Personal Data Protection Bill
( ഡേറ്റ സംരക്ഷണ ബിൽ ) 2019
പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ 2019 ലെക്‌സഭയിൽ ഇലക്ട്രോണിക്‌സ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദ് 2019 ഡിസംബർ 11 ന് അവതരിപ്പിച്ചു. വ്യക്തികളുടെ വ്യക്തിഗത ഡാറ്റ പരിരക്ഷിക്കാൻ ബിൽ ശ്രമിക്കുകയും . ഇതിനായുള്ള പ്രൊട്ടക്ഷൻ അതോറിറ്റി നിര്‍മ്മിക്കാനുമുള്ള ബില്ലായിരുന്നു..
■ ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതി
★ ആധാറിലെ അടക്കമുള്ള വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇതേകുറിച്ച് പഠിക്കാൻ ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള നടപടികൾ വേണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു
★ ആഗോളതലത്തിൽ യൂറോപ്യൻ യൂണിയന്റെ വ്യക്തിവിവര സംരക്ഷണത്തിനായുള്ള ജനറൽ ഡേറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുണ്ടായിട്ടുള്ള സുപ്രധാന നിയമ നിർമാണ നീക്കമാണ് ഇന്ത്യയുടേത്.
★ ജനറൽ ഡേറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) നിയമം നിയമം അനുശാസിക്കുന്ന യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് മാതൃകയിൽ ഡേറ്റാ സംരക്ഷണത്തിനായി സ്വയം നിയന്ത്രണാവകാശമുള്ള ഡേറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി രൂപീകരിക്കണമെന്ന് ശ്രീകൃഷ്ണ കമ്മിറ്റി നിർദ്ദേശിക്കുന്നു. വ്യക്തിവിവരങ്ങളുടെ കാര്യത്തിൽ പൗരന്മാർക്ക് പ്രാമുഖ്യം ലഭിക്കണം. എന്ത് വിലകൊടുത്തും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. കച്ചവട, വ്യാവസായിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതാവരുത്.
★വിവര സംരക്ഷണത്തിനായി ആധാര്‍ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനും സമിതി ശുപാര്‍ശ ചെയ്തു.
★അഞ്ച് കോടി രൂപയെങ്കിലും ചുരുങ്ങിയ പിഴ ഈടാക്കണം. അതല്ലെങ്കിൽ കമ്പനിയുടെ അന്താരാഷ്ട്ര മതിപ്പ് കണക്കാക്കി രണ്ട് ശതമാനം തുക ഈടാക്കണം. കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് ദുരുപയോഗം ചെയ്യുന്നതെങ്കിൽ 15 കോടി രൂപ വരെയോ, കമ്പനിയുടെ മതിപ്പ് കണക്കാക്കി അതിന്‍റെ നാല് ശതമാനം തുകയോ ഈടാക്കണം. ഏതാണോ വലിയ തുക അതാണ് നൽകേണ്ടത്.
★ എല്ലാ സ്ഥാപനങ്ങളിലും ഡേറ്റാ പ്രൊട്ടക്ഷൻ ഓഫീസർ മാർ നിയമിക്കപ്പെടണം. ഇന്ത്യാക്കാരുടെ വിവരങ്ങൾ പ്രാദേശികമായി സൂക്ഷിക്കുന്നതും, വിവര ശേഖരണത്തിനും അതിന്റെ കൈകാര്യത്തിനും കൈമാറ്റത്തിനും വ്യക്തികളിൽ നിന്നുള്ള പൂർണ സമ്മതം ഉറപ്പുവരുത്തുന്നതുമാണ് കമ്മീഷന്റെ നിർദേശങ്ങൾ.
★ പൊതുസ്വകാര്യ കമ്പനികൾ ശേഖരിക്കുന്ന പാസ് വേഡുകൾ, സാമ്പത്തിക- ആരോഗ്യ വിവരങ്ങൾ, ജാതി, മത വിവരങ്ങൾ, ലൈംഗികത തുടങ്ങിയവയെല്ലാം വിവര സംരക്ഷണത്തിനായി കൊണ്ടുവരുന്ന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തണം. അനാവശ്യമായ ആധാര്‍ വിവരങ്ങൾ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി വേണം, ഇത് നിരീക്ഷിക്കാനുള്ള സംവിധാനവും വേണം.
★ ഡേറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി വേണം
വിവര സംരക്ഷണ നിയമം നടപ്പിലാക്കാൻ സ്വതന്ത്രാധികാരമുള്ള ഡോറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി വേണമെന്നതാണ് ശ്രീകൃഷ്ണ കമ്മീഷന്റെ സുപ്രധാന നിർദേശങ്ങളിലൊന്ന്. പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമം നടപ്പിൽ വരുത്തുന്നതും, നിരീക്ഷിക്കുന്നതും, നിയമകാര്യങ്ങൾ, നയപരിപാടികൾ, പ്രവർത്തനരീതികൾ നിശ്ചയിക്കൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളും ഗവേഷണം, ബോധവൽകരണം, അന്വേഷണം, അന്തിമ വിധി കൽപ്പിക്കൽ എന്നീ ചുമതലകൾ ഈ അധികാര സമിതിയുടേതാവും. അതായത് വിവര സംരക്ഷണ നിയമം കൈകാര്യം ചെയ്യുന്നതിന്റെ സകല ചുമതലയും ഈ സമിതിയുടേതാവും.
★ ആധാർ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെയാണ് ആധാർ നിയമത്തിൽ ഭേദഗതി വേണമെന്ന സുപ്രധാന നിർദേശം കമ്മീഷൻ മുന്നോട്ട് വെക്കുന്നത്. ആധാർ ആക്റ്റിൽ 16 ഭേദഗതികളാണ് കമ്മീഷൻ. നിർദേശിച്ചത്. ആധാർ തിരിച്ചറിയൽ രേഖയുടെ ദാതാക്കളായ യു.ഐ.ഡി.എ.ഐ.യ്ക്ക് സർവ്വാധികാരം ഉറപ്പാക്കും വിധത്തിൽ, സ്വകാര്യതാ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആധാർ നിയമം ഭേദഗതി ചെയ്യണമെന്ന് കമ്മീഷൻ ശുപാർശചെയ്യുന്നു
★ പ്രശ്നക്കാർക്കെതിരെ നടപടികളെടുക്കുന്നതിൽ യുഐഡിഎഐയുടെ അധികാരങ്ങളെ കുറിച്ച് ആധാർ നിയമം കൃത്യമായി ഒന്നും പറയുന്നില്ല. ആധാർ നമ്പറുകൾക്ക് അകാരണമായി നിർബന്ധം പിടിക്കുക, ആധാർ നമ്പറുകൾ അനധികൃത ആവശ്യങ്ങൾക്കായി ഉപയോഗിക്കുക, ആധാർ നമ്പറുകൾ ചോർത്തുക എന്നിവയെല്ലാം വിവര സ്വകാര്യതയെ ബാധിക്കുന്നതാണെന്നും അതിന് അടിയന്തിര പരിഹാരം ആവശ്യമുണ്ടെന്നും കമ്മീഷൻ പറയുന്നു.
★ വിവരാവകാശ നിയമത്തിലും ഭേദഗതികൾ നിർദേശിക്കുന്നു
പൊതു അധികാരകേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവിടുന്നത് സ്വകാര്യതയെ ദോഷമായി ബാധിച്ചേക്കാം. ഇത്തരം സാഹചര്യങ്ങൾ മൗലികാവകാശങ്ങൾ തമ്മിലും, സുതാര്യതയും സ്വകാര്യതയും തമ്മിലുമുള്ള പരസ്പര സംഘർഷമുണ്ടാവാം. എന്നാൽ സ്വകാര്യതയ്ക്കുള്ള അവകാശവും അറിയാനുള്ള അവകാശവും ആത്യന്തികമല്ല എന്നുള്ളതാണ് വസ്തുത. സുപ്രീംകോടതി നിർദേശിക്കുന്ന സാഹചര്യങ്ങളിൽ അവ പരസ്പരം സന്തുലനം ചെയ്യപ്പെടേണ്ടതാണെന്നും കമ്മീഷൻ പറയുന്നു
■ ബില്‍ ലോകസഭയില്‍
★ ഡേറ്റാ സംരക്ഷണം ആഗോള - വിഷയമാണെന്നും ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യങ്ങൾ കണക്കിലെടുത്താകും ബിൽ അവതരിപ്പിക്കുകയെന്നും കേന്ദ വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി - പ്രകാശ് ജാവഡേക്കർ പറഞ്ഞു . -
★ മന്ത്രി രവിശങ്കർ പ്രസാദ് ബിൽ അവതരിപ്പിക്കാനൊരുങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തി .
★ ബിൽ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്ഥിരസമിതി - ചർച്ച ചെയ്തശേഷം അവതരിപ്പിച്ചാൽ മതിയെന്നും ആവശ്യപ്പെട്ടു . കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രജൻ ചൗധരി , തൃണമൂൽ അംഗങ്ങളായ സൗഗത റോയ് , മഹുവ മൊയ് എന്നിവർ ബിൽ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു .
★ വ്യക്തിസ്വകാര്യതക്കുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന സുപ്രീംകോടതി വിധി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സ്വകാര്യത അവകാശപ്പെടാന്‍ കഴിയില്ലെന്ന് മന്ത്രി വിശദീകരിച്ചു.
★ ഇന്ത്യയിൽ ഡേറ്റ സംരക്ഷണത്തിന് നിയമം ആവശ്യമാണെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നിയമം കൊണ്ടുവരുന്നതെന്നു മന്ത്രി പറഞ്ഞു .
★ ബില്ലിലെ നിർദേശങ്ങൾ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കും . രാജ്യസുരക്ഷയ്ക്ക് അപകടമാകുന്ന സന്ദർഭങ്ങളിൽ മാത്രമേ ഇത്തരം രേഖകൾ സർക്കാർ പരിശോധിക്കുകയുള്ളൂവെന്നു മന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല .
★ ബില്ല് ഐടി സ്ഥിരം സമിതിക്കു വിടണമെന്ന് സമിതി ചെയർമാൻ കൂടിയായ ശശി തരൂരും ആവശ്യപ്പെട്ടു . അവതരണാനുമതി തേടി വോട്ടെടുപ്പു നടത്താനൊരുങ്ങുമ്പോഴും ടി . ആർ . ബാലു പ്രതിപക്ഷത്തിന്റെ വാദമുഖങ്ങൾ നിരത്തി . തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി . ശിവസേന അംഗങ്ങളും ഒപ്പം ചേർന്നു . തുടർന്ന് ബിൽ അവതരിപ്പിക്കാനും - സിലക്ട് കമ്മിറ്റിക്കു വിടാനും തീരുമാനിച്ചു .
★ മോദിസര്‍ക്കാറിനു കീഴില്‍ ചാരപ്പണി വ്യവസായം വളരുകയാണെന്ന് കോണ്‍ഗ്രസിലെ അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ബില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കണം. സഭയില്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് ഏതു നിയമനിര്‍മാണവും ആകാമെന്ന് വരുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല -അദ്ദേഹം പറഞ്ഞു.
★ സൗഗത റോയിക്കു പകരം മഹുവ മൊയ്യെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് തൃണമുൽ ആവശ്യപ്പെട്ടിട്ടുണ്ട് .
★ സമൂഹമാധ്യമങ്ങൾ ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം ആവശ്യമാണെങ്കിൽ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ സുരക്ഷാ ഏജൻസികൾക്കും സർക്കാരുകൾക്കും അധികാരം നൽകുന്നതാണ് ലോക്സഭയിൽ അവതരിപ്പിച്ച വ്യക്തിവിവര സംരക്ഷണ ബില്ലില്‍ ഉള്ളത്
★ ലോക്സഭയിൽ അവതരിപ്പിച്ച ഡാറ്റ സംരക്ഷണ ബിൽ കൂടുതൽ - പരിശോധനയ്ക്കായി സംയുക്ത - സമിതിക്ക് വിട്ടു .
★ ലോക്സഭയിൽ നിന്ന് - 20 പേരും രാജ്യസഭയിൽ നിന്ന് 10 - പേരുമടങ്ങിയ സമിതി ബിൽ - വിശദമായി പരിശോധിക്കും
■ ബില്ല് ഉള്ളടക്കം
★ബി . എൻ . ശ്രീകൃഷ്ണ തയാറാക്കിയ ബില്ലിന്റെ കരടിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ നിയമങ്ങൾക്ക് അനുസൃതമായി ആവശ്യമായ വിവരങ്ങൾ എടുക്കാമെന്നാണ് വ്യവസ്ഥ
★ കഴിഞ്ഞ 2018 ജൂലൈയിലാണ് - വിവരസംരക്ഷണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് . ഒന്നരവർഷത്തിനു ശേഷമാണു ഇപ്പോൾ നിയമനിർമാണത്തിനുള്ള കേന്ദ സർക്കാരിന്റെ നീക്കം . ഇതോടെ സമൂഹമാധ്യമങ്ങളിലേതുൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കാൻ രാജ്യത്തു തന്നെ സെർവർ ഒരുക്കേണ്ട സാഹചര്യമുണ്ടാകും . ഈ വിവരങ്ങൾ പുറത്തുകൊണ്ടുപോയാൽ ശിക്ഷ ലഭിക്കും .
★ സമൂഹമാധ്യമങ്ങൾ ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം ആവശ്യമാണെങ്കിൽ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ സുരക്ഷാ ഏജൻസികൾക്കും സർക്കാരുകൾക്കും അധികാരം നൽകുന്നതാണ് ലോക്സഭയിൽ അവതരിപ്പിച്ച വ്യക്തിവിവര സംരക്ഷണ ബില്ലില്‍ ഉള്ളത്.
★ രാജ്യത്തിന്റെ സുരക്ഷ , സമാധാന സംരക്ഷണം , ഇതര രാജ്യങ്ങളുമായുള്ള സൗഹൃദ പാലനം എന്നിവയ്ക്ക് ആവശ്യമെങ്കിൽ രാജ്യത്തെ ഏത് അന്വേഷണ ഏജൻസിക്കും വ്യക്തിവിവരങ്ങൾ പരിശോധിക്കാൻ ബിൽ അനുവാദം നൽകുന്നു .
★ വ്യക്തി വിവരങ്ങൾ , സംരക്ഷിക്കപ്പെടേണ്ട വ്യക്തിവിവരം , അതിപ്രാധാന്യമുള്ള വ്യക്തിവിവരം - എന്നിങ്ങനെ വിവരങ്ങളെ ബില്ലിൽ തരം തിരിക്കുന്നുണ്ട് .
★ പാസ്വേഡ് , സാമ്പത്തിക വിവരങ്ങൾ , ആരോഗ്യ വിശദാംശങ്ങൾ , ഔദ്യോഗിക തസ്തിക , ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ , - ട്രാൻസ്ജെൻഡർ വിശദാംശങ്ങൾ , - ബയോമെട്രിക് - ജനറ്റിക് ഡേറ്റ , ജാതി വിവരങ്ങൾ , മത , രാഷ്ട്രീയ ബന്ധങ്ങൾ - എന്നിവയാണ് അതിപ്രാധാന്യമുള്ള വ്യക്തി വിവരങ്ങൾ .
★ നൽകിയ വിവരങ്ങൾ പരിശോധിക്കാനും തെറ്റായവ തിരുത്താനും നീക്കം ചെയ്യാനും വ്യക്തിക്ക് അധികാരമുണ്ടാകും . സ്വകാര്യത ഹനിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടാൽ ഡേറ്റ സംരക്ഷണ അതോറിറ്റിക്കു പരാതി നൽകാം . നിയമലംഘനത്തിനു പിഴശിക്ഷയും വ്യവസ്ഥ ചെയ്യുന്നു .
★ വിവര സംരക്ഷണത്തിനായി ഡേറ്റ സംരക്ഷണ അതോറിറ്റി രൂപീകരിക്കും .
★ നയരൂപീകരണത്തിനായി വ്യക്തിഗതമല്ലാത്ത വിവരങ്ങൾ സംബന്ധിച്ച ഡേറ്റകൾ പ്രസ്തുത കമ്പനികളിൽ നിന്ന് ശേഖരിക്കാൻ ബില്ലിൽ സർക്കാരിനെ അനുവദിക്കുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ സമൂഹമാധ്യങ്ങൾ ഉപഭോക്താക്കളിൽ നിന്ന് വെരിഫിക്കേഷൻ നടപടികളിൽ കൂടി വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടി വരും.
★ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വൻ പിഴയാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്. 15 കോടിയോ അല്ലെങ്കിൽ കമ്പനിയുടെ ആഗോള ലാഭത്തിന്റെ നാലുശതമാനമോ ഇതിൽ ഏതാണോ കൂടുതൽ അത് പിഴയായി ഈടാക്കണമെന്നാണ് ബിൽ നിർദേശിക്കുന്നത്. ചെറിയ നിയമ ലംഘനങ്ങൾക്ക് അഞ്ച് കോടിയോ കമ്പനിയുടെ ലാഭത്തിന്റെ രണ്ട് ശതമാനമോ പിഴയായി നൽകണം.
★ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ കമ്പനിയിലെ ഡേറ്റയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
■ രാജ്യ സഭയില്‍
★ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമഗ്രമായ ഡാറ്റാ സുരക്ഷാ നിയമം അടിയന്തിരമായി കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കെ.കെ രാഗേഷ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് 2017ൽ സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാബെഞ്ച് വിധിച്ചതാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇതുസംബന്ധിച്ച കരട് ബിൽ കേന്ദ്രസർക്കാറിന്റെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
★ ഇസ്രയേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് സർക്കാറിനെതിരായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവർത്തകരുടെയും ന്യായാധിപന്മാരുടെയും മറ്റും ഫോൺരേഖകൾ ചോർത്തുകയാണ്. വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് മെയ്-സെപ്തംബർ മാസങ്ങളിൽ ഫെയ്സ്ബുക്ക് കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്രസർക്കാർ മറച്ചുവെച്ചത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
പെഗാസസ് സോഫ്റ്റ് വെയർ സർക്കാരുകൾക്കോ സർക്കാർ ഏജൻസികൾക്കോ മാത്രമേ നൽകിയിട്ടുള്ളൂവെന്ന് ചാര സോഫ്റ്റ് വെയർ ഉടമകളായ ഇസ്രയേലി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഈ സോഫ്റ്റ് വെയർ വാങ്ങി വിവരം ചോർത്താൻ ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തമാണെന്നും കെ.കെ രാഗേഷ് എംപി പറഞ്ഞു.
■ ഡാറ്റ പ്രാദേശികവൽക്കരണം
★ വ്യക്തിഗത ഡാറ്റ ഇന്ത്യയ്ക്ക് പുറത്ത് കൈമാറുന്നതിനുള്ള നിയന്ത്രണങ്ങൾ അധ്യായം 7, വകുപ്പ് 33 ലെ ബില്ലിൽ അടങ്ങിയിരിക്കുന്നു. data പാലിക്കുന്നതിനുള്ള ചെലവ് ഗണ്യമായി വർധിക്കും.
★ ഒന്നാമതായി, മൾട്ടിനാഷണൽ കോർപ്പറേഷനുകൾ ആഗോളതലത്തിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ വിതരണം ചെയ്യുന്നു. ഈ സിസ്റ്റങ്ങൾ കാര്യക്ഷമതയ്ക്കായി ട്യൂൺ ചെയ്ത സംയോജിത രീതിയിലാണ് ഡാറ്റ പ്രോസസ്സ് ചെയ്യുന്നത്. ഇന്ത്യക്കാരുടെ ഡാറ്റ പ്രാദേശികവൽക്കരിക്കാൻ നിർബന്ധിതരാകുകയാണെങ്കിൽ, ഡാറ്റാ പ്രോസസ്സിംഗിനായി അവരുടെ സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ പൂർണ്ണമായും പുനർനിർമ്മിക്കേണ്ടതുണ്ട്.
★ ഇതിനകം നിലവിലുള്ള ഇന്ത്യൻ ഡാറ്റാ സെന്ററുകളിൽ അവരുടെ സെർവറുകൾ സഹ-സ്ഥാനം കണ്ടെത്തുകയോ അല്ലെങ്കിൽ ഇന്ത്യയിൽ പുതിയ സെർവറുകളും ഉപകരണങ്ങളും വാങ്ങുകയോ ചെയ്യുന്നത് ഗണ്യമായ ചെലവ് കമ്പനികള്‍ക്കുണ്ടാകും
■ സ്വകാര്യത പാലിക്കൽ
★ കമ്പനികൾ ഏറ്റെടുക്കേണ്ട സുതാര്യതയും ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട നടപടികൾ ബില്ലിന്റെ ആറാം അധ്യായത്തിൽ അടങ്ങിയിരിക്കുന്നു. ഉപഭോക്തൃ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന്റെ വ്യക്തമായ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കുന്നതിനായി അവരുടെ സ്വകാര്യതാ നയം പുനർനിർമ്മിക്കുക, ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുന്നതിനുള്ള തീരുമാനങ്ങളെ ഉപദേശിക്കാനും പതിവായി വിലയിരുത്താനും ഒരു ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസറെ (ഡിപിഒ) നിയമിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
★ ബില്ലിന്റെ യഥാക്രമം 2, 5 അധ്യായങ്ങൾ കമ്പനികൾ അവരുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളുടെ സമ്മതം വാങ്ങണമെന്ന് ആവശ്യപ്പെടുകയും ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ പിൻവലിക്കാനും അപ്‌ഡേറ്റ് ചെയ്യാനും മായ്ക്കാനും അവകാശം നൽകുന്നു.
■ ബില്ലിനെതിരായുള്ള വിമര്‍ശനം
★ സർക്കാർ നോമിനികളെ ഉൾപ്പെടുത്തി ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി രൂപീകരിക്കുന്നതിനെ വിമർശിച്ച് ജസ്റ്റിസ് ബിഎസ് ശ്രീകൃഷ്ണ. സർക്കാർ നോമിനകളടങ്ങുന്ന ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റിയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവുമോ എന്ന് അദ്ദേഹം ചോദിച്ചു. , 2018-ൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ ആദ്യ കരട് പുറത്തിറക്കിയത് ജസ്റ്റിസ് ബി.എസ്.ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. എന്നാൽ ഇതിൽനിന്നും ഏറെ വ്യത്യസ്തമായ ബിൽ ആണ് 2019-ലേത്. കാബിനറ്റ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റി് ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിയെ തീരുമാനിക്കണമെന്നാണ് 2019 ലെ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൽ പറയുന്നത്.എന്നാൽ, 2018-ലെ ബില്ലിൽ സെലക്ഷൻ കമ്മറ്റിയിൽ ചീഫ് ജസ്റ്റിസോ അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്യുന്ന സുപ്രീം കോടതി ജഡ്ജിയോ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി സെലക്ഷൻ കമ്മറ്റിയുടെ ചെയർപേഴ്സൺ ആവണമെന്നാണ് നിർദേശിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയുമായി ചർച്ചചെയ്ത് ചീഫ് ജസ്റ്റിസോ അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന സുപ്രീം കോടതി ജഡ്ജിയോ നിർദേശിക്കുന്ന ഡാറ്റാ പ്രൊട്ടക്ഷൻ വിഷയത്തിൽ വിദഗ്ദനായ ഒരാളെയും കമ്മറ്റിയുടെ ഭാഗമാവണമെന്ന് 2018-ലെ ബില്ലിൽ പറയുന്നുണ്ട്. എന്നാൽ പുതിയ ബില്ലിൽ ജുഡീഷ്യറിയുടെ നിയന്ത്രണശേഷി ഒഴിവാക്കിയാണ് സെലക്ഷൻ കമ്മിറ്റിയെ നിർവചിക്കുന്നത്.
★ നിലവിലെ രൂപത്തിലുള്ള ബിൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതല്ലെന്നും അത് ഒരു ഓർവെല്ലിയൻ സ്റ്റേറ്റിലേക്ക് (പൗരന്മാരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സർക്കാർ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഘടന) നയിക്കുമെന്നും, ഇപ്പോഴത്തെ ബില്ല് വ്യക്തിവിവരങ്ങൾക്ക് സുരക്ഷ നൽകുന്നില്ലെന്നും വ്യക്തിവിവരങ്ങളിലേക്ക് സർക്കാർ പൂർണമായും ഇടപെടുകയുമാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.
★ നാസ്കോം, ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും ബില്ലിനെതിരായ വിമർശനം ഉന്നയിച്ചിരുന്നു.
★ ഇന്ത്യയില്‍ ഡേറ്റാ സ്റ്റോർ ചെയ്യണമെന്ന വ്യവസ്ഥയില്‍ നിന്ന് രാജ്യത്തിനാണ് ഗുണമുണ്ടാകുക എന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ ചൂണ്ടിക്കാണിക്കുന്നു. ഒരാളെക്കുറിച്ച് എന്തെങ്കിലും ഡേറ്റാ വേണമെങ്കില്‍ അത് പെട്ടെന്നു തന്നെ അത് ലഭിക്കും. എന്നാല്‍, ഡേറ്റ വിദേശത്തേക്കു കടത്തിക്കൊണ്ടുപോയാല്‍ പിന്നെ അതു ലഭിക്കണമെങ്കില്‍ മള്‍ട്ടി ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റിയില്‍ പറഞ്ഞിരിക്കുന്നതിന്‍ പ്രകാരമേ സാധിക്കൂ. ഡേറ്റാ ലഭിക്കാന്‍ കുറഞ്ഞത് 18- 24 മാസം വേണ്ടിവരും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഡേറ്റാ ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ അധികാരികള്‍ എംഎല്‍എറ്റി അഥവാ മള്‍ട്ടി ലീഗല്‍ അസിസ്റ്റന്‍സ് കരാറിന്റെ ക്ലേശകരമായ വ്യവസ്ഥകളില്‍ കൂടെ കടന്നുപോകേണ്ടിയിരിക്കുന്നു,
നിയമപ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ വേഗം ലഭിക്കുക എന്നത് ദുഷ്‌കരമായിരിക്കും.
★ ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അപർ ഗുപ്ത അഭിപ്രായപ്പെടുന്നത്, “സ്വകാര്യതയെ ഈ വലിയ പ്രമാണത്തിൽ ഒരു തവണ മാത്രമേ പരാമർശിച്ചിട്ടുള്ളൂ- 49 തവണ സുരക്ഷയെക്കുറിച്ച് പരാമർശിക്കുന്നു, 56 തവണ സാങ്കേതികവിദ്യയെക്കുറിച്ച് പരാമർശിക്കുന്നു” എന്നത് ഒരു വ്യക്തിയുടെ സ്വകാര്യത പരിരക്ഷിക്കാൻ ബിൽ പര്യാപ്തമല്ലെന്ന് സൂചിപ്പിക്കുന്നു.
✍️®️മഹേഷ് ഭാവന✍️
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://t.me/MaheshB4
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
കടപ്പാട് , റഫറന്‍സ് , SOURCE
★ wiki
★ https://www.prsindia.org/billtrack/personal-data-protection-bill-2019
★ https://www.thehindubusinessline.com/info-tech/personal-data-protection-bill-compliance-costs-to-rise-for-india-inc/article30971116.ece
★ https://www.orfonline.org/research/the-personal-data-protection-bill-2019-61915/
★https://sflc.in/key-changes-personal-data-protection-bill-2019-srikrishna-committee-draft
★https://economictimes.indiatimes.com/tech/internet/data-protection-bill-centre-has-the-power-to-exempt-any-government-agency-from-application-of-act/articleshow/72454669.cms
★http://www.forbesindia.com/article/leaderboard/the-personal-data-protection-bill-could-be-a-serious-threat-to-indians-privacy/56623/1
★ https://www.asianetnews.com/news/personal-data-sreekrishna-report-submitted-pck1n2
★ https://www.manoramaonline.com/news/india/2019/12/11/personal-data-protection-bill-before-loksabha-opposition-walks-out.html
★https://www.manoramaonline.com/news/india/2019/12/11/personal-data-protection-bill-before-loksabha-opposition-walks-out.html
★https://www.manoramaonline.com/news/latest-news/2019/12/04/union-cabinet-clears-personal-data-protection-bill.html
★https://www.doolnews.com/personal-data-protection-bill-before-loksabha-opposition-walks-out.html
★https://braveindianews.com/bi255200
★https://www.mathrubhumi.com/news/india/the-data-protection-bill-cleared-by-the-cabinet-on-wednesday-1.4335512
★https://www.mathrubhumi.com/mobile/technology/news/justice-srikrishna-calls-new-data-protection-bill-1.4569898
★ https://www.mathrubhumi.com/mobile/technology/features/indian-personal-data-protection-bill-sreekrishna-committee-1.3014251
★ https://www.mathrubhumi.com/mobile/news/india/rajyasabha-k-k-ragesh-s-mp-calling-attention-to-pegasus-spyware-1.4319908
★https://www.madhyamam.com/india/data-security-bill-loksabha-india-news/654232
★https://janamtv.com/80191963/
★ https://livenewage.com/news/personal-data-protection-bill-justice-b-n-srikrishna
★https://pib.gov.in/newsite/PrintRelease.aspx?relid=198867
★https://www.indiatoday.in/india-today-insight/story/data-protection-bill-govt-breaks-silence-but-secrecy-remains-1627717-2019-12-12
★ https://m.economictimes.com/news/politics-and-nation/government-introduces-data-protection-bill-in-lok-sabha-to-send-it-to-joint-select-committee/articleshow/72473151.cms
★https://www.insideprivacy.com/india/india-proposes-updated-personal-data-protection-bill/
★https://www.businesstoday.in/current/economy-politics/personal-data-protection-bill-expect-more-tweaks-post-parliament-panel-consultations/story/392160.html
★https://sflc.in/key-changes-personal-data-protection-bill-2019-srikrishna-committee-draft
★https://economictimes.indiatimes.com/tech/internet/data-protection-bill-centre-has-the-power-to-exempt-any-government-agency-from-application-of-act/articleshow/72454669.cms
★https://indianexpress.com/article/technology/tech-news-technology/personal-data-protection-bill-2018-justice-srikrishna-data-protection-report-submitted-to-meity-5279972/
★http://www.forbesindia.com/article/leaderboard/the-personal-data-protection-bill-could-be-a-serious-threat-to-indians-privacy/56623/1
★https://meity.gov.in/writereaddata/files/Personal_Data_Protection_Bill,2018.pdf
★https://www.pwc.in/consulting/cyber-security/blogs/decoding-the-personal-data-protection-bill-2018-for-individuals-and-businesses.html
★https://www.thehindu.com/news/national/cabinet-approves-personal-data-protection-bill/article30160306.ece
★https://economictimes.indiatimes.com/tech/internet/wikimedia-flags-worries-on-data-law/articleshow/72988168.cms
★https://www.isolve.in/personal-data-protection-bill-2019-compliance-tech-companies/
★ https://www.theweek.in/news/biz-tech/2019/12/11/personal-data-protection-bill-referred-to-joint-select-committee-of-parliament.amp.html
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
No comments:
Post a Comment