ഹോങ്കോങ് പ്രക്ഷോഭം
ചൈനയുടെ തലവേദന
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://maheshbhavana.blogspot.com/
https://t.me/MaheshB4
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ് , source
★ mathrubhumi GK current affairs
Aug/2019 page 17 to 21
★ wiki
★ ഹോങ്കോങ് BBC full history tamil
https://youtu.be/WHZQURimL7Q
★ https://youtu.be/knWeU817iLU
★ https://youtu.be/lIr2SwZNyT8
★ https://www.britannica.com/nations/Hong-Kong
★ https://www.cia.gov/library/publications/the-world-factbook/geos/hk.html
★ https://www.bbc.com/news/world-asia-pacific-16517764
★ https://www.bbc.com/news/world-asia-china-48607723
★ https://www.asianetnews.com/international-news/hong-kong-leader-announces-withdrawal-of-extradition-bill-pxb2f2
★ https://keralakaumudi.com/news/mobile/news.php?id=143744&u=world
★ https://www.manoramaonline.com/news/world/2019/09/16/hong-kong-protest-more-violent.amp.html#aoh=15732241753493&referrer=https%3A%2F%2Fwww.google.com&_tf=From%20%251%24s
★ https://malayalam.indianexpress.com/news/hong-kong-lam-withdraws-extradition-bill-that-sparked-months-long-protests-294084/
★ https://m.madhyamam.com/world/asia-pacific/apple-removes-hong-kong-protest-app-following-chinese-pressure/641407
★ https://www.mathrubhumi.com/news/world/hong-kong-formally-scraps-extradition-bill-that-sparked-protests-1.4220117
★ https://malayalam.samayam.com/latest-news/world-news/hong-kong-protests-brings-results/articleshow/70975674.cms
★ https://www.azhimukham.com/foreign/hong-kong-protests-turn-to-vilolence-protesters-throwing-petrol-bombs-police-fire-water-cannon-63297
★ https://www.deshabhimani.com/articles/hongkong-unrest-and-china/820425
★ https://foreignpolicy.com/2019/06/14/how-an-extradition-bill-became-a-red-line-for-hong-kongers/
★ https://www.thenation.com/article/hong-kong-protests-china-police-brutality-democracy/
★ https://www.thenation.com/article/hong-kong-protests-china-police-brutality-democracy/
★ https://www.bbc.com/news/world-asia-china-49317695
★ https://www.theguardian.com/world/2019/sep/30/they-dont-understand-hong-kong-clash-of-ideologies-looms-on-chinas-70th-anniversary
ചൈനയുടെ തലവേദന
പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് ഹോങ്കോങ്ങ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര പ്രദേശങ്ങളിലൊന്നാണ് ഹോങ്ങ് കോങ്ങ്. 1842 മുതൽ ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്ങ്കോങ്ങ് 1997-ൽ ചൈനയ്ക്ക് തിരികെ കിട്ടി. ഹോങ്ങ് കോങ്ങ് പ്രത്യേക നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഹോങ്ങ് കോങ്ങ് നിലനിൽക്കുന്നത്.
1997 - ൽ ബ്രിട്ടൺ ഹോങ്കോങ്ങിന്റെ നിയന്ത്രണം
ചൈനയ്ക്ക് കൈമാറിയതിനുശേഷം.കൂടുതല്‍ പ്രശ്നങ്ങള്‍ തുടങ്ങി ചൈനയുടെ ഭാഗമായെങ്കിലും മെയിൻലാൻഡു മായി ഇഴുകിച്ചേരാനോ ചൈനീസ് ദേശീയതയുടെ ഭാഗമാകാനോ ഹോങ്കോങ് ജനതയ്ക്ക് കഴിഞ്ഞിട്ടില്ല . സ്വതന്ത വിപണിയും പാശ്ചാത്യ രാഷ്ട്രീയസംസ്കാരവും മനുഷ്യാവകാശങ്ങളും ഉയർന്ന ജനാധിപത്യ ജീവിതശൈലിയുമെല്ലാം ചേർന്ന് നിർണയിക്കുന്ന ' ഹോംങ്കാറ്റ് സംസ്കൃതി ' യുടെ മേൽ ചൈന പിടിമുറുക്കുന്നു എന്ന . തോന്നലാണ് ജനാധിപത്യവാദികളെ , പ്രത്യേകിച്ച് യുവാക്കളെ പ്രക്ഷോഭ ത്തിലേക്ക് തള്ളിവിട്ടത് . കുറ്റവാളികളെ ചൈന യ്ക്ക് കൈമാറാനുള്ള നിയമഭേദഗതി ബിൽ പ്രക്ഷോഭത്തെ ആളിക്കത്തിച്ചു .
■ബ്രിട്ടീഷ് കോളനി ഭരണ കാലം
★ തെക്കൻ ചൈനാകടലിലെ 263 ദ്വീപുകളും കോവലൂണ്‍ ഉപദ്വീപും ചേർന്ന സ്വയംഭരണപ്ര ദേശമാണ് ഹോങ്കോങ് .
★ ലന്താവു ആണ് ഏറ്റവും വലിയ ദ്വീപ് .
★ രണ്ടാമത്ത ദ്വീപായ ഹോങ്കോങ്ങിലാണ് ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും താമസിക്കുന്നത് .
★ " സുഗന്ധ തുറമുഖം ' എന്നർഥം വരുന്നതാണ് " ഹോങ്കോങ് ' .
★ കൊവ് ലൂൺ, ന്യൂടേ റിറ്ററീസ് എന്നിവ കൂടി ഉൾപ്പെടുമ്പഴേ ഹോങ്ങ് കോങ്ങിന്റെ രൂപം പൂർണ്ണമാകൂ. ഹോങ്ങ് കോങ്ങ് ദ്വീപിനും കൊവ് ലൂൺ ഉപദ്വീപിനും ഇടയ്ക്കാണ് ലോകത്തെ ഏറ്റവും ആഴമുള്ള പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ വിക്ടോറിയ ഹാർബർ.
★ പതിനെട്ട് ജില്ലകളായി ഹോങ്ങ് കോങ്ങിനെ വിഭജിച്ചിട്ടുണ്ട്.
★ ചൈനയും ബ്രിട്ടനും തമ്മിലുണ്ടായ ഒന്നാം " , കറുപ്പുയുദ്ധത്തിൽ 1842 - ൽ ഹോങ്കോങ് ദ്വീപ് ബ്രിട്ടൺ പിടിച്ചെടുത്തു . രണ്ടാം കറുപ്പ് യുദ്ധത്തെത്തുടർന്ന് കോവ് ലൂൺ ഉപദ്വീപും മറ്റ് പ്രദേശങ്ങളും ബ്രിട്ടന്റെ അധീനതയിലായി .
★ 1898 ജൂലായ് - ഒന്നിന് ഹോങ്കോങ് ദ്വീപ് , ലന്താവു , കൊവ് ലൂൺ , ന്യൂ കൊവ് ലൂൺ തുടങ്ങിയ പ്രദേശങ്ങളെല്ലാം ഉൾപ്പെട്ട " ഹോ ങ്കോങ് ' 99 വർഷത്തേക്ക് ചൈനയുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ബ്രിട്ടൺ പാട്ടത്തിനെടുത്തു .
★ 1941 മുതൽ 1945 വരെ ജാപ്പനീസ് സാമ്രാജ്യം അത് കൈവശപ്പെടുത്തി .
★ പേൾ നദിയുടെ ഡെൽറ്റയിൽ ചൈനാക്കടലിന് അഭിമുഖമായി കിടക്കുന്ന ഹോങ്കോങ്ങിന്റെ തന്ത്രപരമായ സ്ഥാനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വ്യാപാര മേഖലയാക്കി മാറ്റി .
★ ഏഷ്യയിൽ രണ്ടാം ലോകമഹായു രദ്ധാനന്തരം ബ്രിട്ടിഷ് കോളനികളെല്ലാം സ്വാതന്ത്ര്യം നേടിയെങ്കിലും 1898 - ലെ പാട്ടക്കരാറിന്റെ ബലത്തിൽ ഹോങ്കോങ് ബ്രിട്ടീഷ് കാളനിയായി തുടർന്നു
★ 1949 - ൽ ചൈനയിൽ കമ്യൂണിസ്റ്റ് ഭരണം നിലവിൽവന്നതാടെ ദേശീയവാദികളായ കുമിന്താങ്ങുകളും കമ്യൂണിസ്റ്റ് വിരുദ്ധരും വലിയ തോതിൽ ഹോങ്കോങ്ങിലേക്ക് കുട്ടിയേറി .
★ കോളനിവാഴ്ചക്കാലത്ത് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ നിയമ ങ്ങളാണ് ഹോങ്കോങ് ഇപ്പോഴും പിന്തുടരുന്നത് . പൗരസ്വാതന്ത്ര്യം , നിയമ വാഴ്ച , സ്വതന്ത്രവ്യാപാരം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു രാഷ്ട്രീയക്രമമാണ് ഹോങ്കോങ്ങിലുള്ളത് കോളനിക്കാലത്ത് വേരുപിടിച്ച ജനാധിപത്യ ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് ഹോങ്കോങിന്റെ രാഷ്ട്രിയവ്യവസ്ഥ നിലനിൽക്കുന്നത് .
★സാമ്പ്ത്തികരംഗം ഏറെക്കുറെ സമ്പൂർണമായി ആഗോളവത്കൃതമാണ് . സമ്പദ്ഘ ടനയിൽ സർക്കാർ നിയന്ത്രണം നാമമാത്രമാണ് .
★ ലോകത്തെ ഏറ്റവും സ്വതന്ത്രമായ കമ്പോളമെന്ന നിലയിൽ സവിശേഷമായ സ്ഥാനമാണ് ഹോങ്കോങ്ങിനുള്ളത് .
★ ലോകത്തിലെ പതിനൊന്നാമത്തെ വലിയ വ്യാപാരകേന്ദ്രവും പതിമ്മൂന്നാ മത്തെ വലിയ ബാങ്കിങ് കേന്ദ്രവുമാണ് ഹോങ്കോങ് ,
മാത്രമല്ല ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവുമാണ് ഈ നഗരരാഷ്ട്രം ഏഷ്യ യിലെ അതിസമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഹോങ്കോങ്ങിന്റെ സ്ഥാനം .
■ ഭാഷകൾ
★ കാന്റോണീസും, ചൈനീസും, ഇംഗ്ലീഷുമാണ് ഹോങ്ങ് കോങ്ങിലെ ഔദ്യോഗിക ഭാഷകൾ
■ പ്രധാന വിത്യാസങ്ങള്‍
★ ഹോങ്കോങ് ഡോളർ ചൈനയിലും ചൈനീസ് കറൻസിയായ റെൻമിൻബി ( അടിസ്ഥാന യൂണിറ്റ് യുവാൻ ) ഹോങ്കോങ്ങിലും സ്വീകാര്യമല്ല.
★ അതിർത്തി കടക്കാൻ വിസ വേണം. ഹോങ്കോങ്ങ് ജനതയ്‌ക്ക് ചൈനീസ് പാസ്പോർട്ടിനേക്കാൾ ഹോങ്കോങ് പാസ്പോർട്ടാണുള്ളത്.
★ ഹോങ്കോങ്ങിലെ ഒദ്യോഗിക ഭാഷ ഇംഗ്ലീഷും ചൈനയുടേത് മൻഡാരിനും ആണ്.
★ അൻപത് വർഷം കഴിയുമ്പോൾ ഇത്തരം സ്വാതന്ത്ര്യങ്ങളെല്ലാം നഷ്‌ടപ്പെടുമെന്നാണ് ഹോങ്കോങ്ങിലെ ഇപ്പോഴത്തെ യുവ തലമുറയുടെ ആശങ്ക. പ്രക്ഷോഭകരിൽ വലിയൊരു വിഭാഗവും ഇക്കൂട്ടരാണ്
■ബ്രട്ടനില്‍ നിന്ന് ചൈനയിലേക്ക്
★ ഐക്യരാഷ്ട്രസഭയുടെ സ്വയംഭരണ പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് ഹോങ്കോങ്ങിനെ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ ചൈനയുടെ കൈ കടത്തല്‍ ആരംഭിച്ചു.
★ 1898 - ൽ ചൈനയും ബ്രിട്ടനും തമ്മിലുണ്ടോക്കിയ പാട്ടക്കരാർ അവസാനിക്കുന്ന മുറയ്ക്ക് ഹോങ്കോങ്ങിനുമേൽ പരമാധികാരം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചു . ഇതിന്റെ ഭാഗമായി 1984 ഡിസംബർ 19 - ന് ചൈനയും ബ്രിട്ടനും ബെയിങ്ങിൽ സംയുക്ത പ്രഖ്യാപനം നടത്തി .
★ കൈമാറ്റത്തിനായി സർക്കാരുകൾ തമ്മിൽ അംഗീകരിച്ച നിബന്ധനകളിൽ, കൈമാറ്റത്തിനുശേഷം ഹോങ്കോങ്ങിന്റെ വ്യത്യസ്തമായ സാമ്പത്തിക, രാഷ്ട്രീയ, നിയമ വ്യവസ്ഥകൾ പരിപാലിക്കുന്നതിനും ജനാധിപത്യ ഗവൺമെന്റിന്റെ ലക്ഷ്യത്തോടെ ഹോങ്കോങ്ങിന്റെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കുന്നതിനുമുള്ള നിരവധി ഗ്യാരണ്ടികൾ ഉൾപ്പെടുന്നു. ഈ ഉറപ്പുകൾ ചൈന-ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനത്തിൽ പ്രതിപാദിക്കുകയും ഹോങ്കോങ്ങിന്റെ അർദ്ധ-ഭരണഘടനാ അടിസ്ഥാന നിയമത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു .
★ 1997 ജൂലൈ ഒന്ന് മുതൽ ഹോങ്ങ് കോങ്ങ് ചൈനയുടെ ഭാഗമായി. ഹോങ്ങ് കോങ്ങിലെ അവസാനത്തെ ബ്രിട്ടീഷ് ഗവർണ്ണർ ക്രിസ് പേറ്റൻ അന്ന് രാത്രി ഹോങ്ങ് കോങ്ങ് വിട്ടു. ചീഫ് എക്സിക്യുട്ടീവ് ആണ് ഹോങ്ങ് കോങ്ങ് സ്പെഷ്യൽ അഡ്‌മിനിസ്ട്രേറ്റീവ് റീജിയന്റെ ഭരണാധിപൻ. 1 July 2017ന് തെരഞ്ഞെടുക്കപ്പെട്ട കാരി ലാം ആണ് ഇപ്പോഴത്തെ ചീഫ് എക്സിക്യുട്ടീവ്
★ ഇതുപ്രകാരം 1997 ജൂലായ് ഒന്നിന് ഹോങ്കോങ് ചൈനയ്ക്ക് കൈമാറുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു . ഇതോടൊപ്പം ' ഹോങ്കോങ് നയം ' ചൈന പ്രസിദ്ധപ്പെടുത്തി . ചൈനയിലെ സോഷ്യലിസ്റ്റ് ക്രമം ഹോങ്കോങ്ങിൽ നടപ്പിൽ വരുത്തില്ല . പകരം ' ഒറ്റ രാജ്യം - രണ്ട് വ്യവസ്ഥ ' എന്ന നയം - നടപ്പിലാക്കും .
★ 2047 വരെ - ചൈനിസ് പരമാധികാ - രത്തിന് കീഴിൽ ഹോങ്കോങിന് സ്വയംഭരണം ഉണ്ടായിരിക്കും . സ്വന്തം നിയമവ്യവസ്ഥ , നാണയം, കസ്റ്റംസ് നയം , കുടിയേറ്റ നിയമം ,
സാംസ്കാരികസംഘങ്ങൾ , കായികസംഘങ്ങൾ എന്നിവയെല്ലാം ഹോങ്കോങ്ങിനുണ്ടായിരിക്കും .
★ 1997 - ൽ ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയ തോടെ , 1842 - ൽ ആരം ഭിച്ച ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിച്ചു . ചൈനയുടെ കീഴിൽ പ്രത്യേക സ്വയംഭരണ മേഖലയായി ഹോങ്കോങ് മാറി .
★ ചൈനയുടെ ദേശീയഗാനമാണ് ഹോങ്കോങ് ഉപയോഗിക്കുന്നത് .
★ ലെജിസ്ലേറ്റീവ് കൗൺസിലിനാണ് നിയമ നിർമാണച്ചുമതല . നിലവിൽ ചൈനാ അനുകൂലികൾക്ക് ലെജി സ്ലേറ്റീവ് കൗൺസിലിൽ മേൽക്കെയുണ്ട് . ചീഫ് എക്സിക്യൂട്ടീവ് കാരി ലാം ചൈന അനുകൂല നിലപാടുള്ളവരാണ് .
★ തുടക്കത്തിൽ, ഹോങ്കോംഗ് ചൈനയിലേക്ക് മടങ്ങിവരുന്നതിൽ പല ഹോങ്കോംഗുകാരും ആവേശത്തിലായിരുന്നു
★ എന്നിരുന്നാലും, ഹോങ്കോംഗ് നിവാസികളും പ്രധാന ഭൂപ്രദേശവും, പ്രത്യേകിച്ച് കേന്ദ്രസർക്കാർ, 1997 മുതൽ, പ്രത്യേകിച്ച് 2000 കളുടെ അവസാനത്തിലും 2010 കളുടെ തുടക്കത്തിലും പിരിമുറുക്കം ഉടലെടുത്തു.
■ ജനാധിപത്യ പ്രക്ഷോഭം .
★ കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്നത് സംബന്ധിച്ച നിയമഭേദ ഗതിക്കെതിരേ ( Fugitive offenders and Mutual legal Assistance in Criminal Matters Legislation - Amendment Bill ) വ്യാപക പ്രതിഷേധമാണ് ഹോങ്കോങ്ങിൽ ഉയർന്നുവന്നത് .
★ 2019 ഫെബ്രുവരിയിൽ സുരക്ഷാ സെക്രട്ടറി ജോൺ ലീയാണ് ഈ ബിൽ ആദ്യമായി അവതരിപ്പിച്ചത് .
★ചൈന , മക്കാവു , തായ്വാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാനും അതുപ്രകാരം അവരെ വിട്ടുനൽകാനും നിയമഭേദഗതി വരുത്തുകയാണ് ഹോങ്കോങ് ചെയ്തത് . ഇത്തരം അപേക്ഷകളിൽ തീർപ്പു കൽപ്പിക്കാനുള്ള വ്യവസ്ഥകൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരുന്നു . കുറ്റവാളികളെ കൈമാറുന്ന കാര്യത്തിൽ അവസാന തീർപ്പ് ഹോങ്കോങ്ങിലെ കോടതികളിൽ നിക്ഷിപ്തമാണ് . മാത്രമല്ല , രാഷ്ടീയകുറ്റവാളികളെയും മതകുറ്റവാളികളെയും കൈമാറുകയുമില്ല . ഏഴു വർഷം വരെ തടവുശിക്ഷ് ലഭിക്കാവുന്ന കുറ്റകൃത്യ ങ്ങൾ ചെയ്തവരെ മാത്രമേ കൈമാറുകയുള്ളൂ .
★ മുഖ്യമായും ചൈനയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ സുരക്ഷിത താവളമായി ഹോങ്കോങ് മാറുന്നത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് കാരി ലാം വ്യക്തമാക്കി . കൂടാതെ കുറ്റവാളികളെ കൈമാറൽ നിയമത്തിലെ ' ലൂപ് ഹോളു ' കൾ ഉപയോഗപ്പെടുത്തി ക്രിമിനലുകൾ ഹോങ്കോങ്ങിൽ വിഹരിക്കുകയാണെന്നും അവർ പറഞ്ഞു .
★ ഇത് വിശ്വസിക്കാൻ ഹോങ്കോങ് ജനത തയ്യാറായില്ല . നഗരത്തെ സമ്പൂർണ നിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ നീക്കമായാണ് നഗരവാസികൾ ഭേദഗതിനിയമത്തെ കണ്ട്ത് . മാത്രമല്ല , ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുമെന്നും ജനാധിപത്യപ്രക്രിയ അപകടത്തിലാകുമെന്നും ഭൂരിപക്ഷം നഗരവാസികളും കരുതുന്നു .
★ ഭേദഗതിനിയമം പ്രത്യക്ഷത്തിൽ യുക്തിസഹമായി തോന്നാമെങ്കിലും സംഭവിക്കാൻ പോകുന്നത് ചൈനയുടെ സമഗ്ര നിയന്ത്രണമായിരിക്കുമെന്ന് പ്രക്ഷോഭകർക്ക് കൃത്യമായറിയാം .
★ ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെയും പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കുന്നവരെയും കുറ്റവാളികളാക്കും . ശേഷം വിചാരണയ്ക്കായി മെയിൻലാൻഡിലേ ക്ക് കൊണ്ടുപോകും . ചൈനയിലെ കർക്കശ നിയമ സംവിധാനങ്ങളിൽ കുടുങ്ങിയാൽ പിന്നെ ഇവർക്ക് മോചനമുണ്ടാകില്ല . ഈ സാഹചര്യ മാണ് വൻ പ്രതിഷേധം ഉണ്ടാക്കിയത്
★ 2019 മാർച്ച് 31 - ന് - ബില്ലിനെതിരായ ആദ്യ ബഹുജനപ്രക്ഷോഭം അരങ്ങേറി . പന്ത്രണ്ടായിരത്തിലധികം ജനാധിപത്യ വാദികൾ പ്രകടനത്തിൽ അണിനിരന്നു . ഏപ്രിൽ 28 ആയപ്പോഴേക്കും ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത വൻ ശക്തിപ്രകടനം അരങ്ങേറി . ജൂൺ ഒൻപതിന്റെ പ്രകടനത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടരലക്ഷത്തോളം പ്രക്ഷോഭകർ അണിനിരന്നു . പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തുവെന്ന് സംഘാടകർ അവകാശപ്പെട്ടു . ഹോങ്കോങ് നഗരത്തിൽ നാല് കിലോമീറ്റർ - ദൂരത്തിൽ ജനസമുദ്രം - അലയടിച്ചു . ജൂൺ പ്രക്ഷോഭത്തിൽ വ്യക്തമായ രാഷ്ട്രീയനിലപാടുകൾ പ്രക്ഷോഭകർ ഉയർത്തി . ചൈന - അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ചീഫ് - എക്സിക്യൂട്ടീവ് കാരി - ലാം രാജിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു . മാത്രമല്ല , ചൈനയിലെ ജനാധിപത്യവാദികളുമായി ബന്ധം സ്ഥാപിക്കാനും പ്രക്ഷോഭകർ തയ്യാറായി . കുറ്റവാളികളെ കൈമാറാനുള്ള ഭേദഗതി ബില്ലിനെതിരായ സമരം ചൈനയ്ക്കെതിരായ ഉയിർപ്പായി മാറിയെന്ന് സാരം . ജൂൺ 12 - ന് സർക്കാർ ഭേദഗതിബിൽ രണ്ടാം വായതയ്ക്കായി ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ചു . അന്നേ ദിവസം അത്ഭുതപൂർവമായ ജനകീയ പ്രക്ഷോഭത്തിന് ഹോങ്കോങ് സാക്ഷിയായി . പ്രക്ഷോഭകർ ലെജിസ്ലേറ്റീവ് കൗൺസിൽ യോഗത്തിലേക്ക് ഇടിച്ചുകയറി . ഗവൺമെന്റ് മന്ദിരം പിടിച്ചെടുത്തു . പോലീസുമായി ഏറ്റുമുട്ടി . മണിക്കൂറുകൾ നീണ്ട സംഘർഷം തെരുവുയുദ്ധത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു . പോലീസ് ബലപ്രയോഗത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു . നിരവധിപേർ അറസ്റ്റ് ചെയ്യപ്പെട്ടു . സംഘാടകർ - നൽകുന്ന വിവരമനുസരിച്ച് രണ്ട് ദശലക്ഷത്തോളം പ്രക്ഷോഭകർ പ്രകടനത്തിൽ അണിനിരന്നു . പോലീസിന്റെ കണക്കനു സരിച്ച് മൂന്നരലക്ഷത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത് .
★നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി (എൻപിസിഎസ്‌സി)ഹോങ്കോംഗ് അടിസ്ഥാന നിയമത്തിന്റെ വ്യാഖ്യാനത്തിലൂടെ ബീജിംഗ് ഹോങ്കോങ്ങിന്റെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്തിയെന്ന് ഹോങ്കോംഗ് ബാർ അസോസിയേഷൻ അവകാശപ്പെട്ടു
■ താത്കാലിക വിജയം
★ ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയതിന്റെ 22 -ാം വാർഷികമായ ജൂലായ് ഒന്നിന് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ സെൻട്രൽ ചേമ്പറിലേക്ക് ഒരു സംഘം യുവ പ്രക്ഷോഭകർ കടന്നുകയറി . ചേംബർ പൂർണമായി തകർത്ത പ്രക്ഷോഭകർ സ്വാതന്ത്ര്യം , കൂടുതൽ ജനാധിപത്യം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ചുവരിൽ കറുത്ത പെയിന്റടിച്ചു . നഗരവാസികളുടെ ശക്തമായ പിന്തുണ ഇവർക്ക് ലഭിച്ചു .
★ അന്നേദിവസം സിവിൽ റൈറ്റ് ഗ്രൂപ്പു കളും ജനാധിപത്യവാദികളും സംഘടിപ്പിച്ച് പ്രതിഷേധത്തിൽ അഞ്ചരലക്ഷത്തോളം ആളുകൾ പങ്കെടുത്തു .
★ കനത്ത പോലീസ് കാവലിലാണ് ഹോങ്കോങ്
കൺവെൻഷൻ & എക്സിബിഷൻ സെന്ററിൽ വാർഷികദിനത്തിലെ പതാക ഉയർത്തൽ ചടങ്ങ് നടന്നത് . ജൂൺ അഞ്ചിനും നഗരത്തിൽ വൻ പ്രകടനം അരങ്ങേറി.
★ ശക്തമായ ജനകീയപ്രക്ഷോഭം ഒടുവിൽ വിജയം കണ്ടു . കുറ്റവാളി കളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്ന ബിൽ തത്കാലം മാറ്റി വയ്ക്കുന്നതായി ജൂൺ ഒൻപതിന് ചീഫ് എക് സിക്യൂട്ടീവ് കാരി ലാം പ്രഖ്യാപിച്ചു . “ ഞാൻ വ്യക്തമാക്കുന്നു , ബിൽ ഇനിയില്ല , ബില്ലിനുവേണ്ടിയുള്ള സർക്കാർ ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടു ” വാർത്താ സമ്മേളനത്തിൽ ലാം വ്യക്തമാക്കി .
★ പ്രക്ഷോഭകാരികൾ പക്ഷേ , ഇതിൽ തൃപ്തരല്ല . ബിൽ ഔദ്യോഗികമായി പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം . കാരി ലാം രാജിവയ്ക്കുക , അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയയ്ക്കുക , പോലീസ് നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിക്കുന്നുണ്ട് . സർക്കാർ ബലപ്രയോഗത്തെക്കുറിച്ച് സ്വതന്ത അന്വേഷണം നടത്തണമെന്ന് ഹോങ്കോങ് ബാർ അസോസിയേഷനും ആവശ്യപ്പെട്ടുകഴിഞ്ഞു .
★ ബിൽ പിൻവലിച്ചു എന്ന് വ്യക്തമാക്കാൻ CEO കാരി ലാം തയ്യാറാകാത്തതിനാൽ പ്രക്ഷോഭകർ ആശങ്കയിലാണ് . അടുത്തവർഷം ജൂലായ് വരെ ബിൽ നിയമ നിർമാണ പ്രക്രിയയിൽ നിലനിൽക്കുമെന്നതിനാൽ സമരത്തിൽനിന്ന് പിന്നോട്ടേക്കില്ലെന്ന് ജനാധിപത്യ അനുകൂല പ്രക്ഷോഭനേതാവ് ജോ ഷാ വോങ് പറഞ്ഞു . വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് മനുഷ്യാവകാശമുന്നണിയും വ്യക്തമാക്കി .
★ പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള സർവകലാശാല വിദ്യാർഥി യൂണിയനും മനുഷ്യാവകാശപ്രവർത്തകരും ബിൽ പൂർണമായി പിൻവലിക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് .
★ ഈ സാഹചര്യത്തിൽ ജനാധിപത്യ പ്രക്ഷോഭം അവസാനിച്ചുവെന്ന് കരുതാൻ കഴിയില്ല . പുതിയ പ്രശ്നങ്ങൾ - ഹോങ്കോങ്ങിലെ ജനാധിപത്യപ്രക്ഷോഭം ഇപ്പോൾ പുതിയ രൂപത്തിലേക്ക് മാറിയി രിക്കുന്നു .
★ സമ്പൂർണ സ്വയംഭരണം വേണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം . തങ്ങളുടെ സ്വയംഭരണത്തിൽ ചൈന കൈകടത്തുന്നു എന്ന വിമർശനം ജനാധിപത്യവാദികൾ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി - ഉയർത്തുന്നുണ്ട് .
★2017ൽ നഗരമേധാവിയെ തിരഞെഞ്ഞെടുക്കാനുള്ള ഹോങ്കോങ്ങിന്റെ അധികാരം ചൈനീസ് സർക്കാർ ചോദ്യം ചെയ്തതോടെ പ്രതിഷേധം ശക്തമായി .
★ 1997 - ൽ ഹോങ്കോങ് ചൈനയുടെ ഭാഗമായപ്പോഴുള്ള കരാറനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം ഹോങ്കോങ്ങുകാർക്ക് നൽകിയിരുന്നു . സ്ഥാനാർഥി നിർണയത്തിലടക്കം ' ഇടപെട്ട് ഹോങ്കോങ്ങു കാരുടെ ജനാധിപത്യാവകാശങ്ങൾ പരിമിത പ്പെടുത്താൻ ചൈന ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘർഷങ്ങളുടെ മൂലകാരണം .
★ ഇതിന്റെ തുടർച്ചയായി കുറ്റവാളികളെ കൈമാറാനുള്ള ബില്ലുകൂടി വന്നതോടെ ജനങ്ങൾ അക്ഷരാർഥ ത്തിൽ തെരുവിലിറങ്ങി . - മെയിൻ ലാൻഡ് ചെനയുമായി ഹോങ്കോങ്ങിന്റെ ബന്ധം ഇപ്പോഴും വേറിട്ടുനിൽക്കുന്നത് ചൈനീസ് ഭരണകൂടത്തിന് തലവേദനയാണ് .
★ ജനാധിപത്യസ്ഥാപനങ്ങളും മൂല്യങ്ങളും സ്വതന്തവിപണിയുമെല്ലാം ചേർന്ന് സൃഷ്ടിച്ച പാരമ്പര്യത്തെ കൈയൊഴിയാൻ ഹോങ്കോങ് ജനത തയ്യാറാകില്ല . ഇതോടൊപ്പം ചൈനയിൽ ശക്തിപ്പെടുന്ന ജനാധിപത്യസംഘങ്ങളുമായി ഹോങ്കോങ് പ്രക്ഷോഭകർ ബന്ധം സ്ഥാപിച്ചത് പുതിയ സംഘർഷങ്ങൾക്ക് കാരണ മായിട്ടുണ്ട് .
★ ഹോങ്കോങ് പ്രക്ഷോഭത്തിന് അമേരിക്കയും ബ്രിട്ടനും പാശ്ചാത്യലോകവും ശക്തമായി പിന്തുണയ്ക്കുന്നു . എന്നാൽ പ്രശ്നം തങ്ങളുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടിലാണ് ചൈനീസ് ഭരണകൂടം . ഏതായാലും വൻശക്തി പദവിയിലേക്ക് കുതിക്കുന്ന ചൈനയ്ക്കും പ്രസിഡന്റ് ഷീ ജിൻ പിങ്ങിനും ഹോങ്കോങ് പ്രശ്നം കടുത്ത ഭീഷണിയാണ് .
■ അവസാനിക്കാത്ത പ്രക്ഷോഭം
★ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭം ഹോങ്കോങ് തെരുവുകളിൽ വീണ്ടും
അക്രമാസക്തമായി . പ്രക്ഷോഭത്തിന്റെ നൂറാം നാളിൽ പതിനായിരക്കണക്കിന് ആളുകൾ വിലക്കു ലംഘിച്ച് പ്രകടനം നടത്തി .
★ ഒരുവിഭാഗം സർക്കാർ ഓഫിസുകളിലേക്ക് കല്ലും പെട്രോൾ ബോംബും എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ ബ്രിട്ടിഷ് സഹായം അഭ്യർഥിച്ച് വേറൊരു കൂട്ടർ കോൺസുലേറ്റിനു പുറത്ത് ബ്രിട്ടിഷ് ദേശീയഗാനം ആലപിക്കുകയും " ഹോങ്കോങ്ങിനെ രക്ഷിക്കുക ' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു .
★ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു . പ്രതിഷേധത്തിനു കാരണമായ കുറ്റവാളി കൈമാറ്റ ബിൽ പിൻവലിച്ചെങ്കിലും പ്രക്ഷോഭം തുടരുകയാണ് .
★ പൊലീസ് നടപടികൾക്കെരെ അന്വേഷണം , അറസ്റ്റിലായവർക്കു പൊതുമാപ്പ് , സാർവത്രിക വോട്ടവകാശം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ പ്രക്ഷോഭം തുടരുമെന്നാണു പ്രഖ്യാപനം .
★ എന്നാൽ ചർച്ച നടത്താൻ താൻ തയാറാണെന്നും അതിനുമുമ്പ് പ്രതിഷേധക്കാർ അക്രമം ഉപേക്ഷിക്കണമെന്നും ചീഫ് അഡ്മിനിസ്ട്രേറ്റർ കാരി ലാം ആവശ്യപ്പെട്ടു..
★ പൊലീസിന്‍റെ സാന്നിധ്യം അറിയാൻ ഹോങ്കോങ്ങിലെ പ്രക്ഷോഭകാരികൾ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ആപ്പിൾ തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷനായ എച്ച്.കെ മാപ് ആപ്പിൾ സ്റ്റോറിൽ നിന്ന് പിൻവലിച്ചു. പ്രക്ഷോഭകാരികളെ ആപ്പിൾ സഹായിക്കുന്നതായി ആരോപിച്ച് ചൈന രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.
✍️®️മഹേഷ് ഭാവന✍️
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://maheshbhavana.blogspot.com/
https://t.me/MaheshB4
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ് , source
★ mathrubhumi GK current affairs
Aug/2019 page 17 to 21
★ wiki
★ ഹോങ്കോങ് BBC full history tamil
https://youtu.be/WHZQURimL7Q
★ https://youtu.be/knWeU817iLU
★ https://youtu.be/lIr2SwZNyT8
★ https://www.britannica.com/nations/Hong-Kong
★ https://www.cia.gov/library/publications/the-world-factbook/geos/hk.html
★ https://www.bbc.com/news/world-asia-pacific-16517764
★ https://www.bbc.com/news/world-asia-china-48607723
★ https://www.asianetnews.com/international-news/hong-kong-leader-announces-withdrawal-of-extradition-bill-pxb2f2
★ https://keralakaumudi.com/news/mobile/news.php?id=143744&u=world
★ https://www.manoramaonline.com/news/world/2019/09/16/hong-kong-protest-more-violent.amp.html#aoh=15732241753493&referrer=https%3A%2F%2Fwww.google.com&_tf=From%20%251%24s
★ https://malayalam.indianexpress.com/news/hong-kong-lam-withdraws-extradition-bill-that-sparked-months-long-protests-294084/
★ https://m.madhyamam.com/world/asia-pacific/apple-removes-hong-kong-protest-app-following-chinese-pressure/641407
★ https://www.mathrubhumi.com/news/world/hong-kong-formally-scraps-extradition-bill-that-sparked-protests-1.4220117
★ https://malayalam.samayam.com/latest-news/world-news/hong-kong-protests-brings-results/articleshow/70975674.cms
★ https://www.azhimukham.com/foreign/hong-kong-protests-turn-to-vilolence-protesters-throwing-petrol-bombs-police-fire-water-cannon-63297
★ https://www.deshabhimani.com/articles/hongkong-unrest-and-china/820425
★ https://foreignpolicy.com/2019/06/14/how-an-extradition-bill-became-a-red-line-for-hong-kongers/
★ https://www.thenation.com/article/hong-kong-protests-china-police-brutality-democracy/
★ https://www.thenation.com/article/hong-kong-protests-china-police-brutality-democracy/
★ https://www.bbc.com/news/world-asia-china-49317695
★ https://www.theguardian.com/world/2019/sep/30/they-dont-understand-hong-kong-clash-of-ideologies-looms-on-chinas-70th-anniversary
കൊള്ളാം ബ്രോ നല്ല ലേഖനം... 👌👌👌
ReplyDelete