Wednesday, August 21, 2019

സദ്ദാം ഹുസൈൻ

■ ജനനം - 1937 Apl - 28
■ പ്രസിഡന്റ് പദവി - 1979 -2003
■ മുഴുവന് പേര് - സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി
■വടക്കൻ ഇറാഖിൽ ടൈഗ്രീസ് നദിക്കരയിലുള്ള തിക്രിത്ത് പട്ടണത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള അൽ-അവ്ജ ഗ്രാമത്തിൽ സുബഹ് തുൽഫയുടെയും ഹുസൈൻ അൽ മജീദിന്റെയും മകനായി 1937 ഏപ്രിൽ 28-ന് സദ്ദാം ജനിച്ചു. സദ്ദാമിന്റെ ചെറുപ്പത്തിലെ പിതാവ് മരിച്ചിരുന്നു.പിന്നീട് അമ്മാവനായ ഖൈരള്ള തുൽഫയുടെസംരക്ഷണയിലാണ് സദ്ദാം വളർന്നത്.
■ അന്ന് ബ്രിട്ടീഷ് രാഞ്ജിക്ക് കൂറ് പുലര്ത്തിയിരുന്ന ഇറാഖ് രാജകുടുംബത്തേയും ,ബ്രിട്ടനേയും എതിര്ത്തതിനാല് ഇറാഖ് സൈനീക ഉദ്യോഗസ്ഥന് ആയരുന്ന അമ്മവന് ഖൈരള്ള ജയിലായി..പിന്നീട് അമ്മയുടെ സംരക്ഷണതയില്ആയെങ്കിലും രണ്ടാനഛന്റെ ക്രൂര പീഡനങ്ങള്ക്ക് ഇരയായി...അവിടെയാണ് സദാം ആയുധങ്ങളെത്ത് തിരിച്ചടിക്കാന് തുടങ്ങിയത്...
■ അഞ്ചു വർഷത്തിനു ശേഷം ഖൈരള്ള ജയിൽമോചിതനായി. സദ്ദാം വീണ്ടും അദ്ദേഹത്തിന്റെ സംരക്ഷണയിലായി. അദ്ദേഹം സദ്ദാമിനെ തിക്രിത്തിലെ സ്കൂളിൽ ചേർത്തു. സ്കൂളിലെ ഏറ്റവും പ്രായം ചെന്ന കുട്ടിയായിരുന്നു സദ്ദാം.
■ തിക്രിയിലെ പഠനം ഒരു വര്ഷത്തിനു ശേഷം അമ്മാവനൊപ്പം ബാഗ്ദാദില് പോയി പഠനം തുടരുകയും,രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും ചെയ്തു..
■ 1957 ബാത്ത് പാര്ട്ടിയില് അംഗമായി..
■ അബ്ദുൾ കരീം ഖാസിമിന്റെനേത്രത്വത്തിൽ ഒരു സംഘം സൈനികർ ഫൈസൽ രാജാവിനെയും രാജകുടുംബങ്ങളെയും വെടിയുണ്ടക്കിരയാക്കി. തുടർന്ന് ഖാസിമിന്റെ നേതൃത്വത്തിൽ ഇറാഖിൽ പുതിയ സർക്കാർ അധികാരത്തിലെത്തി.കമ്യൂണിസ്റ്റ് പാർട്ടിയുടെയും ബാത്ത് പാർട്ടിയുടെയും പിന്തുണ ഖാസിമിനുണ്ടായിരുന്നു.
■ 1959ല് ഖാസിമിനെ സദാം വധിക്കാന് ശ്രമിച്ചെങ്കിലും ശ്രമം പാളി.. സദാമിന് വെടിയേല്ക്കുകയും, സിറിയയിലേക്കും പിന്നീട് ഈജിപ്ത്തിലെ കെയ്റോയിലേക്കും പാലായനം ചെയ്തു...
■ ബാത്ത് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന 1968 ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകൻ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറി ആണ് ബാത്ത് പാർട്ടിയെ ദീർഘകാല ഭരണത്തിലേക്ക് കൊണ്ടുവന്നത്.
■ പ്രസിഡന്റ് അഹ്മദ് ഹസ്സൻ അൽ-ബക്കർ ന്റെ കീഴിൽ ഉപരാഷ്ട്രപതി ആയിരുന്ന സദ്ദാം സർക്കാരും സൈന്യവുമായുള്ള ഭിന്നതകൾ ശക്തമായി നിയന്ത്രിച്ചു. ശക്തമായ ഒരു ഭരണാധികാരിയായി മാറുകയാണ് അദ്ദേഹം ചെയ്തത്
പിന്നീട് ഇദ്ദേഹം രാഷ്ട്രപതി ആവുകയും ചെയ്തു ..
■ ഖുര്ദ്ദുകള്ക്കെതിരെയും തെക്കന് ഇറാഖിലെ ഷിയാകള്ക്കെതിരെയും സദ്ദാം കഠിനമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്.
■ ജനസംഖ്യയില് 60 ശതമാനത്തോളം ‘ഷിയ’വിഭാഗക്കാരും 20 ശതമാനത്തോളം ‘കുര്ദ്ദു’കളും 17 ശതമാനത്തോളം സുന്നി-അറബും മറ്റുചില ചെറുനൂനപക്ഷങ്ങളും ചേര്ന്നതാണ് ഇറാഖി സമൂഹം
■1980 ഇറാനിലെ ഷാറ്റ് അല് അറബ് പ്രദേശത്തെ എണ്ണക്കിണറുകള് കൈവശപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇറാനെ ആക്രമിക്കാന് സദ്ദാം ഒരുങ്ങി.
■ ഇറാൻ - ഇറാഖ് യുദ്ധം (1980-1988), എന്നാല് പ്രതീഷിച്ചതിലും തികച്ചും കഠിനമായിരുന്നു ഇറാനുമായുള്ള യുദ്ധം. ആയിരക്കണക്കിന് ആളുകള് ഈ യുദ്ധത്തില് മരിച്ചു. കടം കൊണ്ടുമൂടിയ ഇറാഖ് ഒടുവില് യുദ്ധം അവസാനിപ്പിക്കുകയാണുണ്ടായത്.
■ 1990 ഓഗസ്റ്റ് രണ്ടിന് ഇറാഖ് കുവൈറ്റിനെ ആക്രമിച്ചു. ഇറാഖിന്റെ ഭാഗമാണ് കുവൈറ്റ് എന്ന പ്രസ്താവനയോടെയാണ് ഇറാഖ് കുവൈറ്റിനെ ആക്രമിച്ചത്.
■ ഗൾഫ് യുദ്ധം (1991)
■ 1991 ല് അമേരിക്ക ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്വിമാനാക്രമണം നടത്തി. ഇതിനെ തുടര്ന്ന് നിരവധി ആക്രമണങ്ങള് ഉണ്ടായെങ്കിലും 1991 ല് യുദ്ധത്തിനു വിരാമമായി.
■ ഇറാഖില് മാനവരാശിക്ക് ഭീഷണമായ അണ്വായുധങ്ങള് ഉള്പ്പൈടെ നിരവധി ആയുധങ്ങള് ഒളിപ്പിച്ചിട്ടുണ്ടെന്ന അമേരിക്കന് ആരോപണത്തെ തുടര്ന്ന് ഇറാഖില് ആയുധമുണ്ടോ എന്ന് പരിശോധിക്കാനായി ഐക്യരാഷ്ട്രസഭ തീരുമാനിക്കുകയുണ്ടായി.
■ ഇറാഖില് മാരകങ്ങളായ ആയുധങ്ങള് ഇല്ലെന്ന് സദ്ദാം വെളിപ്പെടുത്തിയെങ്കിലും അമേരിക്ക ഉള്പ്പൈടെയുള്ള പടിഞ്ഞാറന് രാജ്യങ്ങള് അത് ചെവിക്കൊള്ളാന് തയ്യാറായില്ല. ഇതിനിടയില് ഐക്യരാഷ്ട്രസഭ ഇറാഖിനെതിരെ ഉപരോധം ഏര്പ്പെടുത്തുകയും ചെയ്തു.
■ വർഗ്ഗീയമായ വിഭജനങ്ങളുടെ പേരിൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ-മതപരമായ മുന്നേറ്റങ്ങളെ അദ്ദേഹം ശക്തമായി അടിച്ചമർത്തി
■ സുന്നിഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടർന്നു.
■ ഇസ്രായേലി നേയുംഅമേരിക്കയേയും അദ്ദേഹം ശത്രുവായി കണ്ടു..
■ 2003ല് അമേരിക്കന് അധിനിവേശം
■ അമേരിക്ക ഇറാഖുമായി യുദ്ധം പ്രഖ്യാപിക്കുകയും 2003 മാര്ച്ച് 19 ന് സദ്ദാം ഹുസൈനെ ഭരണത്തില് നിന്ന് പുറത്താക്കി ഇറാഖ് പിടിച്ചടക്കുകയും ചെയ്തു.
■സദ്ദാം 2003 ഡിസംബർ 13-നു പിടികൂടപ്പെട്ടു,തിക്രിക്കിനു പത്ത് കിലോമീറ്റര് തെക്കുള്ള അദ്വാര് പട്ടണത്തിലെ ഒളിസങ്കേതത്തില് നിന്ന് അമേരിക്കന് സേന സദ്ദാമിനെ പിടിച്ചു. സദ്ദാമിനൊപ്പം വിശ്വസ്ഥരായ 11 പേരെക്കൂടി അമേരിക്കന് സൈന്യം പിടികൂടി രഹസ്യ സങ്കേതത്തില്പാര്പ്പിച്ചു. പിന്നീട് മാസങ്ങള്ക്ക് ശേഷം സദ്ദാമിനെ കോടതിയില് ഹാജരാക്കി.
■2006-ൽ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരിൽ അദ്ദേഹം തുക്കിക്കൊലയ്ക്കു വിധിക്കപ്പെട്ടു. സദ്ദാമിന്റെ അപ്പീൽ പരമോന്നത കോടതി 2006 ഡിസംബർ 26-നു തള്ളി. ഡോക്ടർമാർ, വക്കീലന്മാർ, ഭരണാധികാരികൾ എന്നിവരുടെ മുന്നിൽ വെച്ച് സദ്ദാം 2006 ഡിസംബർ 30 രാവിലെ 6 മണിക്ക് തൂക്കിക്കൊല്ലപ്പെട്ടു
■ സദ്ദാമിനെതിരെയുള്ള ആരോപണങ്ങള്
》1990ല് കുവൈറ്റ് പിടിച്ചടക്കാന് ശ്രമിച്ചു,
》1991 ല് ഷിയാകള്ക്കും ഖുദ്ദുകള്ക്കും എതിരെ അക്രമങ്ങള്നടത്തി,
》1980 ല് ഖുര്ദ്ദുകളെ പലായനം ചെയ്യിച്ചു എന്നീ കുറ്റങ്ങളാണ് പ്രധാനമായും സദ്ദാമിനെതിരെ ചുമത്തപ്പെട്ടത്.
》1982 ലെ ദുജെയില് കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ആരോപിച്ചാണ് സദ്ദാമിനെ തൂക്കിക്കൊന്നത്.
■ഇറാഖിന്റെ പത്തിലൊന്ന് വിഭവശേഷി ഇല്ലാത്ത യു.എ.ഇയും ഖത്തറും ഒമാനും എല്ലാം ലോകത്തെ അസൂയപ്പെടുത്തുന്ന വേഗത്തില് സമ്പന്നതയിലെക്കും വികസനങ്ങളിലെക്കും കുതിച്ചപ്പോള് അക്കാലയളവില് രാജ്യത്തിന്റെ വിഭവശേഷി ഒട്ടും തന്നെ ക്രിയാത്മകമല്ലാത്ത സൈനിക ആവശ്യങ്ങള്ക്കായി ഉപയോഗിക്കാനാണ് സദ്ദാം ശ്രമിച്ചത്. അതും കേവലം നിസ്സാരമായ കാരണങ്ങള്ക്കായി. അറേബ്യയിലെ മറ്റേതൊരു രാജ്യത്തോടും കിട പിടക്കാവുന്ന പെട്രോളിയം നിക്ഷേപം ഉണ്ടായിട്ടും ഇറാഖികള് ഇന്ന് അഭയാര്ത്തികളെപ്പോലെ വിശന്നിരിക്കുന്നതിന്റെ ഉത്തരവാദിയും സദ്ദാം എന്ന ഭരണാധികാരി തന്നെയാണ്. രാജ്യത്തിനെ നാശത്തിലേക്ക് നയിച്ച ഭരണകര്ത്താക്കളില്മുന്പന്തിയില് തന്നെയാണ് സദ്ദാമിനു സ്ഥാനം.
■ സദ്ദാമിന്റെ കുടുംബം..
》രാജ്യത്തിനകത്ത് സ്ത്രീ പീഡനങ്ങള് ഉള്പ്പെടെ ഒരുപാട് കുറ്റകൃത്യങ്ങളില് പെട്ട ഉദയ് ഹുസൈന് രക്ഷപ്പെട്ടത് സദ്ദാം ഹുസൈന്റെ മകന് എന്ന പേരില് ആണ്.
》ഇറാഖിലെ ജനങ്ങള് യുദ്ദക്കെടുതിയില് ബുദ്ദി മുട്ടുമ്പോള്സദ്ദാമും കുടുബവും കൊട്ടാരങ്ങളില് ആഡംബര ജീവിതം നയിക്കുകയായിരുന്നു.
》സൈനിക നിധിയിലേക്ക് ജനങ്ങളില് നിന്നും നിര്ബന്ധപൂര്വ്വം പിരിച്ചെടുത്ത സ്വര്ണാഭരണങ്ങളില് ഒരു പങ്കു സദാമിന്റെ ആദ്യ പത്നി സാജിദയുടെ സ്വകാര്യ ശേഖരത്തിലെക്കായിരുന്നു എത്തിയത്.
》ഷോപ്പിങ്ങുകള് നടത്തുകയും പണം നല്കാതെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന അവര് അക്കാലത്ത് തന്നെ ഇറാഖില് ഒരുപാട് വിമര്ശനങ്ങള് നേരിട്ടിരുന്നു.
》സദ്ദാമിന്റെ മറ്റു ഭാര്യമാരായ സമീരയും, നിദാലും, വഫയും എല്ലാം തന്നെ ആടംഭര ജീവിതത്തിന്റെ സഖിമാരായിരുന്നു.
■ സദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള് കാവല് നിന്ന അമേരിക്കന് സൈനികരും കരഞ്ഞതായി വെളിപ്പെടുത്തി മുന് യുഎസ് സൈനികന്. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള് അദ്ദേഹത്തിന്റെ കാവല് ജോലിക്ക് നിയോഗിക്കപ്പെട്ട യു.എസ് സൈനികര് കരഞ്ഞതായി Will Bardenwerper എഴുതിയ
"The Prisoner in His Palace''
എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്.
ജയിലില് സദ്ദാമിന്റെ സുരക്ഷക്കായി നിയമിച്ചിരുന്ന അമേരിക്കന് സൈനികനായ വില് ബാര്ഡന്വെപെര് എന്ന സൈനികന്റേതാണ് പുസ്തകം. മറ്റു 11 സഹപ്രവര്ത്തകര്ക്കൊപ്പമാണ് ഇദ്ദേഹം സദ്ദാമിന്റെ ജയില് കാവലിന് നിയമിക്കപ്പെട്ടത്. വളരെ സൗഹാര്ദത്തിലാണ് സദ്ദാം സംസാരിച്ചിരുന്നതെന്നും ഇവര് അദ്ദേഹത്തെ ‘ഗ്രാന്ഡ്പാ’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പുസ്കത്തില് പറയുന്നു. തൂക്കിലേറ്റിയപ്പോള് തങ്ങളോട് ഏറ്റവും അടുത്തൊരാളെ ഞങ്ങള് കൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഞങ്ങളെല്ലാവരും ആ സന്ദര്ഭത്തില് കരഞ്ഞു,’ സൈനികന് ആ ദിവസത്തെ ഓര്ത്തെടുക്കുന്നു.
തന്റെ ഭരണകാലത്തെക്കുറിച്ചും ജീവിതാനുഭവങ്ങളും സദ്ദാം ജയിലില് പങ്കുവെക്കുമായിരുന്നെന്നും ഇത് ഇവര് കേട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. പൂന്തോട്ട നിര്മാണം ഇഷ്ടപ്പെട്ടിരുന്ന സദ്ദാം സിഗരറ്റുകളെ സ്നേഹിച്ചിരുന്നതായും പുസ്തകത്തിലുണ്ട്. ശരിയായ രീതിയില് സിഗരറ്റ് വലിക്കാന് തന്നെ പഠിപ്പിച്ചത് ഫിദല് കാസ്ട്രോയായിരുന്നെന്ന് സദ്ദാം ഇവരോട് പറഞ്ഞിരുന്നുവത്രെ.
■ മൂന്ന് ദശാബ്ദത്തോളം ഉരുക്കുമുഷ്ഠി ഉപയോഗിച്ച് ഇറാക്കില്ഭരണം നടത്തിയ സദാം ഹൂസൈനിന്റെ മകള് റഗദ് സദാം ഹുസൈന് ട്രമ്പിനെ അഭിനന്ദിച്ചു പരസ്യമായി രംഗത്തെത്തി.
സി.എന്.എന് ന് നല്കി അഭിമുഖത്തിലാണ് റഗദ് ട്രമ്പിനെ മുക്തകണ്ഠം പ്രസംഗിച്ചത് സദാം ഹുസൈനിനെ തൂക്കിലേറ്റി കൃത്യം പത്തുവര്ഷം തികയുന്ന ദിവസമാണ് റഗദ് ആദ്യമായി അഭിമുഖത്തിന് തയ്യാറായത്.
ഹൈലവല് പൊളിറ്റിക്കല് സ്റ്റെബിലിറ്റി ഉള്ള നേതാവായിട്ടാണ് ട്രമ്പിനെ റഗദ് വിശേഷിപ്പിച്ചത്.
ഭീകരവാദികളെ കൊന്നൊടുക്കുന്നതില് സദാം ഹൂസൈന്നടപടികള് സ്വീകരിച്ചിരുന്നതായും, ഇറാക്കില് അമേരിക്ക നടത്തിയ യുദ്ധം അനവസരത്തിലുള്ളതായിരുന്നുവെന്നും ട്രമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാക്കില് അരാജകത്വം സൃഷ്ടിക്കാന് മുന് യു.എസ്. ഭരണാധികാരികള് ശ്രമിച്ചതായും, എന്നാല് ട്രമ്പില് അവരില്നിന്നും തികച്ചും വ്യത്യസ്ഥനായിരിക്കുമെന്നും റഗദ് അഭിപ്രായപ്പെട്ടു.
■ തിക്രിതില് ഐസിസും ഇറാഖ് സൈന്യവും തമ്മിലുള്ള ശക്തമായ യുദ്ധത്തില് സദാം ഹുസൈന്റെ ശവകുടീരം പൂര്ണ്ണമായും തകര്ക്കപ്പെട്ടു,എന്നാല് യുദ്ധത്തിനിടയില്നശിപ്പിക്കപ്പെടാനുള്ള സാധ്യത മുന്നില് കണ്ട് കഴിഞ്ഞ വര്ഷം തന്നെ അദ്ദേഹത്തിന്റെ അനുകൂലികള് മൃതദേഹം നീക്കം ചെയ്തതായി ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

സദ്ദാം പിടിക്കപ്പെടുന്ന സമയത്ത് ഉണ്ടായിരുന്ന അമേരിക്കന്CIA Jhon NiXon എഴുത പുസ്തകത്തില് ഇങ്ങനെ വിവരിക്കുന്നു...
ഇറാഖിലെ ഒളിത്താവളത്തിൽ നിന്നും 2003ൽ സേന സദാംഹുസൈനെ കണ്ടെത്തുമ്പോൾ നിക്സണും ഒപ്പമുണ്ടായിരുന്നു. അന്ന് സദാംഹുസൈനെ ചോദ്യം ചെയ്ത സംഘത്തിലും നിക്സൺ ഉൾപ്പെട്ടിരുന്നു.
》സദാംഹുസൈന്റെ മരണം അമേരിക്കക്കു പറ്റിയ തെറ്റ് എന്നാണ് മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ നിക്സൺ വെളിപ്പെടുത്തുന്നത്.
‌അമേരിക്കയുടെയും സംഖ്യ കക്ഷികളുടെയും പ്രതികരണത്തിന്റെ ഇരകള് മാത്രമായിരുന്നു സദാംഹുസൈൻ എന്നതിനുള്ള സൂചനകൾ തന്നെയാണ് മുൻ സിഐഎ ഉദ്യോഗസ്ഥൻ പുറത്തു വിടുന്നത്.
》വിനാശത്തിന്റെ ആയുധങ്ങള് സൂക്ഷിക്കുന്ന ഭീകരരായി പ്രഖ്യാപിച്ച് സദാംഹുസൈനെ കൊന്നൊടുക്കുകയായിരുന്നു.
》 ഇറാഖ് ഭരിക്കാൻ സദാംഹുസൈൻ തന്നെയായിരുന്നു അനുയോജ്യനെന്നാണ് നിക്സൺ തന്റെ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്.
》ഏകാധിപതിയും ക്രൂരനുമായിരുന്നു സദാം. എന്നാൽ സുന്നി വിഘടനവാദികളെയും ഷിയാ ഭൂരിപക്ഷമുള്ള ഇറാഖിനെ ഭരിക്കാന് സദ്ദാമിനെ പോലെ ശക്തനായ ഒരു ഭരണാധികാരി ആവശ്യമായിരുന്നു. സദാം ഉണ്ടായിരുന്നുവെങ്കിൽ ഇറാഖിനു ഇന്നത്തെ അവസ്ഥ ഉണ്ടാവില്ലായിരുന്നു.
》അദ്ദേഹം തുടര്ന്നിരുന്നെങ്കില് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇത്രയും ശക്തിപ്രാപിക്കില്ലായിരുന്നു. സദ്ദാം തീര്ച്ചയായും വെറുക്കപ്പെട്ടവനായിരുന്നു. എന്നാല് എങ്ങനെയാണ് ഇത്രയും കാലം ഇറാഖിനെ ഭരിച്ചതെന്ന് ചിന്തിക്കുമ്ബോള് സദ്ദാമിനോട് ബഹുമാനം തോന്നുന്നുവെന്നും നിക്സണ് പറയുന്നു.
》രാജ്യ സ്നേഹിയായ പുരുഷനെന്ന വിശേഷണമാണ് അദ്ദേഹം സദാമിന് നല്കുന്നത്. .
》നിക്സന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് സദാമിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും മുന്നണി പോരാളിയുമായി നിന്ന അമേരിക്കയുടെ മുന് പ്രസിഡന്റ് ജോര്ജ് ബുഷിനെ തന്നെയാണ്. രാജ്യദ്രോഹ കുറ്റത്തിന് സദാമിനെ തൂക്കിലേറ്റി കൊന്നത് ബുഷിന്റെ കടുത്ത നിലപാട് മൂലമായിരുന്നു.
■ ചോദ്യം ചെയ്യലിൽ സദാം പറഞ്ഞ കാര്യങ്ങളെ കുറിച്ച് നിക്സൺ വിവരിക്കുന്നത് ഇങ്ങനെ,
'' നിങ്ങള് പരാജയപ്പെടാന് പോവുകയാണ്. ഇറാഖ് ഭരിക്കുന്നത് എളുപ്പമല്ലെന്ന് നിങ്ങള് മനസിലാക്കാന് പോകുന്നു. എന്തു കൊണ്ടെന്ന് ചോദിച്ചപ്പോള് അദ്ദേഹം പറഞ്ഞു ‘നിങ്ങള്ക്ക് ഭാഷയറിയില്ല, ചരിത്രമറിയില്ല, അറബ് മനസ് മനസിലാക്കാനും നിങ്ങള്ക്ക് സാധിക്കില്ല.’ ജനങ്ങളെ യോജിച്ചുപോകാന് പഠിപ്പിച്ചത് താനാണെന്നും സദാം പറഞ്ഞിരുന്നുവത്രേ ''
☆☆☆☆☆☆☆☆☆☆☆☆☆☆☆☆

★ CONCLUSION ★

സദ്ദാമിന്റെ ചരിത്രം പഠിക്കുന്ന ഏതൊരു വ്യക്തിക്കും
സദ്ദാം എന്ന വ്യക്തിയേയും,അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടും ഒരു കോണിലൂടെ വീക്ഷിക്കുമ്പോള് അദ്ദേഹം കടുത്ത വംശീയവാദിയും ,ക്രൂരനുമായിരിക്കും പക്ഷേ അമേരിക്ക ഉള്പ്പെടുന്ന ലോക വീക്ഷണത്തില് നോക്കുമ്പോള്,സദ്ദാമിനേക്കാള് ക്രൂരനാണ് അമേരിക്ക എന്ന് ബോധ്യമാകും ,ഒരു നായക പരിവേഷത്തിലാണ് അമേരിക്ക പ്രത്യക്ഷപ്പെടുന്നെങ്കിലും ,തങ്ങള്ക്ക് അനുകൂലമായ ഒരു രാഷ്ട്രമാണ് അവര്ക്ക് വേണ്ടത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്
ഇടപെടുന്നത് അമേരിക്കയുടെ സ്ഥിരം രീതിയാണ്... അമേരിക്ക തങ്ങളുടെ അധിനിവേശത്തിലേക്ക് വരാന് അവര്ശ്രമിക്കുകയും ചെയ്യും
,വരാത്തവരെ ഇല്ലാതാക്കാനും പരിശ്രമിക്കും, ഇവിടെയാണ് സദ്ദാം വിലങ്ങുതടിയാകുന്നത്... പക്ഷേ അദ്ദേഹം ഇല്ലാതാകുന്നതോടെ അവിടെ പ്രശ്നം അവസാനിക്കുന്നില്ല..സദ്ദാമിന്റെ മരണം രാജ്യത്തെ പടുകുഴിയില് കൊണ്ടു തള്ളീ ,അമേരിക്ക ...
1982ലെ 140തോളം പേരുടെ മരണത്തിന് കാരണമായ ദുജെയില്കൂട്ടക്കൊല ഒരു പ്രധാന ആരോപണമായി സദ്ദാമിന് തൂക്കുകയര് ലഭിച്ചെങ്കില് ,അമേരിക്ക 1000തവണ തൂക്കുകയരില് തൂങ്ങിയാടേണ്ട സമയം കഴിഞ്ഞിരിക്കുന്നു.,അവരുടെ മനാവികതയുടെ കപട മുഖം പലരുടേയും കണ്ണുകള് മറയ്ക്കുന്നു..
സദ്ദാം ലോകത്തിനു മുന്നില് ക്രൂരനായി കാണുമ്പോള്,അത് നമ്മള് കൂടുതല് പ്രാധന്യത്തോടെ വീക്ഷിക്കുമ്പോള്, അമേരിക്ക മാനവീകതയുടെ മുഖംമൂടി അണിഞ്ഞ് ക്രൂരതകള്കാണിക്കുന്നത് നാം അറിയാതെ പോകുന്നു....
ഇവരില് ആരും ശരിയെന്നു പറയുന്നില്ല.. പക്ഷേ എല്ലാവരും തെറ്റുകാര് തന്നെയാണ്... അത് അനുഭവിക്കുന്നത് പാവങ്ങളും...!
വായനക്കര്ക്ക് തീരുമാനിക്കാം ആരാണ് ശരിയെന്ന് ? തെറ്റെന്ന് ?
★refrnce
@wiki
@online Articles

©മഹേഷ് ഭാവന


No comments:

Post a Comment

എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...