പുരി ജഗന്നാഥ ക്ഷേത്രവും
ചില തള്ളുകളും
■സ്ഥിതി ചെയ്യുന്നത് = ഒറീസയിലെഒരു തീരദേശനഗരമായപുരിയിൽ
■പണിതത് =12 നൂറ്റാണ്ടിൽ
■ ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവർമനാണ് പുരിയിൽപുരുഷോത്തമ ജഗന്നാഥന്റെ പേരിൽ ഒരു ക്ഷേത്രം പണിയാൻ തീരുമാനിച്ചത്.
■പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഈ ക്ഷേത്രം പണിതീർന്നു.
■ഗംഗ സാമ്രാജ്യത്തിൽ നിന്നും ചെമ്പുതകിടുകളില്‍ നിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിന്ന് കണ്ടെത്തിയ ചെറുകഥകൾ പ്രകാരം, ഇന്നത്തെ ജഗന്നാഥ ക്ഷേത്രത്തിന്റെ നിർമ്മാണം കലിംഗ ഭരണാധികാരി അനന്തവർമ്മ ചോഡഗംഗയാണ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ ജഗമോഹനും വിമലയും അദ്ദേഹത്തിന്റെ ഭരണകാലത്ത് (1078 - 1148 CE) പണികഴിപ്പിച്ചതാണ്. എന്നാൽ 1174 ൽ ഒഡിയ ഭരണാധികാരി അനന്ത ഭീമാ ദേവാ ക്ഷേത്രം പൂര്‍ണ്ണമായി പണികഴിപ്പിച്ചു എന്നാണ് വിശ്വാസം.
■1230-ൽ രാജാവായിരുന്ന അനംഗഭീമൻ മൂന്നാമൻസാമ്രാജ്യം ദേവന്റെ പേരിൽ സമർപ്പിക്കുകയും താൻ ദേവന്റെ ദാസനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
■തുടർന്നു ണ്ടായ വിദേശ ആക്രമണങ്ങളിൽ ക്ഷേത്രം ഭാഗീകമായി നശിപ്പിക്കപ്പെട്ടു. പിന്നീ ട് രാമചന്ദ്ര ദേവ് രാജ്യ ഭരണത്തിൽ എത്തിയ ശേഷം ക്ഷേത്രം കേടുപാടുകൾ നീക്കി പുനർ പ്രതിഷ്ഠ നടത്തി വീണ്ടും പൂജകളും മറ്റു നടപടികളും ആരംഭി ച്ചു. ആയിരത്തി അഞ്ഞൂറ്റി അൻപത്തി എട്ടിൽ നടന്ന ജഗ ന്നാഥ അർച്ചനയുടെ വിവരങ്ങൾ ക്ഷേത്രത്തിൽ ലഭ്യമാണെന്നും പറയപ്പെടുന്നു.
■വേദങ്ങളെ ജഗന്നാഥ് പദം വേദങ്ങളിൽ അല്ലെങ്കിൽ വെഡന്റുകളിലോ പഴയ ഹിന്ദുഗ്രന്ഥങ്ങളിലോ കണ്ടെത്താനായില്ല. അതിനാൽ, ജഗന്നാഥനെ ആരാധിക്കുന്നത് വിരളമായ ഒരു വിഭജനമായിരുന്നു.
■ മരം കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളും തടിയിറച്ചി ആരാധിക്കുന്ന ആദിവാസികുടുംബവുമായി തങ്ങളുടെ അകലം ബന്ധപ്പെട്ടിരിക്കുന്നതായി അവകാശപ്പെടുന്നു. ക്ഷേത്രത്തിന്റെ ചടങ്ങുകൾ നടത്താനുളള ഉത്തരവാദിത്തമുള്ള ഉത്തരവാദിത്തമുള്ള ആദിപാട്ടികളെയെല്ലാം ഒഡിഷയിലെ ആദിവാസികൾ അല്ലെങ്കിൽ പർവത ഗോത്രവർഗ്ഗക്കാരെന്ന് അവകാശപ്പെടുന്നു.
ഹിന്ദു-ട്രൈബൽ സംസ്കാരങ്ങളുടെ സങ്കലനത്തിലാണ് ശ്രീചിത്രന്റെ സാംസ്കാരിക ചരിത്രം ആരംഭിക്കുന്നത് എന്ന് നമുക്ക് അവകാശപ്പെടാവുന്നതാണ്.
■Samyak Darshan,Samyak Jnana and Samyak Charita
എന്നിവരുടെ ചിഹ്നങ്ങളായിട്ടാണ് ഈ മൂന്ന് ദേവതകളും ഉന്നയിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ഇത് ജൈനമത വിഭാഗത്തിന്റെ ത്രിരാത എന്നാണ് കണക്കാക്കുന്നത്.
■ ക്ഷേത്ര നിര്‍മ്മിതി
》》മദ്ധ്യഭാഗത്ത് വലിയ ഒരു ഗോപുരത്തോടു കൂടിയാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്.
》》 ഈ ഗോപുരത്തിനു മുകളിലായി ഒരു ചക്രവും സ്ഥാപിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ സുദർശനചക്രമായാണ് വിശ്വാസികൾ ഈ ചക്രത്തെ കണക്കാക്കുന്നത്.
》》വെള്ള പൂശിയിരിക്കുന്നതിനാൽ ഇതിനെ വെളുത്ത ഗോപുരം എന്നും പുരി നിവാസികൾ വിളിക്കുന്നു.
》》സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ കാണപ്പെടാറുള്ളതു പോലെ നാല് മണ്ഡപങ്ങളാണ് ഈ ക്ഷേത്രത്തിനുമുള്ളത്.
》》വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ള ഗർഭഗൃഹം, ഭക്തർക്ക് പ്രാര്ത്ഥിക്കുന്നതിനും മറ്റു ചടങ്ങുകൾക്കുമായുള്ള മണ്ഡപം, നൃത്തങ്ങൾക്കായുള്ള തൂണുകൾ ഉള്ള നൃത്തമണ്ഡപം, കാഴ്കക്കാർക്കുള്ള മണ്ഡപം എന്നിവയാണവ.
》》ക്ഷേത്രത്തിലെ പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്
■വിഗ്രഹം
》》മൂന്നു വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്.
1)ജഗന്നാഥൻ അഥവാ കൃഷ്ണൻ, 2)സഹോദരനായ ബലഭദ്രൻ, 3)സഹോദരി സുഭദ്ര
》》ബലഭദ്രന്റെ വിഗ്രഹം ആറടി ഉയരമുള്ളതും വെളുത്ത ചായം പൂശിയതുമാണ്.
》》സുഭദ്രയുടേത് നാലടി ഉയരവും മഞ്ഞ നിറത്തിലുള്ളതുമാണ്.
》》ജഗന്നാഥന്റെ വിഗ്രഹം അഞ്ചടി ഉയരവും കറുത്ത നിറത്തിലുള്ളതുമാണ്.
》》എല്ലാ വിഗ്രഹങ്ങളും മരത്തിൽ തീർത്തതും നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചവയുമാണ്. പുരുഷവിഗ്രഹങ്ങൾക്ക് ചെവിഭാഗത്തുനിന്ന് കൈകളുണ്ട്. എന്നാൽ സുഭദ്രയുടെ വിഗ്രഹത്തിന് കൈയോ കാലോ ഇല്ല.
■വിഗ്രഹ നിര്‍മ്മാണം
》》മരത്തിൽ തീർത്തതിനാൽ ഈ വിഗ്രഹങ്ങൾ ഇടക്കിടെ പുനർ നിർമ്മിക്കേണ്ടതുണ്ട്.
》》ദൈവികവെളിപാട് കിട്ടുമ്പോഴാണ് ഇവ പുനർനിർമ്മിക്കുന്നത് എന്ന് പറയപ്പെടുന്നു. അങ്ങനെ പന്ത്രണ്ടോ ഇരുപത്തിനാലോ വർഷം കൂടുമ്പോഴാണ് ഇവ പുനർനിർമ്മിക്കുന്നത്.
》》വിഗ്രഹങ്ങൾ ആര്യവേപ്പിന്റെ തടിയിലാണ് തീർക്കേണ്ടത്
》》ഇതിനായി തെരഞ്ഞെടുക്കുന്ന മരത്തിൽ പക്ഷികളുടേയോ മറ്റോ കൂടുകൾ ഉണ്ടായിരിക്കരുത്
》》മറ്റൊരു വൃക്ഷത്തിന്റെ നിഴൽ വീഴുന്ന വൃക്ഷമായിരിക്കരുത്
》》താഴെ പാമ്പുകൾ അധിവസിക്കുന്ന വൃക്ഷമായിരിക്കണം.
》》ഇതിനു പുറമേ മരത്തിന്റെ തൊലിക്കടിയിൽ വിഷ്ണുവിന്റെ കൈയിലുള്ള ശംഖിന്റേയുംചക്രത്തിന്റേയും അടയാളവും ഉണ്ടായിരിക്കണം
■പനി പിടിക്കുന്ന ഭഗവാന്‍
》》ജ്യേഷ്ഠ പൌര്‍ണമി നാളില്‍ തീര്‍ത്ഥജലം കൊണ്ട്
അഭിഷേകം ചെയ്യപ്പെടുന്ന ജഗന്നാഥ ഭഗവാനും ബലഭദ്രനും സുഭദ്രയ്ക്കും അസുഖം പിടിക്കും എന്നാണ് വിശ്വാസം.
》》മൂന്നു പേരെയും ചികിത്സിക്കുന്നതിനായി ഒരു കുടുംബക്കാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
》》എല്ലാവര്‍ഷവും ജ്യേഷ്ഠ പൌര്‍ണമി നാളിലെ അഭിഷേകം കൊണ്ട് ജലദോഷവും ചുമയും പിടിപെടുന്ന ജഗന്നാഥനെ ചികിത്സിക്കുന്നത് പണ്ഡിറ്റ് ശ്രീരാം ശര്‍മ്മയാണ്.
》》 ഏലക്ക, കരയാമ്പൂ, കുരുമുളക്, ജാതിക്ക, റോസ് വാട്ടര്‍, തുളസിയില, ചന്ദനം, ശര്‍ക്കര, ഗംഗാജലം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കധ എന്ന മരുന്നാണ് ഭഗവാനും സഹോദരനും സഹോദരിക്കും നല്‍കുക.
》》ഭഗവാന് നല്‍കിക്കഴിഞ്ഞ് ബാക്കിയുള്ള ഈ ഔഷധജലം ഭക്തജനങ്ങള്‍ക്ക് സായാഹ്നത്തില്‍ വിതരണം ചെയ്യും.
》》ഈ പ്രസാദത്തിന് ഔഷധഗുണവും അത്ഭുതസിദ്ധിയും ഉണ്ടെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
》》പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, ഭഗവാന് അസുഖം മാറുമ്പോള്‍ ഭഗവാന്റെയും ബലഭദ്രന്റെയും സുഭദ്രയുടെയും വിഗ്രഹങ്ങള്‍ നഗരപ്രദിക്ഷണമായി ക്ഷേത്രത്തിന് പുറത്ത് എഴുന്നള്ളിക്കും.
■രഥോൽസവം
》》 ജഗന്നാഥോൽസവം, ഇവിടത്തെ തദ്ദേശീയോൽസ്വമാണെങ്കിലും ഏറ്റാണ്ട് 8 ലക്ഷത്തോളം പേർ ആളുകൾ ഇവിടെയെത്തി ഈ ഉൽസവത്തിൽ പങ്കെടുക്കുന്നു.
》》ആഷാഢമാസത്തിലാണ് (ജൂൺ ജൂലൈ മാസങ്ങളിൽ) രഥോൽസവം നടക്കുന്നത്.
》》 ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളൂം സന്യാസികളും ഈ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നു. .
》》ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ വലിയ രഥങ്ങളിലേറ്റി ക്ഷേത്രത്തിൽ നിന്ന് ഏതാണ് രണ്ടൂ മൈൽ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ഒരാഴ്ച്ചക്ക് ശേഷം ഈ വിഗ്രഹങ്ങൾ തിരിച്ച് ക്ഷേത്രത്തിലേക്ക്ക് കൊണ്ടൂ വരുന്നു.
》》ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്ന ഒരു ചടങ്ങാണ് ഈ രഥയാത്ര ആഘോഷം.
》》ഏതാണ്ട് 50 അടീ ഉയരവും, 35 അടി വശവുമുള്ള ചതുരാകൃതിയിലുള്ള അടിത്തട്ടുമാണ് കൃഷ്ണവിഗ്രഹം കൊണ്ടൂ പോകുന്ന രഥത്തിനുള്ളത്. 16 ചക്രങ്ങളുള്ള ഈ രഥത്തിന്റെ ഓരോ ചക്രത്തും 7 അടീ വ്യാസം കാണും.
》》ജഗന്നാഥ് പുരി രഥ യാത്ര എല്ലാ വർഷങ്ങളിലും ആഷാഢ മാസ്സത്തിലെ ശുക്ല പ ക്ഷത്തിൻറെ രണ്ടാം ദിവസ്സമാണ് ആരംഭിക്കുന്നത്.
》》പത്ത് ദിവസ്സങ്ങളാണ് രഥ യാത്ര ഉൽസ്സവങ്ങൾ നടക്കുന്നത്. ഈ
ദിവസ്സങ്ങളിൽ സ്വദേശികളും, വിദേശിക ളുമടക്കം പല ലക്ഷം ഭക്തന്മാരും, സഞ്ചാരികളുമാണ് യാത്രയിൽ പങ്കെടുക്കാൻ എത്തി ചേരുന്നത്.
》》ഈ ദിവസ്സം ഭഗവാൻ കൃഷ്ണൻ, സഹോദരനായ ബലരാമ നേയും, സഹോദരി സുഭദ്രയേയും മൂന്ന് വ്യത്യസ്ത രഥങ്ങളിലിരുത്തി ഗുഡി ച്ചാ ദേവി ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നു.
》》പരമ പവിത്രമായി അറിയപ്പെ ടുന്ന ഈ രഥങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യാത്രക്ക് പല മാസ്സങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങുന്നു.
》》രഥയാത്രയുടെ ആരംഭത്തെ കുറിച്ച് പല വിശ്വാസ്സങ്ങളും കഥകളും നിലവിലു ണ്ട്, 'അമ്മ വീട്ടിൽ വരുന്ന ഭഗവാൻ കൃഷ്ണൻറെ സഹോദരി സുഭദ്രക്ക് സഹോ ദരങ്ങളോടോപ്പോം നഗര പ്രദിക്ഷണം നടത്തുവാൻ ആഗ്രഹം തോന്നുകയും, സു ഭദ്രയുടെ ഇച്ഛാനുസരണം എല്ലാവരും രഥങ്ങളിൽ നഗര പ്രദക്ഷിണം നടത്തുക യുണ്ടായിയെന്നും, അങ്ങിനെ തുടങ്ങിയതാണ് രഥ യാത്രയെന്നും ഒരു കഥ.
》》മറ്റൊ രു കഥ പ്രകാരം ഗുഡിച്ചാ ദേവി കൃഷ്ണൻറെ ഇളയമ്മയാണെന്നും, ഇളയമ്മ യുടെ ആ ഗ്രഹ പ്രകാരവും, ക്ഷണപ്രകാരവും അവരുടെ ഭവനത്തിൽ ഒൻപത് ദിവസ്സങ്ങൾ താമസ്സിക്കുവാൻ പോയിയെന്നും മറ്റൊരു കഥ.
》》അമ്മാവനായ കം സ്സൻ കൃഷ്ണനെ മധുരയിലേക്ക് വിളിച്ചുവെന്നും യാത്രക്കായി സാരഥികളോട് കൂടിയ മൂന്ന് രഥങ്ങൾ അയച്ചുവെന്നും, രഥങ്ങളിൽ കൃഷ്ണനെ അനുഗമിച്ചു സഹോദരങ്ങളും മധുരയിൽ എത്തിയെന്നും തുടർന്ന് യുദ്ധത്തിൽ കംസ്സനെ വ ധിച്ചു ഭഗവാൻ പ്രജകൾക്ക് ദർശനം നൽകുവാൻ യാത്ര നടത്തിയെന്നും ഐതി ഹ്യം.
》》രഥങ്ങളിൽ മൂവരും യാത്ര ചെന്നുന്നതിനിടയിൽ നാരദ മുനി പ്രക്ത്യക്ഷപ്പെടുക യും, കംസ്സ വധം കഴിഞ്ഞു മൂന്ന് പേർ ഒന്നിച്ചു പ്രജകളെ കാണുവാൻ പോകുന്ന യാത്ര കണ്ടു അത്യധികം പ്ര സന്ന വദനനാകുകയും, എല്ലാ വർ ഷങ്ങളിലും ഇ ങ്ങിനെ ഒന്നിച്ചുള്ള യാത്ര നടത്തണമെന്നും, പ്രജകൾക്ക് ദർശനം ന ൽകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും, നാരദ മുനിയുടെ ആഗ്രഹം പൂർ ത്തികരിക്കാൻ അന്ന് മുതൽ എല്ലാ വർഷങ്ങളിലും മുടക്കം കൂടാതെ രഥ യാത്ര നടത്തി വരുന്നു
》》ഭഗവാൻ ജഗന്നാഥൻറെ രഥം നന്ദി ഘോഷയെന്ന പേരിൽ അറിയപ്പെടുന്നു.
》》ഇതിനു നാൽപ്പത്തിനാലര അടി ഉയരവും (പതിമൂന്നര മീറ്റർ), പതിനാറു ചക്രങ്ങളു മുണ്ട്, എണ്ണൂറ്റി മുപ്പത്തി രണ്ട് മരത്തടികളാണ് കൃഷ്ണ രഥത്തിനായി ഉപയോ ഗിച്ചിരിക്കുന്നത്.
》》ബാലരാമൻറെ രഥം താളധ്വജം എന്ന പേരിൽ അറിയപ്പെടു ന്നു, പതിനാലു ചക്രങ്ങളുള്ള ഈ രഥത്തിനു നാൽപ്പത്തി മൂന്നര അടിയോളം ഉ യരമുണ്ട്. (പതി മൂന്നേകാൽ മീറ്റർ) എഴുന്നൂറ്റി അറുപത്തി മൂന്ന് മരത്തടികളാ ണ് രഥത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
》》സുഭദ്ര രഥം ദേവതാലൻ എന്ന പേരി ൽ അറിയപ്പെടുന്നു. നാൽപ്പത്തി രണ്ടരയോളം അടി ഉയരവും (പതിമൂന്നോളം മീറ്റർ) പന്ത്രണ്ടു ചക്രങ്ങളും, അഞ്ഞൂറ്റി തൊണ്ണൂറ്റി മൂന്ന് മരത്തടിയും സുഭദ്ര രഥത്തിനായി ഉപയോഗിച്ചിരിക്കുന്നു.
》》ഓരോ രഥത്തിലും മരത്തടിയിൽ തീർ ത്ത ഒൻപത് പാർശ്വ ദേവതമാരും, നാല് കുതിരകളും, ഓരോ സാരഥി മാരുമു ണ്ടായിരിക്കും.
》》ജഗന്നാഥൻറെ കുതിരകൾ വെള്ള നിറവും, ബലരാമൻറെ കുതി രകൾ കടും നിറവും, സുഭദ്രയുടെ കുതിരകൾ ചുവപ്പ് നിറവുമായി രിക്കും.
》》രഥയാത്രയിൽ ഉപയോഗിക്കുന്ന രഥങ്ങൾ ഉണ്ടാക്കുന്നതിനും പല തരം ചിട്ടവട്ട ങ്ങൾ ഉണ്ട്.
☆ വ്യത്യസ്തമായ മൂന്ന് വനങ്ങളിൽ നിന്നുമുള്ള വേപ്പ് മരത്തിൻറെ ത ടികൾ ഉപയോഗിച്ചാണ് രഥങ്ങൾ നിർമ്മിക്കുന്നത്.
☆ മരത്തിൻറെ ഗുണമേൻമ്മ പ രിശോധിക്കാൻ ഒരു വിദഗ്ധ സമ്മിതി തന്നെയുണ്ട്.
☆ മരം മുറിക്കാൻ സമ്മിതി പ രിശോധിക്കുന്ന കാര്യങ്ങളിൽ പ്രധാനമായത് ഇങ്ങിനെ,
☆ തടിയുടെ ഗുണം, നിറം, കൂടാതെ നാല് വലിയ ശിഖരങ്ങളോട് കൂടിയതായിരിക്കണം,
☆ മരം വളരുന്ന കാ ടിനടുത്ത് തടാകം, അല്ലെങ്കിൽ നീർച്ചാലും, കിളികൾ വെള്ളം കുടിക്കുകയും വേ ണം,
☆മരത്തിൻറെ കടയ്ക്കൽ സർപ്പ പുറ്റുകളും,
☆മൂന്ന് മലകൾക്കിടയിൽ വളരു ന്ന മരമായിരിക്കണം, മരത്തിൻറെ പരിസ്സരത്ത് കൂവളമരം വളരണം തുടങ്ങി യ കാര്യങ്ങൾ നിർബന്ധമാണ്.
☆
》》മുൻ രാഞ്ജിയുടെ നാടായ ദാസപ്പള്ളയിൽ നിന്നും രഥ നിർമ്മാണത്തിൻറെ അ വകാശികളായ വിശ്വകർമ്മാക്കൾ മുറിച്ചെടുത്ത വേപ്പ് മരത്തടി മഹാനദിയിൽ ഒഴുക്കുന്നു, ഒഴുകി വരുന്ന തടികൾ പുരിക്കടുത്തു വച്ച് കരക്കടുപ്പിക്കു
ന്നു.
》》തു ടർന്ന് രഥത്തിൻറെ നിർമ്മാണ പ്ര വർത്തനങ്ങൾക്ക് അക്ഷയ തൃദീയ ദിവസ്സം ആരംഭം കുറിക്കുന്നു. ക്ഷേത്രത്തി ൻറെ സിംഹദ്വാരമെന്നറിയപ്പെടുന്ന പടി ഞ്ഞാറൻ നടയിലാണ് രഥത്തിൻറെ നിർമ്മാണപ്രവൃത്തികൾ നടക്കുന്നത്.
》》വ്രത ശുദ്ധിയോടും ഭക്തി, വിശ്വാസ്സത്തോടും കൂടി സർവ്വ വിധ അലങ്കാരങ്ങ ളോടും കൂടി തയ്യാറാക്കുന്ന മൂന്ന് വ്യത്യസ്ത രഥങ്ങളിലായി ഭഗവാൻ ജഗനാ ഥനും, ബലഭദ്രനും, സുഭദ്രയും ഉപവിഷ്ടരാകുന്നു.
》》 ഭക്തിയുഗമായി കരുതപ്പെടു ന്ന മധ്യയുഗം മുതൽ രഥ യാത്ര നടന്നു വരുന്നതായി കണക്കാക്കപ്പെടുന്നു.
》》ഭാരത ത്തിലും, ലോകത്തിലേയും തന്നെ ഏറ്റവും പഴക്കം കൂടിയ രഥയാത്രയാണ് ബ്ര ഹ്മ പുരാണത്തിലും, സ്കന്ദപുരാണത്തിലും, പദ്മപുരാണത്തിലും, കപില സം ഹിതയിലും പ്രതിപാദിക്കപ്പെട്ട ജഗന്നാഥ് പുരി രഥയാത്ര.
പല ആചാരങ്ങളാലും കഥകളാലും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ആഘോഷ മാണ് രഥയാത്ര.
》》യാത്രയിൽ ഇന്നും ജഗന്നാഥ് ഭഗവാൻറെ ദശാവതാര രൂപത്തെ യാണ് പൂജിക്കുന്നത്. കൂട്ടത്തിൽ വിഷ്ണു, കൃഷ്ണൻ, വാമനൻ, ഗൗതം ബുദ്ധൻ തുടങ്ങിയവരേയും പൂജിക്കുന്നുവെന്ന സവിശേഷതയുമുണ്ട്.
》》അനേക കഥകളി ൽ നിന്നും, വിശ്വാസ്സങ്ങളിൽ നിന്നും, അനുമാനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധ്യമാകുന്നത് എന്തെന്നാൽ ഭഗവാൻ ജഗന്നാഥ് വിഭിന്ന മത, ധർമ്മ, വിശ്വാസ്സ ങ്ങളുടെ മൂർത്തി ഭാവമാണ്.
》》അത് കൊണ്ടായിരിക്കാം ദൈനം ദിന പൂജ, ആചാ രങ്ങൾ, വ്യവഹാരങ്ങൾ, രീതി, നീതി, വ്യവസ്ഥകൾ എല്ലാം, ശൈവ, വൈഷ്ണ വ, ബൗദ്ധ, ജൈന, തുടങ്ങിയ വിവിധ വിശ്വാസ്സത്തിൽ പെട്ട തന്ദ്രിമാർ ഒത്തു കൂ ടി നടത്തുന്നതിൻറെ കാരണവും.
》》ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് ജഗത്തി ൻറെ നാഥൻ എന്ന ജഗന്നാഥനായതെന്ന് വിശ്വാസ്സികൾ പറയുന്നു.
》》വർഷാവർഷമുള്ള സന്ദർശനത്തിൻറെ ഭാഗമായി ജഗന്നാഥ ക്ഷേത്രത്തിൽ നി ന്നും സുദർശന ചക്രവുമായി രഥത്തിൽ യാത്ര തിരിക്കുന്ന ഭഗവാൻ ജഗന്നാഥ നും, മറ്റു ദേവന്മാരും ബാലഗണ്ടി ചക്കയിലുള്ള ഇളയമ്മയമ്മ ക്ഷേത്രത്തിലെ ത്തുന്നു.
》》ഇളയമ്മയമ്മ ക്ഷേത്രത്തിൽ ഇഷ്ട്ട പ്രസാദമായ പ്രത്യേകതരം പാൻ കേക്ക് കൊണ്ടുള്ള പ്രസാദ പൂജ നടക്കുന്നു.
》》തുടർന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്തു സന്ധ്യയോടെ ഗുഡിച്ച ദേവി ക്ഷേത്രത്തിൽ എത്തുന്നു. ഗുഡിച്ച ദേവി ക്ഷേത്രത്തിൽ ഈ ദിവസ്സങ്ങളിൽ ആണ്ടപ് ദർശൻ എന്ന പേരിലുള്ള ജഗന്നാഥ ദർശനം നടക്കുന്നു.
》》ഈ ദിവസങ്ങളിലെ പ്രസാദം മഹാപ്രസാദമെന്നറിയപ്പെടുന്നു. മറ്റു ദിവസ്സങ്ങ ളിലുള്ള പ്രസാദത്തെ സാമാന്യ പ്രസാദമെന്ന പേരിലും അറിയപ്പെടുന്നു.
》》പിറ്റേ ദിവസ്സം ഭഗവാൻ രഥത്തിൽ നിന്നുമിറങ്ങി ദേവി ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. തുടർന്ന് അവിടെ ഒൻപത് ദിവസ്സങ്ങൾ തങ്ങുന്നു.
》》പത്താം ദിവസ്സം തിരി ച്ചു വ രുകയും ചെയ്യുന്നു. ഇളയമ്മയമ്മയെ കാണുവാൻ വേണ്ടി പോകുന്നതും തിരി ച്ചു വരുന്നതുമായ യാത്രയാണ് ഇന്ന് പുരി രഥയാത്രയെന്ന പേരിൽ അറിയപ്പെ ടുന്നത്.
》》ഈ ഒരേയൊരു ദിവസ്സം വിദേശികൾക്ക് ക്ഷേത്ര ശ്രീ കോവിൽ പരിസ്സ രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
》》മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്ന മായി നാനാ മതത്തിൽപ്പെട്ട വിശ്വാസ്സികളേയും സന്ദർശകരേയും നിത്യവും പു രി ജഗന്നാഥ ക്ഷേത്രത്തിൽ കാണാൻ പറ്റുന്നതും ഇവിടുത്തെ മാത്രം സവിശേഷത തന്നെ.
》》ആയിരക്കണക്കിന് പേർ ഈ വൻരഥങ്ങളെ തള്ളുകയും ഇതിനു നുമ്പിൽ ബന്ധിച്ചിർക്കുന്ന കയറുകൾ വലിക്കുന്നതിനായി മൽസരിക്കുകയും ചെയ്യുന്നു.
》》ഈ രണ്ടു മൈൽ ദൂരം യാത്രക്ക് രണ്ടു ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. മഴയുള്ള സമയത്ത് രഥചക്രം മണലിൽ താഴ്ന്നു പോകുന്നതിനാൽ യാത്ര കൂടുതൽ ദുഷ്കരമാകുന്നു.
》》ഭക്തിയുടെ പേരിൽ ആത്മഹത്യകളും സ്വശരീരപീഠങ്ങളും ഈ യാത്രാവേളകളിൽ അരങ്ങേറാറുണ്ട്. രഥചക്രത്തിനടീയിൽ പ്പെട്ട് മരിക്കുന്നതും മറ്റും പുണ്യമായി വിശ്വാസികൾ കരുതുന്നു. ഇതിനു വേണ്ടി ആത്മഹത്യ ചെയ്യുന്നവർക്കു പുറമേ തിരിക്കില്പ്പെട്ട് പലരും അബദ്ധത്തിലും ഈ ചക്രത്തിനടീയില്പ്പെടാറുണ്ട്.
》》 എല്ലാ വർഷങ്ങളിലും പുതുതായി ഉണ്ടാക്കുന്നതാണ് രഥങ്ങളെല്ലാം ഒരു വർഷം ഉപയോഗിച്ച രഥം അടുത്ത വർ ഷത്തെ ഉൽസ്സവ ത്തിന് വീ ണ്ടും ഉപയോഗിക്കുകയില്ല.
■ ഐതിഹ്യം
ഒരുപാട് എെതീഹ്യങ്ങള്‍ ക്ഷേത്രത്തോടനുബന്ധിച്ച് നിലനില്‍ക്കുന്നു ...
》》എെതീഹ്യം 1
മ്യതുവിന് ശേഷം കൃഷ്ണൻറെ ശരീരം ദ്വാരക യിൽ എത്തിച്ചുവെന്നും, ദുഖിതനായ ബലരാമൻ വിലപിച്ചു കൊണ്ട് കൃഷ്ണ ൻറെ ശരീരവുമായി സമുദ്രത്തിലേക്ക് ചാടിയെന്നും, ബലരാമന് പിറകേ സുഭദ്ര യും കടലിലേക്ക് ചാടിയെന്നും വെള്ളത്തിന് മുകളിൽ മൂവരും ഒഴുകിക്കൊണ്ടി രിക്കുന്ന സമയത്ത് ഭാരതത്തിൻറെ പൂർവ്വ ഭാഗത്തു സ്ഥിതിചെയ്യുന്ന പുരിയി ലെ രാജാവായ ഇന്ദ്രദ്യുമ്നന് സ്വപ്നമുണ്ടാകുന്നു, കടലിൽ ഒഴുകിക്കൊണ്ടിരി ക്കുന്ന ഭഗവാന് വിശാലമായ പ്രതിമയുണ്ടാക്കുകയും, താമസ്സിയാതെ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠയും നടത്തണം. സ്വപ്നത്തിൽ ദേവതകൾ ഇപ്രകാരം അരു ളിച്ചെയ്തു, കൃഷ്ണ പ്രതിമയോടോപ്പോം, ബലരാമൻറെയും, സുഭദ്രയുടെയും പ്രതിമകൾ മരത്തടിയിൽ നിർമ്മിക്കണമെന്നും, കൃഷ്ണൻറെ അസ്ഥി പ്രതിമയു ടെ പിറകിൽ ഘടിപ്പിക്കണമെന്നും, കൃഷ്ണൻറെ അസ്ഥി രാജാവിൻറെ മുന്നിൽ താമസ്സിയാതെ വന്നു ചേരുമെന്നുമായിരുന്നു സ്വപ്നം.
സ്വപ്നത്തിൽ കണ്ട പ്രകാരം രാജാവിന് അസ്ഥി കിട്ടുന്നു, പ്രതിമാ നിർമ്മാണം ആരെ ഏൽപ്പിക്കുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കെ പ്രപഞ്ച സൃഷ്ടാവായ വിശ്വ കർമ്മാവ് ഒരു ശിൽപ്പിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും മൂർത്തിയുടെ പണി ഏറ്റെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പണി തുടങ്ങുന്നതിനു മുമ്പായി ചില നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നു. അടച്ചിട്ട മു റിയിൽ മൂർത്തിയുടെ പണികൾ നടക്കുമ്പോൾ രാജാവടക്കം ആരും അകത്തേ ക്ക് പ്രവേശിക്കാൻ പാടില്ല. അങ്ങിനെ സംഭവിച്ചാൽ പിന്നെ പണി തുടരുകയി ല്ലെന്നുമായിരുന്നു നിബന്ധനകൾ.
പറഞ്ഞ സമയം കഴിഞ്ഞിട്ടും പണി തീരാതേയും അടച്ചിട്ട മുറി തുറക്കാതേയു മായപ്പോൾ ഭക്ഷണമോ വെള്ളമൊയില്ലാതെ ശിൽപ്പിക്ക് ജീവഹാനി സംഭവി ച്ചോയെന്ന ചിന്തയാലും അക്ഷമനായ രാജാവ് മുറി തള്ളി തുറക്കുന്നു. തുറന്ന യുടനെ ശിൽപ്പി അപ്രത്യക്ഷനാകുന്നു, മൂർത്തിയുടെ പണി മുഴുവനായതുമില്ല, പണി പൂർത്തിയാവാത്ത മൂർത്തിയുടെ പിറകിൽ അസ്ഥി (ഇന്ദ്രനീലം) ഘടിപ്പി ച്ചു കൊണ്ട് രാജാവ് ക്ഷേത്രത്തിനകത്ത് മൂർത്തിയുടെ പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു. ഭാരതത്തിൽ പുരി ക്ഷേത്രത്തിൽ മാത്രമേ കൃഷ്ണൻറെയും, ബലരാമ ൻറെയും, സുഭദ്രയുടേയും മൂർത്തികൾ ഒന്നിച്ചു പ്രതിഷ്ടിച്ചതായിട്ടുള്ളൂ. പന്ത്ര ണ്ട് വർഷത്തിലൊരിക്കൽ മൂർത്തികൾ പുതിയത് നിർമ്മിക്കുകയും, പ്രതിഷ്ഠി ക്കുകയും ചെയ്യുന്നു, പുതിയതായി നിർമ്മിക്കുന്ന മൂർത്തികളും പണി മുഴുവ നാകാതെ അപൂർണ്ണ മായിരിക്കുമെന്നതും പുരിയിൽ മാത്രം കാണാൻ കഴിയു ന്ന സവിശേഷതയാണ്
》》എെതീഹ്യം 2
കടൽക്കരയിലെ വീ ട്ടിൽ താമസ്സിക്കുയായിരുന്ന ഇന്ദ്രദ്യുമ്നന് കടൽക്കരയിൽ നിന്നും ഒരു ഇന്ദ്ര നീല മണി കിട്ടുന്നു. ലോകം മുഴുവൻ പ്രകാശം പരത്തുന്നതായിരുന്നു ഇന്ദ്രനീലം. അ ന്ന് രാത്രിയിൽ രാജാവിന് ഇന്ദ്രനീലം കൊണ്ട് മൂർത്തി നിർമ്മിക്കുവാനും, തുടർ ന്ന് ക്ഷേത്രം നിർമ്മിച്ച് മൂർത്തിയുടെ പ്രതിഷ്ട നടത്തുവാനും സ്വപ്നവും, അശ രീരിയും ഉണ്ടാവുന്നു. തുടർന്ന് വിശ്വകർമ്മാവ് ശിൽപ്പിയു ടെ രൂപത്തിൽ വേ ഷം മാറിയെത്തുകയും, തുടർന്നുള്ള കഥകൾ മുകളിൽ പറയുന്നത് പോലെ മാറ്റ മില്ലാതെയുമാണ്.
》》എെതീഹ്യം 3
പുരിയിലെ ക്ഷേത്രത്തെക്കുറീച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്:- ഇന്ദ്രദ്യുമ്നരാജാവ് വിഷ്ണുവിനെത്തേടി ബ്രാഹ്മണരെ പലദിക്കുകളിലേക്കയച്ചു. ഒരു ബ്രാഹ്മണനു മുൻപിൽ ജഗന്നാഥൻ അഥവാ വിഷ്ണു ഒരു നീലരത്നത്തിന്റെ രൂപത്തിൽ പ്രത്യക്ഷമായി.സന്തോഷവാനായ ബ്രാഹ്മണൻ ഈ വിവരം രാജാവിനെയറിയിക്കുകയും ചെയ്തു. എന്നാൽ രാജാവ് ഈ സ്ഥലത്തെത്തിയപ്പോഴേക്കും ദൈവത്തെ കാണാനുണ്ടായിരുന്നില്ല. ഇതിൽ അസന്തുഷ്ടനായ രാജാവ് പ്രാർത്ഥനാനിരതനാകുകയും അദ്ദേഹത്തിന് അശരീരി കേൾക്കുകയും ചെയ്തു. വിഷ്ണു അദ്ദേഹത്തിനു മുന്നിൽ നീലക്കല്ലിന്റെ രൂപത്തിലല്ല മറിച്ച് ചില അടയാളങ്ങളുള്ള ഒരു മരത്തടിയുടെ രൂപത്തിലാണ് പ്രത്യക്ഷമാകുക എന്നായിരുന്നു അത്. ഇങ്ങനെ വെള്ളപ്പൊക്കത്തിൽ അദ്ദേഹത്തിന് ഈവിധമുള്ള ഒരു മരത്തടി ലഭിക്കുകയും, ഇന്ന് ജഗന്നാഥക്ഷേത്രം നിലനിൽക്കുന്നയിടത്ത് ഈ തടി കൊണ്ടു വരുകയും ചെയ്തു.
ഈ തടിയിൽ ജഗന്നാഥന്റെ വിഗ്രഹം തീർക്കുന്നതിനായി ഇന്ദ്രദ്യുംനൻ തച്ചന്മാരെ വിളിച്ചുവരുത്തി. എന്നാൽ ഈ തച്ചന്മാരുടെ ഉളികൾക്ക് ഈ മരത്തടിയെ ഭേദിക്കാനായില്ല. തുടർന്ന് വിഷ്ണു തന്നെ ഒരു തച്ചന്റെ വേഷത്തിൽ വന്നു എന്നും ഈ മരത്തടിയുമായി ഒരു മുറിയിൽ കയറി. പതിനഞ്ചു ദിവസം കഴിഞ്ഞ് മുറി തുടന്നു നോക്കിയപ്പോൾ തച്ചൻ അപ്രത്യക്ഷനായിരിക്കുന്നു എന്നും മരത്തടിയുടെ സ്ഥാനത്ത് മൂന്നു വിഗ്രഹങ്ങളും (ജഗന്നാഥന്റേയും, ബലഭദ്രന്റേയും സുഭദ്രയുടേയും) കാണപ്പെട്ടു. അങ്ങനെ പുരിയിലെ വിഗ്രഹങ്ങൾ വിഷ്ണു തന്നെ നേരിട്ടു നിർമ്മിച്ചു എന്നു വിശ്വസിക്കുന്നു.
ഈ രസകരമായ ഐതീഹ്യത്തെ പുരുഷോത്തമന്‍ ചോന്‍ എന്ന എഴുത്തുകരന്‍ ''നായരുടെ ആദി മതവ് പുലയി ചെറുമി ഈഴവരുടേയും '' എന്ന പുസ്തകത്തില്‍ ഈ ഐതീഹ്യം യക്തിപരമായി കാണണമെന്നും.. ഇന്ദ്രനീലം കല്ലുകണ്ട ബ്രഹ്മണന്‍ ആവേശം കൊണ്ട് രാജവിനെ അറിയിച്ചിരിക്കാം എന്നും പിന്നീട് എന്തു കൊണ്ട് കല്ല് നമുക്ക് സ്വന്തമാക്കിക്കൂടാ എന്ന് സ്വയം ചിന്തിച്ച് ആ കല്ല് മോഷ്ടിക്കുകയും രാജാവ് വരുമ്പോള്‍ കല്ല് അപ്രത്യക്ഷമായെന്നും .. ഒളിച്ചിരുന്ന ബ്രഹ്മണന്‍ പിന്നിലിരുന്ന് ശബ്ദമുണ്ടാക്കി രാജാവിനെ മണ്ടനാക്കിയതാവാം എന്ന് രസകരമായി അവതരിപ്പിച്ചിട്ടുണ്ട്..
■ഇക്കാരണങ്ങൾ കൊണ്ടു തന്നെ പുരിയിലെ ക്ഷേത്രം ഇന്ത്യയിലെത്തന്നെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു
■ നഗരത്തിൽ നല്ല ശതമാനം ആളുകളുടെ ജീവിതമാർഗം ക്ഷേത്ര ടൂറിസമാണ്.
■ശങ്കരാചര്യര്‍ കിഴക്ക് ഒറീസ്സയിലെ പുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം പ്രശസ്തമാണ് .
■ആക്രമണം
》》ഡൽഹി സുൽത്താൻ ഗിയാസുധീൻ തുക്ളക്ക് ഈക്ഷേത്രം ആക്രമിച്ചിരുന്നു..
》》മുഗളർ, മറാഠകൾ, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നിവരെല്ലാം ക്ഷേത്രത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്..
》》ക്ഷേത്രത്തിന്‍റെ Madala panji ചരിത്ര രേഖകള്‍ പ്രകാരം Raktabahu എന്ന മുസ്ലീം കമാന്‍റര്‍ 18 തവണ ക്ഷേത്രം ആക്രമിച്ചു..
》》1692ല്‍ ഔറഗ്ഗസീബ് ഈ ക്ഷേത്രം തകര്‍ക്കാന്‍ ഉത്തരവിട്ടു ,പക്ഷേ തകര്‍ക്കാന്‍ വന്ന ഉദ്യോഗസ്ഥരോട് വലിയ തുക നല്‍കി ക്ഷേത്രം രക്ഷിക്കുകയായിരുന്നു..
പിന്നീട് അടച്ചിട്ട ക്ഷേത്രം ഔറഗ്ഗസീബിന്‍റെ മരണത്തിന് ശേഷം 1707 ല്‍ ക്ഷേത്രം തുറന്നൂ...
■ക്ഷേത്ര പ്രവേശനം
》》ഓർത്തഡോക്സ് ഹൈന്ദവർമാരെ മാത്രമേ അനുവദിക്കൂ, "പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ സിംഹത്തിന്റെ കവാടത്തിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു കയ്യൊപ്പ് കഴിഞ്ഞ കാലങ്ങളിൽ പല വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്, ഇന്നും ശക്തമായ വികാരങ്ങൾ ഉണർത്തുകയും ചെയ്യുന്നു
http://indianexpress.com/article/news-archive/regional/controversies-surround-jagannath-temples-entry-rules/
》》ക്ഷേത്രത്തിന്റെ ഭരണനിയന്ത്രണ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നതിനിടയിലും, പല തവണ കഴിഞ്ഞകാലത്തെ ക്ഷേത്ര ആക്രമണങ്ങളുടെ ഉത്തരവാദിത്വം മാനേജ്മെന്റുമായി കണക്കാക്കിയിരുന്നതായി ചരിത്രകാരന്മാർ പറയുന്നു.
"ഹിന്ദുക്കളെ അല്ലാത്തവയെ ക്ഷേത്രത്തിലേക്ക് കയറ്റുന്നതിൽ അപ്രാപ്യമായ ഭരണവാഹികളെ ഇത് സ്വാധീനിച്ചിട്ടുണ്ടാകാം," ഡോ. റഹ്റാണി ഖുന്തിയും ഡോ. ബ്രജബന്ദു ഭട്ടയും ഒരു പഠനത്തിൽ പറയുന്നു.
》》മുഗള്‍ ആക്രമണവും മറ്റും പ്രശ്നങ്ങള്‍ ഉണ്ടായതു കൊണ്ടാണ് ഹിന്ദു അല്ലാത്തവരെ പ്രവേശിക്കാതിരുനത് എന്നാണ് മുന്‍ ചരിത്ര വാദം പക്ഷേ ഇന്ന് ഈ വാദം പ്രയോഗികമല്ല,മറ്റൊന്ന് ജാതീയത
》》 ഇന്ത്യക്ക് പുറത്തുളഃള ഹിന്ദുക്കളേയും പ്രവേശിക്കാരില്ലായിരുന്നു,പിന്നീട് പ്രശ്നങ്ങള്‍ക്ക് ശേഷം അനുവദിച്ചു എന്ന് പറയപ്പെടുന്നു..
》》ഹരിജനങ്ങള്‍ക്കൊപ്പം വന്ന ഗാന്ധിജിയേയും ഒരിക്കല്‍ ക്ഷേത്ര പ്രവേശനത്തില്‍ വിലക്കിയിരുന്നു.
》》1984 ൽ ഇന്ദിരാഗാന്ധി പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയില്ല. കാരണം ഫിറോസ് ഗാന്ധി പാർസി ഒരു വിവാഹിതനായിരുന്നു.
》》ബുദ്ധമതത്തിന്റെ അനുയായി ആയിരുന്നതിനാൽ 2005 ൽ തായ്ലാന്റ് രാജ്ഞി മഹാചക്രി സിരിധരൻ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നില്ല.
》》2006 ൽ, 12-ാം നൂറ്റാണ്ടിലെ പാരമ്പര്യമായി പുനർജ്ജുനപ്പെടുത്തിയ ദേവാലയം, സ്വിറ്റ്സർലാന്റിലെ ഒരു പൗരൻ, എലിസബത്ത് ജിൽലർ എന്നയാൾ ഒരു ക്രിസ്ത്യാനി ആയതിനാൽ, 1.78 കോടി രൂപ ക്ഷേത്ര ദാനം ചെയ്യാൻ അനുവദിച്ചില്ല.
》》1977 ൽ ഇസ്കോൺ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഭക്തി വേദാന്ത സ്വാമി പ്രൂബപാഡ പുരി സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അദ്ദേഹത്തിന്റെ ഭക്തർക്ക് അനുമതിയില്ലായിരുന്നു. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെതിരെ അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.
■ ജഗന്നാഥ ക്ഷേത്രത്തിലെ ‘രത്ന ഭണ്ഡാരങ്ങൾ’ തുറന്നുള്ള പരിശോധന
》》total 7 അറകളാണ് ഉള്ളത് അതില്‍ 3എണ്ണം പരിശോധന മുന്‍പ് നടത്തിയിട്ടുണ്ട്
മൂന്നു ഭണ്ഡാരങ്ങളിൽ പുറത്തുള്ള രണ്ടെണ്ണമാണു തുറന്നു പരിശോധിച്ചത്. ഇതിൽ ഒന്നിന്റെ മേൽക്കൂരയിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. അകത്തുള്ള മൂന്നാമത്തെ ഭണ്ഡാരം തുറന്നില്ല. മറ്റു പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധക സമിതി അംഗമായ തദാവു കരൺ ഹിമാൻഷു പട്നായിക് പറഞ്ഞു.
》》1984നു ശേഷം ഇതാദ്യമായാണ് അറകളിൽ പരിശോധന നടത്തുന്നത്. ‘രത്നഭണ്ഡാര’ത്തിന്റെ ചുമരും തറയും മേൽക്കൂരയും പരിശോധിച്ചു സുരക്ഷ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. 1905ലും,1926ലും മുന്‍പ് പരിശോധന നടത്തിയിട്ടുണ്ട്,
》》12–ാം നൂറ്റാണ്ടിലെ ഈ ‘രത്നഭണ്ഡാരം’ 1984ൽ തുറന്നപ്പോൾ ഏഴിൽ മൂന്ന് അറകൾ മാത്രമേ പരിശോധിച്ചിരുന്നുള്ളൂ. മറ്റുള്ളവയിൽ എന്താണെന്ന് ആർക്കുമറിയില്ല.
》》രണ്ടു പുരാവസ്തു വിദഗ്ധർ ഉൾപ്പെട്ട പത്തംഗ സംഘം പരിശോധിക്കുമെന്നായിരുന്നു ആദ്യം ക്ഷേത്ര ഭരണസമിതി അറിയിച്ചിരുന്നത്. എന്നാൽ ഈ സംഘത്തിൽ മാറ്റം വരുത്തി. 16 പേരെ അറയിലേക്കു പ്രവേശിപ്പിക്കാനായിരുന്നു തീരുമാനം.
》》ഒഡിഷ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗജപതി മഹാരാജയുടെ പ്രതിനിധിയും സംഘത്തിനൊപ്പമുണ്ട്.
》》പുരി കലക്ടർ, എസ്പി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ(എഎസ്ഐ) മൂന്ന് എൻജിനീയർമാർ, എഎസ്ഐ കോർ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ, രത്ന ഭണ്ഡാർ ഉപസമിതിയുടെ രണ്ടു പ്രതിനിധികൾ, ക്ഷേത്രം കാവൽസമിതി പ്രതിനിധികൾ എന്നിവരുൾപ്പെടെയായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
》》1984ൽ അഡ്മിനിസ്ട്രേറ്ററായിരുന്ന ആർ.എൻ. മിശ്ര, അന്നത്തെ പരിശോധനയിൽ നിലവറയിൽനിന്നു പാമ്പുകളുടെ സീൽക്കാരം കേട്ടതായി അറിയിച്ചതിനെ തുടർന്നു രണ്ടു പാമ്പുപിടിത്തക്കാരെയും ഇത്തവണ സജ്ജമാക്കിയിരുന്നു.
》》അറയ്ക്കകത്തുള്ള യാതൊന്നിലും സ്പർശിക്കാൻ സംഘത്തിന് അനുവാദമുണ്ടായിരുന്നില്ല.
》》 സേർച്ച് ലൈറ്റുകൾ ഉപയോഗിച്ച് തറയുടെയും മേൽക്കൂരയുടെയും ഉൾപ്പെടെ സുരക്ഷാപരിശോധന മാത്രമാണു നടത്തിയത്.
》》ക്ഷേത്രത്തിനകത്ത് പരമ്പരാഗതമായി ഉപയോഗിക്കുന്ന തോർത്തിനു സമാനമായ വസ്ത്രം മാത്രം ധരിച്ചായിരുന്നു അറയിലേക്കുള്ള പ്രവേശനം. കണ്ണട ഉപയോഗിക്കുന്നുണ്ടെങ്കിൽ അതുമാത്രം; മറ്റൊന്നും അറയിലേക്ക് അനുവദിച്ചില്ല. എല്ലാ പ്രവർത്തനങ്ങളും വിഡിയോ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
》》സംഘം കയറിയപ്പോഴും ഇറങ്ങിയപ്പോഴും കനത്ത ദേഹപരിശോധന ഉൾപ്പെടെയുണ്ടായി.
》》ഭണ്ഡാര സംരക്ഷക സമിതിയും പൊലീസുമായിരുന്നു പരിശോധന നടത്തിയത്.
》》രത്ന ഭണ്ഡാരത്തിനകത്തു കാണുന്നതൊന്നും പുറംലോകത്തെ അറിയിക്കില്ലെന്നു ക്ഷേത്ര വിഗ്രഹത്തിനു മുന്നിൽ പ്രതിജ്ഞയെടുത്തിട്ടായിരുന്നു സംഘാംഗങ്ങളെല്ലാം അകത്തേക്കു കയറിയത്.
》》പരിശോധന പൂർത്തിയാക്കിയ ശേഷം രത്നഭണ്ഡാരത്തിലെ രണ്ട് അറകളും ഭദ്രമായി പൂട്ടി മുദ്ര വച്ചു. താക്കോൽ പുരി ജില്ലാ ട്രഷറി ഓഫിസിനു കൈമാറി. അവർക്കാണു സുരക്ഷാചുമതല.
》》പരിശോധന ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപേ ക്ഷേത്രത്തിൽ നിന്നു ഭക്തരെയെല്ലാം ഒഴിവാക്കിയിരുന്നു. ക്ഷേത്രപരിസരത്തെ സമ്പൂർണ ശുദ്ധീകരണ പൂജകൾക്കു ശേഷമാണ് അറ തുറന്നത്. ക്ഷേത്രത്തിന്റെ നാലു പ്രവേശന കവാടവും പൂട്ടി മുന്നിൽ പൊലീസിന്റെ കനത്ത കാവലുമുണ്ടായിരുന്നു.
》》നാലു വശത്തും പൊലീസ് കാവലും അടിയന്തര ഘട്ടം നേരിടാൻ അഗ്നിശമന സേനയുടെ സേവനവും ആംബുലൻസുകളും ഒരുക്കിയിരുന്നു.
■ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും,ചില തള്ളുകളും
》》ക്രിസ്തു മതം സ്ഥാപിച്ച ജീസസ്സും ,ഇസ്ലാം മതം സ്ഥാപിച്ച മുഹമ്മദും പുരി സന്ദര്‍ശിച്ചു എന്നാണ് ജഗനാദക്ഷേത്രത്തിന്‍റെ official website വ്യക്തമാക്കുന്നത്
പറയുന്നത് ഇങ്ങനെ = ''Some scholars hold that even Jesus Christ and Mohammed, the founders of Christianity and Islam respectively also visited Puri. But the historicity of such a view is yet to be established''
ലിങ്ക് - http://jagannath.nic.in/?q=node/158 👆🏻😁😁 official site
》》കാറ്റിന് എതിര്‍ ദിശയിലാണ് ജഗനാദന്‍റെ കൊടി പറക്കുന്നത് എന്നൊരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്... പക്ഷേ ഭൂരിപക്ഷം പേരും ഇത് കണ്ടിട്ടില്ല... അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ കണ്ടവര്‍ കുറവാണ് .
ഇതിനു കാരണം In fluid dynamics, a Kármán vortex street
(or a von Kármán vortex street) പ്രതിഭാസമാണ്
☆ https://www.quora.com/Is-it-true-that-the-flag-at-the-Jagannath-Temple-Puri-flies-in-the-opposite-direction-of-the-wind/answer/Abhijeet-Parida-1?share=fc418b96&srid=3sOkK
☆https://en.m.wikipedia.org/wiki/K%C3%A1rm%C3%A1n_vortex_street?wprov=sfla1
》》കൊടി മാറ്റാന്‍
എല്ലാ ദിവസവും ദേവാലയത്തിന്റെ ചുവരുകൾക്ക് 45 നിലകളുള്ള ഒരു കെട്ടിടത്തിന് സമാനമായ ഒരു ദേവാലയം ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ നിന്ന് മാറ്റാൻ ഒരു പുരോഹിതൻ ആഹ്വാനം ചെയ്യുന്നു. ഈ ക്ഷേത്രം നിർമ്മിക്കപ്പെടുന്ന ദിവസം വരെ വളരെ പഴക്കമുള്ളതാണ്. യാതൊരു സംരക്ഷണ രീതിയും ഇല്ലാതെ ക്ഷേത്രമാളികയിലൂടെ താഴെക്കിട്ട ചങ്ങലയിലൂടെ വേണം കേറാന്‍.. ഒരു ദിവസം പോലും ഇതില്‍ വീഴ്ച പറ്റിയാല്‍ 18 വർഷമെങ്കിലും അടച്ചു പൂട്ടും.
》》 ക്ഷേത്രത്തിന്‍റെ നിഴല്‍ പതിക്കില്ല എന്നൊരു വാദമുണ്ട് പക്ഷേ ഗുഗിള്‍ മാപ്പിന്‍റെ വരവോടെ ഇത് പിന്നീട് പൊളിയുകയാണ് ഉണ്ടായത് .
☆https://m.facebook.com/story.php?story_fbid=240066629903186&id=100016995513586
☆https://qph.fs.quoracdn.net/main-qimg-882d009c52ed99cde5a7a60998fed5aa-c
☆വീഡിയോ https://youtu.be/yq9Kuq-p6Yk
》》ക്ഷേത്രത്തിന്‍റെ ഏറ്റവും മുകളിലായി സുദർശനചക്രം ചക്രവും
,താളിക കുടവുമുണ്ട്.ഇവ വളരെ ഭാരം കൂടിയ ഒന്നാണ് ഇത്രയും ഭാരം കൂടിയ വസ്തു മുകളില്‍ എത്തിച്ചത് കപ്പികളുടെ സഹായത്തിലോ ,മണല്‍ സ്ലോപ്പര്‍ ഉണ്ടാക്കിയോ ആവാം ,
》》മറ്റൊരു അവകാശവാദം ക്ഷേത്രത്തിന്റെ മുകളിലായി ഒരൊറ്റ പക്ഷിയും പോലും പറക്കില്ല പോലും,പക്ഷികള്‍ ക്ഷേത്രത്തില്‍ കൂടു കെട്ടില്ല, ഒരു വിമാനവും ക്ഷേത്രത്തിന് മുകളിലൂടെ പറന്നു കാണാനാവില്ല.
ജഗന്നാഥ് തന്റെ വിശുദ്ധ ഭവനത്തിൻറെ കാഴ്ചപ്പാട് അസ്വസ്ഥമാക്കാൻ ആഗ്രഹിക്കുന്നില്ല. എന്നൊക്കെ പല വെബ് സൈറ്റിലും വാദം കണ്ടു
ഒന്നാമതായി Kármán vortex street പ്രതിഭാസം പക്ഷികളുടെ നേര്‍ ചലനത്തെ ബാധിക്കുന്നു പക്ഷേ ഇതും ചില സന്ദര്‍ഭത്തില്‍ മാത്രം ,മറ്റൊന്ന് പക്ഷികള്‍ കൂടു വെട്ടാത്തത് കെട്ടിട നിര്‍മ്മാണം കുത്തനെ ഉള്ളതും സ്ഥിരമായി കൊടി മാറ്റാനായി കയറി ഇറങ്ങുന്നതു കൊണ്ടും പക്ഷികള്‍ കൂടു വെക്കാത്തതായിരിക്കും,മറ്റൊരു വാദം വിമാനം പറക്കാത്തത് Air root മുകളിലൂടെ ഇല്ലാത്തതു കൊണ്ടാകാം.
പക്ഷികള്‍ അമ്പലത്തിനു മുകളിലൂടെ പറക്കുന്ന വീഡിയോ -
https://youtu.be/-x9ALjmqVag
》》ഹിന്ദു ഐതിഹ്യങ്ങളിൽ, ഭക്ഷണത്തെ പാഴാക്കുന്നത് ഒരു ചീത്ത അടയാളമായി കണക്കാക്കാം. എല്ലാ ദിവസവും 2,000 മുതൽ 2,000 വരെ ആളുകൾ സന്ദർശിക്കാറുണ്ട്. അത്ഭുതകരമെന്നു പറയട്ടെ, എല്ലാദിവസവും ഭക്ഷണം പാഴാക്കാറില്ല, ഇതൊരു മികച്ച മാനേജ്മെന്‍റിന്‍റെ പ്രത്യേകതയാണ്
》》ഭൂമിയിലെ ഏതു സ്ഥലവും എടുക്കുക, പകൽ സമയത്ത് സമുദ്രത്തിൽ നിന്നുള്ള കാറ്റ് ഭൂമിയിലേക്ക് വരുന്നു, സായാഹ്നം വൈകുന്നേരം സംഭവിക്കുന്നു. എന്നാൽ, പുരിയിൽ, നേരെ വിപരീത ദിശയിൽ പരസ്പരവിരുദ്ധമായ ഒരു കാറ്റ് കാറ്റും. പകൽ സമയത്ത്, കാറ്റ് ഭൂമിയിലേക്ക് കടലിലും സായാഹ്നത്തിലും കാറ്റ് വീശുന്നു.
= ഒഡിയ തീരമേഖല അന്തരീക്ഷ ന്യൂനമദ്ദ പ്രദേശവും,സ്ഥിരമായി കൊടും കാറ്റുള്‍പ്പടെ സ്ഥിരമായി ഉണ്ടാകുന്ന മേഖലയാണ് അതുകൊണ്ടായിരിക്കും ചില സമയങ്ങളില്‍ ഇങ്ങനെ അനുഭവപ്പെടാന്‍ സാധ്യത,കുറച്ചൂടെ ഉറപ്പു വരുത്താ ക്ഷേത്രത്തോട് അടുത്ത നിവസിയായ സുഹ്യത്തുക്കളോടും അന്വേഷിച്ചപ്പോ... അങ്ങനെയൊന്നുമില്ലാ എന്നാണ് ഉത്തരം ലഭിച്ചത്...
》》ഇങ്ങനെ ഒട്ടനവധി അന്ധവിശ്വാസ കൂമ്പാരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് ...പലതും തള്ളിയിരക്കുന്നത് ടൂറിസ്റ്റ് എജന്‍സിക്കരും,
റിസോര്‍ട്ടു കാരുടെയും പണിയാണ് ,ഇവരുടെ web site വഴിയാണ് ഇത്തരം പ്രചരണം
,ഇവ പലതും ശരിയാണോ എന്ന് അന്വേഷിക്കുമ്പോ ക്ഷേത്ര പരിസര നിവാസികളുടെ ഉത്തരം ഇല്ല എന്നാണ്...
★★★★★ conclusion ★★★★★
ലേഖകന്‍ എന്ന നിലയില്‍ എന്‍റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്താം മനുഷ്യന്‍ ഉണ്ടായതു
മുതലേ അവന്‍ അതിജീവനത്തിന്‍യെ പാതയിലാണ്.. അവന്‍റെ ചിന്തയില്‍ പലതും പുതുമ നേടുന്നുണ്ട്.. കല്ലുകളില്‍ നിന്ന് മണ്‍പാത്രങ്ങളില്‍ നിന്ന് വെങ്കലയുഗവും ഇരുമ്പുയുഗവും കടന്ന് മനുഷ്യന്‍ ഇന്ന് കമ്പ്യൂട്ടര്‍ യുഗത്തിലെത്തി നമ്മല്‍ നടന്നു കൊണ്ടിരിക്കുകയാണ് ,എവിടേയും നില്‍ക്കുന്നില്ല... മനുഷ്യന്‍ എല്ലാ മേഘലയിലും അവന്‍റെ കഴിവുകള്‍ കാണിക്കുന്നു,ആയുധ നിര്‍മ്മാണം,ക്യഷി,യുദ്ധം,ജലസേചനം,കെട്ടിട നിര്‍മ്മാണം etc
മനുഷ്യരാശിയുടെ ചിന്തയുടേയും ഭാവനയുടേയും സ്യഷ്ടിയായി ഉള്‍ത്തിരിഞ്ഞ ഒരു ശില്പമാണ് പുരി ജഗനാദക്ഷേത്രം ,ഇത് ലോകത്തില്‍ അത്ഭുതങ്ങളില്‍ ഒന്നും ഇന്ത്യയുടെ അഭിമാനവുമാണ്...
ക്ഷേത്രം വളരെ വലിയൊരു കണക്കു കൂട്ടലുകളും ,കെട്ടിട മികവും ഉള്ളതാണ്...
പക്ഷേ
നാസ മുട്ടുമടക്കി,ISRO തലകുത്തി വീണു ,ആല്‍ബര്‍ട്ട ഐസ്‌റ്റീന്‍ പൊട്ടിക്കരഞ്ഞു,ഓപ്പന്‍ ഹൈമ്മര്‍ ഊമയായി എന്നൊക്കെ പറഞ്ഞു പ്രചരിക്കുന്ന അന്ധ വിശ്വാസ ഭക്തര്‍ ലോകത്ത് ഏതു കോണിലും സുലഭമാണ് ,അവര്‍ തുടര്‍ന്നും ,ഈ പണികള്‍ ആവര്‍ത്തിക്കുന്നതാമിരിക്കും പക്ഷേ ഇങ്ങനെയുള്ള അന്ധവിശ്വാസ പ്രചരണം ആ ജഗനാദക്ഷേത്രത്തിന്‍റെ മനോഹരിതയെ നശിപ്പിക്കുന്നു എന്നുള്ളതാണ് സത്യം...
Refernce -wiki
Qura , othr online ArticlesEtc
©മഹേഷ് ഭാവന
No comments:
Post a Comment