Monday, January 27, 2020

മെഗല്ലന്‍

1519 - ൽ ആയിരുന്നു ആ മഹാപര്യവേക്ഷണത്തിന്റെ തുടക്കം . സാഹസിക കഥയിലെ നായകൻ പോർ ച്ചുഗീസ് നാവികനായ ഫെർഡിനാൻഡ് മഗല്ലൻ . - അഞ്ചു കപ്പലുകളിലായി 270 പേരടങ്ങുന്ന സംഘമാണ് മഗല്ലെന്റെ നേതൃത്വത്തിൽ യാത്രതിരിച്ചത് . ഇൻഡോനേഷ്യയിലേക്ക് സുഗന്ധവ്യഞ്ജന - വ്യാപാരത്തിനായി സമുദ്രപാത തേടിയായിരുന്നു അവർ ഇറങ്ങിത്തിരിച്ചത്


■ ജനനം 

★ പോര്‍ച്ചുഗലിന്‍റെ വടക്കേ അറ്റത്തുള്ള ട്രാസ് ഓസ് മോണ്ടെസ് പ്രവിശ്യയിലെ വില്ലാ റിയലിനടുത്തുള്ള
സാര്‍ബ്രോസയിലാണ് 1480 ല്‍ മഗല്ലന്‍ ജനിച്ചത്. മേയറായിരുന്ന പെദ്രോ റൂയി ഡി മഗല്ലസിന്‍റെയും അല്‍ഡാ ഡി മിസ്ക്വിറ്റായുടെയും മകന്‍.

★ പത്താം വയസ്സില്‍ മാതാ പിതാക്കള്‍ മരിച്ചു. പിന്നീടദ്ദേഹം രാജാവിന്‍റെ അംഗരക്ഷകനായി ചേര്‍ന്നു. ജ്യോതി ശാസ്ത്രവും ഭൂമി ശാസ്ത്രവുമായിരുന്നു പഠിച്ചു.

■ യാത്രകളുടെ ആരംഭം 

★ ഫെർഡിനാൻഡ് മഗല്ലൻ ചെറുപ്രായത്തിൽ തന്നെ സമുദ്രാനന്തര യാത്രകളിൽ അതീവ തത്പരനായിരുന്നു . - സമുദ്രപര്യവേക്ഷണത്തിലും സുഗന്ധവ്യഞ്ജനി വ്യാപാരത്തിലും കാലങ്ങളായി പോർച്ചുഗലും സ്പെയിനും തമ്മിൽ നിലനിന്നിരുന്ന മത്സരങ്ങളെക്കുറിച്ചുള്ള ഐതിഹാസിക വിവരണങ്ങൾ കേട്ടാണ് മഗല്ലൻ വളർന്നത് . മുതിർന്നപ്പോൾ പോർച്ചുഗീസ് നാവികപ്പടയിൽ ചേർന്ന അദ്ദേഹം ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള പര്യവേക്ഷണങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു . 

★ ഇരുപതാം വയസ്സില്‍ മഗല്ലന്‍ കപ്പല്‍ യാത്ര തുടങ്ങി. പോര്‍ച്ചുഗീസ് വൈസ്രോയുടെ നാവികനായി
ഇന്ത്യയിലേക്കായിരുന്നു ആദ്യത്തെ യാത്ര. കപ്പല്‍ സേനയുടെ അധിപനായി ഉയരാന്‍ അദ്ദേഹത്തിനായി. സുഗന്ധവ്യഞ്ജനങ്ങള്‍ തേടി 1506 ല്‍ അദ്ദേഹം ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലേക്ക് കപ്പലോടിച്ചു.
പക്ഷെ, കൃത്യവിലോപത്തിന്‍റെ പേരില്‍ 1510 ല്‍ ജോലി നഷ്ടപ്പെട്ടു.

★ 1511-ൽ പുതിയ ഗവർണറായ അഫോൺസോ ഡി അൽബുക്കർകിയുടെ കീഴിൽ മഗല്ലനും സെറിയോയും മലാക്ക പിടിച്ചടക്കുന്നതിൽ പങ്കെടുത്തു. പിടിച്ചടക്കിയതിനുശേഷം അവരുടെ  വഴികളില്‍ പിരിഞ്ഞു: സമ്പന്നമായ കൊള്ളയടിച്ച് മഗല്ലൻ സ്ഥാനക്കയറ്റം നേടി, മലാക്കയിലെ എൻ‌റിക് എന്ന കരാറുകാരനും സ്‌നാനമേറ്റതുമായ ഒരു മലായുടെ കൂട്ടത്തിൽ , 1512 അല്ലെങ്കിൽ 1513 ൽ അദ്ദേഹം പോർച്ചുഗലിലേക്ക് . 

★ അംബോയ്‌നയിൽ നിന്നുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ച അദ്ദേഹം ടെർനേറ്റ് സുൽത്താൻ ബയാൻ സിറുള്ളയുടെ സൈനിക ഉപദേഷ്ടാവായി. മഗല്ലന് അദ്ദേഹം എഴുതിയ കത്തുകൾ നിർണ്ണായകമാണ്, ഇത് സുഗന്ധവ്യഞ്ജനങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകും

★ 1511 ല്‍ മൊറോക്കയിലേക്ക് പോയ മഗല്ലന്‍ ഒട്ടേറെ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒട്ടേറെ ബഹുമതികള്‍
കരസ്ഥമാക്കുകയും ചെയ്തു.പിന്നീട് അദ്ദേഹം രാജാവിന്‍റെ അപ്രീതിക്ക് പാത്രമായി. പുറത്തായി.
ഇസ്ളാമിക മൂറുകളുമായി കള്ളക്കച്ചവടം നടത്തി എന്നതായിരുന്നു മഗല്ലന്‍റെ പേരിലുള്ള ആരോപണം.

★ മലാക്കയും ദുഷ്‌പ്പേരും 

പോര്‍ച്ചുഗല്ലിന് നികുതി നല്‍കാന്‍ വിസമ്മതിച്ച ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയുമായി നടന്ന യുദ്ധത്തില്‍ മഗല്ലന്‍ പങ്കാളിയായി. യുദ്ധത്തിനിടെ കാലിനു പരുക്കേല്‍ക്കുകയും ജീവിതകാലം മുഴുവന്‍ പേറിയ ഒരു മുടന്തായി ആ പരുക്ക് മാറുകയും ചെയ്തു.യുദ്ധത്തിലേറ്റ പരുക്കുമായി ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിനു നേരെ മോഷണ ആരോപണം ഉയര്‍ന്നു. പോര്‍ച്ചുഗല്‍ സൈന്യം മൊറോക്കയില്‍നിന്നു പിടിച്ചെടുത്ത സമ്പത്ത് അപഹരിച്ചു എന്നതായിരുന്നു മഗല്ലന്റെ മേല്‍ ചുമത്തിയ കുറ്റം. മൂര്‍ വംശജരുമായി ചേര്‍ന്ന് മഗല്ലന്‍ നടത്തിയെന്നു പറയപ്പെടുന്ന സാമ്പത്തിക അപഹരണത്തില്‍ കഴമ്പില്ലെന്ന് മനസിലാക്കി മഗല്ലനെ വെറുതെവിട്ടെങ്കിലും രാജാവിന് മഗല്ലനോടുണ്ടായിരുന്ന ബന്ധം അതോടെ നഷ്ടമായി....

■ മെഗല്ലനും കേരളവും 

★ 1505ൽ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയായി നിയമിക്കപ്പെട്ട ഫ്രാൻസിസ്‌കോ അൽമീഡയെ അനുഗമിച്ച 22 കപ്പലുകളുടെ വ്യൂഹത്തിൽ 25 വയസ്സുള്ള മഗല്ലൻ ചേർന്നതായി ചരിത്രം പറയുന്നു.

★ 1506 - ൽ പോർച്ചുഗീസുകാർ സാമൂതിരിയുമായി കണ്ണൂരിലേർപ്പെട്ട യുദ്ധത്തിന്റെ മുൻനിരയിൽ മഗല്ലനുമുണ്ടായിരുന്നു . ഈ യുദ്ധത്തിന്റെ ഫലമായാണ് കണ്ണൂരും പരിസരത്തും പോർച്ചുഗീസ് ആധ്യപത്യം അരക്കിട്ടുറപ്പിക്കുന്നത് . അന്നത്ത പോർച്ചുഗീസ് ഗവർണറായിരുന്ന ഫ്രാൻസിസ് ഡി അൽമേഡയുടെ മകന്റെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് പടയും സാമൂതിരിയും തമ്മിലായിരുന്നു യുദ്ധം . ഇന്ന് എണ്ണവിപണിയ്ക്കുള്ള പ്രാധാന്യമായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് . വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ഓരോ രാജ്യങ്ങളും പോരടിച്ചുകൊണ്ടിരുന്നു . 

■ ലോകം ചുറ്റാനുള്ള സ്വപ്നം

★ 1515 അവസാനം ഒരു പോർച്ചുഗീസ് കപ്പലിലെ നാവികനായി നിയമനം കിട്ടിയെങ്കിലും മഗല്ലൻ അതു സ്വീകരിച്ചില്ല.  

★1517  ചരക്കുസാധനങ്ങൾ ഉത്പാദിപ്പിക്കുന്ന ദ്വീപ് രാഷ്ട്രങ്ങളിലേക്ക് കിഴക്കൻ മേഖലയിലൂടെയായിരുന്നു അക്കാലത്തെ പ്രധാന സമുദ്രപാതകളെല്ലാം ഉണ്ടായിരുന്നത് . പടിഞ്ഞാറൻ മേഖലയിലൂടെ വ്യാപാര പാത വികസിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് മഗല്ലൻ ചിന്തിച്ചു . കപ്പലിൽ ലോകം ചുറ്റാനുള്ള മഗല്ലന്റെ ഉദ്യമത്തിന് ജന്മനാട്ടിലെ രാജാവ് താത്പര്യം കാണിച്ചില്ല  . തന്റെ ആശയം പലവട്ടം രാജാവ് തിരസ്കരിച്ചതോടെ രോഷാകുലനായ മഗല്ലൻ നാട് വിട്ടു .

★  പോര്‍ച്ചുഗീസ്  ഉപേക്ഷിച്ച് സ്പെയിനിലേക്ക് പോയി. ഫെര്‍ണാവോ എന്ന പേര് ഫെര്‍ണാന്‍ഡോ എന്ന സ്പാനിഷ് രീതിയില്‍ മാറ്റുകയും ചെയ്തു.

 ★ 1517ൽ സ്പെയിനിലെത്തിയ മഗല്ലൻ ഡീഗോ ബർബോസ് എന്നയാളുടെ സഹായത്തോടെ ഭരണകൂടത്തിലെ ഉന്നതരുമായി ബന്ധമുണ്ടാക്കി . പിന്നീട് ബർബോസയുടെ മകളെ മഗല്ലൻ വിവാഹം കഴിക്കുകയും ചെയ്തു . 

★ സ്പെയിനിലെ രാജാവിനോട് തന്റെ ആശയം വ്യക്തമാക്കാൻ മഗല്ലന് അവസരം കിട്ടി . രാജാവ് അത് അംഗീകരിക്കുകയും മഗല്ലന് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു .

★ 1518 മാര്‍ച്ച് 22 ന് ലോകം ചുറ്റി സഞ്ചരിക്കാനുള്ള മെഗല്ലന്‍റെ പരിപാടിക്ക് സ്പാനിഷ് രാജാവ് ചാള്‍സ് അനുമതി നല്‍കി. 

★ പോര്‍ച്ചുഗലില്‍ നിന്നും പുറത്താക്കിയ ജ്യോതിശാസ്ത്രജ്ഞന്‍
റൂയി ഫെലേറോയും മഗല്ലനും ചേര്‍ന്നായിരുന്നു പതിനെട്ട് കപ്പലുകളോടെ യാത്ര പുറപ്പെട്ടത്.ഭൂമിശാസ്ത്രവിദഗ്ദ്ധൻ റൂയി ഫലേറിയയോടു ചേർന്ന് ഏറ്റവും പുതിയ ഭൂപടങ്ങൾ പഠിച്ച് അറ്റ്ലാന്റിക്കിൽ നിന്ന് തെക്കൻ ശാന്തസമുദ്രത്തിലേയ്ക്കു ഒരു വഴി കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു. സ്പെയിനിനും പോർച്ചുഗലിനും ഇടയ്ക്ക് ആഗോളതലത്തിൽ കോളനീകരണാവകാശം പകുത്തുനൽകുന്ന ടോർഡെസില്ലായിലെ ഉടമ്പടിയുടെ തീർപ്പനുസരിച്ച് മൊളൂക്കാസ് ദ്വീപുകൾ സ്പെയിനിന്‌ അവകാശപ്പെട്ടതാണെന്നു സ്ഥാപിക്കുകയായിരുന്നു ഈ പഠനങ്ങളുടെ മറ്റൊരു ലക്ഷ്യം.

★  ട്രിനിഡാഡ് എന്ന കപ്പലായിരുന്നു മഗല്ലന്‍റേത്

★ 1519 ഓഗസ്റ്റ് 10ന്  മഗല്ലൻ ഭാര്യയോടും മകനോടും യാത്ര പറഞ്ഞ് - സമുദ്രത്തെ ജയിക്കാനിറങ്ങി .

★ പക്ഷേ കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു . - 1519 സെപ്റ്റംബറിൽ മഗല്ലന്റെ കപ്പൽ വ്യൂഹംസ്പെയിനിന്റെ സമുദ്രാതിർത്തി കടന്നു . ഒരുമാസംകൊണ്ട് അവർ തെക്കേ അമേരിക്കൻ തീരത്തെത്തി . അവിടെനിന്ന് പടിഞ്ഞാറോട്ട് സമുദ ഇടനാഴി തേടി അവർ അലഞ്ഞു . 1520 - ലെ ഈസ്റ്റർ ദിനത്തിൽ സാൻ ജൂലിയാൻ തുറമുഖത്ത് നങ്കുര മിട്ടിരുന്ന കപ്പലുകളിൽ നാവികരുടെ ഭാഗത്തു നിന്ന് ചില എതിർപ്പുകൾ ഉയർന്നുതുടങ്ങി . ഒരു കലാപം മുന്നിൽക്കണ്ട മഗല്ലൻ പ്രശ്നക്കാരനായ ഒരു ക്യാപ്റ്റനെ വധിക്കുകയും മറ്റൊരാളെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു . ഇതിനിടയിൽ - സാന്റിയാഗോ എന്ന കപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് തകരുകയും ചെയ്തു.

■ കപ്പൽ  യാത്ര 

★ സ്പൈസ് ഐലന്റിനെ ( ഇന്നത്തെ മാലുകു ദ്വീപ് ) ലക്ഷ്യമിട്ട് സഞ്ചരിച്ചിരുന്ന മഗല്ലന്റെ കപ്പലുകൾ കാനറി ദ്വീപുകളിലേക്കാണ് ആദ്യം സഞ്ചരിച്ചത് . ഇതിന്റെ ഭാഗമായി ആറാം ദിവസം കപ്പലുകൾ ടെനിറിഫിൽ ദ്വീപിലടുത്തു . അവിടെനിന്നു വിശ്രമിച്ച് ഭൂമധ്യരേഖയെ ലക്ഷ്യമിട്ട് കപ്പൽ യാത്ര തുടർന്നപ്പോഴേക്കും നിരവധി പ്രതിസന്ധികളെ അവർക്ക് അതിജീവിക്കേണ്ടി വന്നു . കപ്പലിനുള്ളിലെ നിരന്തര കലാപം , കൊടുങ്കാറ്റ് , പേമാരി , സ്കർവി പോലെയുള്ള രോഗം . . മഗല്ലൻ ഒന്നിലും അടി പതറിയില്ല . കലാപങ്ങളെ അടിച്ചമർത്തിയും രോഗങ്ങളെ ചികിത്സിച്ചും കപ്പൽ യാത്ര തുടർന്നു . 

★ എൺപത്തഞ്ചാം ദിവസം ബ്രസീലിലെ റിയോഡി ജനിറോയിലെത്തി . അറ്റ്ലാന്റിക്കിൽനിന്നു പസഫിക്കിലേക്ക് തുറക്കുന്ന എൽപാസോ എന്ന കടൽപ്പാതയെ ലക്ഷ്യമിട്ടായിരുന്നു മഗല്ലന്റെ പിന്നീടുള്ള യാത്ര . ലക്ഷ്യമെത്തിയെന്ന ധാരണയിൽ മതി മറന്ന മഗല്ലൻ എൽപാസോയാണെന്ന് തെറ്റിദ്ധരിച്ച് സാന്റിയാഗോ എന്ന കപ്പലിനെ അവിടേക്കയച്ചു . എന്നാൽ നിരാശജനകമായ വാർത്തയായിരുന്നു മഗല്ലനെ എതിരേറ്റത് . എൽപാസോ എന്ന ആ സ്വപ്ന കടൽപ്പാത കണ്ടെത്താൻ അവർക്കായില്ല . മാത്രമല്ല ടെറാ ഓസ്ട്രേലിയസ് എന്ന യൂറോപ്യൻ നാവികരുടെ സ്വപ്ന ഭൂമിയും മഗല്ലന് കണ്ടെത്താനായില്ല . - ( യഥാർഥത്തിൽ ഇങ്ങനെ ഒരിടം ഇല്ലായിരുന്നു ) . കപ്പൽ സഞ്ചരിക്കുന്നത് ശരിയായ ദിശയിലല്ലെന്ന് സഹനാവികർ അഭിപ്രായപ്പെട്ടു തുടങ്ങി . ചിലരാകട്ടെ പാരമ്പര്യമായി നാവികർ പിന്തുടരുന്ന വഴിയിലൂടെ സഞ്ചരിച്ച് സ്പൈസ് ഐലന്റിലേക്ക് പോകാമെന്ന തീരുമാനത്തിലേക്കെത്തി . എന്തൊക്കെയായാലും എടുത്ത തീരുമാനത്തിൽനിന്നു മഗല്ലൻ പിന്മാറിയില്ല . തെക്ക് ദിശയിൽ വളരെ ദൂരം സഞ്ചരിച്ച് കപ്പൽസംഘത്തിന് മുന്നിലേക്ക് പ്രതീക്ഷിക്കാവുന്നതൊന്നും കടന്നു വന്നില്ല .

★  മാസങ്ങളോളം കടലിൽ അലഞ്ഞ സംഘം യാത്ര തുടങ്ങി ആറു മാസം പിന്നിട്ടപ്പോൾ അർജന്റീനയുടെ തെക്കുവശത്തുള്ള പോർട്ട് സാൻ ജൂലിയയിൽ നങ്കൂരമിട്ടു . പിന്നീടു വന്ന് ശൈത്യകാലത്തിലെ അനേകം മാസങ്ങൾ അവിടെ ചെലവഴിച്ചു . 

★ 1520 ജൂലായ് മാസാവസാനം എൽപാസോ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ മഗല്ലന്റെ സംഘത്തിലെ സാന്റിയാഗോ എന്ന കപ്പൽ സാന്താക്രൂസ് അഴിമുഖത്തുവച്ച് തകർന്നു . ശേഷിക്കുന്ന കപ്പലുകളുമായി സാന്താക്രൂസിൽ മഗല്ലനും സംഘവും വിശ്രമിച്ചു . ശൈത്യകാലാവസാനത്തോടെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി കപ്പലുകൾ സഞ്ചരിച്ചു . പിന്നീട് കടലിടുക്കിലൂടെ മഗല്ലനും സംഘവും രണ്ടു മാസങ്ങൾക്ക് ശേഷം പസഫിക്ക് സമുദ്രത്തിലെത്തി . ( പസഫിക് സമുദ്രത്തിന് ആ പേര് നൽകിയത് മഗല്ലനായിരുന്നു ) . പസഫിക് സമുദ്രം വഴി സ്പൈസ് ഐലന്റിലേക്കെത്താമെന്നും അതിനടുത്തായുള്ള ഫിലിപ്പെൻസ് സ്പെയിനിന്റെ ഭാഗമാക്കാമെന്നും മഗല്ലൻ വിശ്വസിച്ചു . യാത്ര തുടർന്നു കൊണ്ടിരിക്കേ കപ്പലിൽ വീണ്ടും കലാപം ഉയർന്നു . സംഘത്തിലെ ഏറ്റവും വലിയ കപ്പലായ സാൻ അന്റോണിയയിലെ അംഗങ്ങൾ സ്പെയിനിലേക്കു തിരികെ പോകാൻ മുറവിളി കൂട്ടി . മഗല്ലന്റെ ആജ്ഞ അവഗണിച്ച് അവർ കപ്പലിനെ സസ്പെയിനിലേക്ക് തിരിച്ചുവിട്ടു . അവശേഷിച്ച കപ്പലുകളെ മഗല്ലൻ മുന്നോട്ടു നയിച്ചു . യാത്ര തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോഴേക്കും കപ്പലുകൾ ഫിലിപ്പെൻസ് ദ്വീപു സമൂഹത്തിലെത്തി .

■ ഫിലിപ്പെൻസിലെത്തിയ മഗല്ലൻ

ഫിലിപ്പെൻസിലെത്തിയ മഗല്ലൻ ക്രിസ്തുമത പ്രചാരണത്തിനായി അവിടെയുളള സെബു ദ്വീപിൽ ഏതാനും ദിവസങ്ങൾ ചെലവഴിച്ചു . സെബു രാജാവായ ഹുമബൻ , ഡോൺ കാർലോസ് എന്ന് പേരു സ്വീകരിച്ച് ക്രിസ്തുമതം സ്വീകരിച്ചു . സെബുവിനെ സ്പെയിനിന്റെ കോളനിയാക്കാനുള്ള ശ്രമം ആ രാജ്യത്തെ രാജാവ് സമ്മതിക്കുകയും മഗല്ലനാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു . ഇതിനിടെ അയൽ ദ്വീപായ മാപ്റ്റനിലെ രാജാവിന്റെ മതവിശ്വാസ വിസമ്മതവും സ്പെയിൻ വിരോധവും മഗല്ലന്റെ ചെവിയിൽ സെബുവിലെ രാജാവെത്തിച്ചു . ( സെബുവിലെ രാജാവായ രാജ ഹുമബന് അയൽ ദ്വീപായ മാക്റ്റനിലെ ലാപുലാപ് രാജാവിനോടുള്ള പകയായിരുന്നു ആ കെട്ടുകഥയ്ക്ക് പിന്നിലെന്നാണ് പല രേഖകളും പറയുന്നത് . ) മത പരിവർത്തനത്തിന് വിസമ്മതിച്ചതിനാലാണ് മാക്സൻ ആക്രമിക്കാൻ മഗല്ലനും സംഘവും തീരുമാനിച്ചതെന്നും അതല്ല മാൻ രാജാവിന്റെ സ്പെയിൻ വിരോധമാണെന്നും രണ്ടു പക്ഷം ചരിത്രകാരന്മാർക്കിടയിലുണ്ട് . മഗല്ലന്റെ സൈന്യം മാനിലെത്തി അനേകം ഭടന്മാരെ കൊലചെയ്യുകയും ഗ്രാമങ്ങൾ തകർക്കുകയും ചെയ്തു . പിന്നീടു നടന്ന പോരാട്ടത്തിൽ ലാപുലാപുവിന്റെ സൈന്യം മഗല്ലന്റെ സൈന്യത്തെ വളഞ്ഞു . പ്രാണരക്ഷാർഥം സ്പെയിൻ ഭടന്മാർ പിന്തിരിഞ്ഞാടി . എന്നാൽ മഗല്ലനും ചെറുസംഘവും അവരുമായി ഏറ്റുമുട്ടി . ലോകപ്രസിദ്ധനായ ആ നാവികൻ താമസിയാതെ കൊല്ലപ്പെട്ടു . തോൽക്കുമെന്നുറപ്പായിട്ടും ലാപു ലാപുവിന്റെ വൻ സൈന്യത്തെ നേരിട്ട് മരണം വരിച്ച ആ നാവികന്റെ മൃതശരീരം മാൻ ദ്വീപിൽ അടക്കം അന്ത്യ വിശ്രമം കൊള്ളുന്നു .

■ മഗല്ലന്‍റെ മരണ ശേഷം 

★ ചരിത്രത്തിൽ പിന്നീട് നടന്നത് മഗല്ലൻ കൊല്ലപ്പെട്ടതോടെ സംഘം പതറി . ഇതിനിടെ സെബു രാജാവ് രാജാ ഹുമബൻ സംഘാംഗങ്ങൾക്ക് നല്ലൊരു വിരുന്നൊരുക്കി . മറ്റൊരു ചതിയായിരുന്നു അവിടെ നടന്നത് . ഭക്ഷ്യ വസ്തുക്കളിൽ വിഷം കലർത്തിയതിനാൽ ശേഷിക്കുന്ന സംഘാംഗങ്ങളിൽ പലരും കൊല്ലപ്പെട്ടു . രക്ഷപ്പെട്ടവർ കപ്പലിൽ കയറി അവിടെനിന്നു രക്ഷപ്പെട്ടു . 1521 നവംബറിൽ സ്പൈസ് ഐലന്റിലെത്തിയ അവർ അവിടെനിന്നു സുഗന്ധ ദ്രവ്യങ്ങൾ ശേഖരിച്ചു . ഇതിനിടെ ശേഷിക്കുന്ന കപ്പലുകളിലൊന്ന് യാത്രയ്ക്ക് യോഗ്യമല്ലെന്ന കാരണത്താൽ സംഘം നശിപ്പിക്കുകയും വിക്ടോറിയ എന്ന കപ്പലിൽ 1522 സെപ്റ്റംബർ ആറിന് സ്പെയിനിലെത്തുകയും ചെയ്തു . യുവാൻ എൽകാനോയായിരുന്നു കപ്പലിനെ നയിച്ചിരുന്നത് . അഞ്ചു കപ്പലുകളും 270 യാത്രക്കാരുമടങ്ങുന്ന കപ്പലിൽ ആ സമയം അവശേഷിച്ചിരുന്നത് കേവലം പതിനെട്ടോ പത്തൊമ്പതോ പേർ മാത്രമായിരുന്നു .

★ തന്റെ ചിരകാലാഭിലാഷമായ പര്യവേക്ഷണം പൂർത്തിയാക്കാൻ വിശ്വസ്തനായ യുവാൻ സെബാസ്റ്റ്യൻ എൽക്കാനോയെ ഏല്പ്പിക്കുന്ന കാര്യം മരണശയ്യയിലും മഗല്ലൻ മറന്നില്ല . അങ്ങനെ കപ്പിത്താനെ നഷ്ടപ്പെട്ട കപ്പൽപടയിൽ അവശേഷിച്ച ഒന്ന് - വിട്ടോറിയ - സെബാസ്റ്റ്യൻ എൽക്കാനോയുടെ നേതൃത്വത്തിൽ സ്പെയിനിലെ സെവിയയിൽ തിരിച്ചെത്തി ; ലോകത്തെ വലംവെച്ച് . പാതിവഴിയിൽ വീണുപോയെങ്കിലും ചരിത്രത്തിലെ ആദ്യ ലോകം ചുറ്റലിന്റെ മുഴുവൻ അംഗീകാരവും ഇന്നും മഗല്ലനുതന്നെ . 

■ മഗല്ലന്റെ യാത്രയുടെ ഫലങ്ങള്‍

★ മഗല്ലന്‍ കടല്‍പ്പാത

കടുത്ത മഞ്ഞുകാലത്തെ തണുപ്പും കഷ്ടപ്പാടുകളും സഹിക്കാവുന്നതിലധികമായപ്പോള്‍ യാത്രാസംഘത്തിലെ അഞ്ചു കപ്പലുകളില്‍ മൂന്നിലേയും നാവികര്‍ കലാപമുയര്‍ത്തി. അതോടെ യാത്ര പുനരാരംഭിക്കാന്‍ മഗല്ലന് തന്റെ സംഘത്തോടു തന്നെ യുദ്ധം പ്രഖ്യാപിക്കേണ്ടിവന്നു. ഒരു കപ്പല്‍ അദ്ദേഹത്തെ വെട്ടിച്ചു രക്ഷപ്പെട്ടു സ്‌പെയിനിലേക്കു തിരികെ
പോയി. മറ്റൊരു കപ്പല്‍ ഒരു പവിഴപ്പുറ്റില്‍ ഇടിച്ചു തകര്‍ന്നു. അവശേഷിച്ച മൂന്നു കപ്പലുകളുമായി 1520 ആഗസ്തില്‍ മഗല്ലന്‍ യാത്ര പുനരാരംഭിച്ചു.വിഷമം പിടിച്ച ആ യാത്രയില്‍ മഗല്ലന്റെ പര്യവേക്ഷകസംഘം, തെക്കേ
അമേരിക്കന്‍ ഭൂഖണ്ഡത്തിനു കുറുകേ തെക്കന്‍ അറ്റ്‌ലാന്റിക്കില്‍നിന്നു
ശാന്തസമുദ്രത്തിലേക്കുള്ള ഒരു കടല്‍പ്പാത കണെ്ടത്തി. ഇതു പിന്നീടു മഗല്ലന്‍ കടല്‍പ്പാത എന്നറിയപ്പെട്ടു

★പസഫിക്കിന്റെ സ്വഭാവം അനാവരണം ചെയ്തു

ശാന്തസമുദ്രത്തിലൂടെ ആദ്യമായി സഞ്ചരിച്ച ആളാണ് മഗല്ലന്‍ എന്നു
കരുതപ്പെടുന്നു. ട്രിനിഡാഡ് എന്ന കപ്പലിലാണ് അദ്ദേഹം സഞ്ചരിച്ചത്.
യാത്രയ്ക്കിടയില്‍ അറ്റ്‌ലാന്റിക്കിനേക്കാള്‍ പ്രശാന്തമായി കാണപ്പെട്ട ശാന്തസമുദ്രത്തെ  മാ പസഫിക്കോ എന്നു വിളിച്ചു. അങ്ങനെയാണ് പസഫിക് എന്ന പേരു ജനിച്ചത്.

ശാന്തസമുദ്രം എന്നർഥം വരുന്ന മാരെ പസഫിക്കും(Mare Pacificum) എന്ന ലത്തീൻ വാക്കിൽനിന്നാണ് പെസഫിക് സമുദ്രം എന്ന പേർ ഉണ്ടാക്കിയതത്രേ. ഫിലിപ്പൈൻസ് വരെയുള്ള തന്റെ യാത്രയ്ക്കിടയിൽ കടൽ ക്ഷോഭിക്കാതിരുന്നതിനാലാണ് മഗല്ലൻ 'ശാന്തസമുദ്രം' എന്ന പേരു നൽകിയത്.

★ യൂറോപ്പ് -ഫിലിപ്പീന്‍സ് കണ്ടെത്തി

കപ്പലില്‍ പട്ടിണി പെരുകുകയും നാവികരെ സ്‌കര്‍വി എന്ന രോഗം
വലയ്ക്കുകയും ചെയ്തു. ഇടയ്ക്ക് ഗുവാം ദ്വീപ് കണ്ടെങ്കിലും ദ്വീപുവാസികളുടെ ശത്രുത മൂലം അവിടെ ഇറങ്ങിയില്ല. ശാന്തസമുദ്രത്തില്‍ കൂടി 98 ദിവസത്തെ യാത്രയ്ക്കുശേഷം അദ്ദേഹം എത്തിയ ദ്വീപിന് ‘ഫിലിപ്പിന്‍സ്’ എന്നു പേരിട്ടു. എന്നാല്‍, ഫിലിപ്പീന്‍സിലെ സീബു എന്ന ദ്വീപിന്റെ ഭരണാധികാരി, ശത്രുവിനെതിരേ നടത്തിയ യുദ്ധത്തില്‍ പങ്കെടുത്ത മഗല്ലന്‍ കൊല്ലപ്പെട്ടു.  

■ ആ ഒരു കപ്പൽ

 പുറപ്പെട്ട അഞ്ചു കപ്പലുകളിൽ ഒന്ന് സാന്താക്രൂസിൽ തകർന്നു . ( സാന്റിയാഗോ ) ഒരു കപ്പലാകട്ടെ മഗല്ലന്റെ വാക്കു കേൾക്കാതെ പെയനിലേക്ക് തിരിച്ചു ( സാൻ അന്റോണിയോ ) . - ശേഷിക്കുന്ന മൂന്നു കപ്പലുകളിലൊന്ന് യാത്രായോഗ്യമല്ലെന്നു പറഞ്ഞ് നാവികനായ കാർവാലോയുടെ ആജ്ഞപ്രകാരം നശിപ്പിക്കപ്പെട്ടു ( കോൺസെപ്തസിയോൺ ) . പിന്നീട് അവശേഷിച്ചത് രണ്ടു കപ്പലുകളായിരുന്നു . ട്രിനിഡാഡും വിക്ടോറിയയും . അമിതമായി ചരക്കു കയറ്റിയതിനാൽ ട്രിനിഡാഡിൽ വെള്ളം കയറുകയുണ്ടായി . ഇതിനെത്തുടർന്ന് വിക്ടോറിയ ആദ്യം സ്പൈസ് ദ്വീപിൽനിന്നു പുറപ്പെടാൻ പിന്നീട് നാവിക സ്ഥാനം ഏറ്റെടുത്ത എസ്പിനോസ ആജ്ഞാപിച്ചു . ട്രിനിഡാഡിലെ അറ്റകുറ്റപ്പണികൾ തീർത്തു മടങ്ങുന്ന വഴിയിൽ , പസഫിക്ക് - സമുദ്രത്തിൽ വച്ച് പോർച്ചുഗീസ് കപ്പൽപ്പടയുടെ മുന്നിൽപ്പെടുകയും ട്രിനിഡാഡും ചരക്കുകളും പിടിച്ചെടുത്ത് യാത്രക്കാരെയെല്ലാം കടൽക്കൊള്ളക്കാരാണെന്ന് ആരോപിച്ച് - തൂക്കിലേറ്റുകയുമുണ്ടായി . ഇതിനാൽ തന്നെ വിക്ടോറിയ കപ്പൽ മാത്രമാണ് വിജയകരമായി യാത്രകഴിഞ്ഞ് തിരിച്ചെത്തിയത് .

■ യാത്രാവസാനം 

★  1519-ൽ അഞ്ച് കപ്പലുകളിലായി 269 നാവികരോടൊപ്പം അദ്ദേഹം യൂറോപ്പിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുകൂടി ഏഷ്യയിലേക്ക് കപ്പലോടിച്ചു.

'മെഗല്ലൻ കടലിടുക്ക് 'എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കടലിടുക്കിലൂടെ ശാന്തസമുദ്രത്തിലെത്തി. ശാന്തസമുദ്രത്തിലൂടെ 98 ദിവസം യാത്രചെയ്ത് മെഗല്ലനും സംഘവും ഫിലിപ്പീൻസ് ദ്വീപിലെത്തിയെങ്കിലും അവിടെവെച്ച് നാട്ടുകാരുടെ ആക്രമണത്തിൽ മെഗല്ലൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അഭാവത്തിൽ 35 ടൺ കേപ് ഭാരമുള്ള മെഗല്ലന്റെ കപ്പൽ ജൈത്രയാത്ര തുടർന്നു. മൂന്ന് വർഷംകൊണ്ട് ലോകത്തെ വലംവെച്ച ഈ സംഘത്തിലെ 270 പേരിൽ 18 പേർ മാത്രമാണ് അവസാനം തിരിച്ചെത്തിയത്.

★  വിക്‌റ്റോറിയ കപ്പല്‍ തിരികെയെത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്വീകരണമൊന്നും സംഘാംഗങ്ങള്‍ക്ക് ലഭിച്ചില്ല. മാത്രമല്ല നേരത്തെ മടങ്ങി വന്ന സാന്‍ അന്റോണിയയിലെ യാത്രക്കാര്‍ മഗല്ലനെക്കുറിച്ച് പ്രചരിപ്പിച്ച ദുഷ്പ്രചാരണങ്ങള്‍ സ്‌പെയിന്‍ രാജാവിന്റെ കാതിലെത്തിയതോടെ പ്രജകളില്‍ പലരും മഗല്ലനെ കൊന്നു കളയാന്‍ ആവശ്യപ്പെട്ടു. മഗല്ലന്‍ മാക്റ്റനില്‍ കൊല്ലപ്പെട്ടില്ലെങ്കില്‍ സ്‌പെയിന്‍ രാജാവ് അദ്ദേഹത്തെ വധിക്കുമായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

■ ആദരവ് 

★ രാത്രിയുടെ അന്തിമയാമങ്ങളിൽ കടൽസഞ്ചാരികൾക്ക് വഴികാട്ടിയായി നിൽക്കുന്ന മേഘപടലങ്ങളുടെ ഒരു കൂട്ടത്തിന് മഗല്ലൻ ക്ലൗഡ്സ് എന്ന് പേരിട്ട് കാലാവസ്ഥാ ശാസ്ത്രജ്ഞരും സമുദാന്തരീയ പഠനശാസ്ത്രവും അദ്ദേഹത്തെ ആദരിക്കുന്നു .

★ ശീതയുദ്ധകാലത്ത് അമേരിക്കയുടെ സുപ്രധാനമായ ഒരു പദ്ധതിക്ക് പ്രോജക്ട് മഗല്ലൻ എന്ന് പേര് നൽകിയിരുന്നു . അന്തർവാഹിനി കപ്പലുകളുടെ വ്യൂഹം കൊണ്ട് ലോകത്തെ വളയുക എന്ന നാവികതന്ത്രമാണ് പ്രോജക്ട് മഗല്ലൻ എന്ന പേരിൽ അറിയപ്പെട്ടത് .

★ നാസയുടെ 1989 ലെ ശുക്രപര്യവേക്ഷണ പേടകത്തിന് മഗല്ലന്റെ പേരാണുള്ളത്. പ്രൊജക്റ്റ് മഗല്ലനിലൂടെ ലോകം അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു....

★ തെക്കേ അമേരിക്കയിലെ ഒരിനം പെന്‍ഗ്വിനുകള്‍ക്ക് മഗല്ലനിക് പെന്‍ഗ്വിനുകള്‍ എന്നും  ശാസ്ത്രജ്ഞര്‍ പേരു നല്‍കി.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍®മഹേഷ് ഭാവന✍

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://t.me/MaheshB4

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆


NB - വര്‍ഷങ്ങള്‍,കപ്പല്‍ തൊഴിലാളികളുടെ എണ്ണം, കപ്പലിന്‍റെ എണ്ണം തുടങ്ങിയവ SOURCEകള്‍ വിത്യസ്തത പുലര്‍ത്തുന്നുണ്ട്...

റഫറന്‍സ് , SOURCE , കടപ്പാട്

★ wiki

★ തൊഴില്‍വാര്‍ത്ത ഹരിശ്രീ  2019/aug/31 ഡോ സന്തോഷ്മാത്യു വേരനാനി ലേഖനം page 14 to 15

★ http://rolemodels4kids.blogspot.com/2009/06/1480-1521.html?m=1

★  http://www.sirajlive.com/2019/09/26/388745.html

★https://www.mathrubhumi.com/print-edition/vidya/vidya-malayalam-news-1.1252494

★http://www.malayalam.dutchinkerala.com/historical_007.php?id=03

★ https://penofps.wordpress.com/2015/01/09/article-travelling-prashaanth-subrahmanian-thejas/

★http://suprabhaatham.com/travel-of-magellan/

★ http://www.thenagain.info/WebChron/WestEurope/Magellan.html

★ https://en.m.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Magellan,_Ferdinand

★ http://www.newadvent.org/cathen/09526b.htm


★https://books.google.com/books?id=B4IFMnssyqgC&lpg=PP1&pg=PP1#v=onepage&q=&f=false

★ https://books.google.com/books?id=1PbBzjBuW8IC&pg=PA39

★ https://www.history.com/topics/exploration/ferdinand-magellan

★ https://www.biography.com/explorer/ferdinand-magellan

★ https://exploration.marinersmuseum.org/subject/ferdinand-magellan/

★ http://www.bbc.co.uk/history/historic_figures/magellan_ferdinand.shtml

★ https://www.nationalgeographic.com/culture/2019/09/magellan-first-sail-around-world-think-again/

Wednesday, January 22, 2020


ആണവ മിസൈൽ K-4 പരീക്ഷണ വിജയം



കരയിൽ അധിഷ്ഠിതമായ അഗ്നി സീരീസ് മിസൈലുകൾ കഴിഞ്ഞ വർഷങ്ങളിൽ ഒന്നിലധികം പരീക്ഷണങ്ങളിലൂടെ പ്രാധാന്യം തെളിയിച്ചിട്ടുണ്ട്. പ്രധാനമായ യുദ്ധോപകരണങ്ങൾ എത്തിക്കുന്നതിനായി ഇന്ത്യയുടെ മിറേജ് 2000 യുദ്ധവിമാനമുണ്ട്, എന്നാൽ വെള്ളത്തിനടിയിൽ വിക്ഷേപിച്ച മിസൈൽ ഏറ്റവും ശക്തമായ രണ്ടാമത്തെ സ്ട്രൈക്ക് ആയുധമായി കണക്കാക്കപ്പെടുന്നു.  ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ലാൻഡ് ബേസ്ഡ് മിസൈലായ അഗ്നി വി പരിധിയുമായി പൊരുത്തപ്പെടുന്നതിന് 5000 കിലോമീറ്റർ ദൂരെയുള്ള എസ്‌എൽ‌ബി‌എം കെ 5 ന്റെ പ്രവർത്തനവും ഡി‌ആർ‌ഡി‌ഒ ആരംഭിച്ചു.   - കര, കടൽ, വായു എന്നിവ വഴി ആക്രമണം നടത്താനുള്ള ശേഷി നേടുകയാണ് ചെയ്തത് കഴിഞ്ഞ വർഷം നവംബറിൽ  ഐ‌എൻ‌എസ് അരിഹന്ത് നടത്തിയ ആദ്യത്തെ പ്രതിരോധ പെട്രോളിംഗ് വലിയൊരു നാഴികക്കല്ലായി കരുതപ്പെടുന്നു

★ 2019 ഡിസംബറില്‍ അതിന്റെ പ്രാധാന്യം അടയാളപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അരിഹന്തിലെ ജീവനക്കാരെ സ്വീകരിച്ചു, രാജ്യത്തിന്റെ നിലനിൽക്കുന്ന ആണവ ട്രയാഡിന്റെ(കര,വ്യോമ,നാവിക ) പൂർത്തീകരണം സർക്കാർ പ്രഖ്യാപിച്ചു.  അരിഹന്തിന്റെ തദ്ദേശീയ വികസനവും അതിന്റെ പ്രവർത്തനപരതയും
"രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും ബന്ധപ്പെട്ട എല്ലാവരുടേയും സമന്വയത്തിന്റെയും ഏകോപനത്തിന്റെയും" പ്രതീകമായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

★ കഴിഞ്ഞ നവംബറിൽ കെ -4 പരീക്ഷിക്കാനിരിക്കെ, ബൾബൽ ചുഴലിക്കാറ്റിനെത്തുടർന്ന് പരീക്ഷണം വൈകിയത് ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥയെ മിസൈൽ വിക്ഷേപിക്കുന്നതിനും ട്രാക്കുചെയ്യുന്നതിനും അനുയോജ്യമല്ല.  സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഡിആർഡിഒ മിസൈൽ ശാസ്ത്രജ്ഞർ പരീക്ഷണത്തിനായി സമയം കാത്തിരിക്കുകയായിരുന്നു.തുടര്‍ന്ന് 2020 jan 19ന്  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തീരത്ത് നിന്ന്  12 നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ ഒരു മിസൈൽ വിക്ഷേപിക്കുകയായിരുന്നു. ഡെലിവറി പ്ലാറ്റ്ഫോം 1,500 കിലോമീറ്റർ സഞ്ചരിച്ചു.
അന്തർവാഹിനികളിൽ നിന്ന് വീക്ഷേപിക്കാവുന്ന ആണവ വാഹകശേഷിയുള്ള കെ-4 ബാലസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ആന്ധ്രാ തീരത്ത് നിന്നാണ് പരീക്ഷിച്ചത്


★ വെള്ളത്തിനടിയിൽ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്ഫോമിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

★  ഐഎന്‍എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക. ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിച്ചത്.

★ ആദ്യത്തെ ന്യൂക്ലിയർ ബോട്ട് ഐ‌എൻ‌എസ് അരിഹന്ത് മാത്രമാണ് നാവികസേനയ്ക്കായി പ്രവർത്തിക്കുന്നത്. 

★ ആസൂത്രിത പരീക്ഷണ വിക്ഷേപണത്തിനായി വ്യോമസേനക്കാർക്കുള്ള നോട്ടീസും ലോംഗ് റേഞ്ച് മിസൈൽ പരീക്ഷണത്തിനുള്ള മറൈൻ മുന്നറിയിപ്പുകളും ഇന്ത്യ ഇതിനകം നൽകിയിരുന്നു.  മിസൈൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ കെ -4 പരീക്ഷണം അണ്ടർവാട്ടർ പോണ്ടൂണിൽ നിന്ന് നടത്തുമെന്നും വികസനത്തിന് തയ്യാറായിക്കഴിഞ്ഞാൽ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുമെന്നും സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

★ മിസൈൽ അന്തർവാഹിനികളിൽ ഉപയോഗിക്കുന്നതിന് മുമ്പ് തുടർപരീക്ഷണങ്ങൾ ഇനിയും ഉണ്ടാകും എന്നാണ് വിവരം.

★ ശത്രുക്കളെ അന്തർവാഹിനികളിൽ നിന്ന് അക്രമിക്കാൻ സാധിക്കുന്ന ആയുധങ്ങളുടെ ശക്തിപ്പെടുത്തലിന്റെ ഭാഗമായി ഡി.ആർ.ഡി.ഒ വികസിപ്പിച്ചതാണ് കെ-4 മിസൈൽ. അന്തർവാഹിനികൾക്ക് വേണ്ടി ഇന്ത്യ വികസിപ്പിക്കുന്ന രണ്ട് മസൈലുകളിൽ ഒന്നാണ് കെ-4. 700 കിലോമീറ്റർ ദൂരപരിധിയുള്ള ബിഒ- 5 ആണ് മറ്റൊന്ന്.

★ കെ -4 ന്റെ circular error probability (CEP) (മിസൈലിന്റെ ഇംപാക്ട് പോയിന്റിന്റെ ദൂരം, അതിന്റെ മാർഗ്ഗനിർദ്ദേശ സംവിധാനങ്ങളുടെ ഫലപ്രാപ്തിയുടെ അളവ് കൂടിയാണ്) 40 മീറ്ററോ അതിൽ കുറവോ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു..

★ കര, വായു, കടൽ അധിഷ്ഠിത ആണവായുധ പ്ലാറ്റ്‌ഫോമുകളുള്ള  ക്ലബ്ബിലേക്ക് ഇന്ത്യ പ്രവേശിച്ചതിന്റെ സൂചനയായി 2018 നവംബറിൽ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ആണവായുധ അന്തർവാഹിനി അരിഹന്ത് തങ്ങളുടെ ആദ്യത്തെ പ്രതിരോധ പട്രോളിംഗ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചിരുന്നു.

★ 20-30 മീറ്റർ CEPക്കായി റിംഗ് ലേസർ ഗൈറോ നിഷ്ക്രിയ നാവിഗേഷൻ സംവിധാനം ഉപയോഗിക്കുന്ന രണ്ട് ഘട്ടങ്ങളുള്ള സോളിഡ് പ്രൊപ്പല്ലന്റ് ഐ‌ആർ‌ബി‌എം ആണ് കെ -4 മിസൈല്‍

★ മൂന്ന് മീറ്റർ ഉയരമുള്ള മിസൈൽ ഒരു ടണ്ണിലധികം ന്യൂക്ലിയർ വാർഹെഡ് വഹിക്കുന്നു(ക്യത്യമല്ല)  circular error probability (CEP) ചൈനീസ് ബാലിസ്റ്റിക് മിസൈലുകളേക്കാൾ വളരെ കുറവാണ്.  യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും മാത്രമാണ് 3,500 കിലോമീറ്റർ പരിധിയിലുള്ള അന്തർവാഹിനി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ ഉള്ളത്.

★ ചൈനീസ് തുല്യതയുടെ 1-2 കിലോമീറ്റർ പരിധിയെ അപേക്ഷിച്ച് ഇന്ത്യൻ തന്ത്രപ്രധാന മിസൈലിന്റെ circular error probability (CEP) 100 മീറ്ററിൽ കുറവായതിനാൽ കെ -4 പരീക്ഷണം നടന്നതിൽ ഡിആർഡിഒ ശാസ്ത്രജ്ഞർ സന്തുഷ്ടരാണ്. 

★ അയ്യായിരം കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്ന കെ -5 എന്ന വളരെ ദൈർഘ്യമേറിയ മിസൈലിൽ ഗവേഷണ ഏജൻസി ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഡിആർഡിഒ വൃത്തങ്ങൾ പറയുന്നു.

★ പോർട്ട് ബ്ലെയർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻഡമാൻ നിക്കോബാർ കമാൻഡിൽ നിന്നുള്ള യുദ്ധക്കപ്പലുകളും വിമാനങ്ങളും സംരക്ഷിച്ച് ബംഗാൾ ഉൾക്കടലിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാനുള്ള കഴിവ് ഇത് ഇന്ത്യക്ക് നൽകും.

★ അന്തർവാഹിനി ഇന്ത്യൻ ജലത്തിൽ നിന്ന് വളരെ ദൂരം സഞ്ചരിച്ച് മിസൈൽ വിക്ഷേപിക്കാൻ എതിരാളിയുടെ തീരത്തേക്ക് പോകണം എന്ന ബുദ്ധിമുട്ട് കെ -4 മിസൈല്‍ വരവോടെ ആ ആവശ്യം ഇല്ലാതാകും.

■ k സീരീസ് മിസൈല്‍

★ കെ -4 ഒരു ഇന്റർമീഡിയറ്റ് റേഞ്ച് അന്തർവാഹിനി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ്.  മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൾ കലാമിന്റെ പേരിലാണ് കെ സീരീസ് മിസൈലുകൾ.  അവ അഗ്നി മിസൈലുകളേക്കാൾ വളരെ വേഗതയുള്ളവയാണ്.  കെ -15, കെ -5, കെ -6 എന്നിവയാണ് മറ്റ് കെ-സീരീസ് മിസൈലുകൾ.  കെ -5, കെ -6 എന്നിവ ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

★ കെ -15 മിസൈലുകൾ സാഗരിക മിസൈലുകൾ എന്നും അറിയപ്പെടുന്നു. കരയിൽ അധിഷ്ഠിതമായ ശൗര്യ മിസൈലിന്റെ പ്രതിരൂപമാണിത്.  അന്തർവാഹിനികളിൽ നിന്ന് വിന്യസിക്കാൻ കെ -15 അനുയോജ്യമാണ് .  കെ -15 മിസൈലിന് ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (ഐആർ‌എൻ‌എസ്എസ്) സഹായം ലഭിക്കുന്നു.

■ ഇന്ത്യയുടെ ന്യൂക്ലിയർ ആയുധശേഖരം

★ ഇന്ന് ഇന്ത്യയിൽ 130 മുതൽ 140 വരെ ആണവായുധങ്ങൾ ഉണ്ട്.  1000 ആണവായുധങ്ങൾ കൂടി ഉത്പാദിപ്പിക്കാൻ കഴിവുള്ള 8,300 കിലോഗ്രാം പ്ലൂട്ടോണിയം ഇവിടെയുണ്ട്.

★ ആണവപരീക്ഷണ-നിരോധന ഉടമ്പടിയിലും ആണവ നിർവ്യാപന ഉടമ്പടിയിലും ഇന്ത്യ ഒപ്പിട്ടിട്ടില്ല

★ അഡ്വാൻസ്ഡ് ടെക്നോളജി പ്രോജക്റ്റ് (എടിവി) 1980 കളിൽ ആരംഭിച്ചു, അതിൽ ആദ്യത്തേത് അരിഹന്ത് 2009 ൽ അന്നത്തെ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് ആരംഭിച്ചു. അതിനുശേഷം ഇത് വ്യാപകമായ കടൽ പരീക്ഷണങ്ങൾക്ക് വിധേയമായി

★ 1998 ൽ ഇന്ത്യ പൊക്രാൻ -2 ന് കീഴിൽ ആണവപരീക്ഷണം നടത്തി, 2003 ൽ വിശ്വസനീയമായ മിനിമം പ്രതിരോധവും എൻ‌എഫ്‌യു നയവും അടിസ്ഥാനമാക്കി ആണവ സിദ്ധാന്തം പ്രഖ്യാപിച്ചു, അതേസമയം ആദ്യം ആണവായുധങ്ങൾ പ്രയോഗിച്ചാൽ  പ്രതികാരത്തിനുള്ള സാധ്യതയും പരിഗണിക്കുന്നു.

■ ഐ.എൻ.എസ്. അരിഹന്ത്

★ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഹന്ത്.

★ 2009 ജൂലൈ 26ന് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ് ഇത് പുറത്തിറക്കിയത്. തന്ത്രപ്രദാനമായ ആക്രമണശേഷിയുള്ള ആണവ അന്തർവാഹിനിയാണിത്.

★ അഡ്വാൻസ്ഡ് ടെക്നോളജി വെസ്സൽ (എ.ടി.വി.) വിഭാഗത്തിൽപ്പെടുന്ന ഐ.എൻ.എസ്. അരിഹന്തിന് 112 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ഇതിന്റെ ഭാരശേഷി 6000 ടൺ ആണ്. 12മിസൈലുകളും 100 ഓളം സേനാംഗങ്ങളെയും വഹിക്കുന്നതിനുള്ള കഴിവ് ഇതിനുണ്ട്. ആണവവാഹക ശേഷിയുള്ള മിസൈലുകള്‍  പ്രധാനമായും സജ്ജീകരിക്കാന്‍ കഴിവുള്ളതാണ്  

★  ഡീസലിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളിൽ നിന്ന് ഭിന്നമായി ആണവോർജം ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്നത്.

★ അരിഹന്ത് എന്ന വാക്കിന്റെ ഹിന്ദി ഭാഷയിലുള്ള അർത്ഥം ശത്രുവിന്റെ അന്തകൻ എന്നാണ്. 1984ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്.

★ 2013 ആഗസ്റ്റ് 9നു അരിഹന്ത് അന്തർവാഹിനിയിലെ ആണവറിയാക്ടർ പ്രവർത്തനക്ഷമമായി. ഇതോടെ ആണവ അന്തർവാഹിനികൾ സ്വന്തമായി രൂപകല്പന ചെയ്ത് നിർമിച്ച്, പ്രവർത്തിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആറു രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ. ഇതിനു മുൻപ് അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൺ, ചൈന എന്നീ രാജ്യങ്ങളാണ് ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയത് .

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,
അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://t.me/MaheshB4
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
★ wiki
★ https://twitter.com/ANI/status/1218886767593414659?s=19
★ http://pib.nic.in/PressReleseDetail.aspx?PRID=1552039
https://www.asianetnews.com/india-news/india-today-successfully-test-fired-k-4-ballistic-missile-q4cxe9
https://www.livemint.com/news/india/india-successfully-test-fires-3-500-km-range-k-4-nuclear-capable-missile/amp-11579450971959.html
★ https://m.economictimes.com/news/defence/india-successfully-test-fires-nuclear-capable-k-4-ballistic-missile-off-andhra-pradesh-coast/articleshow/73386452.cms
★ https://m.economictimes.com/news/defence/submarine-launched-k4-missile-test-now-likely-in-mid-december/articleshow/72305389.cms
https://www.indiatoday.in/india/story/india-launches-underwater-ballistic-missile-1638305-2020-01-19
https://www.ndtv.com/india-news/k-4-missile-india-test-fires-nuclear-capable-k-4-missile-off-andhra-pradesh-coast-says-report-2166498
https://m.hindustantimes.com/india-news/india-successfully-tests-its-3-500km-range-k-4-missile/story-abXh4pn7RWK003MOTmhqIO_amp.html
https://theprint.in/defence/india-test-fires-k-4-a-3500-km-nuclear-capable-missile-meant-for-arihant-submarine/351853/
★ https://missiledefenseadvocacy.org/missile-threat-and-proliferation/missile-proliferation/india/k-4/
★ https://missilethreat.csis.org/missile/sagarika-shaurya/
★ http://www.naval-technology.com/news/newsindia-successfully-tests-new-k-4-submarine-launched-ballistic-missile-4845336
★ http://nationalinterest.org/blog/the-buzz/india-set-test-submarine-launched-ballistic-missile-19433
★ http://thediplomat.com/2016/04/india-successfully-tests-intermediate-range-nuclear-capable-submarine-launched-ballistic-missile/
★ http://www.ibtimes.co.in/pakistan-says-indias-k-4-undersea-missile-tests-would-disturb-strategic-balance-south-asia-675809
★ https://currentaffairs.gktoday.in/k-4-nuclear-capable-underwater-missile-test-fired-by-india-012020323751.html
★ https://www.thehindu.com/news/national/india-successfully-test-fires-3500-km-k-4-slbm/article30601739.ece
★ http://www.thehindu.com/news/national/india-successfully-testfires-underwater-missile/article4350553.ece?homepage=true
★ https://www.thehindu.com/news/cities/chennai/DRDO-plans-another-K-15-missile-launch/article15537037.ece
★ https://www.indiatoday.in/magazine/the-big-story/story/20101129-the-secret-k-missile-family-744797-2010-11-20
★ http://www.thehindu.com/news/national/success-on-debut-for-undersea-launch-of-missile/article5986757.ece
★http://www.sunday-guardian.com/news/india-tests-3000-km-range-n-missile-in-secret
★http://www.newindianexpress.com/states/odisha/K-4-Missile-Test-A-Roaring-Success/2016/03/16/article3329130.ece
★http://www.firstpost.com/india/nuclear-capable-k-4-ballistic-missile-tested-from-ins-arihant-2727516.html
https://www.aninews.in/news/world/asia/india-successfully-test-fires-nuclear-capable-k-4-ballistic-missile-off-andhra-pradesh-coast20200119194506/
★ https://www.drdo.gov.in/sites/default/files/drdo-news-documents/DRDO_News_25_Oct_2019.pdf
★ http://www.ibtimes.co.in/drdos-nuclear-capable-k-4-underwater-missile-test-fired-again-this-time-ins-arihant-report-673978
http://indiatoday.intoday.in/story/india-successfully-tests-long-range-nuclear-missile-developed-secretly/1/641609.html
http://indiatoday.intoday.in/story/india-successfully-tests-long-range-nuclear-missile-developed-secretly/1/641609.html
★★★★★★★★★★★★★★★

Sunday, January 19, 2020

എന്താണ് അമേരിക്ക - ഇറാന്‍ പ്രശ്നം ?

ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിലൊന്നാണ് ഇറാൻ. ക്രി.മു. 6ാം നൂറ്റാണ്ടിൽ  സൈറസിനു കീഴിലായി,
 അക്കീമെനിഡ് സാമ്രാജ്യം കിഴക്കൻ യൂറോപ്പിൽ നിന്ന് സിന്ധൂ താഴ്‌വര വരെ വ്യാപിച്ചു .  ക്രി.മു. 4ാം നൂറ്റാണ്ടിൽ സാമ്രാജ്യം മഹാനായ അലക്സാണ്ടറുടെ പക്കൽ വന്നു, പല സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. ക്രി.മു. 3ാം നൂറ്റാണ്ടിൽ പാർത്തിയൻ സാമ്രാജ്യം സ്ഥാപിച്ചു, എ.ഡി മൂന്നാം നൂറ്റാണ്ടിൽ സസാനിയൻ സാമ്രാജ്യം പിൻ‌തുടർന്നു, അടുത്ത നാല് നൂറ്റാണ്ടുകളിൽ ഒരു പ്രമുഖ ലോകശക്തിയായി.
എ.ഡി ഏഴാം നൂറ്റാണ്ടിൽ അറബ് മുസ്‌ലിംകൾ സാമ്രാജ്യം കീഴടക്കി, തുടർന്നുള്ള ഇറാനിലെ ഇസ്ലാമികവൽക്കരണം ഒരു കാലത്ത് പ്രബലമായ സൗരാഷ്ട്രിയൻ മതത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. കല, തത്ത്വചിന്ത, ശാസ്ത്രം എന്നിവയിൽ ഇറാന്റെ പ്രധാന സംഭാവനകൾ മുസ്‌ലിം ലോകത്തും പുറത്തും ഇസ്ലാമിക് സുവർണ്ണ കാലഘട്ടത്തിൽ വ്യാപിച്ചു. അടുത്ത രണ്ട് നൂറ്റാണ്ടുകളിൽ സെൽജുക് തുർക്കികളും ഇൽക്കാനേറ്റ് മംഗോളിയരും ഈ പ്രദേശം പിടിച്ചടക്കുന്നതിന് മുമ്പ് ഒരു കൂട്ടം മുസ്‌ലിം രാജവംശങ്ങൾ ഉയർന്നുവന്നു.
 പതിനഞ്ചാം നൂറ്റാണ്ടിൽ സ്വദേശിയായ സഫാവിഡുകളുടെ ഉയര്‍ച്ച ഒരു ഏകീകൃത ഇറാനിയൻ ഭരണകൂടവും ദേശീയ സ്വത്വവും പുനസ്ഥാപിക്കുന്നതിലേക്ക് നയിച്ചു, രാജ്യം ഷിയ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തതോടെ ഇറാനിയൻ, മുസ്‌ലിം ചരിത്രത്തിലെ ഒരു വഴിത്തിരിവായി.


■ ആധൂനിക ഇറാന്‍ 

★ 1905-ൽ ബജാർ ഭരണാധികാരിയായ ഷായ്ക്കെതിരെ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരം വിജയിച്ചതോടെയാണ് ആണ് ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ 

★ 1906 രാജ്യത്ത് ചെറിയ തോതിൽ ഭരണഘടന നിലവിൽ വന്നു. 

★ 1906ഒക്ടോബർ 7 ന് ആദ്യ പാർലമെന്റ്(മജ്ലിസ് ) നിലവിൽ വന്നു. 

★ 1908-ൽ ബ്രിട്ടീഷ് ഗവേഷകർ ഇറാനിൽ എണ്ണ കണ്ടെത്തി. ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയായിരുന്നു എണ്ണ ഖനനം കുത്തകയെടുത്തത് .ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും റഷ്യയും രണ്ടു വശങ്ങളിൽ നിന്നും ഇറാനിൽ പ്രവേശിച്ചു. 

★ കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയനായി മാറിയ റഷ്യ 1921 പിൻവാങ്ങിയതോടെ ബ്രിട്ടീഷ് നിയന്ത്രണം ശക്തമായി.

★ 1925 ബ്രിട്ടന്റെ രഹസ്യ സഹായത്താൽ പട്ടാള ഓഫീസറായ റിസാ ഖാൻ സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തി. പിന്നീട് അദ്ദേഹം റിസാഷാ പഹ് ലവി എന്ന പേര് സ്വീകരിച്ചു.

★  പഹ് ലവി രാജവംശത്തിന് തുടക്കമിട്ടു. പാശ്ചാത്യരുടെ എണ്ണ ആവശ്യങ്ങൾക്ക് ഇറാൻ വഴങ്ങുകയും ചെയ്തു. 

★ 1935-ൽ രാജ്യത്തിന്റെ പേര് പേര്‍ഷ്യ എന്നത് മാറ്റി ഇറാൻ എന്നാക്കി. 

★  പഹ്‌ലവി ഭരണത്തോടു കൂടിയാണ്‌. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ്‌ പഹ്‌ലവി പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. 

》》 ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. 

》》 പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. 

》》 പർദ്ദ നിരോധിച്ചു. 

★ പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ്‌ രിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ.

★  ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു

■ ഇറാന്‍ - അമേരിക്ക ബന്ധം 

★ ഇറാനും (പേർഷ്യ) അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ആരംഭിച്ചത് ഇറാന്റെ ഷാ, നസറെദ്ദീൻ ഷാ ഖജാർ , ഇറാന്റെ ആദ്യ അംബാസഡർ മിർസ അബോൽഹാസൻ ഷിരാസിയെ 1856 ൽ വാഷിംഗ്ടൺ ഡിസിയിലേക്ക് ഔദ്യോഗികമായി അയച്ചതോടെയാണ് . 

★ 1883 ൽ സാമുവൽ ജി.ഡബ്ല്യു. ബെഞ്ചമിനെ നിയമിച്ചു. ഇറാനിലേക്കുള്ള ആദ്യത്തെ  ഔദ്യോഗിക നയതന്ത്ര പ്രതിനിധിയായി അമേരിക്ക; എന്നിരുന്നാലും, 1944 വരെ അംബാസിഡോറിയൽ ബന്ധം സ്ഥാപിക്കപ്പെട്ടിരുന്നില്ല. 

★ അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ഇറാനിയൻ അംബാസഡർ മിർസ അൽബോഹാസൻ ഖാൻ ഇൽച്ചി കബീർ ആയിരുന്നു. ജസ്റ്റിൻ പെർകിൻസും അസാഹേൽ ഗ്രാന്റും 1834 ൽ അമേരിക്കൻ ബോർഡ് ഓഫ് കമ്മീഷണർമാർ ഫോർ ഫോറിൻ മിഷനുകൾ വഴി ഇറാനിലേക്ക് അയച്ച ആദ്യത്തെ മിഷനറിമാരായിരുന്നു.

★ പേർഷ്യൻ കാര്യങ്ങളിൽ യുഎസിന് വലിയ താൽപ്പര്യമില്ലായിരുന്നു, അതേസമയം കാര്യമായ പ്രശ്നവും ഇരുവര്‍ക്കിടയിലും ഇല്ലായിരുന്നു

★ നസറെദ്ദീൻ ഷായുടെ കീഴിലുള്ള പ്രധാനമന്ത്രി അമീർ കബീറും വാഷിംഗ്ടണിലെ അമേരിക്കൻ സർക്കാരുമായി നേരിട്ട് ബന്ധപ്പെടാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പേർഷ്യൻ ഗൾഫ് മുതൽ ടെഹ്റാൻ വരെ ഒരു റെയിൽ‌വേ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ഒരു അമേരിക്കൻ കമ്പനിക്ക് ചർച്ചകൾ നടന്നു.

★ രണ്ടാം ലോകമഹായുദ്ധം വരെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായി തുടർന്നു. തൽഫലമായി, പേർഷ്യൻ ഭരണഘടനാ വിപ്ലവത്തോട് അനുഭാവം പുലർത്തുന്ന നിരവധി ഇറാനികൾ പേർഷ്യൻ കാര്യങ്ങളിൽ ബ്രിട്ടീഷ്, റഷ്യൻ ആധിപത്യം വിച്ഛേദിക്കാനുള്ള പോരാട്ടത്തിൽ യുഎസിനെ ഒരു "മൂന്നാമത്തെ ശക്തിയായി" വീക്ഷിച്ചു. 

★ അമേരിക്കൻ വ്യാവസായിക, ബിസിനസ്സ് നേതാക്കൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ നവീകരിക്കാനും ബ്രിട്ടീഷ്, റഷ്യൻ സ്വാധീനത്തിൽ നിന്ന് സ്വയം മോചിപ്പിക്കാനുമുള്ള നീക്കത്തെ പിന്തുണച്ചിരുന്നു

■ ഇറാന്‍ - അമേരിക്ക പ്രശ്ന തുടക്കം


★ 1951 : ഷാ ഭരണത്തിനുകീഴിൽ തീവ്ര രാജ്യസ്നേഹിയായ മുഹമ്മദ് മൊസാദിഖിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു . 

★ 1953 : മൊസാദിഖിനെ അമേരി ക്കയുടെയും ബ്രിട്ടന്റെയും ഇന്റലിജൻസ് സർവീസ് സ്ഥാനഭംശനാക്കി.

★ 1963 - 64 : ഷായുടെ അമേരിക്കയു മായുള്ള ബന്ധത്തിനെതിരേ സംസാരിച്ചതിന് ആത്മീയ നേതാവായ അയിത്തുള്ള ഖൊമേനിയെ അറസ്റ്റുചെയ്ത് തുർക്കിയിലേക്ക് നാടുകടത്തി .

★ 1978 : ഇറാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടു . ഖൊമേനി പാരിസിൽ നിന്ന് ( ഷാ ഭരണത്തിനെതിരേ ) വിമോചനസമരം ആസൂത്രണം ചെയ്തു . 

★ 1979 : ഇറാനിലെ വിപ്ലവം ഷാ ഭരണത്തെ തൂത്തെറിഞ്ഞു . ഒരു മാസത്തിനുശേഷം , അർബുദ ചികിത്സയ്ക്കായി അമേരിക്കയിലെ ന്യൂയോർക്കിലേക്ക് പോകുവാൻ ഷായെ അനുവദിച്ചു .

★  1979 : ഇറാനെ ഇസ്ലാമിക ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കുവാൻ ഖൊമേനി തിരിച്ചെത്തി . അദ്ദേഹത്തിന്റെ പിന്തുണയോടെ ടെഹ്റാനിലെ അമേരിക്കൻ എംബസി ഇറാനിയൻ വിദ്യാർഥികൾ കൈയടക്കി . 52 അമേരിക്കക്കാരെ 444 ദിവസത്തേക്ക് ബന്ദിയാക്കി . അമേരിക്ക ഇറാനിലെ സമ്പദ് വ്യവസ്ഥ മരവിപ്പിച്ചു . 

★ 1980 : US-ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം അവസാനിപ്പിച്ചു . അമേരിക്ക കയറ്റുമതിക്ക് വിലക്കേർപ്പെടുത്തുകയും ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു .

★ 1980 : ബന്ദികളെ രക്ഷപ്പെടുത്തു ന്നതിനായി അമേരിക്കയുടെ രഹസ്യ സൈനികനീക്കം മോശം കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചു . ഷാ ഈജിപ്തിൽ വെച്ച് തന്റെ അറുപതാം വയസ്സിൽ അന്തരിച്ചു .

★ 1981 : പ്രസിഡന്റ് കാർട്ടറിന്റെ കാലാവധിക്ക് ശേഷം ബന്ദികളെ മോചിതരാക്കി . US - ഇറാൻ നഷ്ടപരിഹാരക്കോടതി ഹേഗിൽ സ്ഥാപിച്ചു .

★  1986 : ബന്ദികളെ മോചിതരാക്കുന്നതി നുവേണ്ടി ആയുധങ്ങൾ നൽകി ഇറാന്റെ സഹായത്തോടെ ലബനനിൽ നിന്ന് അഭയാർഥികളെ മോചിപ്പിച്ച വിവരം പുറത്തുവന്നു . 

★ 1988 : അമേരിക്കൻ പടക്കപ്പെലായ വിൻസൺസ് അബദ്ധത്തിൽ ഒരു ഇറാനിയൻ വിമാനത്തെ വെടിവെ ച്ചുവീഴ്ത്തി . 290 പേർക്ക് ജീവൻ നഷ്ടപ്പെട്ടു . 

★ 1989 : അയിത്തുള്ള ഖൊമേനി മരിച്ചു . അദ്ദേഹത്തിനു പകരം അയിത്തുള്ള അലി ഖൊമേനി രാഷ്ട്രത്തിന്റെ ആത്മീയ നേതാവായി മാറി .

★  1993 : അമേരിക്കയിലെ ക്ലിന്റൺ ഭരണകുടം ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നു . പശ്ചിമേഷ്യൻ പ്രദേശങ്ങളിലുള്ള ക്രമസമാധാനത്തിനും ഭീകരപവർത്തനങ്ങൾക്കും കാരണക്കാർ ഇറാനാണെന്ന് അവർ വാദിച്ചു .

★  1996 ; ബിൽ ക്ലിന്റൺ പുതിയ നിയമ നടപടിയിൽ ഒപ്പുവെച്ചു . ഈ നിയമപ്രകാരം ഇറാനും ലിബിയയുമായി വാണിജ്യം പുലർത്തുന്ന , വിദേശ കമ്പനികളുടെ മേൽ ഉപരോധം ഏർപ്പെടുത്തി .

★  1997 :  ആത്മീയ നേതാവായ മുഹമ്മദ് ഖാതമി ഇറാന്റെ രാഷ്ട്രപതിയായി ഭരണത്തിലേറി . പുതിയ ഭരണത്തിൽ ക്ലിന്റൺ പ്രത്യാശ പ്രകടിപ്പിച്ചു . എന്നാലും ഇറാൻ പശ്ചിമേഷ്യൻ പ്രദേശങ്ങളിലുള്ള ഭീകരപ്രവർത്തനങ്ങൾ നിരാകരിക്കാത്ത കാലത്തോളം ഇറാനുമായുള്ള സാധാരണബന്ധം സാധ്യമല്ലെന്ന് ക്ലിന്റൺ കൂട്ടിചേർത്തു . 

★ 1998 : ഖാതമി സാംസ്കാരികമായ വിനിമയത്തിന് തയ്യാറാണെന്ന് പറഞ്ഞു . എന്നാലും ഭരണകൂടങ്ങൾ തമ്മിലുള്ള വിനിമയത്തിന് തയ്യാറായില്ല . വിദേശകാര്യ സെക്രട്ടറി മാഡിലൻ കെ . ആൾബറ്റ് ഇറാനെ സന്ധി സംഭാഷണത്തിന് ക്ഷണിച്ചു . പ്രവൃത്തിയിലാണ് കാര്യമെന്നും വാക്കുകളിലല്ലെന്നും ഇറാൻ മറുപടി നൽകി . 

★ 1999 : ക്ലിന്റൺ ഭരണകൂടം അമേരിക്കൻ കമ്പനികൾക്ക് തീവവാദ രാജ്യങ്ങളെന്ന് അമേരിക്ക കരുതുന്ന ഇറാൻ , ലിബിയ , സുഡാൻ എന്നിവിടങ്ങളിൽ ഭക്ഷ്യപദാർഥങ്ങൾ , ചികിത്സാ വസ്തുക്കൾ എന്നിവ വിൽക്കാനുള്ള അനുമതി നൽകി .

★ 2000 : വിദേശകാര്യമന്ത്രി ആൾബറ്റ് ഇറാൻ നിന്നുള്ള ഇറക്കുമതികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു . 1953 - ലെ ഭരണ അട്ടിമറിയിൽ അമേരിക്കയുടെ സാന്നിധ്യം ആൾബറ്റ് സമ്മതിക്കുന്നു . ഇതുവഴി ഇറാനോട് ഔപചാരികമായി അമേരിക്ക ക്ഷമാപണം നടത്തിയെന്ന് വ്യാഖ്യാനിക്കാം .

★  2002 ; അമേരിക്കൻ രാഷ്ട്രത്തലവൻ ജോർജ് ബുഷ് ഇറാഖ് , നോർത്ത് കൊറിയ , ഇറാൻ എന്നിവയെ ചേർത്ത് ദുരാചാരത്തിന്റെ അച്ചു തണ്ട് ( AXIS OF EVIL ) എന്ന് വിശേഷിപ്പിച്ചു . ഈ വിശേഷണം കൊടിയ മര്യാദലംഘനമായി ഇറാൻ കണക്കാക്കി . 

★ 2013 : ഇറാന്റെ പുതിയ രാഷ്ട്രത്തലവൻ ഹസ്സൻ റൂഹാനി ഭരണത്തിലേറി ഒരുമാസം പിന്നിട്ടപ്പോൾ അദ്ദേഹവും അമേരിക്കൻ രാഷ്ട്രത്തലവൻ ബരാക് ഒബാമയുമായി ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു . ഇറാനുമായുള്ള പ്രശ്നങ്ങൾക്ക് 30 വർഷങ്ങൾക്കു ശേഷമാണ് അങ്ങനെയൊരു സംഭാഷണം ഇരുരാജ്യങ്ങളും തമ്മിലുണ്ടായത് . 

★ 2015 : ഏറെ നാളുകളുടെ നയതന്ത്രത്തിനുശേഷം ഇറാൻ P5 + 1 എന്നറിയപ്പെടുന്ന അമേരിക്ക , യുണൈറ്റഡ് കിങ്ഡം , ഫ്രാൻസ് , ചൈന , റഷ്യ , ജർമനി എന്നീ രാജ്യങ്ങളുമായി ദീർഘകാല ആണവ ഉടമ്പടിക്ക് സമ്മതിച്ചു . ഉടമ്പടി പ്രകാരം ഇറാൻ തങ്ങളുടെ ആണവപ്രവർത്തനങ്ങൾ പരിമിതപ്പെടുത്തി . അതിനുപുറമേ അന്താരാഷ്ടമായ ഔദ്യോഗിക പരിശോധനയ്ക്കും ഇറാൻ വിധേയമായി . 

★ 2018 : മേയ് മാസത്തിൽ അമേരിക്കൻ പ്രസിഡന്റ്  ട്രംപ് ഇറാനുമായുള്ള കരാർ കൈയൊഴിഞ്ഞു . ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി . അമേരിക്ക തങ്ങളുടെ വിമാനവാഹിനിക്കപ്പെലും ഏതാനും B - 52 ബോംബറുകളും ഗൾഫിലേക്ക് അയച്ചു . 

★ 2019 : മേയ് , ജൂൺ മാസങ്ങളിലായി ഗൾഫ് ഓഫ് ഒമാനിൽ ആറ് എണ്ണക്കപ്പലുകളിൽ സ്ഫോടനങ്ങളുണ്ടായി . അമേരിക്ക കുറ്റം ഇറാനുമേൽ ആരോപിച്ചു . ഇറാനിയൻ സൈന്യം ഒരു അമേരിക്കൻ ഡ്രോണിനെ ഫോർമുസ് കടലിടുക്കിൽ വെടിവെച്ചു വീഴ്ത്തി .

★2020 jan 3:  യുഎസ്  ഡ്രോൺ ആക്രമണത്തിലാണ് ബാഗ്ദാദിൽ 
സുലൈമാനി കൊല്ലപ്പെട്ടത് . 

★2020 ജനുവരി 8 : ഇറാഖിലെ ഐനുൽ അസദ്, ഇർബിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ 22 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. സൈനികർക്ക് പരിക്കില്ലാത്തതിനാൽ തുടർ ആക്രമണങ്ങൾ ഉപേക്ഷിക്കുന്നതായും ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ 11 പേർക്ക് പരിക്കേറ്റതായി ബഗ്ദാദിലെ യു.എസ് സൈനിക കമാൻഡ് വക്താവ് കേണൽ മിൽസ് കാഗിൻസ് പ്രസ്താവനയിൽ വെളിപ്പെടുത്തി. പരിക്കേറ്റ സൈനികരെ വിമാന മാർഗം വിദഗ്ധ ചികിൽസക്കായി കുവൈത്ത്, ജർമ്മനി എന്നിവിടങ്ങളിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

■ ഇറാന്‍ ആണവമേഖല = JCPOA
(Joint Comprehensive Plan of Action)

★ 1980 - കളിലെ ഇറാൻ - ഇറാഖ് യുദ്ധവേളയിൽ ആണവായുധശേഷി ആർജിക്കണമെന്ന് ഇറാൻ ഉറപ്പിച്ചതാണ് . കടുത്ത അന്താരാഷ്ട്ര സമ്മർദത്തിനൊടുവിൽ അണ്വായുധ നിർമാണ പ്രവൃത്തികൾ ഉപേക്ഷിക്കുന്നതായി ഇറാന് പ്രഖ്യാപിക്കേണ്ടി വന്നു . സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി ആണവോർജ ഗവേഷണം തുടരുമെന്നും ഇറാൻ പറഞ്ഞുവെച്ചു . 

★ സമാധാനപരമായ ഊർജഗവേഷണത്തിന്റെ മറവിൽ അണ്വായുധപദ്ധതി നിർബാധം തുടരുന്നതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി . ( IAEA ) കണ്ടുപിടിച്ചു . ഈ പശ്ചാത്തലത്തിലാണ് P5 + 1 രാഷ്ടങ്ങൾ ഇറാനെ അണ്വായുധ - നിർമാണത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി നിരന്തരം കൂടിയാലോചനകൾ നടത്തിയത്.

★ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ( P5 ) ജർമനിയും ചേർന്ന് പലവട്ടം നടത്തിയ ചർച്ചയെ തുടർന്ന് പുതിയ ആണവകരാർ - JCPOA - രൂപപ്പെട്ടു . P5 + 1ഉം ഇറാനും കൈയൊപ്പ് ചാർത്തിയ ഉടമ്പടിയെ സുരക്ഷാസമിതി അംഗീകരിച്ചതോടെ ഐക്യരാഷ്ട്രസഭ ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം റദ്ദാക്കി .ഒബാമ ഒപ്പുവെച്ച JCPOA യിലൂടെ ഇറാന്റെ ആണവപദ്ധതികൾക്ക് നിയന്ത്രണം വന്നു.യുറേനിയം സമ്പുഷ്ടീകരണത്തിന് താൽക്കാലിക വിരാമമായി.

★ എന്നാൽ , മേഖലയിൽ ഇറാന്റെ മറ്റുതരത്തിലുള്ള ഇടപെടലു കൾ തുടരുന്നതായി ട്രംപ് ഭരണകൂടം ശഠിക്കുന്നു . 

★ ലബനനിലെ ഹിസ്ബൊള്ളയ്ക്കും സിറിയയിലെ ഷിയാ പോരാളികൾക്കും യമനിലെ ഹൂതി യോദ്ധാക്കൾക്കും ഇറാഖി ലെ ഷിയാ സായുധസേനക്കും  ഇറാന്റെ ഇസ്ലാമിക വിപ്ലവദളം ( IRGC ) പരിശീലനവും ആയുധ സാമഗ്രികളും നൽകുന്നതായി അമേരിക്ക പറയുന്നു . വർഷാവർഷം ഒരു ബില്യനുമേലെ അമേരിക്കൻ ഡോളറാണ് തീവ്രവാദപ്രവർത്തനങ്ങൾക്കായി ഇറാൻ പശ്ചിമേഷ്യയിൽ ചെലവാക്കുന്നത് .

★  ഇറാൻ പരിശീലിപ്പിച്ച് 140000 മുതല്‍ 180000 പേർ വരെ അഫഗാനിസ്താൻ , ഗാസ , ലെബനൻ , പാകിസ്താൻ , സിറിയ , യെമൻ എന്നി വിടങ്ങളിൽ വിധ്വംസക പ്രവൃത്തികളിൽ ഏർപ്പെട്ടുവരുന്നുവെന്ന് അമേരിക്ക കണക്കാക്കുന്നു . പശ്ചിമേഷ്യയുടെ - അധികാര സന്തുലി താവസ്ഥയെ തകിടം മറിക്കുന്ന തരത്തിലുള്ള ഇറാന്റെ പ്രവൃത്തികൾ , ആരാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈൽ - നിർമാണപദ്ധതികൾ എന്നിവ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്ന് അമേരിക്ക വാദിക്കുന്നു .

★ JCPOA യുടെ സ്ഥാനത്ത് മറ്റൊരു സമഗ്ര കരാർ എന്നതാണ് അമേരിക്ക ലക്ഷ്യം വെക്കുന്നത് . സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ ഇതിനാവശ്യമായ പന്ത്രണ്ട് മാർഗനിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട് .  യുറേനിയം സമ്പുഷ്ടീകരണം , മധ്യദൂര മിസൈൽ നിർമാണം , ഉഗ്രവാദ സംഘങ്ങൾക്കുള്ള പരിശീലനവും പിന്തുണയും എന്നിവ ഇറാൻ അവസാനിപ്പിക്കുവാൻ തയ്യാറാവണമെന്നതാണ് 12 മാർഗനിർദേശങ്ങളുടെ കാതൽ . ഹിസ്ബൊള്ളയും ഹമാസുമൊക്കെ അമേരിക്കയുടെ കണ്ണിൽ ഉഗ്രവാദ പ്രസ്ഥാനങ്ങളാണ് . 

★ ബദലുകള്‍ക്ക് ബദൽ എന്നോണം ഇറാനും മുന്നോട്ടുവെച്ചു 7 നിർദേശങ്ങൾ ! , JCPOAയിൽ തുടരണമെങ്കിൽ തങ്ങളുടെ 7 നിർദേശങ്ങൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു . 

★  അമേരിക്ക JCPOAയിൽനിന്നും പിന്മാറിയതുപോലെ ഫാൻസും ബ്രിട്ടനും ജർമനിയും പിന്മാറണമെന്ന് ട്രംപ് ശഠിക്കുന്നു . യൂറോപ്യൻ ശക്തികൾക്ക് അമേരിക്കയുടെ ശാഠ്യത്തോട് യോജിപ്പില്ല . അനുസരിച്ചില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടതായി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ട് .

★  ഇറാനെതിരെ സെനികനടപടി ഉണ്ടായാൽ ഹോർമൂസ് കടലിലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകളുടെ നീക്കം തടസ്സപ്പെടുത്തുവാൻ ഇറാന് കഴിയും . മുപ്പത് ശതമാനത്തോളം എണ്ണ ടാങ്കറുകൾ കടന്നുപോകുന്ന വഴി തടസ്സപ്പെട്ടാൽ ലോകവിപണിയിൽ എണ്ണയുടെ വില അനിയന്ത്രിതമായി ഉയരും . അത് ആഗോള സമ്പത്ത് വ്യസ്ഥയെ ദോഷകരമായി ബാധിക്കും .

★ 2019 ജൂലൈ 1 ന് ഇറാൻ തങ്ങളുടെ സമ്പന്നമായ യുറേനിയം സംഭരണത്തിന്റെ നിയന്ത്രണം ലംഘിക്കുന്നതായി പ്രഖ്യാപിച്ചു, ഇത് ഐ‌എ‌ഇ‌എ സ്ഥിരീകരിച്ചു. 

★ 2020 ജനുവരി 5 ന് ഇറാനിയൻ ജനറൽ കാസെം സോളിമാനിയെ ലക്ഷ്യമിട്ട് കൊന്ന ബാഗ്ദാദ് വിമാനത്താവള വ്യോമാക്രമണത്തിന് ശേഷം, ഇറാൻ ഇനി മുതൽ കരാറിന്റെ പരിമിതികൾ പാലിക്കില്ലെന്നും എന്നാൽ ഐ‌എ‌ഇ‌എയുമായി ഏകോപനം തുടരുമെന്നും പ്രഖ്യാപിച്ചു. 

■ ഖാസെം സുലൈമാനി

★ ഇറാനിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി കണക്കാക്കുന്നു

★ ഇറാനിയൻ വിപ്ലവത്തെത്തുടർന്ന് 1979 ൽ സുലൈമാനി റെവല്യൂഷണറി ഗാർഡിൽ ( IRGC ) ചേർന്നു, ഇത് ഷാ പതനവും അയതോല്ല ഖൊമേനിയും അധികാരമേറ്റു.  കാവൽക്കാരനായി ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ, വടക്കുപടിഞ്ഞാറൻ ഇറാനിൽ നിലയുറപ്പിക്കുകയും പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിൽ ഒരു കുർദിഷ് വിഘടനവാദ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ പങ്കെടുക്കുകയും ചെയ്തു

★  1980 ൽ ഇറാൻ-ഇറാഖ് യുദ്ധം തുടങ്ങിയപ്പോൾ പോരാളികളെ ചേര്‍ത്തുള്ള അക്രമ ഗ്രൂപ്പുകളുണ്ടാക്കാനും പ്രവര്‍ത്തിച്ചു.

★   സുലൈമാനി 41-ാമത്തെ തരെല്ല ഡിവിഷന്റെ കമാൻഡര്‍ പദവികളിലേക്ക് ഉയർന്നു.  

★  1990 കളുടെ അവസാനത്തിൽ ഖുഡ്സ് ഫോഴ്സിന്റെ കമാൻഡറായി. 

★ 2001 സെപ്റ്റംബർ 11 ന് ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇറാനിയൻ നയതന്ത്രജ്ഞർ യുഎസുമായി സഹകരിച്ച് താലിബാനോട് യുദ്ധം ചെയ്തു. 

★  ലെബനനിലെ ഹിസ്ബുള്ളയ്ക്ക് സോളിമാനിയും സഹായം നൽകി. 

★  2012 ൽ, സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇറാന്റെ പ്രവർത്തനസമയത്ത് ഒരു പ്രധാന ഇറാനിയൻ സഖ്യകക്ഷിയായ ബഷർ അൽ അസദിന്റെ സർക്കാരിനെ ശക്തിപ്പെടുത്താൻ സുലൈമാനി സഹായിക്കുകയും സിറിയയിൽ റഷ്യൻ സൈനിക ഇടപെടൽ ആസൂത്രണം ചെയ്യാൻ സഹായിക്കുകയും ചെയ്തു. 

★  സോലൈമാനി ഇറാഖിലെ കുർദിഷ്, ഷിയ സായുധസേനയുടെ മേൽനോട്ടം വഹിക്കുകയും 2014–2015ൽ ഐ‌എസ്‌‌ നെതിരെ മുന്നേറിയ ഇറാഖ് സേനയെ സഹായിക്കുകയും ചെയ്തു. കുർദിഷ് സേനയെ പിന്തുണച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളാണ് സുലൈമാനി, അവർക്ക് ആയുധങ്ങൾ നൽകി. 

★ ഇറാനിലെ സുലൈമാനിയുടെ അഭിപ്രായം സമ്മിശ്രമായിരുന്നു, ചിലർ അദ്ദേഹത്തെ "ഇറാന്റെ ശത്രുക്കളോട് പോരാടുന്ന നിസ്വാർത്ഥനായ വീരനായി" വീക്ഷിച്ചു,  മറ്റുള്ളവർ അദ്ദേഹത്തെ കൊലപാതകിയായി കണക്കാക്കി.  ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും,USAയും സുലൈമാനിയെ തീവ്രവാദിയായി കണ്ടു.

★ 2017 -ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വരെ പരിഗണിച്ചിരുന്ന സുലൈമാനിയുടെ വളർച്ചയിൽ അഭിപ്രായഭിന്നതകളുമുണ്ടായിരുന്നു  റെവല്യൂഷണറി ഗാര്‍ഡ്‍സ് ഇറാന്റെ ഭരണം പിടിച്ചെടുക്കുമെന്നായിരുന്നു അവരുടെ ആശങ്ക. 1999 -ലെ യൂണിവേഴ്സിറ്റി പ്രക്ഷോഭത്തിന് തടയിട്ടില്ലെങ്കിൽ ഭരണം അട്ടിമറിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഖാത്തമിക്ക് കത്തെഴുതിയ 12 സൈനിക കമാന്റർമാരിൽ ഒരാളായിരുന്നു സുലൈമാനിയും.

★ യുഎസ്  ഡ്രോൺ ആക്രമണത്തിലാണ് ബാഗ്ദാദിൽ 2020 ജനുവരി 3ന് 
സുലൈമാനി കൊല്ലപ്പെട്ടത് .  ഈ ആക്രമണത്തെ ഇറാനിയൻ സർക്കാർ ഉൾപ്പെടെ പലരും ശക്തമായി അപലപിച്ചു, . 2020 ജനുവരിയിൽ 7 ന് സോളിമാനിയുടെ ശവസംസ്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍    ഇറാൻ സൈന്യം ഇറാഖിലെ യുഎസ് താവളങ്ങൾക്കെതിരെ മിസൈലുകൾ വിക്ഷേപിച്ചു ; ആക്രമണത്തിൽ ആളപായം കാര്യമായി ഉണ്ടായില്ല...

★ സുലൈമാനി നയിച്ചിരുന്ന QUDS ഇറാൻ റവല്യൂഷണറി ഗാർഡ്സിന്റെ ഒരു വിഭാഗമാണ്. വിദേശ രഹസ്യവിവരശേഖരണവും രഹസ്യ സൈനീക നീക്കങ്ങളും quds ന്റെ ചുമതലയാണ്. 

★ ഓരോ വിജയങ്ങൾക്കുംശേഷം തന്റെ സൈനികർക്ക് കശാപ്പുചെയ്യാനായി ഒരാടിനേയും തോളിലേറ്റി മടങ്ങുമായിരുന്ന സുലൈമാനിയെ ആട് കള്ളൻ എന്ന് വിളിച്ചു ബാഗ്ദാദ് റേഡിയോ. ആക്രമണങ്ങൾക്ക് സുലൈമാനിക്കുണ്ടായിരുന്ന കൃത്യത മറ്റാർക്കുമുണ്ടായിരുന്നില്ല. അന്നതെ ആടുകള്ളൻ പിന്നീട് QUDS മേധാവിയായി. രാജ്യത്ത് താരപദവിയായിരുന്നു കാസിം സുലൈമാനിക്ക്. ഡോക്യുമെന്ററികൾക്കും പാട്ടുകൾക്കും വരെ വിഷയമായിരുന്നു സുലൈമാനി.

★ പശ്ചിമേഷ്യയിലെ സിറിയ, ഇറാഖ്, യെമൻ, ലബനൺ തുടങ്ങിയ രാജ്യങ്ങളിലെയടക്കം ഇറാന്റെ നീക്കങ്ങൾ ആസൂത്രണം ചെയ്തിരുന്നത് സുലൈമാനിയാണ്. ഇറാഖിലും അമേരിക്ക പിന്നോട്ടുപോയ സിറിയയിലുമടക്കം ഇറാന്റെ സ്വാധീനം വർദ്ധിച്ചത് അതിന്റെ തെളിവുമാണ്. ഈ മേഖലയിലെ ഒരു പ്രധാനിയായി മാറിയിരിക്കുന്നു ഇറാൻ. 

■ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (The Islamic Revolutionary Guard Corps - IRGC)

★  ഇറാനിയൻ വിപ്ലവത്തിനുശേഷം 1979 ഏപ്രിൽ 22 ന് സ്ഥാപിതമായ ഇറാനിയൻ സായുധ സേന അയതോല്ല ഖൊമേനിയുടെ ഉത്തരവ് പ്രകാരം. ഇറാനിയന്‍ അതിര്‍ത്തി സംരക്ഷണവും, ഇറാനിയന്‍ ഭരണഘടന നിര്‍ദ്ദേശിക്കുന്ന ആഭ്യന്തര നിയമ സംരക്ഷണവും , ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും   വിദേശ ഇടപെടലുകളെയും or സൈനിക "വിഘടനവാദ പ്രസ്ഥാനങ്ങളുടെ" അട്ടിമറിയെയും തടയുന്നതിനും IRGC നിര്‍വ്വഹിക്കുന്നു.

★ റെവല്യൂഷണറി ഗാർഡുകളിൽ ഏകദേശം 125,000 സൈനികരുണ്ട് കര എയ്‌റോസ്‌പേസ്, നാവിക സേന എന്നിവയെല്ലാം സ്വന്തമായുള്ളതാണ് IRGC 

★ പേർഷ്യൻ ഗൾഫിന്റെ പ്രവർത്തന നിയന്ത്രണം നിർവഹിക്കുന്ന പ്രാഥമിക സേനയാണ് ഇപ്പോൾ അതിന്റെ നാവിക സേന.  90,000 ഓളം സജീവ സൈനികരുള്ള അർദ്ധസൈനിക  വിഭാഗവും IRGC  നിയന്ത്രിക്കുന്നു.  

★ IRGCയുടെ മാധ്യമ വിഭാഗം സെപ ന്യൂസ് ആണ്. 

★ പ്രത്യയശാസ്ത്രപരമായി നയിക്കപ്പെടുന്ന സൈന്യം എന്ന നിലയിൽ അതിന്റെ ഉത്ഭവം മുതൽ, ഇസ്ലാമിക വിപ്ലവത്തിന്റെ രക്ഷാധികാരികളുടെ സൈന്യം ഇറാനിയൻ സമൂഹത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രസിഡന്റ് മഹമൂദ് അഹ്മദിനെജാദിന്റെ ഭരണത്തിൻ കീഴിൽ അതിന്റെ വിപുലമായ സാമൂഹിക, രാഷ്ട്രീയ, സൈനിക, സാമ്പത്തിക പങ്ക് - പ്രത്യേകിച്ചും 2009 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിഷേധത്തെ അടിച്ചമർത്തുന്നതിലും പങ്കു വഹിക്കുന്നു .

★ 2019 മുതൽ ഗാർഡിയൻസിന്റെ ചീഫ് കമാൻഡർ ഹൊസൈൻ സുലൈമാനിയാണ് 2007 മുതൽ 1997 വരെ യഥാക്രമം മുഹമ്മദ് അലി ജഫാരി , യഹ്യാ റഹിം സഫാവി എന്നിവരാണ്. 

★ ബഹ്‌റൈൻ , സൗദി അറേബ്യ , അമേരിക്ക എന്നീ സർക്കാരുകളാണ് IRGCയെ തീവ്രവാദ സംഘടനയായി നിശ്ചയിച്ചിരിക്കുന്നത്.

■ രാഷ്ട്രിയ സാമൂഹ്യ സ്ഥിതി

★ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ രാഷ്ട്രീയ വ്യവസ്ഥ 1979 ലെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ് . 

★ ഇറാന്‍റെ ഭരണഘടന ആമുഖം

》》  ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഇറാൻ ഭരണഘടന ഇറാനിയൻ സമൂഹത്തിന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനങ്ങളെ ഇസ്ലാമിക തത്വങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി മുന്നോട്ട് കൊണ്ടുപോകുന്നു, ഇത് ഇസ്ലാമിക ഉമ്മത്തിന്‍റെ സത്യസന്ധമായ അഭിലാഷത്തെ പ്രതിനിധീകരിക്കുന്നു.
http://www.servat.unibe.ch/icl/ir00000_.html

★  അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ മനുഷ്യാവകാശ രേഖ വളരെ മോശമാണ്. ഇറാനിലെ ഭരണം ജനാധിപത്യവിരുദ്ധമാണ്, സർക്കാരിനെയും അതിന്റെ പരമോന്നത നേതാവിനെയും വിമർശിക്കുന്നവരെ നിരന്തരം ഉപദ്രവിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു, മാത്രമല്ല ജനകീയ തിരഞ്ഞെടുപ്പുകളിലും മറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിലും സ്ഥാനാർത്ഥികളുടെ പങ്കാളിത്തം കർശനമായി നിയന്ത്രിക്കുന്നു. 

★ ഇറാനിലെ വനിതാ അവകാശങ്ങൾ മോശമായ അവസ്ഥയാണ് 
Human right watch 》》https://bit.ly/2T21oFq

★ കുട്ടികളുടെ അവകാശങ്ങൾ ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ബാല കുറ്റവാളികളെ ഇറാനിൽ വധിക്കപ്പെടുന്നു
Human right watch》》 https://bit.ly/2FqXeit

★  ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ലൈംഗിക പ്രവർത്തി നിയമവിരുദ്ധവും വധശിക്ഷ ലഭിക്കാവുന്നതുമാണ് . https://bit.ly/36wqcJP

★ ഇറാനിലെ വിദ്യാഭ്യാസം വളരെ കേന്ദ്രീകൃതമാണ്. കെ -12 ന് വിദ്യാഭ്യാസ മന്ത്രാലയം മേൽനോട്ടം വഹിക്കുന്നു, ഉന്നത വിദ്യാഭ്യാസം ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ്. മുതിർന്നവരുടെ സാക്ഷരത 2015 സെപ്റ്റംബറിൽ 93.0% ആയി റേറ്റുചെയ്തു,, 2008 ൽ ഇത് 85.0% ആയി റേറ്റുചെയ്തു, 1976 ൽ ഇത് 36.5% ആയിരുന്നു. 
》》 യുനെസ്കോ റിപ്പോര്‍ട്ട് data search https://bit.ly/2QUNS3H

★ scientific and technical journal articles പ്രസിദ്ധീകരണത്തില്‍ ഇറാന്‍ 15ാം  സ്ഥാനത്താണ് 
》》 world bank report https://bit.ly/2T1bZkb

★ ശാസ്ത്ര സാങ്കേതിക വിദ്യയിലും, സൈബര്‍ മേഖലക്കും ഇറാന്‍ പ്രധാന്യം നല്‍കുന്നു.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍®മഹേഷ് ഭാവന✍

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍

https://maheshbhavana.blogspot.com/

https://t.me/MaheshB4

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്‍സ് , SOURCE , കടപ്പാട് 

★ wiki

★ മാത്യഭൂമി കറന്‍റ് അഫിയേഴ്സ് 2018/sep ,page no 22 to 25

★ മാത്യഭൂമി കറന്‍റ് അഫിയേഴ്സ്
2019/sep ,page no 22 to 27

★ https://www.britannica.com/place/Media-ancient-region-Iran

★ https://www.bbc.co.uk/newsround/amp/42555015

★http://www.servat.unibe.ch/icl/ir00000_.html

★ https://web.archive.org/web/20180504005559/http://www.worldaffairsjournal.org/blog/michael-j-totten/no-iran-not-democracy

★ https://www.washingtoninstitute.org/policy-analysis/view/irans-election-procedures

★ https://www.rferl.org/a/explainer-iran-candidate-vetting-process/24992823.html

★ https://www.hrw.org/news/2018/02/24/iran-stop-prosecuting-women-over-dress-code

★ https://bit.ly/2FqXeit

★ https://bit.ly/2T21oFq

★ https://bit.ly/2QvPFgR

★ https://www.newsweek.com/73-countries-where-its-illegal-be-gay-1385974

★ https://bit.ly/36wqcJP

★ https://bit.ly/2QUNS3H

★ https://bit.ly/2T1bZkb

★ https://foreignpolicy.com/2020/01/14/nervous-allies-trump-iran-fallout-middle-east-tensions-suleimani-killing-conflict/

★ https://www.npr.org/sections/parallels/2015/09/18/440567960/born-in-the-u-s-a-how-america-created-irans-nuclear-program

★ https://www.chicagotribune.com/nation-world/chi-061209atoms-day1-story-htmlstory.html

★ https://archive.today/20121206034719/http://www.iranaffairs.com/iran_affairs/2006/05/blasts_from_the.html

★ https://heavy.com/news/2017/10/trump-iran-live-stream-strategy-nuclear-deal/

★https://www.iaea.org/newscenter/statements/iaea-director-generals-introductory-remarks-at-press-conference

★ https://www.msn.com/en-us/news/world/trump-announces-us-will-withdraw-from-iran-nuclear-deal/ar-AAwXlQq?ocid=spartandhp

★ http://europa.eu/rapid/press-release_IP-18-4805_en.htm

★ https://www.reuters.com/article/us-iran-nuclear-iaea/iran-stays-within-nuclear-deals-main-limits-while-testing-another-idUSKCN1T11PW

★ https://apnews.com/3e2d08074a4f4256ba6ee379cdb168f7

★ https://www.reuters.com/article/us-iran-nuclear-limit/irans-stock-of-enriched-uranium-exceeds-nuclear-deals-limit-iaea-says-idUSKCN1TW2TG?feedType=RSS&feedName=topNews

★ https://www.bbc.com/news/world-middle-east-51001167

★ https://www.voanews.com/middle-east/voa-news-iran/irans-shadowy-military-commander-may-prove-tough-foe-death

★ http://www.newyorker.com/reporting/2013/09/30/130930fa_fact_filkins?currentPage=all

★ https://web.archive.org/web/20200107035644/https://www.reuters.com/article/us-mideast-crisis-syria-soleimani-insigh/how-iranian-general-plotted-out-syrian-assault-in-moscow-idUSKCN0S02BV20151006

★ https://www.bbc.co.uk/arabic/middleeast/2014/08/140831_iraq_amerli_forces_enter.shtml

★ https://time.com/5758250/qasem-soleimani-iran-retaliation/

★ https://www.newyorker.com/news/q-and-a/the-meaning-of-qassem-suleimanis-death-in-the-middle-east

★ https://www.washingtonpost.com/world/2020/01/06/trumps-order-kill-soleimani-is-already-starting-backfire/

★ https://www.bbc.com/news/world-middle-east-51079965

★ https://www.npr.org/2020/01/11/795567483/irans-unforgivable-mistake-downing-jet-elicits-furor-at-home-and-abroad

★http://www.sarajevotimes.com/assertion-iranian-general-qassem-soleimani-was-in-bosnia-herzegovina-during-the-war/

★ https://www.voanews.com/extremism-watch/factbox-irans-islamic-revolutionary-guard-corps

★ https://www.dailytelegraph.com.au/business/work/donald-trump-orders-killing-of-iran-revolutionary-guard-chief-general-qasem-soleimani/news-story/ebb2787cf9448ce7ee362f0466fc7623

★ https://www.foxnews.com/politics/trump-to-make-statement-on-iranian-missile-strikes-assures-nation-all-is-well

★ https://bit.ly/2TBOcYc

★ https://web.archive.org/web/20081227172931/http://news.bbc.co.uk/2/hi/middle_east/7064353.stm#

★ https://web.archive.org/web/20150607031209/http://www.aljazeera.com/focus/2010/04/2010421104845169224.html#

★ https://web.archive.org/web/20120110190716/http://www.rferl.org/content/Irans_Basij_Force_Mainstay_Of_Domestic_Security/1357081.html#

★ https://www.nytimes.com/2009/07/21/world/middleeast/21guards.html?hpw=&pagewanted=print

★https://www.cnn.com/2019/04/08/politics/iran-us-irgc-designation/index.html

★ https://www.euronews.com/2018/10/23/saudi-bahrain-add-irans-irgc-to-terror-lists-spa

★ https://www.asianetnews.com/magazine/column/the-genesis-of-iran-america-rivalry-and-the-implications-of-solemani-assassination-on-its-future-alaka-nanda-writes-q3tz82

★★★★★★★★★★★★★★★★

Saturday, January 4, 2020


ദേശീയ പോപ്പുലേഷൻ രജിസ്റ്റർ 
(NPR-national population register)

1872 മുതൽ ക്യത്യമായി  ഇന്ത്യയിൽ 10 വര്‍ഷം  കൂടുമ്പോഴുള്ള ജനസംഖ്യാ സെൻസസ് നടക്കുന്നു.  2021ലെ സെൻസസ് , രാജ്യത്തെ 16-ാം സെൻസസും സ്വാതന്ത്ര്യാനന്തരം എട്ടാമതുമാണ്.  ഗ്രാമം, നഗരം, വാർഡ് തലങ്ങളിലെ പ്രാഥമിക ഡാറ്റയുടെ ഏറ്റവും വലിയ ഉറവിടം സെൻസസ് ആണ്, ഭവന വ്യവസ്ഥ ഉൾപ്പെടെ വിവിധ പാരാമീറ്ററുകളിൽ മൈക്രോ ലെവൽ ഡാറ്റ നൽകുന്നു;  സൗകര്യങ്ങളും ആസ്തികളും, ജനസംഖ്യാശാസ്‌ത്രം, മതം, എസ്‌സി, എസ്ടി, ഭാഷ, സാക്ഷരത, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനം, മൈഗ്രേഷൻ, ഫെർട്ടിലിറ്റി.  സെൻസസ് ആക്റ്റ്, 1948, സെൻസസ് റൂൾസ്, 1990 എന്നിവ സെൻസസ് നടത്തുന്നതിന് നിയമപരമായ ചട്ടക്കൂട് നൽകുന്നു.


■ ദേശീയ പോപ്പുലേഷൻ രജിസ്റ്റർ(NPR)

രാജ്യത്തെ സാധാരണ താമസക്കാരുടെ രജിസ്റ്ററാണ്. പൗരത്വ നിയമം 1955, പൗരത്വം (പൗരന്മാരുടെ രജിസ്ട്രേഷൻ, ദേശീയ തിരിച്ചറിയൽ കാർഡുകളുടെ ഇഷ്യു) ചട്ടങ്ങൾ, 2003 എന്നിവ പ്രകാരം പ്രാദേശിക (ഗ്രാമം / ഉപനഗരം), ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ ഇത് തയ്യാറാക്കുന്നു. ഇന്ത്യയിലെ ഓരോ സാധാരണ താമസക്കാരനും NPRൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. കഴിഞ്ഞ 6 മാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തി അല്ലെങ്കിൽ അടുത്ത 6 മാസമോ അതിൽ കൂടുതലോ ആ പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ NPRന്റെ ആവശ്യങ്ങൾക്കായി ഒരു സാധാരണ താമസക്കാരനെ നിർവചിച്ചിരിക്കുന്നു.

■ NPR നിര്‍ദ്ദേശം

വാജ്‌പേയി ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാരിനു കീഴിൽ, കാർഗിൽ റിവ്യൂ കമ്മിറ്റിയുടെ ( Kargil Review Committee - KRC) ശുപാർശകൾ പരിഗണിക്കുന്നതിനായി 2000ത്തിൽ  സർക്കാർ രൂപീകരിച്ചു, അതിൽ താമസിക്കുന്ന പൗരന്മാരെയും  നിർബന്ധിതമായി രജിസ്റ്റർ ചെയ്യണമെന്ന് ശുപാർശ ചെയ്തിരുന്നു. അനധികൃത കുടിയേറ്റം കാരണം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഒരു മൾട്ടി പർപ്പസ് ദേശീയ തിരിച്ചറിയൽ കാർഡ് (Multi-Purpose National Identity Card-MPNIC ) നൽകുകയും പൗരന്മാരല്ലാത്തവർക്ക് വ്യത്യസ്ത നിറത്തിന്റെയും രൂപകൽപ്പനയുടെയും തിരിച്ചറിയൽ കാർഡുകൾ നൽകുകയും വേണം.  ശുപാർശകൾ 2001 ൽ സർക്കാർ അംഗീകരിച്ചു.

■ 2003 ലെ ഭേദഗതി NPR  സർക്കാരിനെ .

★ "14 (A). ദേശീയ തിരിച്ചറിയൽ കാർഡുകളുടെ ഇഷ്യു .-

(l) കേന്ദ്രസർക്കാർ ഇന്ത്യയിലെ ഓരോ പൗരനെയും നിർബന്ധിതമായി രജിസ്റ്റർ ചെയ്യുകയും അദ്ദേഹത്തിന് ദേശീയ തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്യാം.

(2) കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ സൂക്ഷിക്കുകയും അതിനായി ഒരു ദേശീയ രജിസ്ട്രേഷൻ അതോറിറ്റി സ്ഥാപിക്കുകയും ചെയ്യാം.

(3) പൗരത്വ (ഭേദഗതി) നിയമം 2003 ആരംഭിച്ച തീയതി മുതൽ, ഇന്ത്യയിലെ രജിസ്ട്രാർ ജനറൽ, ജനനമരണ രജിസ്ട്രേഷൻ ആക്റ്റ്, 1969 (1969 ലെ 18) ലെ സെക്ഷൻ 3 ലെ ഉപവകുപ്പ് (1) പ്രകാരം നിയമിച്ചു. ദേശീയ രജിസ്ട്രേഷൻ അതോറിറ്റിയായി പ്രവർത്തിക്കുകയും അദ്ദേഹം സിറ്റിസൺ രജിസ്ട്രേഷൻ രജിസ്ട്രാർ ജനറലായി പ്രവർത്തിക്കുകയും ചെയ്യും.

(4) സിറ്റിസൺ രജിസ്ട്രേഷൻ ജനറലിന്റെ ചുമതലകളും ചുമതലകളും നിറവേറ്റുന്നതിന് സഹായിക്കുന്നതിന് ആവശ്യമായ മറ്റ് ഉദ്യോഗസ്ഥരെയും ഉദ്യോഗസ്ഥരെയും കേന്ദ്രസർക്കാർ നിയമിക്കാം

(5) ഇന്ത്യയിലെ പൗരന്മാരുടെ നിർബന്ധിത രജിസ്ട്രേഷനിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ നിർദ്ദേശിച്ചതുപോലെയായിരിക്കും. ”

★ ഭേദഗതി വായിക്കാന്‍
https://www.refworld.org/pdfid/410520784.pdf

■ പിന്നീടുള്ള പ്രവത്തനങ്ങൾ

★ 2003-2009: (എൻ‌ഡി‌എ + യു‌പി‌എ സർക്കാർ) - രാജ്യത്തിന്റെ തിരഞ്ഞെടുത്ത അതിർത്തി പ്രദേശങ്ങളിൽ മൾട്ടി പർപ്പസ് ദേശീയ തിരിച്ചറിയൽ കാർഡിനെക്കുറിച്ചുള്ള ഒരു പരീക്ഷണ പദ്ധതി നടപ്പാക്കി.പരീക്ഷണ പദ്ധതി നടപ്പിലാക്കിയ സ്ഥലങ്ങളിൽ പോപ്പുലേഷൻ രജിസ്റ്ററും തുടർന്നുള്ള പൗരന്മാരുടെ രജിസ്റ്ററും തയ്യാറാക്കുന്നതിലെ സങ്കീർണ്ണതകൾ മനസിലാക്കുന്നതിനും പ്രക്രിയകളുടെ സാധ്യതകൾ പരിശോധിക്കുന്നതിനും സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പ്, നിർദ്ദേശിച്ച രീതി എന്നിവ പരിശോധിക്കുന്നതിനുമാണ് ഇത് ഏറ്റെടുത്തത്.
Annual report 2008-2009
https://twitter.com/KirenRijiju/status/1210217626321833985?s=09

★ National Roll out (UPA Government) October 2006 - പരീക്ഷണ പ്രോജക്ടിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, (Multi-Purpose National Identity Card-MPNIC )യുടെ National Roll outനായി 2006 ഒക്ടോബറിൽ ഒരു നിർദ്ദേശം തയ്യാറാക്കി സെക്രട്ടറിമാരുടെ സമിതിക്ക് (Committee of Secretaries - CoS) സമർപ്പിച്ചു. ദേശീയ തലത്തിൽ പരീക്ഷണ പദ്ധതിയുടെ നിലവാരം ഉയർത്താൻ ഈ നിർദ്ദേശം വിഭാവനം ചെയ്തു.

★ 1955 ലെ പൗരത്വ നിയമം, പൗരത്വം (പൗരന്മാരുടെ രജിസ്ട്രേഷൻ, ദേശീയ ഐഡന്റിറ്റി കാർഡുകളുടെ ലക്കം) ചട്ടങ്ങൾ, 2003, പിന്നീട് 2015 ൽ ആധാർ ഉപയോഗിച്ച് അപ്‌ഡേറ്റുചെയ്‌തു.

■  ലക്ഷ്യങ്ങൾ

★ NPRന്റെ ലക്ഷ്യം രാജ്യത്തെ ഓരോ സാധാരണ താമസക്കാരന്റെയും സമഗ്രമായ ഐഡന്റിറ്റി ഡാറ്റാബേസ് സൃഷ്ടിക്കുക എന്നതാണ്. ഡാറ്റാബേസിൽ ഡെമോഗ്രാഫിക്, ബയോമെട്രിക് വിശദാംശങ്ങൾ അടങ്ങിയിരിക്കും.

■ ഡെമോഗ്രാഫിക് വിശദാംശങ്ങൾ

ഓരോ സാധാരണ താമസക്കാരനും ഓരോ വ്യക്തിയുടെയും ഇനിപ്പറയുന്ന ഡെമോഗ്രാഫിക് വിശദാംശങ്ങൾ ആവശ്യമാണ്:

★ വ്യക്തിയുടെ പേര്

★ കുടുംബനാഥനുമായുള്ള ബന്ധം

★ പിതാവിന്റെ പേര്

★ അമ്മയുടെ പേര്

★ പങ്കാളിയുടെ പേര് (വിവാഹിതനാണെങ്കിൽ)

★ ലൈംഗികത

★ ജന്മദിനം

★ വൈവാഹിക നില

★ ജനനസ്ഥലം

★ ദേശീയത (പ്രഖ്യാപിച്ചതുപോലെ)

★ സാധാരണ താമസത്തിന്റെ
ഇപ്പോഴത്തെ വിലാസം

★ നിലവിലെ വിലാസത്തിൽ താമസിക്കുന്ന കാലാവധി

★ സ്ഥിരമായ പാർപ്പിട വിലാസം

★ തൊഴിൽ / പ്രവർത്തനം

★ വിദ്യാഭ്യാസ യോഗ്യത

■ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2021 സെൻസസ് ഇന്ത്യ സെൻസസ് നടത്താനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകുകയും 8,754.23 കോടി രൂപയും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌പി‌ആർ) അപ്ഡേറ്റ് ചെയ്യുന്നതും Rs.  3,941.35 കോടി രൂപ അനുവദിക്കുകയും ചെയ്തു.

■ ഗുണഭോക്താക്കൾ

★ ഇന്ത്യൻ സെൻസസ് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളും, അസം സംസ്ഥാനം ഒഴികെയുള്ള എല്ലാ ജനങ്ങളെയും NPRല്‍ ഉൾക്കൊള്ളും.

■ വിശദാംശങ്ങൾ

★ ഇന്ത്യൻ സെൻസസ് ലോകത്തിലെ ഏറ്റവും വലിയ ഭരണ സ്ഥിതിവിവരക്കണക്കാണ്.

★ഭവന ലിസ്റ്റിംഗും ഭവന സെൻസസും - 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ

★ ജനസംഖ്യാ എണ്ണം - 2021 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 28 വരെ.

★ അസമിലൊഴികെ ഹൗസ് ലിസ്റ്റിംഗ്, ഹൗസിംഗ് സെൻസസ് എന്നിവയ്ക്കൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻ‌പി‌ആർ) അപ്‌ഡേറ്റ് ചെയ്യും.

★ ദേശീയ പ്രാധാന്യമുള്ള ഇത്രയും വലിയ പ്രവര്‍ത്തിക്ക് 30 ലക്ഷം ഫീൽഡ് പ്രവർത്തകർ പൂർത്തിയാക്കും, ഇത് 2011 ൽ 28 ലക്ഷമായിരുന്നു.

★ വിവരശേഖരണത്തിനായി മൊബൈൽ ആപ്ലിക്കേഷനും നിരീക്ഷണ ആവശ്യത്തിനായി സെൻട്രൽ പോർട്ടലും ഉപയോഗിക്കുന്നത് മെച്ചപ്പെട്ട ഗുണനിലവാരത്തോടെ സെൻസസ് ഡാറ്റയുടെ ആദ്യകാല റിലീസ് ഉറപ്പാക്കും.

★ ഡാറ്റാ പ്രചരണം വളരെ മികച്ചതും ഉപയോക്തൃ സൗഹാർദ്ദപരവുമായ രീതിയിൽ ആയിരിക്കും, അതുവഴി നയരൂപീകരണത്തിന് ആവശ്യമായ പാരാമീറ്ററുകളിലെ എല്ലാ ചോദ്യങ്ങളും ഒരു ബട്ടണിന്റെ ക്ലിക്കിലൂടെ ലഭ്യമാകും.

Census-as-a-service (CaaS)ആവശ്യാനുസരണം ഡാറ്റ ക്യത്യതയുള്ളതും machine-readable   ഫോർമാറ്റിൽ മന്ത്രാലയങ്ങൾക്ക് നൽകും.

★ സെൻസസ് 2021 ൽ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിലേക്ക് എത്രത്തോളം കടന്നുവന്നിട്ടുണ്ടെന്നും ആളുകൾ എങ്ങനെ ഇന്റർനെറ്റ് ആക്‌സസ്സുചെയ്യുന്നുവെന്നും രേഖപ്പെടുത്തുന്നതിനുള്ള പുതിയ ചോദ്യങ്ങളുണ്ടാകും.  അന്വേഷണങ്ങളെ 34 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യക്കാർ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ ഒരു സ്നാപ്പ്ഷോട്ട് നൽകാനും ലക്ഷ്യമിടുന്നു

■ സെൻസസും  NPRഉം തമ്മിലുള്ള വിത്യാസം 

★ NPR ന്റെയും സെൻസസിന്റെയും പ്രക്രിയ ഒരേസമയം ആരംഭിക്കുമ്പോൾ, രണ്ട് ഡാറ്റാബേസുകളും സമാനമല്ല. 

★ ഇന്ത്യയിലെ ജനങ്ങളുടെ വ്യത്യസ്ത സ്വഭാവ സവിശേഷതകളെക്കുറിച്ചുള്ള വിവിധതരം സ്ഥിതിവിവരക്കണക്കുകളുടെ ഏറ്റവും വലിയ ഒറ്റ ഉറവിടമാണ്   സെൻസസ്. 

★ NPRൽ ജനസംഖ്യാശാസ്‌ത്ര വിവരങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും, ജനസംഖ്യാശാസ്‌ത്രം, സാമ്പത്തിക പ്രവർത്തനം, സാക്ഷരത, വിദ്യാഭ്യാസം, കൂടാതെ ഭവന, ഗാർഹിക സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സെൻസസിന് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണ്. 

★ കഴിഞ്ഞ ദശകത്തിൽ രാജ്യത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനും സർക്കാരിന്റെ നിലവിലുള്ള പദ്ധതികൾ നിരീക്ഷിക്കുന്നതിനും ഭാവിയിലേക്കുള്ള പദ്ധതികൾക്കുമുള്ള അടിസ്ഥാനം സെൻസസ് ആണ്.

★ ജനസംഖ്യാ സ്ഥിതി, സാമ്പത്തിക പ്രവർത്തനം, സാക്ഷരത, വിദ്യാഭ്യാസം, ഭവന, ഗാർഹിക സൗകര്യങ്ങൾ, നഗരവൽക്കരണം, ഫലഭൂയിഷ്ഠത, മരണനിരക്ക്, പട്ടികജാതി, പട്ടികവർഗ്ഗക്കാർ, ഭാഷ, മതം, കുടിയേറ്റം, വൈകല്യം എന്നിവയെക്കുറിച്ചുള്ള വിശദമായതും ആധികാരികവുമായ വിവരങ്ങൾ സെൻസസ് നൽകുന്നു. 

★ കൃഷിക്കാരുമായും കാർഷിക തൊഴിലാളികളുമായും ബന്ധപ്പെട്ട വിവരങ്ങൾ, അവരുടെ ലൈംഗികത, ഗാർഹികേതര വ്യവസായത്തിലെ തൊഴിലാളികളുടെ തൊഴിൽ വർഗ്ഗീകരണം, വ്യാപാരം, ബിസിനസ്സ്, തൊഴിൽ അല്ലെങ്കിൽ സേവനം എന്നിവ തൊഴിലാളികളുടെയും ലൈംഗികതയുടെയും അടിസ്ഥാനത്തിൽ കണക്കാക്കുന്നു. 

★ ലിംഗഭേദം, സാക്ഷരതാ നിരക്ക്, നിരവധി പട്ടണങ്ങൾ, ചേരി കുടുംബങ്ങൾ, അവരുടെ ജനസംഖ്യ എന്നിവയെക്കുറിച്ച് വിശദമായ സർവേ ഉണ്ടാകും.

★   കുടിവെള്ളം, ഉർജ്ജം, ജലസേചനം, കൃഷി രീതി, ഒരു വീട് കോൺക്രീറ്റാണോ മറ്റേതെങ്കിലുമാണോ എന്നതിനെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നു.

■2021 ലെ സെൻസസ് രണ്ട് ഘട്ടങ്ങളായി നടത്തും. 

★ ആദ്യ ഘട്ടത്തിൽ, 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഹൗസ് ലിസ്റ്റിംഗ് അല്ലെങ്കിൽ ഭവന സെൻസസ് പ്രവർത്തനങ്ങൾ നടത്തും.

★  രണ്ടാം ഘട്ടത്തിൽ, ജനസംഖ്യയുടെ എണ്ണം 2021 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 28 വരെ നടത്തും,.

■ NRCയും NPRഉം തമ്മിലുള്ള വിത്യാസം

★ NRC  ദേശീയ ജനസംഖ്യാ രജിസ്റ്റർ ഇന്ത്യയിൽ താമസിക്കുന്നവരുടെയോ പൗരന്മാരുടെയോ അല്ലാതെയോ ഉള്ള ആളുകളുടെ ഒരു ഡാറ്റാബേസാണ്, പക്ഷേ നാഷണൽ റെജിറ്റർ ഓഫ് സിറ്റിസൺസ് എന്നത് ഇന്ത്യൻ പൗരന്മാരുടെ ഒരു ഡാറ്റാബേസാണ്. 

★ NRC പ്രക്രിയ പ്രതികരിച്ചവരിൽ നിന്ന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നു.  തെളിവ് കണ്ടെത്തുന്നവർക്ക് ദീർഘകാലത്തേക്ക് നാടുകടത്തപ്പെടുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യാം.  എന്നാൽ എൻ‌പി‌ആറിൽ‌ ഒരു രേഖയും നൽകേണ്ട ആവശ്യമില്ല.

■ അമിത്ഷാ statement

★ എൻ‌പി‌ആറിനാൽ‌ ആരെയും നഷ്‌ടപ്പെടുത്താൻ‌ കഴിയില്ല "എൻ‌പി‌ആറിൽ‌ ചില പേരുകൾ‌ നഷ്‌ടപ്പെടാൻ‌ സാധ്യതയുണ്ട്, എന്നിട്ടും അവരുടെ പൗരത്വം റദ്ദാക്കപ്പെടില്ല, കാരണം ഇത് എൻ‌ആർ‌സിയുടെ പ്രക്രിയയല്ല. എൻ‌ആർ‌സി ഒരു വ്യത്യസ്ത പ്രക്രിയയാണ്. ഞാൻ‌ വ്യക്തമാക്കാൻ‌ താൽ‌പ്പര്യപ്പെടുന്നു.  എൻ‌പി‌ആർ കാരണം ആർക്കും പൗരത്വം നഷ്ടപ്പെടില്ല, ”അമിത് ഷാ പറഞ്ഞു.

★ NPR  എൻ‌ആർ‌സിയിലേക്കുള്ള ആദ്യപടിയാണെന്ന വിവാദങ്ങൾക്കിടയിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.  എൻ‌ആർ‌സി ഒഴിവാക്കാൻ എൻ‌പി‌ആർ നടപടി ബഹിഷ്‌കരിക്കണമെന്ന് നിരവധി പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രികളോട് അഭ്യർത്ഥിച്ചു.  എന്നാൽ ഇരുവരും ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.  എൻ‌ആർ‌സി സമയത്ത് ശേഖരിക്കുന്ന വിവരങ്ങൾ എൻ‌ആർ‌സിയുടെ അടിസ്ഥാനമായി ഉപയോഗിക്കാൻ പദ്ധതിയില്ലെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. 

■NPRന്റെ ഉപയോഗം എന്താണ്?

സർക്കാരിന് സെൻസസ് ഉണ്ടെങ്കിൽ എന്തിന് എൻ‌പി‌ആർ ആവശ്യമാണ് എന്ന ചോദ്യം അവശേഷിക്കുന്നു.  പ്രദേശത്ത് ആരംഭിച്ച ഏതെങ്കിലും പദ്ധതികളുടെ നേരിട്ടുള്ള ഗുണഭോക്താക്കളായ യഥാർത്ഥ താമസക്കാരുടെ ജനസംഖ്യാശാസ്‌ത്രം തിരിച്ചറിയാൻ എൻ‌പി‌ആർ ഡാറ്റ സഹായിക്കുന്നുവെന്ന് അധികൃതർ പറയുന്നു.  ഉദാഹരണത്തിന്, ഗുജറാത്തിലെ ഒരു വ്യവസായ പട്ടണത്തിലെ സ്ഥിര താമസക്കാരിൽ ഭൂരിഭാഗവും ഗുജറാത്തി സംസാരിക്കുന്നവരായിരിക്കാം, എന്നാൽ നിലവിലെ താമസക്കാരിൽ ഭൂരിഭാഗവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹിന്ദി സംസാരിക്കുന്ന ആളുകളായിരിക്കാം.  നിലവിലെ ജനസംഖ്യാശാസ്‌ത്രമനുസരിച്ച് സർക്കാർ രൂപകൽപ്പന ചെയ്യാനും ആയുഷ്മാൻ ഭാരത്, ജന്ധൻ യോജന, അല്ലെങ്കിൽ സ്കൂളുകളിലെ മാദ്ധ്യമങ്ങൾ എന്നിവ എൻ‌പി‌ആർ ഡാറ്റ സഹായിക്കുകയും അങ്ങനെ പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യും.

■ എൻ‌പി‌ആറിനായി രേഖകളൊന്നും ഹാജരാക്കേണ്ടതില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

★ ദേശീയ ജനസംഖ്യാ രജിസ്റ്റർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി വീടുതോറുമുള്ള സർവേയിൽ ഒരു വ്യക്തിയും രേഖകൾ സമർപ്പിക്കേണ്ടതില്ലെന്നും വ്യക്തികൾ നൽകുന്ന വിവരങ്ങൾ സ്വീകരിച്ച് രേഖപ്പെടുത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
https://twitter.com/PIBHomeAffairs/status/1212280430252019714?s=19
https://twitter.com/PIBHomeAffairs/status/1212282474169950209?s=19

■ NPR രാഷ്ട്രിയ പരാമര്‍ശങ്ങള്‍

★ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പൗരത്വ (ഭേദഗതി) നിയമത്തിനും (സി‌എ‌എ) ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും (എൻ‌ആർ‌സി) വൻ പ്രതിഷേധത്തിനിടയിലാണ് എൻ‌പി‌ആർ ഇപ്പോൾ എൻ‌ആർ‌സിയുമായി ആശയക്കുഴപ്പത്തിലാകുന്നത്. ഇരുവരും പരസ്പരം യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്ര ലിസ്റ്റുകളാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
“എൻ‌പി‌ആർ ഒരു പോപ്പുലേഷൻ രജിസ്ട്രാറാണ്, പൗരന്മാരുടെ രജിസ്ട്രാറല്ല. എൻ‌പി‌ആറിന് എൻ‌ആർ‌സിയുമായി ഒരു ബന്ധവുമില്ല,” ജാവദേക്കർ പറഞ്ഞു.

★ എൻ‌പി‌ആറിന് രേഖകളൊന്നും ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്, കാരണം സ്വയം പ്രഖ്യാപനം പോപ്പുലേഷൻ രജിസ്ട്രാറിൽ ഡാറ്റാ എൻ‌ട്രിക്ക് മതിയായതായി കണക്കാക്കും. “ഞങ്ങൾ ജനങ്ങളിൽ വിശ്വസിക്കുന്നതുപോലെ തെളിവ്, രേഖ, ബയോമെട്രിക് എന്നിവയുടെ ആവശ്യമില്ല. നിങ്ങൾ പറയുന്നതെന്തും ശരിയാകും,” കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

★ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുന്നത് ഉൾപ്പെടെയുള്ള ഉചിതമായ നിയമ നടപടികൾ പിന്തുടരുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്.

★ ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി മമതാബാനര്‍ജി ബംഗാളില്‍ എന്‍പിആര്‍ തയാറാക്കുന്നത് നിര്‍ത്തിവച്ചിരുന്നു. 

★  ദേശീയ പൗരത്വ രജിസ്റ്ററിനെ (എൻ സി ആർ) ക്കുറിച്ചാണ് കടുത്ത ആശങ്ക ഉയർന്നിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് കേരളത്തില്‍
ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തി വെച്ചു.

പിണറായി വിജയന്‍ fb പോസ്റ്റ്
https://m.facebook.com/CMOKerala/posts/2787894614586913

■ എന്തിനാണ് ആസാം കലാപം നടന്നത്  NRC ബില്ല് കൊണ്ട് വരാന്‍ കാരണമെന്ത് ,ചരിത്രമെന്ത് ? ആരാണ് പിന്നില്‍ ?
 വായിക്കാന്‍
https://maheshbhavana.blogspot.com/2019/10/nrc-national-register-of-citizens-of.html?m=1

■ എന്താണ് പൗരത്വ ഭേദഗതി ബില്‍ ?
ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം വിഭാഗക്കാർ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ.
https://maheshbhavana.blogspot.com/2019/12/blog-post_11.html?m=1

■ ഇന്ത്യയില്‍ അഭയാര്‍ത്ഥികള്‍ വരാന്‍ കാരണമെന്ത്..? എന്തുകൊണ്ടാണ് വരുന്നത്..? ,ആരാണ് വരുന്നത് ? അരൊക്കെയാണ് അഭയാര്‍ത്ഥികളായി ഉള്ളത് ? ഇന്ത്യയുടെ നിലപാടെന്താണ് ?
https://maheshbhavana.blogspot.com/2019/12/blog-post_17.html?m=1

■ എന്താണ് നെഹ്രു-ലിയാക്കത്ത്- കരാര്‍ ? ഇന്നത്തെ CAB ബില്ല് (CAA)ചര്‍ച്ചകള്‍ക്കിടയില്‍ ഉയരാന്‍ കാരണമായ ഉടമ്പടിയുടെ ഉള്ളടക്കം എന്താണ്...?

https://maheshbhavana.blogspot.com/2019/12/cab-caa-cab-caa.html?m=1

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്‍സ് ,SOURCE , കടപ്പാട്

★ wiki

★ http://censusindia.gov.in/2011-Common/IntroductionToNpr.html

★ https://pib.gov.in/PressReleseDetailm.aspx?PRID=1597350

★ https://www.indiatoday.in/india/story/explainer-what-is-npr-national-population-register-nrc-census-1631251-2019-12-24

★ https://www.business-standard.com/about/what-is-national-population-register-npr

★ https://www.jagranjosh.com/general-knowledge/what-is-national-population-registernpr-1577195345-1

★ https://economictimes.indiatimes.com/news/politics-and-nation/all-that-you-need-to-know-about-national-population-register/articleshow/72958089.cms?from=mdr

★ https://economictimes.indiatimes.com/news/politics-and-nation/amit-shah-on-npr-nrc-and-violence-during-caa-protest/videoshow/72958452.cms

★ https://m.economictimes.com/news/politics-and-nation/all-about-national-population-register/articleshow/72953749.cms

★ https://m.economictimes.com/news/politics-and-nation/npr-designed-to-misuse-and-abuse-kamal-nath/articleshow/73023647.cms

★ https://m.economictimes.com/news/politics-and-nation/first-npr-by-upa-bjp-ministers-have-said-nrc-will-follow-npr-congress/articleshow/72973489.cms

★ https://m.economictimes.com/news/politics-and-nation/cabinet-approves-funds-for-updating-national-population-register-officials/articleshow/72953285.cms

★ https://www.thehindu.com/news/national/npr-trial-form-gets-government-nod-for-rollout/article30446279.ece/amp/?__twitter_impression=true

★ https://twitter.com/PIBHomeAffairs/status/1212280430252019714?s=19

★ https://twitter.com/PIBHomeAffairs/status/1212282474169950209?s=19

★ https://www.livemint.com/news/india/npr-vs-nrc-all-you-need-to-know-about-the-national-population-register-11577186091362.html

★ https://www.businesstoday.in/current/economy-politics/union-cabinet-approves-npr-all-you-need-to-know-about-national-population-register/story/392552.html

★ https://www.ndtv.com/india-news/what-is-national-population-register-to-be-updated-by-centre-10-points-2153786

★ https://theprint.in/india/decoding-national-population-register-what-it-is-its-link-to-nrc/340122/

★ https://www.epw.in/journal/2019/49/perspectives/citizenship-amendment-bill-2016-and-aporia.html

★ https://web.archive.org/web/20171002062436/http://idsa.in/system/files/monograph/monograph56.pdf

★ https://idsa.in/system/files/monograph/monograph56.pdf

★https://m.economictimes.com/news/politics-and-nation/npr-authorities-examining-ways-to-allay-nrc-fears/articleshow/72973559.cms

★ https://www.refworld.org/pdfid/410520784.pdf

★ https://www.mathrubhumi.com/mobile/news/india/will-consult-with-states-before-nrc-says-union-law-minister-ravishankar-prasad-1.4399598

★https://m.facebook.com/CMOKerala/posts/2787894614586913

★★★★★★★★★★★★★★

എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...