മെഗല്ലന്‍
1519 - ൽ ആയിരുന്നു ആ മഹാപര്യവേക്ഷണത്തിന്റെ തുടക്കം . സാഹസിക കഥയിലെ നായകൻ പോർ ച്ചുഗീസ് നാവികനായ ഫെർഡിനാൻഡ് മഗല്ലൻ . - അഞ്ചു കപ്പലുകളിലായി 270 പേരടങ്ങുന്ന സംഘമാണ് മഗല്ലെന്റെ നേതൃത്വത്തിൽ യാത്രതിരിച്ചത് . ഇൻഡോനേഷ്യയിലേക്ക് സുഗന്ധവ്യഞ്ജന - വ്യാപാരത്തിനായി സമുദ്രപാത തേടിയായിരുന്നു അവർ ഇറങ്ങിത്തിരിച്ചത് .
■ ജനനം
★ പോര്‍ച്ചുഗലിന്‍റെ വടക്കേ അറ്റത്തുള്ള ട്രാസ് ഓസ് മോണ്ടെസ് പ്രവിശ്യയിലെ വില്ലാ റിയലിനടുത്തുള്ള
സാര്‍ബ്രോസയിലാണ് 1480 ല്‍ മഗല്ലന്‍ ജനിച്ചത്. മേയറായിരുന്ന പെദ്രോ റൂയി ഡി മഗല്ലസിന്‍റെയും അല്‍ഡാ ഡി മിസ്ക്വിറ്റായുടെയും മകന്‍.
★ പത്താം വയസ്സില്‍ മാതാ പിതാക്കള്‍ മരിച്ചു. പിന്നീടദ്ദേഹം രാജാവിന്‍റെ അംഗരക്ഷകനായി ചേര്‍ന്നു. ജ്യോതി ശാസ്ത്രവും ഭൂമി ശാസ്ത്രവുമായിരുന്നു പഠിച്ചു.
■ യാത്രകളുടെ ആരംഭം
★ ഫെർഡിനാൻഡ് മഗല്ലൻ ചെറുപ്രായത്തിൽ തന്നെ സമുദ്രാനന്തര യാത്രകളിൽ അതീവ തത്പരനായിരുന്നു . - സമുദ്രപര്യവേക്ഷണത്തിലും സുഗന്ധവ്യഞ്ജനി വ്യാപാരത്തിലും കാലങ്ങളായി പോർച്ചുഗലും സ്പെയിനും തമ്മിൽ നിലനിന്നിരുന്ന മത്സരങ്ങളെക്കുറിച്ചുള്ള ഐതിഹാസിക വിവരണങ്ങൾ കേട്ടാണ് മഗല്ലൻ വളർന്നത് . മുതിർന്നപ്പോൾ പോർച്ചുഗീസ് നാവികപ്പടയിൽ ചേർന്ന അദ്ദേഹം ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള പര്യവേക്ഷണങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു .
★ ഇരുപതാം വയസ്സില്‍ മഗല്ലന്‍ കപ്പല്‍ യാത്ര തുടങ്ങി. പോര്‍ച്ചുഗീസ് വൈസ്രോയുടെ നാവികനായി
ഇന്ത്യയിലേക്കായിരുന്നു ആദ്യത്തെ യാത്ര. കപ്പല്‍ സേനയുടെ അധിപനായി ഉയരാന്‍ അദ്ദേഹത്തിനായി. സുഗന്ധവ്യഞ്ജനങ്ങള്‍ തേടി 1506 ല്‍ അദ്ദേഹം ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലേക്ക് കപ്പലോടിച്ചു.
പക്ഷെ, കൃത്യവിലോപത്തിന്‍റെ പേരില്‍ 1510 ല്‍ ജോലി നഷ്ടപ്പെട്ടു.
★ 1511-ൽ പുതിയ ഗവർണറായ അഫോൺസോ ഡി അൽബുക്കർകിയുടെ കീഴിൽ മഗല്ലനും സെറിയോയും മലാക്ക പിടിച്ചടക്കുന്നതിൽ പങ്കെടുത്തു. പിടിച്ചടക്കിയതിനുശേഷം അവരുടെ വഴികളില്‍ പിരിഞ്ഞു: സമ്പന്നമായ കൊള്ളയടിച്ച് മഗല്ലൻ സ്ഥാനക്കയറ്റം നേടി, മലാക്കയിലെ എൻറിക് എന്ന കരാറുകാരനും സ്‌നാനമേറ്റതുമായ ഒരു മലായുടെ കൂട്ടത്തിൽ , 1512 അല്ലെങ്കിൽ 1513 ൽ അദ്ദേഹം പോർച്ചുഗലിലേക്ക് .
★ അംബോയ്‌നയിൽ നിന്നുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ച അദ്ദേഹം ടെർനേറ്റ് സുൽത്താൻ ബയാൻ സിറുള്ളയുടെ സൈനിക ഉപദേഷ്ടാവായി. മഗല്ലന് അദ്ദേഹം എഴുതിയ കത്തുകൾ നിർണ്ണായകമാണ്, ഇത് സുഗന്ധവ്യഞ്ജനങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകും
★ 1511 ല്‍ മൊറോക്കയിലേക്ക് പോയ മഗല്ലന്‍ ഒട്ടേറെ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒട്ടേറെ ബഹുമതികള്‍
കരസ്ഥമാക്കുകയും ചെയ്തു.പിന്നീട് അദ്ദേഹം രാജാവിന്‍റെ അപ്രീതിക്ക് പാത്രമായി. പുറത്തായി.
ഇസ്ളാമിക മൂറുകളുമായി കള്ളക്കച്ചവടം നടത്തി എന്നതായിരുന്നു മഗല്ലന്‍റെ പേരിലുള്ള ആരോപണം.
★ മലാക്കയും ദുഷ്‌പ്പേരും
പോര്‍ച്ചുഗല്ലിന് നികുതി നല്‍കാന്‍ വിസമ്മതിച്ച ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയുമായി നടന്ന യുദ്ധത്തില്‍ മഗല്ലന്‍ പങ്കാളിയായി. യുദ്ധത്തിനിടെ കാലിനു പരുക്കേല്‍ക്കുകയും ജീവിതകാലം മുഴുവന്‍ പേറിയ ഒരു മുടന്തായി ആ പരുക്ക് മാറുകയും ചെയ്തു.യുദ്ധത്തിലേറ്റ പരുക്കുമായി ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിനു നേരെ മോഷണ ആരോപണം ഉയര്‍ന്നു. പോര്‍ച്ചുഗല്‍ സൈന്യം മൊറോക്കയില്‍നിന്നു പിടിച്ചെടുത്ത സമ്പത്ത് അപഹരിച്ചു എന്നതായിരുന്നു മഗല്ലന്റെ മേല്‍ ചുമത്തിയ കുറ്റം. മൂര്‍ വംശജരുമായി ചേര്‍ന്ന് മഗല്ലന്‍ നടത്തിയെന്നു പറയപ്പെടുന്ന സാമ്പത്തിക അപഹരണത്തില്‍ കഴമ്പില്ലെന്ന് മനസിലാക്കി മഗല്ലനെ വെറുതെവിട്ടെങ്കിലും രാജാവിന് മഗല്ലനോടുണ്ടായിരുന്ന ബന്ധം അതോടെ നഷ്ടമായി....
■ മെഗല്ലനും കേരളവും
★ 1505ൽ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയായി നിയമിക്കപ്പെട്ട ഫ്രാൻസിസ്‌കോ അൽമീഡയെ അനുഗമിച്ച 22 കപ്പലുകളുടെ വ്യൂഹത്തിൽ 25 വയസ്സുള്ള മഗല്ലൻ ചേർന്നതായി ചരിത്രം പറയുന്നു.
★ 1506 - ൽ പോർച്ചുഗീസുകാർ സാമൂതിരിയുമായി കണ്ണൂരിലേർപ്പെട്ട യുദ്ധത്തിന്റെ മുൻനിരയിൽ മഗല്ലനുമുണ്ടായിരുന്നു . ഈ യുദ്ധത്തിന്റെ ഫലമായാണ് കണ്ണൂരും പരിസരത്തും പോർച്ചുഗീസ് ആധ്യപത്യം അരക്കിട്ടുറപ്പിക്കുന്നത് . അന്നത്ത പോർച്ചുഗീസ് ഗവർണറായിരുന്ന ഫ്രാൻസിസ് ഡി അൽമേഡയുടെ മകന്റെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് പടയും സാമൂതിരിയും തമ്മിലായിരുന്നു യുദ്ധം . ഇന്ന് എണ്ണവിപണിയ്ക്കുള്ള പ്രാധാന്യമായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് . വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ഓരോ രാജ്യങ്ങളും പോരടിച്ചുകൊണ്ടിരുന്നു .
■ ലോകം ചുറ്റാനുള്ള സ്വപ്നം
★ 1515 അവസാനം ഒരു പോർച്ചുഗീസ് കപ്പലിലെ നാവികനായി നിയമനം കിട്ടിയെങ്കിലും മഗല്ലൻ അതു സ്വീകരിച്ചില്ല.
★1517 ചരക്കുസാധനങ്ങൾ ഉത്പാദിപ്പിക്കുന്ന ദ്വീപ് രാഷ്ട്രങ്ങളിലേക്ക് കിഴക്കൻ മേഖലയിലൂടെയായിരുന്നു അക്കാലത്തെ പ്രധാന സമുദ്രപാതകളെല്ലാം ഉണ്ടായിരുന്നത് . പടിഞ്ഞാറൻ മേഖലയിലൂടെ വ്യാപാര പാത വികസിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് മഗല്ലൻ ചിന്തിച്ചു . കപ്പലിൽ ലോകം ചുറ്റാനുള്ള മഗല്ലന്റെ ഉദ്യമത്തിന് ജന്മനാട്ടിലെ രാജാവ് താത്പര്യം കാണിച്ചില്ല . തന്റെ ആശയം പലവട്ടം രാജാവ് തിരസ്കരിച്ചതോടെ രോഷാകുലനായ മഗല്ലൻ നാട് വിട്ടു .
★ പോര്‍ച്ചുഗീസ് ഉപേക്ഷിച്ച് സ്പെയിനിലേക്ക് പോയി. ഫെര്‍ണാവോ എന്ന പേര് ഫെര്‍ണാന്‍ഡോ എന്ന സ്പാനിഷ് രീതിയില്‍ മാറ്റുകയും ചെയ്തു.
★ 1517ൽ സ്പെയിനിലെത്തിയ മഗല്ലൻ ഡീഗോ ബർബോസ് എന്നയാളുടെ സഹായത്തോടെ ഭരണകൂടത്തിലെ ഉന്നതരുമായി ബന്ധമുണ്ടാക്കി . പിന്നീട് ബർബോസയുടെ മകളെ മഗല്ലൻ വിവാഹം കഴിക്കുകയും ചെയ്തു .
★ സ്പെയിനിലെ രാജാവിനോട് തന്റെ ആശയം വ്യക്തമാക്കാൻ മഗല്ലന് അവസരം കിട്ടി . രാജാവ് അത് അംഗീകരിക്കുകയും മഗല്ലന് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു .
★ 1518 മാര്‍ച്ച് 22 ന് ലോകം ചുറ്റി സഞ്ചരിക്കാനുള്ള മെഗല്ലന്‍റെ പരിപാടിക്ക് സ്പാനിഷ് രാജാവ് ചാള്‍സ് അനുമതി നല്‍കി.
★ പോര്‍ച്ചുഗലില്‍ നിന്നും പുറത്താക്കിയ ജ്യോതിശാസ്ത്രജ്ഞന്‍
റൂയി ഫെലേറോയും മഗല്ലനും ചേര്‍ന്നായിരുന്നു പതിനെട്ട് കപ്പലുകളോടെ യാത്ര പുറപ്പെട്ടത്.ഭൂമിശാസ്ത്രവിദഗ്ദ്ധൻ റൂയി ഫലേറിയയോടു ചേർന്ന് ഏറ്റവും പുതിയ ഭൂപടങ്ങൾ പഠിച്ച് അറ്റ്ലാന്റിക്കിൽ നിന്ന് തെക്കൻ ശാന്തസമുദ്രത്തിലേയ്ക്കു ഒരു വഴി കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു. സ്പെയിനിനും പോർച്ചുഗലിനും ഇടയ്ക്ക് ആഗോളതലത്തിൽ കോളനീകരണാവകാശം പകുത്തുനൽകുന്ന ടോർഡെസില്ലായിലെ ഉടമ്പടിയുടെ തീർപ്പനുസരിച്ച് മൊളൂക്കാസ് ദ്വീപുകൾ സ്പെയിനിന് അവകാശപ്പെട്ടതാണെന്നു സ്ഥാപിക്കുകയായിരുന്നു ഈ പഠനങ്ങളുടെ മറ്റൊരു ലക്ഷ്യം.
★ ട്രിനിഡാഡ് എന്ന കപ്പലായിരുന്നു മഗല്ലന്‍റേത്
★ 1519 ഓഗസ്റ്റ് 10ന് മഗല്ലൻ ഭാര്യയോടും മകനോടും യാത്ര പറഞ്ഞ് - സമുദ്രത്തെ ജയിക്കാനിറങ്ങി .
★ പക്ഷേ കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു . - 1519 സെപ്റ്റംബറിൽ മഗല്ലന്റെ കപ്പൽ വ്യൂഹംസ്പെയിനിന്റെ സമുദ്രാതിർത്തി കടന്നു . ഒരുമാസംകൊണ്ട് അവർ തെക്കേ അമേരിക്കൻ തീരത്തെത്തി . അവിടെനിന്ന് പടിഞ്ഞാറോട്ട് സമുദ ഇടനാഴി തേടി അവർ അലഞ്ഞു . 1520 - ലെ ഈസ്റ്റർ ദിനത്തിൽ സാൻ ജൂലിയാൻ തുറമുഖത്ത് നങ്കുര മിട്ടിരുന്ന കപ്പലുകളിൽ നാവികരുടെ ഭാഗത്തു നിന്ന് ചില എതിർപ്പുകൾ ഉയർന്നുതുടങ്ങി . ഒരു കലാപം മുന്നിൽക്കണ്ട മഗല്ലൻ പ്രശ്നക്കാരനായ ഒരു ക്യാപ്റ്റനെ വധിക്കുകയും മറ്റൊരാളെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു . ഇതിനിടയിൽ - സാന്റിയാഗോ എന്ന കപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് തകരുകയും ചെയ്തു.
■ കപ്പൽ യാത്ര
★ സ്പൈസ് ഐലന്റിനെ ( ഇന്നത്തെ മാലുകു ദ്വീപ് ) ലക്ഷ്യമിട്ട് സഞ്ചരിച്ചിരുന്ന മഗല്ലന്റെ കപ്പലുകൾ കാനറി ദ്വീപുകളിലേക്കാണ് ആദ്യം സഞ്ചരിച്ചത് . ഇതിന്റെ ഭാഗമായി ആറാം ദിവസം കപ്പലുകൾ ടെനിറിഫിൽ ദ്വീപിലടുത്തു . അവിടെനിന്നു വിശ്രമിച്ച് ഭൂമധ്യരേഖയെ ലക്ഷ്യമിട്ട് കപ്പൽ യാത്ര തുടർന്നപ്പോഴേക്കും നിരവധി പ്രതിസന്ധികളെ അവർക്ക് അതിജീവിക്കേണ്ടി വന്നു . കപ്പലിനുള്ളിലെ നിരന്തര കലാപം , കൊടുങ്കാറ്റ് , പേമാരി , സ്കർവി പോലെയുള്ള രോഗം . . മഗല്ലൻ ഒന്നിലും അടി പതറിയില്ല . കലാപങ്ങളെ അടിച്ചമർത്തിയും രോഗങ്ങളെ ചികിത്സിച്ചും കപ്പൽ യാത്ര തുടർന്നു .
★ എൺപത്തഞ്ചാം ദിവസം ബ്രസീലിലെ റിയോഡി ജനിറോയിലെത്തി . അറ്റ്ലാന്റിക്കിൽനിന്നു പസഫിക്കിലേക്ക് തുറക്കുന്ന എൽപാസോ എന്ന കടൽപ്പാതയെ ലക്ഷ്യമിട്ടായിരുന്നു മഗല്ലന്റെ പിന്നീടുള്ള യാത്ര . ലക്ഷ്യമെത്തിയെന്ന ധാരണയിൽ മതി മറന്ന മഗല്ലൻ എൽപാസോയാണെന്ന് തെറ്റിദ്ധരിച്ച് സാന്റിയാഗോ എന്ന കപ്പലിനെ അവിടേക്കയച്ചു . എന്നാൽ നിരാശജനകമായ വാർത്തയായിരുന്നു മഗല്ലനെ എതിരേറ്റത് . എൽപാസോ എന്ന ആ സ്വപ്ന കടൽപ്പാത കണ്ടെത്താൻ അവർക്കായില്ല . മാത്രമല്ല ടെറാ ഓസ്ട്രേലിയസ് എന്ന യൂറോപ്യൻ നാവികരുടെ സ്വപ്ന ഭൂമിയും മഗല്ലന് കണ്ടെത്താനായില്ല . - ( യഥാർഥത്തിൽ ഇങ്ങനെ ഒരിടം ഇല്ലായിരുന്നു ) . കപ്പൽ സഞ്ചരിക്കുന്നത് ശരിയായ ദിശയിലല്ലെന്ന് സഹനാവികർ അഭിപ്രായപ്പെട്ടു തുടങ്ങി . ചിലരാകട്ടെ പാരമ്പര്യമായി നാവികർ പിന്തുടരുന്ന വഴിയിലൂടെ സഞ്ചരിച്ച് സ്പൈസ് ഐലന്റിലേക്ക് പോകാമെന്ന തീരുമാനത്തിലേക്കെത്തി . എന്തൊക്കെയായാലും എടുത്ത തീരുമാനത്തിൽനിന്നു മഗല്ലൻ പിന്മാറിയില്ല . തെക്ക് ദിശയിൽ വളരെ ദൂരം സഞ്ചരിച്ച് കപ്പൽസംഘത്തിന് മുന്നിലേക്ക് പ്രതീക്ഷിക്കാവുന്നതൊന്നും കടന്നു വന്നില്ല .
★ മാസങ്ങളോളം കടലിൽ അലഞ്ഞ സംഘം യാത്ര തുടങ്ങി ആറു മാസം പിന്നിട്ടപ്പോൾ അർജന്റീനയുടെ തെക്കുവശത്തുള്ള പോർട്ട് സാൻ ജൂലിയയിൽ നങ്കൂരമിട്ടു . പിന്നീടു വന്ന് ശൈത്യകാലത്തിലെ അനേകം മാസങ്ങൾ അവിടെ ചെലവഴിച്ചു .
★ 1520 ജൂലായ് മാസാവസാനം എൽപാസോ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ മഗല്ലന്റെ സംഘത്തിലെ സാന്റിയാഗോ എന്ന കപ്പൽ സാന്താക്രൂസ് അഴിമുഖത്തുവച്ച് തകർന്നു . ശേഷിക്കുന്ന കപ്പലുകളുമായി സാന്താക്രൂസിൽ മഗല്ലനും സംഘവും വിശ്രമിച്ചു . ശൈത്യകാലാവസാനത്തോടെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി കപ്പലുകൾ സഞ്ചരിച്ചു . പിന്നീട് കടലിടുക്കിലൂടെ മഗല്ലനും സംഘവും രണ്ടു മാസങ്ങൾക്ക് ശേഷം പസഫിക്ക് സമുദ്രത്തിലെത്തി . ( പസഫിക് സമുദ്രത്തിന് ആ പേര് നൽകിയത് മഗല്ലനായിരുന്നു ) . പസഫിക് സമുദ്രം വഴി സ്പൈസ് ഐലന്റിലേക്കെത്താമെന്നും അതിനടുത്തായുള്ള ഫിലിപ്പെൻസ് സ്പെയിനിന്റെ ഭാഗമാക്കാമെന്നും മഗല്ലൻ വിശ്വസിച്ചു . യാത്ര തുടർന്നു കൊണ്ടിരിക്കേ കപ്പലിൽ വീണ്ടും കലാപം ഉയർന്നു . സംഘത്തിലെ ഏറ്റവും വലിയ കപ്പലായ സാൻ അന്റോണിയയിലെ അംഗങ്ങൾ സ്പെയിനിലേക്കു തിരികെ പോകാൻ മുറവിളി കൂട്ടി . മഗല്ലന്റെ ആജ്ഞ അവഗണിച്ച് അവർ കപ്പലിനെ സസ്പെയിനിലേക്ക് തിരിച്ചുവിട്ടു . അവശേഷിച്ച കപ്പലുകളെ മഗല്ലൻ മുന്നോട്ടു നയിച്ചു . യാത്ര തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോഴേക്കും കപ്പലുകൾ ഫിലിപ്പെൻസ് ദ്വീപു സമൂഹത്തിലെത്തി .
■ ഫിലിപ്പെൻസിലെത്തിയ മഗല്ലൻ
ഫിലിപ്പെൻസിലെത്തിയ മഗല്ലൻ ക്രിസ്തുമത പ്രചാരണത്തിനായി അവിടെയുളള സെബു ദ്വീപിൽ ഏതാനും ദിവസങ്ങൾ ചെലവഴിച്ചു . സെബു രാജാവായ ഹുമബൻ , ഡോൺ കാർലോസ് എന്ന് പേരു സ്വീകരിച്ച് ക്രിസ്തുമതം സ്വീകരിച്ചു . സെബുവിനെ സ്പെയിനിന്റെ കോളനിയാക്കാനുള്ള ശ്രമം ആ രാജ്യത്തെ രാജാവ് സമ്മതിക്കുകയും മഗല്ലനാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു . ഇതിനിടെ അയൽ ദ്വീപായ മാപ്റ്റനിലെ രാജാവിന്റെ മതവിശ്വാസ വിസമ്മതവും സ്പെയിൻ വിരോധവും മഗല്ലന്റെ ചെവിയിൽ സെബുവിലെ രാജാവെത്തിച്ചു . ( സെബുവിലെ രാജാവായ രാജ ഹുമബന് അയൽ ദ്വീപായ മാക്റ്റനിലെ ലാപുലാപ് രാജാവിനോടുള്ള പകയായിരുന്നു ആ കെട്ടുകഥയ്ക്ക് പിന്നിലെന്നാണ് പല രേഖകളും പറയുന്നത് . ) മത പരിവർത്തനത്തിന് വിസമ്മതിച്ചതിനാലാണ് മാക്സൻ ആക്രമിക്കാൻ മഗല്ലനും സംഘവും തീരുമാനിച്ചതെന്നും അതല്ല മാൻ രാജാവിന്റെ സ്പെയിൻ വിരോധമാണെന്നും രണ്ടു പക്ഷം ചരിത്രകാരന്മാർക്കിടയിലുണ്ട് . മഗല്ലന്റെ സൈന്യം മാനിലെത്തി അനേകം ഭടന്മാരെ കൊലചെയ്യുകയും ഗ്രാമങ്ങൾ തകർക്കുകയും ചെയ്തു . പിന്നീടു നടന്ന പോരാട്ടത്തിൽ ലാപുലാപുവിന്റെ സൈന്യം മഗല്ലന്റെ സൈന്യത്തെ വളഞ്ഞു . പ്രാണരക്ഷാർഥം സ്പെയിൻ ഭടന്മാർ പിന്തിരിഞ്ഞാടി . എന്നാൽ മഗല്ലനും ചെറുസംഘവും അവരുമായി ഏറ്റുമുട്ടി . ലോകപ്രസിദ്ധനായ ആ നാവികൻ താമസിയാതെ കൊല്ലപ്പെട്ടു . തോൽക്കുമെന്നുറപ്പായിട്ടും ലാപു ലാപുവിന്റെ വൻ സൈന്യത്തെ നേരിട്ട് മരണം വരിച്ച ആ നാവികന്റെ മൃതശരീരം മാൻ ദ്വീപിൽ അടക്കം അന്ത്യ വിശ്രമം കൊള്ളുന്നു .
■ മഗല്ലന്‍റെ മരണ ശേഷം
★ ചരിത്രത്തിൽ പിന്നീട് നടന്നത് മഗല്ലൻ കൊല്ലപ്പെട്ടതോടെ സംഘം പതറി . ഇതിനിടെ സെബു രാജാവ് രാജാ ഹുമബൻ സംഘാംഗങ്ങൾക്ക് നല്ലൊരു വിരുന്നൊരുക്കി . മറ്റൊരു ചതിയായിരുന്നു അവിടെ നടന്നത് . ഭക്ഷ്യ വസ്തുക്കളിൽ വിഷം കലർത്തിയതിനാൽ ശേഷിക്കുന്ന സംഘാംഗങ്ങളിൽ പലരും കൊല്ലപ്പെട്ടു . രക്ഷപ്പെട്ടവർ കപ്പലിൽ കയറി അവിടെനിന്നു രക്ഷപ്പെട്ടു . 1521 നവംബറിൽ സ്പൈസ് ഐലന്റിലെത്തിയ അവർ അവിടെനിന്നു സുഗന്ധ ദ്രവ്യങ്ങൾ ശേഖരിച്ചു . ഇതിനിടെ ശേഷിക്കുന്ന കപ്പലുകളിലൊന്ന് യാത്രയ്ക്ക് യോഗ്യമല്ലെന്ന കാരണത്താൽ സംഘം നശിപ്പിക്കുകയും വിക്ടോറിയ എന്ന കപ്പലിൽ 1522 സെപ്റ്റംബർ ആറിന് സ്പെയിനിലെത്തുകയും ചെയ്തു . യുവാൻ എൽകാനോയായിരുന്നു കപ്പലിനെ നയിച്ചിരുന്നത് . അഞ്ചു കപ്പലുകളും 270 യാത്രക്കാരുമടങ്ങുന്ന കപ്പലിൽ ആ സമയം അവശേഷിച്ചിരുന്നത് കേവലം പതിനെട്ടോ പത്തൊമ്പതോ പേർ മാത്രമായിരുന്നു .
★ തന്റെ ചിരകാലാഭിലാഷമായ പര്യവേക്ഷണം പൂർത്തിയാക്കാൻ വിശ്വസ്തനായ യുവാൻ സെബാസ്റ്റ്യൻ എൽക്കാനോയെ ഏല്പ്പിക്കുന്ന കാര്യം മരണശയ്യയിലും മഗല്ലൻ മറന്നില്ല . അങ്ങനെ കപ്പിത്താനെ നഷ്ടപ്പെട്ട കപ്പൽപടയിൽ അവശേഷിച്ച ഒന്ന് - വിട്ടോറിയ - സെബാസ്റ്റ്യൻ എൽക്കാനോയുടെ നേതൃത്വത്തിൽ സ്പെയിനിലെ സെവിയയിൽ തിരിച്ചെത്തി ; ലോകത്തെ വലംവെച്ച് . പാതിവഴിയിൽ വീണുപോയെങ്കിലും ചരിത്രത്തിലെ ആദ്യ ലോകം ചുറ്റലിന്റെ മുഴുവൻ അംഗീകാരവും ഇന്നും മഗല്ലനുതന്നെ .
■ മഗല്ലന്റെ യാത്രയുടെ ഫലങ്ങള്‍
★ മഗല്ലന്‍ കടല്‍പ്പാത
കടുത്ത മഞ്ഞുകാലത്തെ തണുപ്പും കഷ്ടപ്പാടുകളും സഹിക്കാവുന്നതിലധികമായപ്പോള്‍ യാത്രാസംഘത്തിലെ അഞ്ചു കപ്പലുകളില്‍ മൂന്നിലേയും നാവികര്‍ കലാപമുയര്‍ത്തി. അതോടെ യാത്ര പുനരാരംഭിക്കാന്‍ മഗല്ലന് തന്റെ സംഘത്തോടു തന്നെ യുദ്ധം പ്രഖ്യാപിക്കേണ്ടിവന്നു. ഒരു കപ്പല്‍ അദ്ദേഹത്തെ വെട്ടിച്ചു രക്ഷപ്പെട്ടു സ്‌പെയിനിലേക്കു തിരികെ
പോയി. മറ്റൊരു കപ്പല്‍ ഒരു പവിഴപ്പുറ്റില്‍ ഇടിച്ചു തകര്‍ന്നു. അവശേഷിച്ച മൂന്നു കപ്പലുകളുമായി 1520 ആഗസ്തില്‍ മഗല്ലന്‍ യാത്ര പുനരാരംഭിച്ചു.വിഷമം പിടിച്ച ആ യാത്രയില്‍ മഗല്ലന്റെ പര്യവേക്ഷകസംഘം, തെക്കേ
അമേരിക്കന്‍ ഭൂഖണ്ഡത്തിനു കുറുകേ തെക്കന്‍ അറ്റ്‌ലാന്റിക്കില്‍നിന്നു
ശാന്തസമുദ്രത്തിലേക്കുള്ള ഒരു കടല്‍പ്പാത കണെ്ടത്തി. ഇതു പിന്നീടു മഗല്ലന്‍ കടല്‍പ്പാത എന്നറിയപ്പെട്ടു
★പസഫിക്കിന്റെ സ്വഭാവം അനാവരണം ചെയ്തു
ശാന്തസമുദ്രത്തിലൂടെ ആദ്യമായി സഞ്ചരിച്ച ആളാണ് മഗല്ലന്‍ എന്നു
കരുതപ്പെടുന്നു. ട്രിനിഡാഡ് എന്ന കപ്പലിലാണ് അദ്ദേഹം സഞ്ചരിച്ചത്.
യാത്രയ്ക്കിടയില്‍ അറ്റ്‌ലാന്റിക്കിനേക്കാള്‍ പ്രശാന്തമായി കാണപ്പെട്ട ശാന്തസമുദ്രത്തെ മാ പസഫിക്കോ എന്നു വിളിച്ചു. അങ്ങനെയാണ് പസഫിക് എന്ന പേരു ജനിച്ചത്.
ശാന്തസമുദ്രം എന്നർഥം വരുന്ന മാരെ പസഫിക്കും(Mare Pacificum) എന്ന ലത്തീൻ വാക്കിൽനിന്നാണ് പെസഫിക് സമുദ്രം എന്ന പേർ ഉണ്ടാക്കിയതത്രേ. ഫിലിപ്പൈൻസ് വരെയുള്ള തന്റെ യാത്രയ്ക്കിടയിൽ കടൽ ക്ഷോഭിക്കാതിരുന്നതിനാലാണ് മഗല്ലൻ 'ശാന്തസമുദ്രം' എന്ന പേരു നൽകിയത്.
★ യൂറോപ്പ് -ഫിലിപ്പീന്‍സ് കണ്ടെത്തി
കപ്പലില്‍ പട്ടിണി പെരുകുകയും നാവികരെ സ്‌കര്‍വി എന്ന രോഗം
വലയ്ക്കുകയും ചെയ്തു. ഇടയ്ക്ക് ഗുവാം ദ്വീപ് കണ്ടെങ്കിലും ദ്വീപുവാസികളുടെ ശത്രുത മൂലം അവിടെ ഇറങ്ങിയില്ല. ശാന്തസമുദ്രത്തില്‍ കൂടി 98 ദിവസത്തെ യാത്രയ്ക്കുശേഷം അദ്ദേഹം എത്തിയ ദ്വീപിന് ‘ഫിലിപ്പിന്‍സ്’ എന്നു പേരിട്ടു. എന്നാല്‍, ഫിലിപ്പീന്‍സിലെ സീബു എന്ന ദ്വീപിന്റെ ഭരണാധികാരി, ശത്രുവിനെതിരേ നടത്തിയ യുദ്ധത്തില്‍ പങ്കെടുത്ത മഗല്ലന്‍ കൊല്ലപ്പെട്ടു.
■ ആ ഒരു കപ്പൽ
പുറപ്പെട്ട അഞ്ചു കപ്പലുകളിൽ ഒന്ന് സാന്താക്രൂസിൽ തകർന്നു . ( സാന്റിയാഗോ ) ഒരു കപ്പലാകട്ടെ മഗല്ലന്റെ വാക്കു കേൾക്കാതെ പെയനിലേക്ക് തിരിച്ചു ( സാൻ അന്റോണിയോ ) . - ശേഷിക്കുന്ന മൂന്നു കപ്പലുകളിലൊന്ന് യാത്രായോഗ്യമല്ലെന്നു പറഞ്ഞ് നാവികനായ കാർവാലോയുടെ ആജ്ഞപ്രകാരം നശിപ്പിക്കപ്പെട്ടു ( കോൺസെപ്തസിയോൺ ) . പിന്നീട് അവശേഷിച്ചത് രണ്ടു കപ്പലുകളായിരുന്നു . ട്രിനിഡാഡും വിക്ടോറിയയും . അമിതമായി ചരക്കു കയറ്റിയതിനാൽ ട്രിനിഡാഡിൽ വെള്ളം കയറുകയുണ്ടായി . ഇതിനെത്തുടർന്ന് വിക്ടോറിയ ആദ്യം സ്പൈസ് ദ്വീപിൽനിന്നു പുറപ്പെടാൻ പിന്നീട് നാവിക സ്ഥാനം ഏറ്റെടുത്ത എസ്പിനോസ ആജ്ഞാപിച്ചു . ട്രിനിഡാഡിലെ അറ്റകുറ്റപ്പണികൾ തീർത്തു മടങ്ങുന്ന വഴിയിൽ , പസഫിക്ക് - സമുദ്രത്തിൽ വച്ച് പോർച്ചുഗീസ് കപ്പൽപ്പടയുടെ മുന്നിൽപ്പെടുകയും ട്രിനിഡാഡും ചരക്കുകളും പിടിച്ചെടുത്ത് യാത്രക്കാരെയെല്ലാം കടൽക്കൊള്ളക്കാരാണെന്ന് ആരോപിച്ച് - തൂക്കിലേറ്റുകയുമുണ്ടായി . ഇതിനാൽ തന്നെ വിക്ടോറിയ കപ്പൽ മാത്രമാണ് വിജയകരമായി യാത്രകഴിഞ്ഞ് തിരിച്ചെത്തിയത് .
■ യാത്രാവസാനം
★ 1519-ൽ അഞ്ച് കപ്പലുകളിലായി 269 നാവികരോടൊപ്പം അദ്ദേഹം യൂറോപ്പിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുകൂടി ഏഷ്യയിലേക്ക് കപ്പലോടിച്ചു.
'മെഗല്ലൻ കടലിടുക്ക് 'എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കടലിടുക്കിലൂടെ ശാന്തസമുദ്രത്തിലെത്തി. ശാന്തസമുദ്രത്തിലൂടെ 98 ദിവസം യാത്രചെയ്ത് മെഗല്ലനും സംഘവും ഫിലിപ്പീൻസ് ദ്വീപിലെത്തിയെങ്കിലും അവിടെവെച്ച് നാട്ടുകാരുടെ ആക്രമണത്തിൽ മെഗല്ലൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അഭാവത്തിൽ 35 ടൺ കേപ് ഭാരമുള്ള മെഗല്ലന്റെ കപ്പൽ ജൈത്രയാത്ര തുടർന്നു. മൂന്ന് വർഷംകൊണ്ട് ലോകത്തെ വലംവെച്ച ഈ സംഘത്തിലെ 270 പേരിൽ 18 പേർ മാത്രമാണ് അവസാനം തിരിച്ചെത്തിയത്.
★ വിക്‌റ്റോറിയ കപ്പല്‍ തിരികെയെത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്വീകരണമൊന്നും സംഘാംഗങ്ങള്‍ക്ക് ലഭിച്ചില്ല. മാത്രമല്ല നേരത്തെ മടങ്ങി വന്ന സാന്‍ അന്റോണിയയിലെ യാത്രക്കാര്‍ മഗല്ലനെക്കുറിച്ച് പ്രചരിപ്പിച്ച ദുഷ്പ്രചാരണങ്ങള്‍ സ്‌പെയിന്‍ രാജാവിന്റെ കാതിലെത്തിയതോടെ പ്രജകളില്‍ പലരും മഗല്ലനെ കൊന്നു കളയാന്‍ ആവശ്യപ്പെട്ടു. മഗല്ലന്‍ മാക്റ്റനില്‍ കൊല്ലപ്പെട്ടില്ലെങ്കില്‍ സ്‌പെയിന്‍ രാജാവ് അദ്ദേഹത്തെ വധിക്കുമായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
■ ആദരവ്
★ രാത്രിയുടെ അന്തിമയാമങ്ങളിൽ കടൽസഞ്ചാരികൾക്ക് വഴികാട്ടിയായി നിൽക്കുന്ന മേഘപടലങ്ങളുടെ ഒരു കൂട്ടത്തിന് മഗല്ലൻ ക്ലൗഡ്സ് എന്ന് പേരിട്ട് കാലാവസ്ഥാ ശാസ്ത്രജ്ഞരും സമുദാന്തരീയ പഠനശാസ്ത്രവും അദ്ദേഹത്തെ ആദരിക്കുന്നു .
★ ശീതയുദ്ധകാലത്ത് അമേരിക്കയുടെ സുപ്രധാനമായ ഒരു പദ്ധതിക്ക് പ്രോജക്ട് മഗല്ലൻ എന്ന് പേര് നൽകിയിരുന്നു . അന്തർവാഹിനി കപ്പലുകളുടെ വ്യൂഹം കൊണ്ട് ലോകത്തെ വളയുക എന്ന നാവികതന്ത്രമാണ് പ്രോജക്ട് മഗല്ലൻ എന്ന പേരിൽ അറിയപ്പെട്ടത് .
★ നാസയുടെ 1989 ലെ ശുക്രപര്യവേക്ഷണ പേടകത്തിന് മഗല്ലന്റെ പേരാണുള്ളത്. പ്രൊജക്റ്റ് മഗല്ലനിലൂടെ ലോകം അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു....
★ തെക്കേ അമേരിക്കയിലെ ഒരിനം പെന്‍ഗ്വിനുകള്‍ക്ക് മഗല്ലനിക് പെന്‍ഗ്വിനുകള്‍ എന്നും ശാസ്ത്രജ്ഞര്‍ പേരു നല്‍കി.
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍®മഹേഷ് ഭാവന✍
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://t.me/MaheshB4
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
NB - വര്‍ഷങ്ങള്‍,കപ്പല്‍ തൊഴിലാളികളുടെ എണ്ണം, കപ്പലിന്‍റെ എണ്ണം തുടങ്ങിയവ SOURCEകള്‍ വിത്യസ്തത പുലര്‍ത്തുന്നുണ്ട്...
റഫറന്‍സ് , SOURCE , കടപ്പാട്
★ wiki
★ തൊഴില്‍വാര്‍ത്ത ഹരിശ്രീ 2019/aug/31 ഡോ സന്തോഷ്മാത്യു വേരനാനി ലേഖനം page 14 to 15
★ http://rolemodels4kids.blogspot.com/2009/06/1480-1521.html?m=1
★ http://www.sirajlive.com/2019/09/26/388745.html
★https://www.mathrubhumi.com/print-edition/vidya/vidya-malayalam-news-1.1252494
★http://www.malayalam.dutchinkerala.com/historical_007.php?id=03
★ https://penofps.wordpress.com/2015/01/09/article-travelling-prashaanth-subrahmanian-thejas/
★http://suprabhaatham.com/travel-of-magellan/
★ http://www.thenagain.info/WebChron/WestEurope/Magellan.html
★ https://en.m.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Magellan,_Ferdinand
★ http://www.newadvent.org/cathen/09526b.htm
★https://books.google.com/books?id=B4IFMnssyqgC&lpg=PP1&pg=PP1#v=onepage&q=&f=false
★ https://books.google.com/books?id=1PbBzjBuW8IC&pg=PA39
★ https://www.history.com/topics/exploration/ferdinand-magellan
★ https://www.biography.com/explorer/ferdinand-magellan
★ https://exploration.marinersmuseum.org/subject/ferdinand-magellan/
★ http://www.bbc.co.uk/history/historic_figures/magellan_ferdinand.shtml
★ https://www.nationalgeographic.com/culture/2019/09/magellan-first-sail-around-world-think-again/
No comments:
Post a Comment