ്ഥാപനം കാര്യമായ പങ്കു വഹിച്ചു . ബിട്ടീഷ് വൈസായി ആയിരുന്ന് കഴസൺ പ്രഭു 1900 - ൽ കൊച്ചി യിലെ പരദേശിപ്പള്ളി സന്ദർശിച്ചിരുന്നു . കൊച്ചിയിലെ ജൂതന്മാർക്ക് എല്ലാ വിധത്തിലുള്ള സംരക്ഷണവും നൽകാമെന്ന് വൈസായി ഉറപ്പു നൽകി (
★ കേരളത്തിലെ ജൂതന്മാരിൽ വെളുത്തവരെന്നും കറുത്തവരെന്നും രണ്ട് വിഭാഗങ്ങളുണ്ടായിരുന്നു . തവിട്ടുനിറമുള്ള മൂന്നാമതൊരു വിഭാഗവും ഉള്ളതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട് . ഈ വിഭജനം അശാസ്ത്രിയമാണെന്നാണ് പണ്ഡിതപക്ഷം . ഒരു സമൂഹത്തിനും നൂറ് ശതമാനം വർഗ്ഗ ശുദ്ധി അവകാശപ്പെടാനാവില്ലല്ലോ .വിവിധ കാലഘട്ടങ്ങളിൽ പല പരിവർത്തനങ്ങളും നടന്നിട്ടുണ്ട് . എങ്കിലും വെളുത്ത ജൂതന്മാരെയും കറുത്ത ജൂതന്മാരെയും വേർതിരിച്ചുത് ന്നെയാണ് സമൂഹം കണ്ടിരുന്നത് . കൊച്ചിയിലെ പരദേശിപ്പള്ളിയുടെ അവകാശികളായിരുന്ന പർദേശികളെല്ലാം കൊച്ചി വിട്ടപ്പോൾ ആ പള്ളി വളുരത്ത് ജൂതന്മാർ ഏറ്റെടുത്തു . ആദ്യകാലത്ത് കറുത്ത ജൂതന്മാ അവിടെ ആരാധനയ്ക്ക് അനുവദിച്ചിരുന്നില്ല . പിന്നീട് ഇസയേലി യുള്ള കുടിയേറ്റം വർദ്ധിച്ചതോടെ ഇവിടെ ശേഷിച്ചവരുടെ എന്ന് കുറഞ്ഞു . അതോടെ വിവേചനത്തിൽ അയവും വന്നു .
■ ജൂതശാസനം
കേരളത്തിൽ ജൂതന്മാരെ സംബന്ധിക്കുന്ന ഏറ്റവും പ്രാചീനമാ ജൂതശാസനമാണ് . കൊടുങ്ങല്ലൂരിലെ ജൂതനേതാവായിരുന്ന റമ്പാനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കും ഭാസ്കരരവിവർമ്മ എന്ന കുലശേഖര രാജാവ് പല സ്ഥാനമാനങ്ങളും നൽകിയതിന്റെ രേഖയാണിത് . ഈ ശാസനത്തിന്റെ കാലത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും എ . ഡി . 1000 -ാം മാണ്ടാണ് ശാസനകാലമെന്ന് പൊതുവേ വിശ്വസിക്കുന്നു .
ചോള - ചേരയുദ്ധകാലത്താണ് ജൂതനേതാവിന് ഈ അധികാരങ്ങൾ നല്കിയിട്ടുള്ളത് . ചോളന്മാരുടെ ആക്രമണത്തെ എതിർത്തു തോല്പ്പി ക്കാൻ സഹായം നല്കിയതിന്റെ പ്രത്യുപകാരമായിട്ടായിരിക്കാം ഇത് നല്കിയത് . ജൂതന്മാർ നല്ല യോദ്ധാക്കളായിരുന്നു . വ്യാപാരം വഴി സമ്പ ന്നരുമായിരുന്നു . കേരളീയ രാജാക്കന്മാരുടെ മഹാമനസ്കതയ്ക്കും മത സഹിഷ്ണുതയ്ക്കും വാണിജ്യാഭിവൃദ്ധിയിലുള്ള താത്പര്യത്തിനും ഉദാഹരണമാണ് ജൂതശാസനം , ഈ ശാസനത്തിലെ ഭാഷ പഴയ തമിഴാണ് . ലിപി വട്ടെഴുത്തും . ശാസനത്തിന്റെ പരിഭാഷ ഇപ്രകാരമാണ് :
》》》''സ്വസ്തിശ്രീ രാജാധിരാജത്തമാളുന്ന ശ്രീ ഭാസ്കരരവിവർമ്മ ചക്രവർത്തി തിരുമനസ്സുകൊണ്ട് പല നൂറായിരം രാജ്യം ഭരിപ്പാനുള്ളതിൽ മുപ്പത്തിയാറാം ഭരണവർഷത്തിൽ മുയിരക്കോട്ട് ഇരുന്നരുളു ്വമ്പോൾ സന്തോഷിച്ചു നൽകിയ പ്രസാദമാണ് . ഈസുപ്പു ഇറപ്പാന് അഞ്ചുവണ്ണവും , വെടിവഴിയും വാഹനം വഴിയുമുള്ള ചുങ്കവും അഞ്ചുവണ്ണസ്ഥാന്വും , പകൽവിളക്ക് , പാവാട , മേനാവ് , കുട , പെരുമ്പറ , കാഹളം , കൊട്ടിയമ്പലം , തോരണം , തോരണവിതാനം , ആയുധം തുടങ്ങി എഴുപത്തിരണ്ടു സ്ഥാനമാനങ്ങളും കൂടി നോം കൊടുത്തിരിക്കുന്നു . സാമാനങ്ങൾക്കുള്ള ഉല്ക്കും തുലാക്കരവും നോം വിട്ടുകൊടുത്തിരിക്കുന്നു . നഗരത്തിലുള്ള മറ്റുകുടികൾ രാജഭോഗമായി നൽകുന്നത് നൽകാതെത്തന്നെ അവർക്കുള്ള ആനുകൂല്യങ്ങൾ ഇവന് സ്വീകരിക്കാവുന്നതാണെന്നും നോം ചെപ്പേട് എഴുതിക്കൊടുത്തിരിക്കുന്നു . അഞ്ചുവണ്ണസ്ഥാനമുള്ള ഈസുപ്പു ഇറപ്പാനും , അവന്റെ ആൺമക്കൾക്കും പെൺമക്കളെ കെട്ടിയ മരുമക്കൾക്കും , സന്തതിപരമ്പരയ്ക്കും ലോകവും ചന്ദ്രനും ഉള്ള കാലത്തോളം അഞ്ചു വണ്ണം അനന്തരപ്പാടാണ് , ശ്രീ ഈ വ്യവസ്ഥകൾക്ക് വേണാടിലെ ഗോവർദ്ധന മാർത്താണ്ഡനായ ഞാൻ സാക്ഷി , വള്ളുവനാട്ടിലെ ഇരായൻ ( രൈരൻ ) ചാത്തനായ ഞാൻ സാക്ഷി , നെടുംപുറയൂർ നാട്ടിലെ കോത ഇരവിയായ ഞാൻ സാക്ഷി , പടയുടെ ഉപനായകത്വം വഹിക്കുന്ന മൂർക്കൻ ചാത്തനായ ഞാൻ സാക്ഷി , വൻലചേരി കണ്ടൻ കുന്റപ്പോഴനായ കീഴ് വായ് കേളപ്പൻ എഴുത്ത് .
അഞ്ചുവണ്ണം എന്നത് റമ്പാനു നൽകിയ സ്ഥലത്തിന്റെ പേരും സ്ഥാനപ്പേരുമാണ് . ആനപ്പുറത്തു കയറി സഞ്ചരിക്കുക , വാഹനത്തിൽ കയറുക , കപ്പം പിരിക്കുക , പല്ലക്കിൽ കേറുക , നെടുകുടയോ പട്ടുകുടയോ ചൂടുക , വടുകരെക്കൊണ്ട് വാദ്യമടിപ്പിക്കുക , കാഹളം ഊതുക , പടിപ്പുര പണിയുക , ചുങ്കം പിരിക്കുക എന്നിവയാണ് ശാസനത്തിൽ പറയുന്ന പ്രധാന അവകാശങ്ങൾ . അവസാനമായി കൊടുത്തിട്ടുള്ളത് സാക്ഷികളുടെയും എഴുതിയ ആളുടെയും പേരാണ് . ഒന്നാമത്തെ സാക്ഷി വേണാടവായ ഗോവർദ്ധന മാർത്താണ്ഡനാണ് . ഓടനാട് വാഴുന്ന ക ശ്രീകണ്ഠനാണ് അടുത്ത സാക്ഷി . ഏറാൽനാട്ടിലെയും വള്ളുവലെയും നെടുംപുറയൂർ നാട്ടിലെയും നാടുവാഴികളും സൈന്യത്തി ഉപനായകനുമാണ് അടുത്ത സാക്ഷികൾ , മുഴുവൻ സാമന്തരാജാക്കന്മാ സൈന്യാധിപനും അറിഞ്ഞ് നല്കിയ തീട്ടൂരമാണിത് .
നൂറ്റാണ്ടുകളായി കേരളീയജീവിതവുമായി ഇഴുകിച്ചേർന്ന് സുഖത്തിലും ദുഃഖത്തിലും തുല്യപങ്കാളിത്തം വഹിച്ച് ബഹുമാന്യരായി കഴിഞ്ഞിരുന്ന ഈ ജനവിഭാഗം കേരളത്തിൽ കുറ്റിയറ്റു പോകുകയാണ് . ഇസ്രയേൽ രാഷ്ട്രം നിലവിൽ വന്നപ്പോൾ മാളയിലെ ജൂതസമൂഹമാണ് ആദ്യമായി അങ്ങോട്ട് കുടിയേറിയത് . 1954 ഡിസംബർ 12 -ാം തീയതി അവർ ഇസയേലിലേക്ക് കപ്പൽ കയറി . കൊച്ചിയിലെയും ചേന്ദമംഗലത്തെയും ഭൂരിഭാഗം ജൂതന്മാരും ഇസ്രയേലിലേക്ക് താമസം മാറ്റി . കൊച്ചിയിൽ കടവും ഭാഗത്തും തെക്കും ഭാഗത്തു മുള്ള പള്ളികളും ചേന്ദമംഗലത്തെ പള്ളിയും അടച്ചിടേണ്ടിവന്നു . അതു പോലെ അവരുടെ മറ്റു ദേവാലയങ്ങളും ശൂന്യമായി . കൊച്ചിയിൽ ഏഴ് കുടുംബങ്ങളിലായി 13 അംഗങ്ങൾ മാത്രമാണ് അവശേഷിച്ചിരുന്നത് . കേരളത്തിലെ ജൂതസാന്നിധ്യം ഓർമ്മ മാത്രമാകും സമീപഭാവിയിൽ .
റഫറന്‍സ് കടപ്പാട് -
-നാളന്ദ തക്ഷശില
-വേലായുധന്‍ പണിക്കശ്ശേരി
Page no 85 - 92
■ മട്ടാഞ്ചേരി പള്ളിയുടെ 450 വാര്‍ഷികത്തിന് കടല്‍ കടന്ന് ജൂതരെത്തി
https://youtu.be/Cygqk8akilE
https://youtu.be/A4A_q5lBy-k
ഇവരുടെ പഴയ ആളുകള്‍ മലയാളം സംസാരിക്കുന്നത് കേള്‍ക്കാന്‍ പ്രത്യേക ഭംഗിയാണ്
■ കൊച്ചിയില്‍ ഇന്നും ജൂയിസ് വനിതയായ സാറ കോഹനെ
താഹാ ഇബ്രാഹിം സംരക്ഷിക്കുന്നുണ്ട്
https://youtu.be/wpWahFzFM2M
■ 2017ല്‍ മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തില്‍ കേരളത്തിനും അഭിമാനിക്കാവുന്ന നിമാഷങ്ങളായിരുന്നു. ഇസ്രായേലിനു മോദി നല്‍കുന്ന ഉപഹാരങ്ങളില്‍ ഒന്ന് കേരളത്തില്‍ നിന്നുള്ളതാണ്. കേരളത്തിലെ ജൂത പാരമ്പര്യം വെളിവാക്കുന്ന, 9-10 നൂറ്റാണ്ടുകളില്‍ ജൂത ശാസനം എഴുതപ്പെട്ട രണ്ട് ചെമ്പ് തകിടുകളുടെ പകര്‍പ്പാണ് മോദി ഇസ്രായേലിനു നല്‍കുന്ന ഉപഹാരങ്ങളില്‍ ഒന്ന്.
https://bit.ly/2WSS21P
https://www.financialexpress.com/photos/business-gallery/749864/narendra-modi-in-israel-rare-collection-of-gifts-for-benjamin-netanyahu-see-images-of-unusual-artifacts/4/
©മഹേഷ് ഭാവന
ഒരുപാട് ദുഃഖങ്ങള്‍ക്കിടയില്‍ നല്ലൊരു സന്തോഷത്തിന്‍റെ ഓര്‍മ്മകള്‍ ഭാരതം ഇസ്രേയില്‍ ജനതക്ക് നല്‍കിയിരിക്കുന്നു... നല്ല കൂട്ടുകാരായി ഇന്നും തുടരുന്നു തുടരട്ടെ......