കല്ലുമാല സമരവും
അയ്യങ്കാളിയും
കല്ലുമാല സമരം
1915 ഒക്ടോബർ 24 അഥവാ 1091 തുലാം എട്ട്. അന്ന് പെരിനാട്ട് ഉണർന്നെണീറ്റ ജനമനസിന് ഏതുഭരണകൂടത്തെയും തകർക്കാനുള്ള ആർജവമുണ്ടായിരുന്നു. ചാതുർവർണ്യവ്യവസ്ഥയിലെ ജാതിഘടനയിൽ അവസാനപട്ടികയിൽപ്പെട്ടവർ ഒരു മൈതാനത്ത് ഒത്തുചേർന്ന് തെളിച്ച തിരി നവോത്ഥാന പോരാട്ടങ്ങൾക്ക‌് വെളിച്ചം പകർന്നു.
★ പുലയസ്ത്രീകള്‍സ് ആചാരചിഹ്നമായി നഗ്നമാറിടത്തിൽ കല്ലുമാല ധരിക്കണമെന്ന് നിർബന്ധമായിരുന്നു . മറ്റു സ്ത്രീകളിൽ നിന്ന് പുലയ സ്ത്രീകളെ തിരിച്ചറിയാൻ പണ്ടുമുതലേ നടപ്പിലാക്കിയ ആചാരമാണിത് പുലയസ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ചതിനെത്തുടർന്ന് 1915 - ൽ വലിയ ലഹള നടന്നു .
ഇത് പെരിനാട് ലഹള എന്നും അറിയപ്പെട്ടു..
പുലയജാതിയിലെ സ്ത്രീകൾ ധരിച്ചിരുന്ന കല്ലുമാല അണിയാത്തത് ആചാരലംഘനമാണെന്ന് ആരോപിച്ച് നായന്മാരും പുലയന്മാരും തമ്മിൽ വലിയ ലഹള നടക്കുകയുണ്ടായി . പുലയസ്ത്രീകൾ അക്കാലത്ത് ചുവന്ന കണ്ണാടിച്ചില്ലുകൊണ്ടുണ്ടാക്കിയ ഒരുതരം മാലകൾ കഴുത്തിൽ ധരിക്കുന്ന പതിവുണ്ടായിരുന്നു . ഓരോ പുലയസ്ത്രീയും അവർക്കു വഹിക്കാവുന്നിടത്തോളം കല്ലുമാലകൾ കഴുത്തിൽ ചുമന്നുകൊണ്ടു നടന്നിരുന്നു . എന്നാൽ , ഇക്കാലത്ത് പുലയരുടെ ഇടയിൽ സമുദായപരി ഷ്കർത്താവായിരുന്ന ഗോപാലദാസ് എന്നൊരാൾ ചില പ്രചാരണങ്ങൾ ആരംഭിച്ചു . പുലയസ്ത്രീകൾ കണ്ണാടിമാലകൾ ധരിക്കുന്നതിനെതിരായ ഒരു പ്രക്ഷോഭണവുമായിട്ടാണ് അയാൾ സമുദായരംഗത്ത് പ്രത്യക്ഷപ്പെട്ടത് . പുലയമഹായോഗങ്ങൾ വിളിച്ചുകൂട്ടി , പുലയസ്ത്രീകൾ കണ്ണാടിമാലകൾ ധരിക്കുന്നത് വളരെ അപരിഷ്കൃതമാണെന്നും കാട്ടുജാതിക്കാരുടെ ആചാരങ്ങൾ അവർ ഉപേക്ഷിക്കണമെന്നും തീവ്രമായി അയാൾ ഉദ്ബോധിപ്പിച്ചുതുടങ്ങി . പല പുലയസ്ത്രികളും ഗോപാലദാസിന്റെ ഉപദേശങ്ങൾ സ്വീകരിച്ച് കല്ലുമാലകൾ ഉപേക്ഷിക്കുകയും ചെയ്തു .
★ പുലയസ്ത്രീകളുടെ നിർദോഷകരമായ ഈ ആഭരണപരിത്യാഗം ആഭിജാത്യമുള്ള ചില നായർ പ്രമാണികളെ ക്ഷോഭിപ്പിച്ചു . അവർ പുലയസ്തീകളെ വീണ്ടും കല്ലുമാലകളണിയുവാൻ പ്രേരിപ്പിക്കുന്നതിന് ഒരു എതിർപ്രക്ഷോഭം തുടങ്ങി .
■ പെരിനാട് കലാപം
1915 ഒക്ടോബർ 24ന് ഞായറാഴ്ച ദിവസം, പെരിനാട്ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥലത്ത്സമ്മേളനം നടന്നു..സാധുജനപരിപാലനസംഘത്തിന്റെനേതാവും അയ്യങ്കാളിയുടെ സഹപ്രവര്‍ത്തകനുമായിരുന്ന ഗോപാലദാസായിരുന്നു യോഗത്തിലെപ്രാസംഗികന്‍. ജന്മിമാരുടെ കൊടിയക്രൂരതകളില്‍ സാധുജനങ്ങള്‍അനുഭവിക്കുന്ന ദുഖങ്ങളും അതിന് അറുതി വരുത്തേണ്ടതിന്റെആവശ്യകതയും എണ്ണിപ്പറഞ്ഞായിരുന്നു അയ്യങ്കാളിയുടെ സന്ദേശവാഹകനായെത്തിയ അദ്ദേഹംകല്ലുമാല പൊട്ടിച്ചെറിയാനുള്ള ആഹ്വാനംനടത്തിയത്. വിവേകിയായ കൂരി നായർ കല്ലു ബഹിഷ്കരണം നടന്നുകൊണ്ടിരുന്ന ഒരു പുലയമഹായോഗത്തില്‍ കടന്നുചെന്ന്
കടലാസുപൊതി നല്‍കാനെന്ന വ്യാജേന യോഗവേദിയിലേക്ക് കയറിവരികയും ഗോപാലദാസിനെ കടലാസിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഗോപാലദാസിന്റെ അംഗരക്ഷകര്‍ മാടമ്പിയുടെ ആക്രമണത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചു.
കൂടാതെ അവരുടെ മറ്റൊരു നേതാവായ വിശാഖം തേവന്‍
നിർദയം പ്രഹരിക്കുവാൻകൂടി മടിച്ചില്ല
ഇരുമ്പുപാര കൊണ്ട് ഓങ്ങിയടിക്കുകയും,ഇയാളെ കൂടി നിന്നിരുന്ന പുലയർ നേരിട്ടതും,ദലിത് സ്ത്രീകള്‍ തങ്ങളുടെ അരിവാളുകള്‍ കൊണ്ട് കൂരി നായരെ തുണ്ടം തുണ്ടമാക്കി. അതു കണ്ട് ഭയന്ന്, ആക്രമിക്കാനായി ഇരുട്ടില്‍ മറഞ്ഞിരുന്ന നായര്‍ പട ഇറങ്ങിയോടി.
ഇത്
സംഘർഷത്തിനും കലാപത്തിനുംവഴിതെളിച്ചു. കല്ലുമാല സമരത്തിന്റെആരംഭം എന്ന നിലയിലാണു പെരിനാട് കലാപത്തെ കാണുന്നത്.കൊല്ലവർഷം1090-ൽ ആരംഭിച്ചസമരങ്ങളിലൊന്നായതിനാൽ ഇതിനേയും'തൊണ്ണൂറാംമാണ്ടു ലഹള'കളുടെകൂട്ടത്തിൽ പെടുത്താറൂണ്ട്.
★ പക്ഷേ ഈ അനിഷ്ടസംഭവം പുലയ ജനതയെ വല്ലാതെ പ്രക്ഷുബ്ബരാക്കി . അവര ക്കി . അവർ ലഹളക്കൊരുങ്ങി . ഒന്നു രണ്ടു നായർഗ്രഹങ്ങൾ അഗ്നിക്കിരയാക്കി . - നായന്മാർ തിരിച്ചും നിർദയമായ ഒരു പുലയയരെ വേട്ടയാടാനരംഭിച്ചു . പുലയർ നാടും വീടും വിട്ട് വനാന്തരങ്ങളിലോടിയൊളിച്ചു . നായന്മാരും അവരുടെ സഹായികളായ ചില പോലീസുകാരും പുലയരെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചുതുടങ്ങി .
★ ഗോപാലദാസിന്റെ നേതൃത്വത്തിൽ സംഘടിതരായ അവർ നിൽക്കക്കള്ളിയില്ലാതെ ചില തമ്പുരാക്കളുടെ മാളികകളും ആക്രമണത്തിലൂടെ പ്രതിരോധിച്ചു.
★ ഒരുപാട് സ്ത്രീകള്‍ക്ക് ക്രൂരമായ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നൂ.
■ അയ്യങ്കാളി ഇടപെടുന്നു
★ ഗോപാല ദാസനും സുഹൃത്തായ കുഞ്ഞോലും വെങ്ങാനൂരെത്തി മഹാത്മാ അയ്യന്‍കാളിയെക്കണ്ട് തങ്ങളുടെ ദുരവസ്ഥ അറിയിച്ചു.
★ മഹാത്മാ അയ്യന്‍കാളിയുടെയും ചങ്ങനാശ്ശേരി പരമേശ്വര പിള്ളയുടെയും കൂട്ടായ ശ്രമത്തിലൂടെ സര്‍ക്കാര്‍ മുഖാന്തിരം തന്നെ ജന്മികളുടെയും സവര്‍ണ്ണ മാടമ്പിമാരുടെയും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചു. അത് അവരെ കൂടുതല്‍ രോഷാകുലരാക്കി. പിന്നീടാരും ഗോപാല ദാസനെയും കുഞ്ഞോലിനെയും കണ്ടിട്ടില്ല. സവര്‍ണ്ണര്‍ ജീവനോടെ ചെളിയില്‍ ചവിട്ടിത്താഴ്ത്തി കൊന്നുകളഞ്ഞു എന്ന വാര്‍ത്തയാണ് പിന്നീട് അവരെപ്പറ്റി കേട്ടത്.
★ ഈ സംഭവം കേട്ടു പുലയരുടെ നേതാവായ അയ്യൻകാളി ,വേഗത്തില്‍ കൊല്ലത്തെത്തി . ഗവൺമെന്റിന്റെ പൂർണമായ പിന്തുണയോടുകൂടിയാണ് അയ്യൻകാളി കൊല്ലത്തു ചെന്നതെങ്കിലും അന്നത്തെ പരിതഃസ്ഥിതികളിൽ അദ്ദേഹത്തിനു വളരെയൊന്നും ചെയ്യുവാൻ കഴിഞ്ഞില്ല . അയ്യൻകാളിയുടെ ഉത്സാഹത്തിലും ഉദ്യോഗസ്ഥന്മാരുടെ സഹകരണത്തോടുകൂടിയും നായന്മാരുടെയും പുലയന്മാരുടെയും ഒരു സംയുക്തസമ്മേളനം കൊല്ലം റെയിൽവേ സ്റ്റേഷനു സമീപമുള്ള കൊല്ലം പീരങ്കിമൈതാനിയിൽ തലശ്ശേരിക്കാരി രത്‌നാഭായിയുടെ ഉടമസ്ഥതയിൽ നടന്നുകൊണ്ടിരുന്ന സർക്കസ് കൂടാരത്തിൽ വച്ച് കൂടി .സവർണ്ണരുടെ അക്രമത്തെതുടർന്ന് വീടുപേക്ഷിച്ചുപോയവരടക്കം ആയിരക്കണക്കിന് പുലയ സ്ത്രീകൾ ഈ സമ്മേളനത്തിൽ ഒത്തു ചേർന്നു. പുലയസ്ത്രീകൾ അവർ പരിത്യജിച്ചിരുന്ന കല്ലുമാലകൾ വീണ്ടും തേടിപ്പിടിച്ചു കഴുത്തു നിറയെ അണിഞ്ഞു കൊണ്ടാണ് യോഗത്തിൽ ഹാജരായത് .
★ മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ യോഗം വെള്ളിക്കര ചോതി, കറുമ്പന്‍ ദൈവത്താന്‍ ഗവ: സെക്രട്ടറി വിയറ സായിപ്പ്, രാമന്‍ തമ്പി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആ മഹാസമ്മേളനം, ആരംഭിച്ചു
★ അന്നു ഗവൺമെന്റ് ചീഫ് സെക്രട്ടറിയായിരുന്ന വിയറാ സായിപ്പും ആ യോഗത്തിൽ സന്നിഹിതനായിരുന്നു . ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചത് . കല്ലുമാലകൾ ധരിക്കുന്നത് അപരിഷ്കൃതമാണെന്നും അവ ഉപേക്ഷിക്കുവാൻ പുലയ സ്ത്രീകൾക്ക് അവകാശമുണ്ടെന്നുമുള്ള മുഖവുരയോടുകൂടിയാണ് ചങ്ങനാശ്ശേരി പ്രസംഗമാരംഭിച്ചത് . ചങ്ങനാശ്ശേരിയുടെ ആഹ്വാനം സ്വീകരിച്ച് പുലയസ്ത്രീകൾ ഒന്നൊന്നായി അദ്ദേഹത്തിന്റെ മുന്നിൽ ഹാജരായി കല്ലുമാലകൾ ഉപേക്ഷിച്ചുതുടങ്ങി . അല്പനിമിഷങ്ങൾക്കുള്ളിൽ നാലഞ്ചടി പൊക്കമുള്ള ഒരു കുന്നുപോലെ കല്ലുമാലകൾ അയക്ഷപീഠത്തിനു സമീപം വന്നുകുമിഞ്ഞു . അങ്ങനെ കല്ലുമാലപ്രക്ഷോഭം അവസാനിക്കുകയും ചെയ്തു . '
★ ഗോപാല ദാസന്റെ ലക്ഷ്യം പൂര്‍ത്തിയാവുകയും ചെയ്തു.
★ ഇതെക്കുറിച്ച് മഹാകവി കുമാരനാശാൻ വിവേകോദയത്തിൽ ‘ലഹളേ നീ തന്നെ പരിഷ്‌കർത്താവ്' എന്ന തലക്കെട്ടിൽ മുഖപ്രസംഗവുമെഴുതി.
■ കമ്മാൻ കുളം
★ കൂരി നായരെ കൊന്നതിന്റെ പേരിലും, തമ്പുരാന്മാരുടെ വീടാക്രമിച്ചു എന്ന പേരിൽ നിരവധി ദളിതർക്കെതിരേ കേസെടുത്തു.
മഹാത്മാ അയ്യന്‍കാളി പല വക്കീല്‍മാരേയും സമീപിച്ചു. ആരും കേസ് എടുക്കാന്‍ തയ്യാറായില്ല.
അന്നു നടന്ന ഒത്തുതീർപ്പ് കേസിൽ പുലയർക്കു വേണ്ടി വാദിച്ചത് അഡ്വ.ടി.എം.വർഗീസും ഇലഞ്ഞിക്കൽ ജോണുമായിരുന്നു അഭിഭാഷകർ. അദ്ദേഹത്തിന് വക്കീൽ ഫീസ് കൊടുക്കാൻ പുലയർക്ക് സാമ്പത്തിക ശേഷിയില്ലാതിരുന്നതിനാല്‍ വക്കീൽപ്പണമില്ലെങ്കിൽ അധ്വാനം പ്രതിഫലമായി തന്നാൽ മതി എന്ന നിബന്ധന പ്രകാരം ടി എം വർഗീസിന്റെ വീട്ടുപരിസരത്ത് ഇതിനു പ്രതിഫലമായി അദ്ദേഹത്തിന്റെ വീടിനു വടക്കു വശത്ത് കുഴിച്ചു നൽകിയ കുളമാണു കമ്മാന്‍ കുളം
★ ഇന്നു കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുൻവശത്ത് നിലകൊള്ളുന്ന കമ്മാൻ കുളം. ഏതാണ്ട് 50 സെന്റ് സ്ഥലത്ത് പുലയർ കുഴിച്ചു നൽകിയ കുളം ഇന്ന് നികത്തി 25 സെന്റോളമായി എത്തി നിൽക്കുകയാണ്. ഇന്ന് ഈ സമരസ്മാരകം ഏറെക്കുറെ നികത്തിക്കഴിഞ്ഞു. അവശേഷിപ്പെങ്കിലും സംരക്ഷിച്ചാൽ, സ്മരണ നിലനിർത്താനും ഒരു ജലനിധി സംരക്ഷിക്കാനും സാധിക്കും
nb } ഒരേ മതത്തിനുള്ളില്‍ നടന്ന പ്രശ്നമായതിനാല്‍ ജാതിപ്പേര് ഉള്‍പ്പെടുത്തേണ്ടതാവശ്യമായി വന്നൂ.
കൂടുതല്‍ വിവരണങ്ങള്‍ വിഷയം സമ്പന്തിച്ച് ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം..
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,
തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://maheshbhavana.blogspot.com/
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ് & Source
★ വൈക്കം സത്യാഗ്രഹം
E രാജന്‍ , പേജ് - 59,60
മാത്യഭൂമി ബുക്ക്സ്
★ ചങ്ങനാശ്ശേരി
C നാരായണപ്പിള്ള ,പേജ് 81, 82
★wiki
★ https://www.deshabhimani.com/sabarimala/news/view/35
★ https://bit.ly/2N0k6sG
★ https://www.azhimukham.com/kerala-today-we-must-remember-kallamala-strike-and-kammankulam/
★ https://books.google.co.in/books?id=jAIR983RvW4C&pg=PA77&lpg=PA77&dq=perinad%20strike&source=bl&ots=lxRY2pXn7f&sig=EKdK9n4cp1AOBx__yt-UW1J05YU&hl=ml&sa=X&ei=vOQWVZ_KK4a_uATbxYHADg&ved=0CDwQ6AEwBA#v=onepage&q=perinad&f=false
★ https://windoweduacademy.blogspot.com/2018/07/ayyankali.html?m=1
★ https://www.janmabhumidaily.com/news235170
★ yutube വിവരണങ്ങള്‍
https://youtu.be/HY1rgHhgF_I
★ മഹാനായ അയ്യങ്കാളിയും കേരള നവോത്ഥാനവും-ലിൻസ് കട്ടപ്പന
★ https://janayugomonline.com/social-reform-revolution/
★ https://specials.manoramaonline.com/News/2018/kerala-piravi-2018/index.html
കൊള്ളാം👍👍👍
ReplyDeleteradiant-n56789011.wordpress.c
ReplyDeleteTV3066510903724..Malayalam newspaper