എന്താണ് അമേരിക്ക - ഇറാന്‍ പ്രശ്നം ?
ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിലൊന്നാണ് ഇറാൻ. ക്രി.മു. 6ാം നൂറ്റാണ്ടിൽ സൈറസിനു കീഴിലായി,
അക്കീമെനിഡ് സാമ്രാജ്യം കിഴക്കൻ യൂറോപ്പിൽ നിന്ന് സിന്ധൂ താഴ്‌വര വരെ വ്യാപിച്ചു . ക്രി.മു. 4ാം നൂറ്റാണ്ടിൽ സാമ്രാജ്യം മഹാനായ അലക്സാണ്ടറുടെ പക്കൽ വന്നു, പല സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. ക്രി.മു. 3ാം നൂറ്റാണ്ടിൽ പാർത്തിയൻ സാമ്രാജ്യം സ്ഥാപിച്ചു, എ.ഡി മൂന്നാം നൂറ്റാണ്ടിൽ സസാനിയൻ സാമ്രാജ്യം പിൻതുടർന്നു, അടുത്ത നാല് നൂറ്റാണ്ടുകളിൽ ഒരു പ്രമുഖ ലോകശക്തിയായി.
എ.ഡി ഏഴാം നൂറ്റാണ്ടിൽ അറബ് മുസ്‌ലിംകൾ സാമ്രാജ്യം കീഴടക്കി, തുടർന്നുള്ള ഇറാനിലെ ഇസ്ലാമികവൽക്കരണം ഒരു കാലത്ത് പ്രബലമായ സൗരാഷ്ട്രിയൻ മതത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. കല, തത്ത്വചിന്ത, ശാസ്ത്രം എന്നിവയിൽ ഇറാന്റെ പ്രധാന സംഭാവനകൾ മുസ്‌ലിം ലോകത്തും പുറത്തും ഇസ്ലാമിക് സുവർണ്ണ കാലഘട്ടത്തിൽ വ്യാപിച്ചു. അടുത്ത രണ്ട് നൂറ്റാണ്ടുകളിൽ സെൽജുക് തുർക്കികളും ഇൽക്കാനേറ്റ് മംഗോളിയരും ഈ പ്രദേശം പിടിച്ചടക്കുന്നതിന് മുമ്പ് ഒരു കൂട്ടം മുസ്‌ലിം രാജവംശങ്ങൾ ഉയർന്നുവന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ സ്വദേശിയായ സഫാവിഡുകളുടെ ഉയര്‍ച്ച ഒരു ഏകീകൃത ഇറാനിയൻ ഭരണകൂടവും ദേശീയ സ്വത്വവും പുനസ്ഥാപിക്കുന്നതിലേക്ക് നയിച്ചു, രാജ്യം ഷിയ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തതോടെ ഇറാനിയൻ, മുസ്‌ലിം ചരിത്രത്തിലെ ഒരു വഴിത്തിരിവായി.
■ ആധൂനിക ഇറാന്‍
★ 1905-ൽ ബജാർ ഭരണാധികാരിയായ ഷായ്ക്കെതിരെ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരം വിജയിച്ചതോടെയാണ് ആണ് ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്
★ 1906 രാജ്യത്ത് ചെറിയ തോതിൽ ഭരണഘടന നിലവിൽ വന്നു.
★ 1906ഒക്ടോബർ 7 ന് ആദ്യ പാർലമെന്റ്(മജ്ലിസ് ) നിലവിൽ വന്നു.
★ 1908-ൽ ബ്രിട്ടീഷ് ഗവേഷകർ ഇറാനിൽ എണ്ണ കണ്ടെത്തി. ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയായിരുന്നു എണ്ണ ഖനനം കുത്തകയെടുത്തത് .ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും റഷ്യയും രണ്ടു വശങ്ങളിൽ നിന്നും ഇറാനിൽ പ്രവേശിച്ചു.
★ കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയനായി മാറിയ റഷ്യ 1921 പിൻവാങ്ങിയതോടെ ബ്രിട്ടീഷ് നിയന്ത്രണം ശക്തമായി.
★ 1925 ബ്രിട്ടന്റെ രഹസ്യ സഹായത്താൽ പട്ടാള ഓഫീസറായ റിസാ ഖാൻ സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തി. പിന്നീട് അദ്ദേഹം റിസാഷാ പഹ് ലവി എന്ന പേര് സ്വീകരിച്ചു.
★ പഹ് ലവി രാജവംശത്തിന് തുടക്കമിട്ടു. പാശ്ചാത്യരുടെ എണ്ണ ആവശ്യങ്ങൾക്ക് ഇറാൻ വഴങ്ങുകയും ചെയ്തു.
★ 1935-ൽ രാജ്യത്തിന്റെ പേര് പേര്‍ഷ്യ എന്നത് മാറ്റി ഇറാൻ എന്നാക്കി.
★ പഹ്‌ലവി ഭരണത്തോടു കൂടിയാണ്. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ് പഹ്‌ലവി പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി.
》》 ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി.
》》 പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി.
》》 പർദ്ദ നിരോധിച്ചു.
★ പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് രിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന് അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ.
★ ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു
■ ഇറാന്‍ - അമേരിക്ക ബന്ധം
★ ഇറാനും (പേർഷ്യ) അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ആരംഭിച്ചത് ഇറാന്റെ ഷാ, നസറെദ്ദീൻ ഷാ ഖജാർ , ഇറാന്റെ ആദ്യ അംബാസഡർ മിർസ അബോൽഹാസൻ ഷിരാസിയെ 1856 ൽ വാഷിംഗ്ടൺ ഡിസിയിലേക്ക് ഔദ്യോഗികമായി അയച്ചതോടെയാണ് .
★ 1883 ൽ സാമുവൽ ജി.ഡബ്ല്യു. ബെഞ്ചമിനെ നിയമിച്ചു. ഇറാനിലേക്കുള്ള ആദ്യത്തെ ഔദ്യോഗിക നയതന്ത്ര പ്രതിനിധിയായി അമേരിക്ക; എന്നിരുന്നാലും, 1944 വരെ അംബാസിഡോറിയൽ ബന്ധം സ്ഥാപിക്കപ്പെട്ടിരുന്നില്ല.
★ അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ഇറാനിയൻ അംബാസഡർ മിർസ അൽബോഹാസൻ ഖാൻ ഇൽച്ചി കബീർ ആയിരുന്നു. ജസ്റ്റിൻ പെർകിൻസും അസാഹേൽ ഗ്രാന്റും 1834 ൽ അമേരിക്കൻ ബോർഡ് ഓഫ് കമ്മീഷണർമാർ ഫോർ ഫോറിൻ മിഷനുകൾ വഴി ഇറാനിലേക്ക് അയച്ച ആദ്യത്തെ മിഷനറിമാരായിരുന്നു.
★ പേർഷ്യൻ കാര്യങ്ങളിൽ യുഎസിന് വലിയ താൽപ്പര്യമില്ലായിരുന്നു, അതേസമയം കാര്യമായ പ്രശ്നവും ഇരുവര്‍ക്കിടയിലും ഇല്ലായിരുന്നു
★ നസറെദ്ദീൻ ഷായുടെ കീഴിലുള്ള പ്രധാനമന്ത്രി അമീർ കബീറും വാഷിംഗ്ടണിലെ അമേരിക്കൻ സർക്കാരുമായി നേരിട്ട് ബന്ധപ്പെടാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പേർഷ്യൻ ഗൾഫ് മുതൽ ടെഹ്റാൻ വരെ ഒരു റെയിൽവേ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ഒരു അമേരിക്കൻ കമ്പനിക്ക് ചർച്ചകൾ നടന്നു.
★ രണ്ടാം ലോകമഹായുദ്ധം വരെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായി തുടർന്നു. തൽഫലമായി, പേർഷ്യൻ ഭരണഘടനാ വിപ്ലവത്തോട് അനുഭാവം പുലർത്തുന്ന നിരവധി ഇറാനികൾ പേർഷ്യൻ കാര്യങ്ങളിൽ ബ്രിട്ടീഷ്, റഷ്യൻ ആധിപത്യം വിച്ഛേദിക്കാനുള്ള പോരാട്ടത്തിൽ യുഎസിനെ ഒരു "മൂന്നാമത്തെ ശക്തിയായി" വീക്ഷിച്ചു.
★ അമേരിക്കൻ വ്യാവസായിക, ബിസിനസ്സ് നേതാക്കൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ നവീകരിക്കാനും ബ്രിട്ടീഷ്, റഷ്യൻ സ്വാധീനത്തിൽ നിന്ന് സ്വയം മോചിപ്പിക്കാനുമുള്ള നീക്കത്തെ പിന്തുണച്ചിരുന്നു
■ ഇറാന്‍ - അമേരിക്ക പ്രശ്ന തുടക്കം
★ 1951 : ഷാ ഭരണത്തിനുകീഴിൽ തീവ്ര രാജ്യസ്നേഹിയായ മുഹമ്മദ് മൊസാദിഖിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു .
★ 1953 : മൊസാദിഖിനെ അമേരി ക്കയുടെയും ബ്രിട്ടന്റെയും ഇന്റലിജൻസ് സർവീസ് സ്ഥാനഭംശനാക്കി.
★ 1963 - 64 : ഷായുടെ അമേരിക്കയു മായുള്ള ബന്ധത്തിനെതിരേ സംസാരിച്ചതിന് ആത്മീയ നേതാവായ അയിത്തുള്ള ഖൊമേനിയെ അറസ്റ്റുചെയ്ത് തുർക്കിയിലേക്ക് നാടുകടത്തി .
★ 1978 : ഇറാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടു . ഖൊമേനി പാരിസിൽ നിന്ന് ( ഷാ ഭരണത്തിനെതിരേ ) വിമോചനസമരം ആസൂത്രണം ചെയ്തു .
★ 1979 : ഇറാനിലെ വിപ്ലവം ഷാ ഭരണത്തെ തൂത്തെറിഞ്ഞു . ഒരു മാസത്തിനുശേഷം , അർബുദ ചികിത്സയ്ക്കായി അമേരിക്കയിലെ ന്യൂയോർക്കിലേക്ക് പോകുവാൻ ഷായെ അനുവദിച്ചു .
★ 1979 : ഇറാനെ ഇസ്ലാമിക ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കുവാൻ ഖൊമേനി തിരിച്ചെത്തി . അദ്ദേഹത്തിന്റെ പിന്തുണയോടെ ടെഹ്റാനിലെ അമേരിക്കൻ എംബസി ഇറാനിയൻ വിദ്യാർഥികൾ കൈയടക്കി . 52 അമേരിക്കക്കാരെ 444 ദിവസത്തേക്ക് ബന്ദിയാക്കി . അമേരിക്ക ഇറാനിലെ സമ്പദ് വ്യവസ്ഥ മരവിപ്പിച്ചു .
★ 1980 : US-ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം അവസാനിപ്പിച്ചു . അമേരിക്ക കയറ്റുമതിക്ക് വിലക്കേർപ്പെടുത്തുകയും ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു .
★ 1980 : ബന്ദികളെ രക്ഷപ്പെടുത്തു ന്നതിനായി അമേരിക്കയുടെ രഹസ്യ സൈനികനീക്കം മോശം കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചു . ഷാ ഈജിപ്തിൽ വെച്ച് തന്റെ അറുപതാം വയസ്സിൽ അന്തരിച്ചു .
★ 1981 : പ്രസിഡന്റ് കാർട്ടറിന്റെ കാലാവധിക്ക് ശേഷം ബന്ദികളെ മോചിതരാക്കി . US - ഇറാൻ നഷ്ടപരിഹാരക്കോടതി ഹേഗിൽ സ്ഥാപിച്ചു .
★ 1986 : ബന്ദികളെ മോചിതരാക്കുന്നതി നുവേണ്ടി ആയുധങ്ങൾ നൽകി ഇറാന്റെ സഹായത്തോടെ ലബനനിൽ നിന്ന് അഭയാർഥികളെ മോചിപ്പിച്ച വിവരം പുറത്തുവന്നു .
★ 1988 : അമേരിക്കൻ പടക്കപ്പെലായ വിൻസൺസ് അബദ്ധത്തിൽ ഒരു ഇറാനിയൻ വിമാനത്തെ വെടിവെ ച്ചുവീഴ്ത്തി . 290 പേർക്ക് ജീവൻ നഷ്ടപ്പെട്ടു .
★ 1989 : അയിത്തുള്ള ഖൊമേനി മരിച്ചു . അദ്ദേഹത്തിനു പകരം അയിത്തുള്ള അലി ഖൊമേനി രാഷ്ട്രത്തിന്റെ ആത്മീയ നേതാവായി മാറി .
★ 1993 : അമേരിക്കയിലെ ക്ലിന്റൺ ഭരണകുടം ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നു . പശ്ചിമേഷ്യൻ പ്രദേശങ്ങളിലുള്ള ക്രമസമാധാനത്തിനും ഭീകരപവർത്തനങ്ങൾക്കും കാരണക്കാർ ഇറാനാണെന്ന് അവർ വാദിച്ചു .
★ 1996 ; ബിൽ ക്ലിന്റൺ പുതിയ നിയമ നടപടിയിൽ ഒപ്പുവെച്ചു . ഈ നിയമപ്രകാരം ഇറാനും ലിബിയയുമായി വാണിജ്യം പുലർത്തുന്ന , വിദേശ കമ്പനികളുടെ മേൽ ഉപരോധം ഏർപ്പെടുത്തി .
★ 1997 : ആത്മീയ നേതാവായ മുഹമ്മദ് ഖാതമി ഇറാന്റെ രാഷ്ട്രപതിയായി ഭരണത്തിലേറി . പുതിയ ഭരണത്തിൽ ക്ലിന്റൺ പ്രത്യാശ പ്രകടിപ്പിച്ചു . എന്നാലും ഇറാൻ പശ്ചിമേഷ്യൻ പ്രദേശങ്ങളിലുള്ള ഭീകരപ്രവർത്തനങ്ങൾ നിരാകരിക്കാത്ത കാലത്തോളം ഇറാനുമായുള്ള സാധാരണബന്ധം സാധ്യമല്ലെന്ന് ക്ലിന്റൺ കൂട്ടിചേർത്തു .
★ 1998 : ഖാതമി സാംസ്കാരികമായ വിനിമയത്തിന് തയ്യാറാണെന്ന് പറഞ്ഞു . എന്നാലും ഭരണകൂടങ്ങൾ തമ്മിലുള്ള വിനിമയത്തിന് തയ്യാറായില്ല . വിദേശകാര്യ സെക്രട്ടറി മാഡിലൻ കെ . ആൾബറ്റ് ഇറാനെ സന്ധി സംഭാഷണത്തിന് ക്ഷണിച്ചു . പ്രവൃത്തിയിലാണ് കാര്യമെന്നും വാക്കുകളിലല്ലെന്നും ഇറാൻ മറുപടി നൽകി .
★ 1999 : ക്ലിന്റൺ ഭരണകൂടം അമേരിക്കൻ കമ്പനികൾക്ക് തീവവാദ രാജ്യങ്ങളെന്ന് അമേരിക്ക കരുതുന്ന ഇറാൻ , ലിബിയ , സുഡാൻ എന്നിവിടങ്ങളിൽ ഭക്ഷ്യപദാർഥങ്ങൾ , ചികിത്സാ വസ്തുക്കൾ എന്നിവ വിൽക്കാനുള്ള അനുമതി നൽകി .
★ 2000 : വിദേശകാര്യമന്ത്രി ആൾബറ്റ് ഇറാൻ നിന്നുള്ള ഇറക്കുമതികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു . 1953 - ലെ ഭരണ അട്ടിമറിയിൽ അമേരിക്കയുടെ സാന്നിധ്യം ആൾബറ്റ് സമ്മതിക്കുന്നു . ഇതുവഴി ഇറാനോട് ഔപചാരികമായി അമേരിക്ക ക്ഷമാപണം നടത്തിയെന്ന് വ്യാഖ്യാനിക്കാം .
★ 2002 ; അമേരിക്കൻ രാഷ്ട്രത്തലവൻ ജോർജ് ബുഷ് ഇറാഖ് , നോർത്ത് കൊറിയ , ഇറാൻ എന്നിവയെ ചേർത്ത് ദുരാചാരത്തിന്റെ അച്ചു തണ്ട് ( AXIS OF EVIL ) എന്ന് വിശേഷിപ്പിച്ചു . ഈ വിശേഷണം കൊടിയ മര്യാദലംഘനമായി ഇറാൻ കണക്കാക്കി .
★ 2013 : ഇറാന്റെ പുതിയ രാഷ്ട്രത്തലവൻ ഹസ്സൻ റൂഹാനി ഭരണത്തിലേറി ഒരുമാസം പിന്നിട്ടപ്പോൾ അദ്ദേഹവും അമേരിക്കൻ രാഷ്ട്രത്തലവൻ ബരാക് ഒബാമയുമായി ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു . ഇറാനുമായുള്ള പ്രശ്നങ്ങൾക്ക് 30 വർഷങ്ങൾക്കു ശേഷമാണ് അങ്ങനെയൊരു സംഭാഷണം ഇരുരാജ്യങ്ങളും തമ്മിലുണ്ടായത് .
★ 2015 : ഏറെ നാളുകളുടെ നയതന്ത്രത്തിനുശേഷം ഇറാൻ P5 + 1 എന്നറിയപ്പെടുന്ന അമേരിക്ക , യുണൈറ്റഡ് കിങ്ഡം , ഫ്രാൻസ് , ചൈന , റഷ്യ , ജർമനി എന്നീ രാജ്യങ്ങളുമായി ദീർഘകാല ആണവ ഉടമ്പടിക്ക് സമ്മതിച്ചു . ഉടമ്പടി പ്രകാരം ഇറാൻ തങ്ങളുടെ ആണവപ്രവർത്തനങ്ങൾ പരിമിതപ്പെടുത്തി . അതിനുപുറമേ അന്താരാഷ്ടമായ ഔദ്യോഗിക പരിശോധനയ്ക്കും ഇറാൻ വിധേയമായി .
★ 2018 : മേയ് മാസത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാനുമായുള്ള കരാർ കൈയൊഴിഞ്ഞു . ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി . അമേരിക്ക തങ്ങളുടെ വിമാനവാഹിനിക്കപ്പെലും ഏതാനും B - 52 ബോംബറുകളും ഗൾഫിലേക്ക് അയച്ചു .
★ 2019 : മേയ് , ജൂൺ മാസങ്ങളിലായി ഗൾഫ് ഓഫ് ഒമാനിൽ ആറ് എണ്ണക്കപ്പലുകളിൽ സ്ഫോടനങ്ങളുണ്ടായി . അമേരിക്ക കുറ്റം ഇറാനുമേൽ ആരോപിച്ചു . ഇറാനിയൻ സൈന്യം ഒരു അമേരിക്കൻ ഡ്രോണിനെ ഫോർമുസ് കടലിടുക്കിൽ വെടിവെച്ചു വീഴ്ത്തി .
★2020 jan 3: യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ബാഗ്ദാദിൽ
സുലൈമാനി കൊല്ലപ്പെട്ടത് .
★2020 ജനുവരി 8 : ഇറാഖിലെ ഐനുൽ അസദ്, ഇർബിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ 22 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. സൈനികർക്ക് പരിക്കില്ലാത്തതിനാൽ തുടർ ആക്രമണങ്ങൾ ഉപേക്ഷിക്കുന്നതായും ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ 11 പേർക്ക് പരിക്കേറ്റതായി ബഗ്ദാദിലെ യു.എസ് സൈനിക കമാൻഡ് വക്താവ് കേണൽ മിൽസ് കാഗിൻസ് പ്രസ്താവനയിൽ വെളിപ്പെടുത്തി. പരിക്കേറ്റ സൈനികരെ വിമാന മാർഗം വിദഗ്ധ ചികിൽസക്കായി കുവൈത്ത്, ജർമ്മനി എന്നിവിടങ്ങളിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
■ ഇറാന്‍ ആണവമേഖല = JCPOA
(Joint Comprehensive Plan of Action)
★ 1980 - കളിലെ ഇറാൻ - ഇറാഖ് യുദ്ധവേളയിൽ ആണവായുധശേഷി ആർജിക്കണമെന്ന് ഇറാൻ ഉറപ്പിച്ചതാണ് . കടുത്ത അന്താരാഷ്ട്ര സമ്മർദത്തിനൊടുവിൽ അണ്വായുധ നിർമാണ പ്രവൃത്തികൾ ഉപേക്ഷിക്കുന്നതായി ഇറാന് പ്രഖ്യാപിക്കേണ്ടി വന്നു . സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി ആണവോർജ ഗവേഷണം തുടരുമെന്നും ഇറാൻ പറഞ്ഞുവെച്ചു .
★ സമാധാനപരമായ ഊർജഗവേഷണത്തിന്റെ മറവിൽ അണ്വായുധപദ്ധതി നിർബാധം തുടരുന്നതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി . ( IAEA ) കണ്ടുപിടിച്ചു . ഈ പശ്ചാത്തലത്തിലാണ് P5 + 1 രാഷ്ടങ്ങൾ ഇറാനെ അണ്വായുധ - നിർമാണത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി നിരന്തരം കൂടിയാലോചനകൾ നടത്തിയത്.
★ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ( P5 ) ജർമനിയും ചേർന്ന് പലവട്ടം നടത്തിയ ചർച്ചയെ തുടർന്ന് പുതിയ ആണവകരാർ - JCPOA - രൂപപ്പെട്ടു . P5 + 1ഉം ഇറാനും കൈയൊപ്പ് ചാർത്തിയ ഉടമ്പടിയെ സുരക്ഷാസമിതി അംഗീകരിച്ചതോടെ ഐക്യരാഷ്ട്രസഭ ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം റദ്ദാക്കി .ഒബാമ ഒപ്പുവെച്ച JCPOA യിലൂടെ ഇറാന്റെ ആണവപദ്ധതികൾക്ക് നിയന്ത്രണം വന്നു.യുറേനിയം സമ്പുഷ്ടീകരണത്തിന് താൽക്കാലിക വിരാമമായി.
★ എന്നാൽ , മേഖലയിൽ ഇറാന്റെ മറ്റുതരത്തിലുള്ള ഇടപെടലു കൾ തുടരുന്നതായി ട്രംപ് ഭരണകൂടം ശഠിക്കുന്നു .
★ ലബനനിലെ ഹിസ്ബൊള്ളയ്ക്കും സിറിയയിലെ ഷിയാ പോരാളികൾക്കും യമനിലെ ഹൂതി യോദ്ധാക്കൾക്കും ഇറാഖി ലെ ഷിയാ സായുധസേനക്കും ഇറാന്റെ ഇസ്ലാമിക വിപ്ലവദളം ( IRGC ) പരിശീലനവും ആയുധ സാമഗ്രികളും നൽകുന്നതായി അമേരിക്ക പറയുന്നു . വർഷാവർഷം ഒരു ബില്യനുമേലെ അമേരിക്കൻ ഡോളറാണ് തീവ്രവാദപ്രവർത്തനങ്ങൾക്കായി ഇറാൻ പശ്ചിമേഷ്യയിൽ ചെലവാക്കുന്നത് .
★ ഇറാൻ പരിശീലിപ്പിച്ച് 140000 മുതല്‍ 180000 പേർ വരെ അഫഗാനിസ്താൻ , ഗാസ , ലെബനൻ , പാകിസ്താൻ , സിറിയ , യെമൻ എന്നി വിടങ്ങളിൽ വിധ്വംസക പ്രവൃത്തികളിൽ ഏർപ്പെട്ടുവരുന്നുവെന്ന് അമേരിക്ക കണക്കാക്കുന്നു . പശ്ചിമേഷ്യയുടെ - അധികാര സന്തുലി താവസ്ഥയെ തകിടം മറിക്കുന്ന തരത്തിലുള്ള ഇറാന്റെ പ്രവൃത്തികൾ , ആരാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈൽ - നിർമാണപദ്ധതികൾ എന്നിവ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്ന് അമേരിക്ക വാദിക്കുന്നു .
★ JCPOA യുടെ സ്ഥാനത്ത് മറ്റൊരു സമഗ്ര കരാർ എന്നതാണ് അമേരിക്ക ലക്ഷ്യം വെക്കുന്നത് . സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ ഇതിനാവശ്യമായ പന്ത്രണ്ട് മാർഗനിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട് . യുറേനിയം സമ്പുഷ്ടീകരണം , മധ്യദൂര മിസൈൽ നിർമാണം , ഉഗ്രവാദ സംഘങ്ങൾക്കുള്ള പരിശീലനവും പിന്തുണയും എന്നിവ ഇറാൻ അവസാനിപ്പിക്കുവാൻ തയ്യാറാവണമെന്നതാണ് 12 മാർഗനിർദേശങ്ങളുടെ കാതൽ . ഹിസ്ബൊള്ളയും ഹമാസുമൊക്കെ അമേരിക്കയുടെ കണ്ണിൽ ഉഗ്രവാദ പ്രസ്ഥാനങ്ങളാണ് .
★ ബദലുകള്‍ക്ക് ബദൽ എന്നോണം ഇറാനും മുന്നോട്ടുവെച്ചു 7 നിർദേശങ്ങൾ ! , JCPOAയിൽ തുടരണമെങ്കിൽ തങ്ങളുടെ 7 നിർദേശങ്ങൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു .
★ അമേരിക്ക JCPOAയിൽനിന്നും പിന്മാറിയതുപോലെ ഫാൻസും ബ്രിട്ടനും ജർമനിയും പിന്മാറണമെന്ന് ട്രംപ് ശഠിക്കുന്നു . യൂറോപ്യൻ ശക്തികൾക്ക് അമേരിക്കയുടെ ശാഠ്യത്തോട് യോജിപ്പില്ല . അനുസരിച്ചില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടതായി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ട് .
★ ഇറാനെതിരെ സെനികനടപടി ഉണ്ടായാൽ ഹോർമൂസ് കടലിലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകളുടെ നീക്കം തടസ്സപ്പെടുത്തുവാൻ ഇറാന് കഴിയും . മുപ്പത് ശതമാനത്തോളം എണ്ണ ടാങ്കറുകൾ കടന്നുപോകുന്ന വഴി തടസ്സപ്പെട്ടാൽ ലോകവിപണിയിൽ എണ്ണയുടെ വില അനിയന്ത്രിതമായി ഉയരും . അത് ആഗോള സമ്പത്ത് വ്യസ്ഥയെ ദോഷകരമായി ബാധിക്കും .
★ 2019 ജൂലൈ 1 ന് ഇറാൻ തങ്ങളുടെ സമ്പന്നമായ യുറേനിയം സംഭരണത്തിന്റെ നിയന്ത്രണം ലംഘിക്കുന്നതായി പ്രഖ്യാപിച്ചു, ഇത് ഐഎഇഎ സ്ഥിരീകരിച്ചു.
★ 2020 ജനുവരി 5 ന് ഇറാനിയൻ ജനറൽ കാസെം സോളിമാനിയെ ലക്ഷ്യമിട്ട് കൊന്ന ബാഗ്ദാദ് വിമാനത്താവള വ്യോമാക്രമണത്തിന് ശേഷം, ഇറാൻ ഇനി മുതൽ കരാറിന്റെ പരിമിതികൾ പാലിക്കില്ലെന്നും എന്നാൽ ഐഎഇഎയുമായി ഏകോപനം തുടരുമെന്നും പ്രഖ്യാപിച്ചു.
■ ഖാസെം സുലൈമാനി
★ ഇറാനിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി കണക്കാക്കുന്നു
★ ഇറാനിയൻ വിപ്ലവത്തെത്തുടർന്ന് 1979 ൽ സുലൈമാനി റെവല്യൂഷണറി ഗാർഡിൽ ( IRGC ) ചേർന്നു, ഇത് ഷാ പതനവും അയതോല്ല ഖൊമേനിയും അധികാരമേറ്റു. കാവൽക്കാരനായി ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ, വടക്കുപടിഞ്ഞാറൻ ഇറാനിൽ നിലയുറപ്പിക്കുകയും പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിൽ ഒരു കുർദിഷ് വിഘടനവാദ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ പങ്കെടുക്കുകയും ചെയ്തു
★ 1980 ൽ ഇറാൻ-ഇറാഖ് യുദ്ധം തുടങ്ങിയപ്പോൾ പോരാളികളെ ചേര്‍ത്തുള്ള അക്രമ ഗ്രൂപ്പുകളുണ്ടാക്കാനും പ്രവര്‍ത്തിച്ചു.
★ സുലൈമാനി 41-ാമത്തെ തരെല്ല ഡിവിഷന്റെ കമാൻഡര്‍ പദവികളിലേക്ക് ഉയർന്നു.
★ 1990 കളുടെ അവസാനത്തിൽ ഖുഡ്സ് ഫോഴ്സിന്റെ കമാൻഡറായി.
★ 2001 സെപ്റ്റംബർ 11 ന് ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇറാനിയൻ നയതന്ത്രജ്ഞർ യുഎസുമായി സഹകരിച്ച് താലിബാനോട് യുദ്ധം ചെയ്തു.
★ ലെബനനിലെ ഹിസ്ബുള്ളയ്ക്ക് സോളിമാനിയും സഹായം നൽകി.
★ 2012 ൽ, സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇറാന്റെ പ്രവർത്തനസമയത്ത് ഒരു പ്രധാന ഇറാനിയൻ സഖ്യകക്ഷിയായ ബഷർ അൽ അസദിന്റെ സർക്കാരിനെ ശക്തിപ്പെടുത്താൻ സുലൈമാനി സഹായിക്കുകയും സിറിയയിൽ റഷ്യൻ സൈനിക ഇടപെടൽ ആസൂത്രണം ചെയ്യാൻ സഹായിക്കുകയും ചെയ്തു.
★ സോലൈമാനി ഇറാഖിലെ കുർദിഷ്, ഷിയ സായുധസേനയുടെ മേൽനോട്ടം വഹിക്കുകയും 2014–2015ൽ ഐഎസ് നെതിരെ മുന്നേറിയ ഇറാഖ് സേനയെ സഹായിക്കുകയും ചെയ്തു. കുർദിഷ് സേനയെ പിന്തുണച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളാണ് സുലൈമാനി, അവർക്ക് ആയുധങ്ങൾ നൽകി.
★ ഇറാനിലെ സുലൈമാനിയുടെ അഭിപ്രായം സമ്മിശ്രമായിരുന്നു, ചിലർ അദ്ദേഹത്തെ "ഇറാന്റെ ശത്രുക്കളോട് പോരാടുന്ന നിസ്വാർത്ഥനായ വീരനായി" വീക്ഷിച്ചു, മറ്റുള്ളവർ അദ്ദേഹത്തെ കൊലപാതകിയായി കണക്കാക്കി. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും,USAയും സുലൈമാനിയെ തീവ്രവാദിയായി കണ്ടു.
★ 2017 -ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വരെ പരിഗണിച്ചിരുന്ന സുലൈമാനിയുടെ വളർച്ചയിൽ അഭിപ്രായഭിന്നതകളുമുണ്ടായിരുന്നു റെവല്യൂഷണറി ഗാര്‍ഡ്‍സ് ഇറാന്റെ ഭരണം പിടിച്ചെടുക്കുമെന്നായിരുന്നു അവരുടെ ആശങ്ക. 1999 -ലെ യൂണിവേഴ്സിറ്റി പ്രക്ഷോഭത്തിന് തടയിട്ടില്ലെങ്കിൽ ഭരണം അട്ടിമറിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഖാത്തമിക്ക് കത്തെഴുതിയ 12 സൈനിക കമാന്റർമാരിൽ ഒരാളായിരുന്നു സുലൈമാനിയും.
★ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ബാഗ്ദാദിൽ 2020 ജനുവരി 3ന്
സുലൈമാനി കൊല്ലപ്പെട്ടത് . ഈ ആക്രമണത്തെ ഇറാനിയൻ സർക്കാർ ഉൾപ്പെടെ പലരും ശക്തമായി അപലപിച്ചു, . 2020 ജനുവരിയിൽ 7 ന് സോളിമാനിയുടെ ശവസംസ്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാൻ സൈന്യം ഇറാഖിലെ യുഎസ് താവളങ്ങൾക്കെതിരെ മിസൈലുകൾ വിക്ഷേപിച്ചു ; ആക്രമണത്തിൽ ആളപായം കാര്യമായി ഉണ്ടായില്ല...
★ സുലൈമാനി നയിച്ചിരുന്ന QUDS ഇറാൻ റവല്യൂഷണറി ഗാർഡ്സിന്റെ ഒരു വിഭാഗമാണ്. വിദേശ രഹസ്യവിവരശേഖരണവും രഹസ്യ സൈനീക നീക്കങ്ങളും quds ന്റെ ചുമതലയാണ്.
★ ഓരോ വിജയങ്ങൾക്കുംശേഷം തന്റെ സൈനികർക്ക് കശാപ്പുചെയ്യാനായി ഒരാടിനേയും തോളിലേറ്റി മടങ്ങുമായിരുന്ന സുലൈമാനിയെ ആട് കള്ളൻ എന്ന് വിളിച്ചു ബാഗ്ദാദ് റേഡിയോ. ആക്രമണങ്ങൾക്ക് സുലൈമാനിക്കുണ്ടായിരുന്ന കൃത്യത മറ്റാർക്കുമുണ്ടായിരുന്നില്ല. അന്നതെ ആടുകള്ളൻ പിന്നീട് QUDS മേധാവിയായി. രാജ്യത്ത് താരപദവിയായിരുന്നു കാസിം സുലൈമാനിക്ക്. ഡോക്യുമെന്ററികൾക്കും പാട്ടുകൾക്കും വരെ വിഷയമായിരുന്നു സുലൈമാനി.
★ പശ്ചിമേഷ്യയിലെ സിറിയ, ഇറാഖ്, യെമൻ, ലബനൺ തുടങ്ങിയ രാജ്യങ്ങളിലെയടക്കം ഇറാന്റെ നീക്കങ്ങൾ ആസൂത്രണം ചെയ്തിരുന്നത് സുലൈമാനിയാണ്. ഇറാഖിലും അമേരിക്ക പിന്നോട്ടുപോയ സിറിയയിലുമടക്കം ഇറാന്റെ സ്വാധീനം വർദ്ധിച്ചത് അതിന്റെ തെളിവുമാണ്. ഈ മേഖലയിലെ ഒരു പ്രധാനിയായി മാറിയിരിക്കുന്നു ഇറാൻ.
■ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (The Islamic Revolutionary Guard Corps - IRGC)
★ ഇറാനിയൻ വിപ്ലവത്തിനുശേഷം 1979 ഏപ്രിൽ 22 ന് സ്ഥാപിതമായ ഇറാനിയൻ സായുധ സേന അയതോല്ല ഖൊമേനിയുടെ ഉത്തരവ് പ്രകാരം. ഇറാനിയന്‍ അതിര്‍ത്തി സംരക്ഷണവും, ഇറാനിയന്‍ ഭരണഘടന നിര്‍ദ്ദേശിക്കുന്ന ആഭ്യന്തര നിയമ സംരക്ഷണവും , ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും വിദേശ ഇടപെടലുകളെയും or സൈനിക "വിഘടനവാദ പ്രസ്ഥാനങ്ങളുടെ" അട്ടിമറിയെയും തടയുന്നതിനും IRGC നിര്‍വ്വഹിക്കുന്നു.
★ റെവല്യൂഷണറി ഗാർഡുകളിൽ ഏകദേശം 125,000 സൈനികരുണ്ട് കര എയ്‌റോസ്‌പേസ്, നാവിക സേന എന്നിവയെല്ലാം സ്വന്തമായുള്ളതാണ് IRGC
★ പേർഷ്യൻ ഗൾഫിന്റെ പ്രവർത്തന നിയന്ത്രണം നിർവഹിക്കുന്ന പ്രാഥമിക സേനയാണ് ഇപ്പോൾ അതിന്റെ നാവിക സേന. 90,000 ഓളം സജീവ സൈനികരുള്ള അർദ്ധസൈനിക വിഭാഗവും IRGC നിയന്ത്രിക്കുന്നു.
★ IRGCയുടെ മാധ്യമ വിഭാഗം സെപ ന്യൂസ് ആണ്.
★ പ്രത്യയശാസ്ത്രപരമായി നയിക്കപ്പെടുന്ന സൈന്യം എന്ന നിലയിൽ അതിന്റെ ഉത്ഭവം മുതൽ, ഇസ്ലാമിക വിപ്ലവത്തിന്റെ രക്ഷാധികാരികളുടെ സൈന്യം ഇറാനിയൻ സമൂഹത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രസിഡന്റ് മഹമൂദ് അഹ്മദിനെജാദിന്റെ ഭരണത്തിൻ കീഴിൽ അതിന്റെ വിപുലമായ സാമൂഹിക, രാഷ്ട്രീയ, സൈനിക, സാമ്പത്തിക പങ്ക് - പ്രത്യേകിച്ചും 2009 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിഷേധത്തെ അടിച്ചമർത്തുന്നതിലും പങ്കു വഹിക്കുന്നു .
★ 2019 മുതൽ ഗാർഡിയൻസിന്റെ ചീഫ് കമാൻഡർ ഹൊസൈൻ സുലൈമാനിയാണ് 2007 മുതൽ 1997 വരെ യഥാക്രമം മുഹമ്മദ് അലി ജഫാരി , യഹ്യാ റഹിം സഫാവി എന്നിവരാണ്.
★ ബഹ്‌റൈൻ , സൗദി അറേബ്യ , അമേരിക്ക എന്നീ സർക്കാരുകളാണ് IRGCയെ തീവ്രവാദ സംഘടനയായി നിശ്ചയിച്ചിരിക്കുന്നത്.
■ രാഷ്ട്രിയ സാമൂഹ്യ സ്ഥിതി
★ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ രാഷ്ട്രീയ വ്യവസ്ഥ 1979 ലെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ് .
★ ഇറാന്‍റെ ഭരണഘടന ആമുഖം
》》 ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഇറാൻ ഭരണഘടന ഇറാനിയൻ സമൂഹത്തിന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനങ്ങളെ ഇസ്ലാമിക തത്വങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി മുന്നോട്ട് കൊണ്ടുപോകുന്നു, ഇത് ഇസ്ലാമിക ഉമ്മത്തിന്‍റെ സത്യസന്ധമായ അഭിലാഷത്തെ പ്രതിനിധീകരിക്കുന്നു.
http://www.servat.unibe.ch/icl/ir00000_.html
★ അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ മനുഷ്യാവകാശ രേഖ വളരെ മോശമാണ്. ഇറാനിലെ ഭരണം ജനാധിപത്യവിരുദ്ധമാണ്, സർക്കാരിനെയും അതിന്റെ പരമോന്നത നേതാവിനെയും വിമർശിക്കുന്നവരെ നിരന്തരം ഉപദ്രവിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു, മാത്രമല്ല ജനകീയ തിരഞ്ഞെടുപ്പുകളിലും മറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിലും സ്ഥാനാർത്ഥികളുടെ പങ്കാളിത്തം കർശനമായി നിയന്ത്രിക്കുന്നു.
★ ഇറാനിലെ വനിതാ അവകാശങ്ങൾ മോശമായ അവസ്ഥയാണ്
Human right watch 》》https://bit.ly/2T21oFq
★ കുട്ടികളുടെ അവകാശങ്ങൾ ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ബാല കുറ്റവാളികളെ ഇറാനിൽ വധിക്കപ്പെടുന്നു
Human right watch》》 https://bit.ly/2FqXeit
★ ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ലൈംഗിക പ്രവർത്തി നിയമവിരുദ്ധവും വധശിക്ഷ ലഭിക്കാവുന്നതുമാണ് . https://bit.ly/36wqcJP
★ ഇറാനിലെ വിദ്യാഭ്യാസം വളരെ കേന്ദ്രീകൃതമാണ്. കെ -12 ന് വിദ്യാഭ്യാസ മന്ത്രാലയം മേൽനോട്ടം വഹിക്കുന്നു, ഉന്നത വിദ്യാഭ്യാസം ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ്. മുതിർന്നവരുടെ സാക്ഷരത 2015 സെപ്റ്റംബറിൽ 93.0% ആയി റേറ്റുചെയ്തു,, 2008 ൽ ഇത് 85.0% ആയി റേറ്റുചെയ്തു, 1976 ൽ ഇത് 36.5% ആയിരുന്നു.
》》 യുനെസ്കോ റിപ്പോര്‍ട്ട് data search https://bit.ly/2QUNS3H
★ scientific and technical journal articles പ്രസിദ്ധീകരണത്തില്‍ ഇറാന്‍ 15ാം സ്ഥാനത്താണ്
》》 world bank report https://bit.ly/2T1bZkb
★ ശാസ്ത്ര സാങ്കേതിക വിദ്യയിലും, സൈബര്‍ മേഖലക്കും ഇറാന്‍ പ്രധാന്യം നല്‍കുന്നു.
✍®മഹേഷ് ഭാവന✍
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://maheshbhavana.blogspot.com/
https://t.me/MaheshB4
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ് , SOURCE , കടപ്പാട്
★ wiki
★ മാത്യഭൂമി കറന്‍റ് അഫിയേഴ്സ് 2018/sep ,page no 22 to 25
★ മാത്യഭൂമി കറന്‍റ് അഫിയേഴ്സ്
2019/sep ,page no 22 to 27
★ https://www.britannica.com/place/Media-ancient-region-Iran
★ https://www.bbc.co.uk/newsround/amp/42555015
★http://www.servat.unibe.ch/icl/ir00000_.html
★ https://web.archive.org/web/20180504005559/http://www.worldaffairsjournal.org/blog/michael-j-totten/no-iran-not-democracy
★ https://www.washingtoninstitute.org/policy-analysis/view/irans-election-procedures
★ https://www.rferl.org/a/explainer-iran-candidate-vetting-process/24992823.html
★ https://www.hrw.org/news/2018/02/24/iran-stop-prosecuting-women-over-dress-code
★ https://bit.ly/2FqXeit
★ https://bit.ly/2T21oFq
★ https://bit.ly/2QvPFgR
★ https://www.newsweek.com/73-countries-where-its-illegal-be-gay-1385974
★ https://bit.ly/36wqcJP
★ https://bit.ly/2QUNS3H
★ https://bit.ly/2T1bZkb
★ https://foreignpolicy.com/2020/01/14/nervous-allies-trump-iran-fallout-middle-east-tensions-suleimani-killing-conflict/
★ https://www.npr.org/sections/parallels/2015/09/18/440567960/born-in-the-u-s-a-how-america-created-irans-nuclear-program
★ https://www.chicagotribune.com/nation-world/chi-061209atoms-day1-story-htmlstory.html
★ https://archive.today/20121206034719/http://www.iranaffairs.com/iran_affairs/2006/05/blasts_from_the.html
★ https://heavy.com/news/2017/10/trump-iran-live-stream-strategy-nuclear-deal/
★https://www.iaea.org/newscenter/statements/iaea-director-generals-introductory-remarks-at-press-conference
★ https://www.msn.com/en-us/news/world/trump-announces-us-will-withdraw-from-iran-nuclear-deal/ar-AAwXlQq?ocid=spartandhp
★ http://europa.eu/rapid/press-release_IP-18-4805_en.htm
★ https://www.reuters.com/article/us-iran-nuclear-iaea/iran-stays-within-nuclear-deals-main-limits-while-testing-another-idUSKCN1T11PW
★ https://apnews.com/3e2d08074a4f4256ba6ee379cdb168f7
★ https://www.reuters.com/article/us-iran-nuclear-limit/irans-stock-of-enriched-uranium-exceeds-nuclear-deals-limit-iaea-says-idUSKCN1TW2TG?feedType=RSS&feedName=topNews
★ https://www.bbc.com/news/world-middle-east-51001167
★ https://www.voanews.com/middle-east/voa-news-iran/irans-shadowy-military-commander-may-prove-tough-foe-death
★ http://www.newyorker.com/reporting/2013/09/30/130930fa_fact_filkins?currentPage=all
★ https://web.archive.org/web/20200107035644/https://www.reuters.com/article/us-mideast-crisis-syria-soleimani-insigh/how-iranian-general-plotted-out-syrian-assault-in-moscow-idUSKCN0S02BV20151006
★ https://www.bbc.co.uk/arabic/middleeast/2014/08/140831_iraq_amerli_forces_enter.shtml
★ https://time.com/5758250/qasem-soleimani-iran-retaliation/
★ https://www.newyorker.com/news/q-and-a/the-meaning-of-qassem-suleimanis-death-in-the-middle-east
★ https://www.washingtonpost.com/world/2020/01/06/trumps-order-kill-soleimani-is-already-starting-backfire/
★ https://www.bbc.com/news/world-middle-east-51079965
★ https://www.npr.org/2020/01/11/795567483/irans-unforgivable-mistake-downing-jet-elicits-furor-at-home-and-abroad
★http://www.sarajevotimes.com/assertion-iranian-general-qassem-soleimani-was-in-bosnia-herzegovina-during-the-war/
★ https://www.voanews.com/extremism-watch/factbox-irans-islamic-revolutionary-guard-corps
★ https://www.dailytelegraph.com.au/business/work/donald-trump-orders-killing-of-iran-revolutionary-guard-chief-general-qasem-soleimani/news-story/ebb2787cf9448ce7ee362f0466fc7623
★ https://www.foxnews.com/politics/trump-to-make-statement-on-iranian-missile-strikes-assures-nation-all-is-well
★ https://bit.ly/2TBOcYc
★ https://web.archive.org/web/20081227172931/http://news.bbc.co.uk/2/hi/middle_east/7064353.stm#
★ https://web.archive.org/web/20150607031209/http://www.aljazeera.com/focus/2010/04/2010421104845169224.html#
★ https://web.archive.org/web/20120110190716/http://www.rferl.org/content/Irans_Basij_Force_Mainstay_Of_Domestic_Security/1357081.html#
★ https://www.nytimes.com/2009/07/21/world/middleeast/21guards.html?hpw=&pagewanted=print
★https://www.cnn.com/2019/04/08/politics/iran-us-irgc-designation/index.html
★ https://www.euronews.com/2018/10/23/saudi-bahrain-add-irans-irgc-to-terror-lists-spa
★ https://www.asianetnews.com/magazine/column/the-genesis-of-iran-america-rivalry-and-the-implications-of-solemani-assassination-on-its-future-alaka-nanda-writes-q3tz82
★★★★★★★★★★★★★★★★
No comments:
Post a Comment