Tuesday, February 4, 2020

കേരളത്തിലെ ജാതിവ്യവസ്ഥ


■ ബ്രാഹ്മണവർണത്തിൽ ജാതി എട്ട് .

■ന്യൂനജാതി രണ്ട് .

■അന്തരാളജാതി 12 .

■ശുദവർണത്തിൽ ജാതി 18 .

■ശില്പിജാതി ആറ് .

■ പതിതജാതി പത്ത്

■നീചജാതി എട്ട് . ( ഇവരിൽ മലനീചന്മാർ നാല് . നാട്ടുനീചന്മാർ നാല് ) .
അങ്ങനെ ആകെ 64 ജാതികൾ .

■ എട്ടു ബ്രാഹ്മണജാതിക്കാരിൽ ഏറ്റവും ഉന്നതസ്ഥാനീയർ തമ്പ്രാക്ക്ളാണ്

★  തമ്പ്രാക്കള്‍
 മഹാരാജാവുപോലും ആദരിക്കുകയും ഭയഭക്തിബഹുമാന ത്തോടെ കാണുകയും ചെയ്ത ശ്രഷ്ഠന്മാരാണ് തമ്പ്രാക്കൾ . മുറജപത്തിനെത്തുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കളെ തിരുവിതാംകൂർ മഹാരാജാവ് ഉപചരിക്കുന്നതിന്റെ വിവരണം കാണിപ്പയ്യൂരിന്റെ സ്മര ണകളിലുണ്ട് . ( ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കു സ്വർണംകൊണ്ടുള്ള പൂജാപാത്രങ്ങളും രണ്ടായിരം പണവുമാണ് സമ്മാനമായി കൊടുക്കുന്നത് , മറ്റെല്ലാ നമ്പൂതിരിമാരും കവടിയാറിലോ പത്മതീർഥത്തിനടു ത്തുള്ള കൊട്ടാരത്തിലോ ചെന്ന് രാജാവിന്റെ കൈയിൽനിന്ന് സമ്മാന ങ്ങൾ വാങ്ങി പോരികയാണ് പതിവ് . എന്നാൽ തമ്പാക്കൾക്കങ്ങനെയല്ല . നേരേമറിച്ചാണ് . മഹാരാജാവ് തമ്പ്രാക്കൾ താമസിക്കുന്ന കരപ്പുക്കോയി ക്കലേക്കു വരുന്നു . തമ്പ്രാക്കൾ എഴുന്നേല്ക്കുകയില്ല . ആവണപ്പലകമേൽ  ഇരിക്കുകയേ  ചെയ്യൂ.  തമ്പ്രാക്കൾക്കുള്ള സമ്മാനങ്ങൾ കൈയ്യില്‍ കൊടുക്കുകയല്ല ; അദ്ദേഹത്തിന്റെ മുൻപിൽ തിരുമുൽക്കാഴ്ച്ചയായി വെച്ച് പ്രദക്ഷിണംവെച്ച് നമസ്കരിക്കുകയാണ് പതിവ് . ഇരന്ന് കൊണ്ടുതന്നെ തമ്പാക്കൾ മഹാരാജാവിനെ അനുഗ്രഹിക്കുകയും ചെയ്യുന്നു .

★ നമ്പൂതിരികുലത്തിൽ രണ്ടാമതു വരുന്നത് അഷ്ടഗൃഹത്തിൽ ആഢ്യന്മാരാണ് . തപസ്വികളും വേദപണ്ഡിതന്മാരും പ്രഭുക്കളുമാണിവർ .

★ മൂന്നാമത്തേത് വിശിഷ്ടബാഹ്മണരാണ് . സന്ന്യാസവും യാഗം ചെയ്യലും - ചെയ്യിക്കുകയും ചെയ്യുന്ന വൈദികബ്രാഹ്മണരാണിവർ . അടിതിരി ( ആധാനം ) , സോമയാജിപ്പാട് ( സോമയാഗം ) , അക്കിത്തിരി ( അതി രാത്രം ) എന്നിവർ ഈ വിഭാഗത്തിൽപ്പെടുന്നു .

★  നാലാമത്തേത് സാമാന്യ ബ്രാഹ്മണരാണ് . വേദാദികളെ അഭ്യസിക്കുന്നവരും ക്ഷേത്രത്തിൽ - തന്ത്രിസ്ഥാനം വഹിക്കുന്നവരുമാണിവർ .

★ അഞ്ചാമത് ജാതിമാത്രന്മാരാണ് . ഇവർക്കു വേദാധ്യയനത്തിന് അർഹതയില്ലാത്തവരാണ് . അഷ്ടവൈദ്യന്മാരും മറ്റു വൃത്തികൾ അനുഷ്ഠിക്കുന്നവരും ഈ വിഭാഗ ത്തിൽപ്പെടുന്നു .

★ആറാമത് വിഭാഗത്തെ സാങ്കേതികന്മാർ എന്നു പറയുന്നു . ആദ്യം മലയാളം ഉപേക്ഷിച്ചുപോയവരും പിന്നീട് തിരികെ വന്നവ രുമായ ബ്രാഹ്മണരാണ് അവർ . എമ്പ്രാന്തിരിമാരും പോറ്റിമാരും ഇതിൽപ്പെടും . ശാന്തിയും പരികർമവും ഇവരുടെ വൃത്തിയാണ് .

★ഏഴാമത് ശാപഗസ്തന്മാരാണ് . പരശുരാമനാലും ആചാര്യസ്വാമിയാലും ശപിക്കപ്പെട്ടവരും അവേദപാഠവും അനമസ്കാര ഭക്ഷണവും സ്വീകരി ക്കുന്നവരുമാണ് .

★എട്ടാമത് പാപിഷ്ഠന്മാരാണ് . ഊരിലെ പരിഷമൂസ് , - പെരുമാളെ നിഗ്രഹിക്കാൻ അനുവദിച്ചവർ , വരാഹമൂർത്തിയെ കളഞ്ഞ പന്നിയൂർഗാമക്കാർ , ശൂദ്രപൗരോഹിത്യം വഹിക്കുന്നവർ , പെരുമാളെ നിഗ്രഹിച്ച നമ്പിടിമാർ എന്നിവരെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു .

ഇപ്രകാരം നമ്പൂതിരിമാർതന്നെ എട്ടു ജാതിക്കാരുണ്ടെന്നാണ് ആചാര്യ മതം .

★ ന്യൂനജാതിക്കാരായി രണ്ടു വിഭാഗക്കാരെയാണ് കണക്കാക്കുന്നത് . അവർ ശുദപൗരോഹിത്യം നടത്തുന്ന എളയതുമാരും ന്യൂനത മറച്ചു . വെച്ച് ഉന്നതബാഹ്മണനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബ്രാഹ്മണകന്യകയെ വിവാഹം കഴിച്ചതിലുണ്ടായ സന്താനപരമ്പരയുമാണ് . അവരെ മൂത്തതുമാർ എന്നു പറയുന്നു . -

■ അന്തരാളജാതിയിൽ 12 വിഭാഗക്കാർ പെടുന്നു . ബ്രാഹ്മണരില്‍ നിന്ന്
താഴെ നില്ക്കുന്നവരും ശൂദ്രന്മാരിൽ മേലേയുമുളള മധ്യസ്ഥിതിയിൽ പെടുന്നവരാകകൊണ്ട് അന്തരാളന്മാരെന്നു പറയുന്നു .

അമ്പലങ്ങളിലെ - കഴകവൃത്തിയും അടിയന്തിരവൃത്തികളും ചെയ്യുന്ന അമ്പലവാസികളാണിവർ .
★ ഭദ്രകാളിക്കാവുകളിൽ ഉഗ്രപൂജകൾ ചെയ്തു ബ്രാഹ്മണ്യം നഷ്ട പ്പെട്ട അമ്പലവാസിത്വം സംഭവിച്ച അടികൾ ,
★ക്ഷേത്രപൂജയ്ക്ക് പൂക്ക ളൊരുക്കുന്ന പുഷ്പകന്മാർ ,
★ നമ്പിയാർ ,
★ പൂപ്പള്ളി ,
★ പിഷാരൊടി ,
★ വാരിയർ ,
★ ചാക്യാർ ,
★ മിഴാവു കൊട്ടുന്ന നമ്പ്യാർ ,
★ ഭദ്രകാളിപ്രസാദത്തിനായി തിയ്യാട്ടു കഴിക്കുന്ന തിയ്യാട്ടുണ്ണി ,
★ ഭദ്രകാളിക്കാവുകളിൽ മദ്യമാംസാദി കളെക്കൊണ്ട് പൂജ ചെയ്യുന്ന പിടാരന്മാർ ,
★ ക്ഷേത്രങ്ങളിൽ  പാൽ , നെയ്യ് - എന്നിവ ഒരുക്കിക്കൊടുക്കുന്ന കുരുക്കൾ
★ ക്ഷേത്രങ്ങളിൽ മാലകെട്ട് , അടിച്ചുതളി എന്നിവ നടത്തുന്ന നാട്ടുപട്ടൻ എന്നിവരാണ് അന്തരാള ജാതിയിൽപ്പെട്ട അമ്പലവാസികൾ എന്ന് പൊതുവേ അറിയപ്പെടുന്ന 12 ജാതികൾ .

ശൂദ്രവർണത്തിൽ 18 ജാതികൾ ഉള്ളതായി പറയുന്നു . അതിൽ പ്രഥ മസ്ഥാനത്തു വരുന്നത്
★ കിരിയത്തിൽ നായരാണ് . നാടുവാഴികളും മന്ത്രി സ്ഥാനമുള്ളവരും സേനാധിപന്മാരുമായ സ്ഥാനിനായന്മാരാണിവർ . ഇവരെ മൂപ്പിൽനായർ , കൈമൾ , കുറുപ്പ് , കർത്താവ് , മേനോൻ എന്നീ സ്ഥാനപ്പേരുകൾ നല്കി വിളിക്കാറുണ്ട് .

★ രണ്ടാമതു വരുന്നത് നമ്പൂതിരി മാരുടെ കാര്യസ്ഥതയുള്ള ഇല്ലത്തു നായരാണ് . സ്വരൂപത്തിൽ നായർ , ക്ഷേത്രങ്ങളിൽ കണക്കെഴുതുന്ന മേനോക്കി , പ്രഭുക്കന്മാരുടെ കണക്കെഴുതുന്ന പട്ടോല മേനോൻ എന്നിവരാണ്

★ മൂന്ന് നാല് അഞ്ച് സ്ഥാനക്കാരായി വരുന്നത് .

 പിന്നീട് ശൂദ്രന്മാരിൽ വരുന്ന 13 ജാതികൾ ഇവരാണ് -
★മാരാർ ,
★പാദമംഗലം നായർ ,
★പള്ളിച്ചാൻ ,
★ചെമ്പുകൊട്ടി നായർ ,
★ഓടത്തു നായർ ,
★എടച്ചേരി നായർ ,
★വട്ടക്കാട്ട് നായർ ,
★ആന്തൂർ നായർ ,
★അസ്തിക്കുറിച്ചി ,
★ചെട്ടി , ചാലിയൻ ,
★വെളുത്തേടൻ ,
★വെളക്കത്തലവൻ എന്നിവരാകുന്നു .

■ ശില്പജാതികൾ ആറെണ്ണമാണ് .
★ ആശാരി ,
★ കല്ലാശാരി ,
★ മൂശാരി ,
★ തട്ടാൻ ,
★ കൊല്ലൻ ,
★ ഈർച്ചകൊല്ലൻ എന്നിവരാണ് നിർമാണപ്രവൃത്തിയി ലേർപ്പെട്ടിട്ടുള്ള ആറു ജാതിക്കാർ .

■ പതിതജാതിക്കാർ പത്ത് ആകുന്നു .
★ കണിയാൻ ,
★ വിൽകുറുപ്പ് ,
★ വേലൻ അല്ലെങ്കിൽ മണ്ണാൻ , ★കുറുപ്പ് ,
★തോൽകുറുപ്പ് ,
★പാണൻ ,
★പരവൻ ,
★ഈഴവൻ ,
★മുക്കുവൻ ,
★ വാലൻ എന്നീ ജാതികളാണ് പതിതജാതിക്കാ രായി ഗണിക്കുന്നത് .

■ നീചജാതിക്കാർ എട്ടെണ്ണമാണ് . അതിൽ

നാട്ടുനീചന്മാർ നാല് -
★ പറയൻ ,
★ പുലയൻ ,
★ നായാടി ,
★ ഉളളാടൻ എന്നിവരാണിവർ .

മലനീചന്മാർ നാല്

★ വേടൻ ,
★ കണിയാർ ,
★ കുറുമ്പർ ,
★ മലയരയർ എന്നിവരാണിവർ .

ശങ്കരാചാര്യരുടെ ജാതിനിർണയത്തിലാണ് ഇപ്രകാരം 64 ജാതിക്കാരെ പരാമർശിച്ചിട്ടുള്ളത് . മലബാറിൽ മരുമക്കത്തായം സ്വീകരിച്ചു പോന്ന 140 - ജാതിക്കാരുടെ പേരുവിവരം പി . ഭാസ്കരനുണ്ണി രേഖപ്പെടുത്തിയി ട്ടുണ്ട് . ഇതിൽ പല ജാതിക്കാരും അവാന്തരജാതിക്കാരായി പരിണമിച്ച് നൂറായിരം ജാതികൾ പിന്നീട് ഉണ്ടായിട്ടുണ്ട് .

 ഈ ജാതിനിർണയത്തിൽ ബ്രാഹ്മണരെയും ശൂദ്രരെയും മാത്രമേ പരിഗണിച്ചു കാണുന്നുള്ളു . ക്ഷത്രിയരെയും വൈശ്യരെയും കുറിച്ച് പരാമർശിച്ചുകാണുന്നില്ല . ശൂദ്ര വിഭാഗത്തിൽ പെടുത്തിയ ചെട്ടിയും ക്രിസ്ത്യൻ , മുസ്ലിം വിഭാഗ ങ്ങളും വൈശ്യവൃത്തിയിൽ ആധിപത്യം സ്ഥാപിച്ചതുകൊണ്ടാ യിരിക്കണം വൈശ്യരെക്കുറിച്ചുള്ള വിവരണം ഇല്ലാത്തത് . -

വർമ , തിരുമുൽപ്പാട് എന്നീ വിഭാഗക്കാരെ ക്ഷത്രിയജാതിക്കാരായി പരിഗണിച്ചുവരുന്നുണ്ടെങ്കിലും നായർ ജാതിക്കാരിൽ പ്രഭുത്വംകൊണ്ടും സേനാനായകത്വംകൊണ്ടും ഭരണാധികാരികളായവർ ക്ഷത്രിയധർമമനുഷ്ഠിക്കുന്ന രാജാക്കന്മാരായി മാറിയിട്ടുണ്ട് .


©മഹേഷ് ഭാവന

കടപ്പാട് - റഫറന്‍സ്
■ വൈക്കം സത്യാഗ്രഹം -ഇ രാജന്‍
Page 19 to 22

■ പരത്താൻപതാംനൂറ്റാണ്ടിലെ കേരളം , പി . ഭാസ്കരനുണ്ണി , പേജ് 264

■എന്റെ സ്മരണകൾ - മൂന്നാംഭാഗം , കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് , പേജ് 101

No comments:

Post a Comment

എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...