Monday, August 26, 2019

UAPA നിയമം

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം
Unlawful Activities (Prevention) Act 

ദേശീയോദ്ഗ്രഥന കൗൺസിൽരാജ്യത്തിന്റെ കെട്ടുറപ്പും പർമാധികാരവും സംരക്ഷിക്കുന്നതിനായി ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പഠിക്കാനായി ഒരു നാഷണൽ ഇന്റഗ്രേഷൻ കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശുപാർശകൾ പഠിച്ചതിൽ നിന്ന് 1963-ൽ ഭരണഘടനയുടെ പതിനാറാം ഭേദഗതി നിയമം പാസാക്കി. ഇത് രാജ്യത്തിന്റെ പരമാധികാരവും അഘണ്ഡതയും സംരക്ഷിക്കുവാനായി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിയമനിർമ്മാണം നടത്താനുള്ള അവകാശം ഭരണകൂടത്തിനു നൽകി. ഇതെത്തുടർന്നാണ് അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ബിൽ പാർലമെന്റിൽ കൊണ്ടുവന്നത്.

■ ഇന്ത്യയിൽ സംഘടനകൾ നിയമവിരുദ്ധപ്രവർത്തനത്തിലേർപ്പെടുന്നത് തടയുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ നിയമമാണ് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം -അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ആക്റ്റ്. രാജ്യത്തിന്റെ അഘണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

■നിയമവിരുദ്ധമായ പ്രവർത്തനം ”എന്നത് വ്യക്തിയോ അസോസിയേഷനോ എടുക്കുന്നഏതൊരു നടപടിയെയുംസൂചിപ്പിക്കുന്നു (ഒരു പ്രവൃത്തി ചെയ്തുകൊണ്ടോ വാക്കുകളിലൂടെയോ, സംസാരിച്ചോ എഴുതിയതോ, അല്ലെങ്കിൽ ചോദ്യങ്ങളുടെ അടയാളങ്ങൾ, നിരാകരണം, തടസ്സപ്പെടുത്തൽ അല്ലെങ്കിൽ ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്

■2019ല്‍ വ്യക്തികളെയും ഭീകരരെന്നു പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന നിയമ വിരുദ്ധ പ്രവർത്തന നിരോധന (യുഎപിഎ) ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി (147–42).

■ ലോക്സഭയിൽ വോട്ടെടുപ്പ് ബഹിഷ്കരിച്ച കോൺഗ്രസ് രാജ്യസഭയിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ബിൽ കഴിഞ്ഞ മാസം 24ന് ലോക്സഭ പാസാക്കിയിരുന്നു.

■ലോക്സഭ നേരത്തെ പാസാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും.

■ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്

■42നെതിരെ 147 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ബില്‍ സിലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം 85നെതിരെ 104 വോട്ടുകള്‍ക്ക് തള്ളി.

■ സിപിഎം, സിപിഐ, മുസ്‌ലിം ലീഗ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ഡിഎംഡികെ തുടങ്ങിയവ ബില്ലിനെ എതിർത്തു. പ്രതിപക്ഷത്തുനിന്ന് കോൺഗ്രസിനൊപ്പം ബിഎസ്പിയാണ് ബില്ലിനെ അനുകൂലിച്ചത്.

■ പ്രത്യേകകള്‍

★നിലവില്‍ ഗ്രൂപ്പുകളേയോ സംഘടനകളേയോ മാത്രമേ ഭീകര സംഘടന എന്ന് മുദ്ര കുത്താനാകുകയുളളൂ. പുതിയ ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന വ്യക്തിയെ ഭീകരനായി പരിഗണിക്കാനുള്ള അധികാരം ലഭിക്കും.

★  ഒപ്പം എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലിന് ഭീകരനെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അധികാരവും ബില്‍ നല്‍കുന്നുണ്ട്.

★ ഇത്തരം വ്യക്തികളുടെ സ്വത്ത് NIAക്ക് കണ്ടുകെട്ടാം. അന്വേഷണത്തിലോ, സ്വത്ത് കണ്ടുകെട്ടുന്നതിനോ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വേണ്ട.

★ഇന്‍സ്പെക്ടര്‍ പദവിയിലുള്ള NIA ഉദ്യോഗസ്ഥര്‍ക്കും ഭീകരകേസുകള്‍ അന്വേഷിക്കാം.

■ ഭരണഘടനയുടെ പതിനാറാം ഭേദഗതി താഴെപ്പറയുന്ന അവകാശങ്ങൾക്ക് ന്യായമായ നിയന്ത്രണങ്ങളേർപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ടുവരാൻ പാർലമെന്റിന് അവകാശം നൽകി:

★ അഭിപ്രായസ്വാതന്ത്ര്യം;

★ സമാധാനപരമായും ആയുധങ്ങളേന്താതെയും സംഘം ചേരാനുള്ള അവകാശം

★ സംഘടനകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള അവകാശം

ഇതിനായി അവതരിപ്പിച്ച ബില്ല് പാരലമെന്റിന്റെ രണ്ട് സംഭകളും പാസാക്കുകയും 1967 ഡിസംബർ 30-ന് പ്രസിഡന്റിന്റെ അനുമതി ലഭിക്കുകയും ചെയ്തു. ഈ നിയമത്തിൽ പിന്നീട് താഴെപ്പറയുന്ന ഭേദഗതികൾ വന്നിട്ടുണ്ട്:

★ ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 1969 (24 ഓഫ് 1969).

★ ദി ക്രിമിന‌ൽ ലോ (അമെൻഡ്മെന്റ്) ആക്റ്റ്, 1972 (31 ഓഫ് 1972).

★ ദി ഡെലിഗേറ്റഡ് ലെജിസ്ലേഷൻ പ്രൊവിഷൻസ് (അമെൻഡ്മെന്റ്) ആക്റ്റ്, 1986 (4 ഓഫ് 1986).

★ ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 2004 (29 ഓഫ് 2004).

★ ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്t, 2008 (35 ഓഫ് 2008).

പോട്ട പാർലമെന്റ് പിൻവലിച്ചശേഷമായിരുന്നു അവസാന ഭേദഗതി കൊണ്ടുവന്നത്. 2004-ലെ ഭേദഗതിയിൽ തന്നെ പോട്ടയിലെ പ്രധാന വകുപ്പുകൾ ഉൾപ്പെടുത്തപ്പെട്ടിരുന്നു. 2008-ൽ മുംബൈ ആക്രമണങ്ങൾക്കു ശേഷം വന്ന ഭേദഗതിയിൽ ഈ ചട്ടങ്ങൾ കൂടുതൽ ശക്തമാക്കി.

■രാജ്യം വിഘടിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള ഏതൊരു നീക്കത്തെയും പിന്തുണയ്ക്കുന്നത് ഈ നിയമം മൂലം കുറ്റകരമാണ്. ഇന്ത്യ സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെടുന്ന പ്രദേശ‌ങ്ങൾക്കുമേൽ ഏതെങ്കിലും വിദേശ ശക്തിക്കുള്ള അവകാശവാദത്തെ പിന്തുണയ്ക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.

■ അറസ്റ്റുകള്‍

★ സ്വതന്ത്ര ചലച്ചിത്രനിർമാതാവും പത്രപ്രവർത്തകനുമായ അജയ് ടി.ജി. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

★ഇന്ത്യയിലെ മാവോയിസ്റ്റ്പ്രവർത്തകനായിരുന്ന കോബാദ് ഗാന്ധി എന്നയാളെ 2009-ൽ ഈ നിയമപ്രകാരം കുറ്റം ചാർത്തപ്പെട്ടിരുന്നു.

★ കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റിലായവരുടെ പേരിൽ കുറ്റം ചുമത്തിയിരിക്കുന്നത് യുഎപിഎയിലെ പ്രസക്ത വകുപ്പുകൾ അനുസരിച്ചാണെന്ന് പൊലീസ് അധികാരികൾ വ്യക്തമാക്കിയിരുന്നു

★ 2007 ൽ അരുൺ ഫെറെയിറ ഡോക്ടറും മനുഷ്യാവകാശ പ്രവർത്തകനുമായ ബിനായക് സെൻ .

★ 2007 ൽ വെർനോൺ ഗോൺസാൽവസ്

★ ISIL അനുകൂലമായ ട്വിറ്റർ അക്കൗണ്ട് നടത്തി ISIL പിന്തുണച്ചതായി ആരോപിക്കപ്പെട്ട മെഹ്ദി മസ്രൂർ ബിശ്വാസ് .

★ ലാൽ‌ഗ  പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) വക്താവ് Gaur Chakraborty

★ മെയ് 17 പ്രസ്ഥാനം സ്ഥാപിച്ച തമിഴ്‌നാട്ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകനാണ് തിരുമുരുകൻ ഗാന്ധി .ബെംഗളൂരു എയർപോർട്ട് അധികൃതർ അറസ്റ്റുചെയ്തതിനുശേഷം രാജ്യദ്രോഹക്കുറ്റം (124-എയിൽ) ഉൾപ്പെടെയുള്ള നിരവധി കേസുകൾക്കെതിരെ യു‌എ‌പി‌എയിൽ കുറ്റം ചുമത്തി.
(ഫോട്ടോയില്‍ കറുത്ത വസ്ത്രം ധരിച്ച വ്യക്തി)
തമിഴ് പുലികളുമായി നേരിട്ട് ബന്ധമുള്ള ആളു കൂടിയാണിദ്ദേഹം

★ 2018 ൽ ദലിത് അവകാശ പ്രവർത്തകനായ സുധീർ ധവാലെഗോത്രാവകാശ പ്രവർത്തകനായ മഹേഷ് ദാവ്ലി

★ 2018 ൽ ഷോമ സെൻ ,

★ ആദിവാസി അവകാശ അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്

★ 2018 ൽ ഗവേഷണ പണ്ഡിതയായ റോണ വിൽസൺ

★ 2018 ൽ ഗോത്രാവകാശപ്രവർത്തകയായ സുധാ ഭരദ്വവരവര റാവു ,

★ കവി, 2018 ൽ പത്രപ്രവർത്തകനും പി.യു.ഡി.ആർ അംഗവുമായ ഗൗതം നവലേഖ

■അഭിപ്രായങ്ങള്‍,പ്രസ്താവനകള്‍

★ആരെ വേണമെങ്കിലും എന്‍ഐഎയ്ക്ക് ഭീകരവാദിയാക്കാം. ഭയം കൊണ്ട് രാജ്യത്ത് ആര്‍ക്കും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകും. എഫ് ഐ ആര്‍, ചാര്‍ജ്ജ് ഷീറ്റ്, വിചാരണ എന്നിവയൊന്നുമില്ലാതെ വ്യക്തികളെ ജയിലിൽ ഇടാമെന്നും ,
 യുഎപിഎ നിയമത്തെയല്ല ചില ഭേദഗതികളെ  എതിർക്കുന്നുവെന്നും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന വ്യവസ്ഥകൾ കോടതിയിൽ നിലനിൽക്കില്ലെന്നും ചർച്ചയിൽ പി. ചിദംബരം പറഞ്ഞു.

★ ബില്ലിലെ ചില വ്യവസ്ഥകൾ ഒരു സമുദായത്തെ വേട്ടയാടാൻ ഉപയോഗിക്കാവുന്നതാണെന്ന് പി.വി.അബ്ദുൽ വഹാബ് കുറ്റപ്പെടുത്തി.

★ ഭരണകൂട ഭീകരത അടിച്ചേൽപിക്കുന്നതാണ് ബില്ലെന്നും സർക്കാരിനോടു വിയോജിക്കുന്നവർക്കെതിരെ അത് ഉന്നംവയ്ക്കുമെന്നും
കല്‍ബുര്‍ഗിയെ കൊന്ന സംഘടനയെ സര്‍ക്കാര്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കാതിരിക്കുകയും മറ്റുള്ളവരെ പിടികൂടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് എളമരം കരീം വിമര്‍ശിച്ചു.

★എല്ലാറ്റിനും മുകളിൽ ദേശീയ അന്വേഷണ ഏജൻസിയെ പ്രതിഷ്ഠിക്കുന്നതാണ് ബില്ലെന്നു ബിനോയ് വിശ്വം പറഞ്ഞു.

★ ഭീകരവാദത്തിനു മതമില്ലെന്നും ഭീകരർ മനുഷ്യകുലത്തിനു തന്നെ എതിരാണെന്നും ചർച്ചയ്ക്കുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വ്യക്തികളെ ഭീകരരെന്നു പ്രഖ്യാപിക്കണമെങ്കിൽ നാലു തലത്തിലുള്ള സൂക്ഷ്മപരിശോധനയുണ്ടാവുമെന്നും അപ്പീലിനു വ്യവസ്ഥയുണ്ടെന്നും വിശദീകരിച്ചു

★ കോണ്‍ഗ്രസിന്റെ നിലപാട് ജനവഞ്ചനയാണ് എന്ന് സിപിഐ എം എംപി കെ കെ രാഗേഷും

★കോണ്‍ഗ്രസ് നിലപാട് ദുരൂഹമെന്ന് സിപിഐ എംപി ബിനോയ് വിശ്വവും കുറ്റപ്പെടുത്തി

★ ആരാണ് ഭീകരന്‍ എന്നത് സംബന്ധിച്ച നിര്‍വചനം ബില്ലില്‍ വ്യക്തമല്ല എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ നിങ്ങള്‍ ഭീകരരായി പ്രഖ്യാപിക്കും – കപില്‍ സിബല്‍ പറഞ്ഞു

★ഭീകര പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയേയും 'ഭീകരന്‍' എന്ന് പരിഗണിക്കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

അമേരിക്ക, ചൈന, പാകിസ്ഥാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഐക്യരാഷ്ട്രസഭയും നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കും അവരെ അനുകൂലിക്കുന്നവര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു കരുണയും ലഭിക്കില്ലെന്ന് അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കി.

★രാജ്യത്ത് അടിയന്തരാവസ്ഥ കാലത്ത് എന്താണ് സംഭവിച്ചതെന്ന് ഷാ രാജ്യസഭയില്‍ ചോദിച്ചു. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കൂ എന്ന് പറഞ്ഞാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെ പ്രസംഗിച്ചത്. അടിയന്തരാവസ്ഥയുടെ 19 മാസക്കാലം രാജ്യത്ത് ജനാധിപത്യം ഉണ്ടായിരുന്നില്ല. എല്ലാ മാധ്യമങ്ങളെയും അന്ന് നിരോധിച്ചു. പ്രതിപക്ഷ നേതാക്കളെ എല്ലാം ജയിലിലടച്ചു. അങ്ങനെയുള്ളവരാണ് നിയമം ദുരുപയോഗിക്കുന്നുവെന്ന് പറഞ്ഞ് തങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു.

■ബില്ലിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ചിദംബരത്തിന്‍റെ വാദങ്ങള്‍

★ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിലെ ഭേദഗതികൾ തെളിയിക്കുന്നത് കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽപ്പോലും തെളിവ് മാറ്റത്തിന്റെ ഭാരം.എഫ്‌ഐ‌ആർ സമർപ്പിക്കുന്ന സമയത്തും കുറ്റപത്രം സമർപ്പിക്കുന്ന സമയത്തും അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ട സമയത്തും വ്യക്തിയെ ഏത് ഘട്ടത്തിലാണ് നിയമിക്കുകയെന്ന് ബില്ലിൽ നിന്ന് വ്യക്തമല്ല

★ “വസ്തുക്കളുടെയും കാരണങ്ങളുടെയും പ്രസ്താവന നിങ്ങൾ നോക്കുകയാണെങ്കിൽ, ഒരു വ്യക്തിയുടെ പേര് ചേർക്കാനും നീക്കംചെയ്യാനും കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുകയെന്നതാണ് പാസേജ് 3, സബ് ഖണ്ഡിക 2 ന്റെ യഥാർത്ഥ കുഴപ്പങ്ങൾ. ഇതാണ് കുഴപ്പം, അതിനാലാണ് ഞങ്ങൾ ഈ പ്രവൃത്തിയെ എതിർക്കുന്നത്. ഒരു വ്യക്തിയുടെ പേര് നൽകാൻ കേന്ദ്രത്തെ അധികാരപ്പെടുത്തിയ നികൃഷ്ട ഭേദഗതികളെ ഞങ്ങൾ എതിർക്കുന്നു. സെക്ഷൻ 35 ഉപവിഭാഗങ്ങൾ 1, 2, 3, സെക്ഷൻ 36 ഉപവിഭാഗങ്ങൾ 1, 5, 6 എന്നിവ നിങ്ങൾ ഫലപ്രദമായി ഭേദഗതി ചെയ്യുന്നു. സെക്ഷൻ 35 ഉപവിഭാഗം 2 ലെ യഥാർത്ഥ കുഴപ്പം

★ വകുപ്പ് 35 ഉപവകുപ്പ് 2 ഭേദഗതി ചെയ്ത പ്രകാരം ഇങ്ങനെ പറയുന്നു: “ഒരു സംഘടനയോ വ്യക്തിയോ സംബന്ധിച്ച് കേന്ദ്രം ഉപവകുപ്പ് 1 ലെ വകുപ്പ് (എ) പ്രകാരം അത്തരം സംഘടനയും വ്യക്തിയും തീവ്രവാദത്തിൽ പങ്കാളിയാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ മാത്രമേ അധികാരം പ്രയോഗിക്കുകയുള്ളൂ”.

★ “ഒരു വ്യക്തി തീവ്രവാദത്തിൽ പങ്കാളിയാണെന്ന് കേന്ദ്രസർക്കാർ വിശ്വസിക്കുന്നുവെങ്കിൽ, ആ വ്യക്തിയെ തീവ്രവാദി എന്ന് നാമകരണം ചെയ്യും. ദയവായി പ്രതിഫലിപ്പിക്കുക - എഫ്‌ഐ‌ആർ ഇല്ല, കുറ്റപത്രം ഇല്ല, വിചാരണയില്ല, ശിക്ഷയില്ല, എന്നിട്ടും വ്യക്തിയെ തീവ്രവാദിയായി നിയമിക്കുന്നു,

★ ഈ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തിഗത സ്വാതന്ത്ര്യത്തിന് നേരിട്ട് ഇടപെടുന്നതിനാൽ കോടതികൾ ഈ വ്യവസ്ഥകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ നിങ്ങളോട് (സർക്കാർ) ജാഗ്രത പാലിക്കട്ടെ, ഇത് അടിച്ചമർത്തുക… ഇത് ഭരണഘടനാ വിരുദ്ധമാണ്… വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ, രാജ്യത്തെ ഓരോ ന്യായാധിപനും, സ്ഥാപന മനസാക്ഷി നിലനിൽക്കും,”
( The hindhu business line report 2019 ഓഗസ്റ്റ് 02 )

■ കപില്‍ സിബില്‍ വാദങ്ങള്‍

★ ബിൽ സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന് കോൺഗ്രസ് കപിൽ സിബൽ സർക്കാരിനോട് ആവശ്യപ്പെട്ടു. യു‌എ‌പി‌എ പ്രകാരം കേസെടുക്കപ്പെട്ടെങ്കിലും ശിക്ഷിക്കപ്പെടാത്ത ആളുകളുടെ അനുപാതമില്ലാത്ത എണ്ണം അദ്ദേഹം ഉയർത്തിക്കാട്ടി.

★ എൻ ‌സി ‌ആർ ‌ബി രേഖകൾ

യു‌എ‌പി‌എയുടെ കീഴിലുള്ള നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2014 ൽ 1,144 കേസുകൾ തീർപ്പാക്കിയിട്ടില്ല, അതിൽ 106 കേസുകൾ വിചാരണ ചെയ്യുകയും 33 കേസുകൾ പൂർത്തിയാക്കുകയും ചെയ്തു.പൂർത്തിയാക്കിയ ആകെ 33 പേരിൽ ഒമ്പത് പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.കുറ്റവിമുക്തരാക്കിയവരുടെ ശതമാനം 73 ശതമാനമായിരുന്നു.

2015 ൽ 1,209 കേസുകൾ തീർപ്പാക്കിയിട്ടില്ല. 76 കേസുകളിൽ വിചാരണ പൂർത്തിയായി. ഇവരിൽ 11 പേരെ ശിക്ഷിക്കുകയും 65 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ശിക്ഷാ നിരക്ക് 14.5 ശതമാനമായിരുന്നു.വിചാരണകളൊന്നും നടക്കില്ല, ജാമ്യം നൽകുന്നില്ല, ആളുകൾ വർഷങ്ങളോളം ജയിലിൽ കഴിയുന്നുവെന്നത് ഞങ്ങളുടെ അനുഭവമാണ്, ”

★ “ലോക്സഭയിൽ നിങ്ങളുടെ വക്രമായ ഭൂരിപക്ഷം ഉപയോഗിക്കുകയും രാജ്യസഭയിൽ ഭൂരിപക്ഷം നിർമ്മിക്കുകയും ചെയ്യുന്നത് ഈ അന്യായമായ ഭേദഗതികൾ നടപ്പാക്കാനാണ്,” സിബൽ പറഞ്ഞു.
( The hindhu business line report 2019 ഓഗസ്റ്റ് 02 )

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,
തിരുത്തപ്പെടുന്നതാണ്)

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്‍സ് ,source

★ The Unlawful Activities (Prevention) Amendment Bill, 2011
http://www.prsindia.org/billtrack/the-unlawful-activities-prevention-amendment-bill-2011-2159/

★ https://indiankanoon.org/doc/1389751/

★Ghandy let off terror charge after police error two years after initial arrest
https://www.dailymail.co.uk/indiahome/indianews/article-2121814/Kobad-Ghandy-let-terror-charge-police-error.html

★Life term for Binayak Sen
https://www.thehindu.com/news/national/Life-term-for-Binayak-Sen/article15607002.ece

★who is Mehdi Masroor Biswas
https://m.timesofindia.com/india/Who-is-Mehdi-Masroor-Biswas/articleshow/45501624.cms

★City court acquits man held under UAPA after 7 years
https://m.timesofindia.com/city/kolkata/City-court-acquits-man-held-under-UAPA-after-7-years/articleshow/53286367.cms

★May 17 Movement leader Thirumurugan Gandhi held in Bengaluru on charges of sedition
https://www.thehindu.com/news/cities/bangalore/human-rights-activist-thirumurugan-gandhi-arrested/article24639529.ece

★https://www.deccanchronicle.com/amp/nation/current-affairs/220818/madras-hc-dismisses-plea-challenging-thirumurugan-gandhis-arrest.html

★https://www.jagranjosh.com/general-knowledge/unlawful-activities-prevention-act-1967-1564055853-1

★https://www.thehindubusinessline.com/news/national/more-teeth-for-unlawful-activities-prevention-act/article28700936.ece

★https://www.businesstoday.in/current/economy-politics/uapa-bill-amendment-essential-keep-law-enforcement-agencies-one-step-ahead-terrorists-amit-shah/story/367352.html

★https://www.indiatoday.in/india/story/unlawful-activities-prevention-amendment-act-bill-lok-sabha-1572999-2019-07-24

★https://economictimes.indiatimes.com/news/politics-and-nation/rajya-sabha-passes-unlawful-activities-prevention-act-new-chapter-opens-in-indias-fight-against-terror/articleshow/70495336.cms

★https://www.business-standard.com/article/pti-stories/parliament-approves-amendment-to-uapa-amendment-bill-119080200722_1.html

★https://www.manoramaonline.com/news/india/2019/08/02/UAPA-Bill-passed.html

★https://www.manoramanews.com/news/breaking-news/2019/08/02/rajya-sabha-passes-uapa-bill-02.html

★https://malayalam.news18.com/news/india/rajyasabha-passed-uapa-amendment-bill-145947.html

★https://www.mathrubhumi.com/news/india/uapa-amendment-2019-passed-in-rajya-sabha-1.4008881

★https://www.asianetnews.com/video/india-news/ua-vahab-mla-talks-about-uapa-law-in-rajya-sabha-pvlnyn

★https://janamtv.com/80151293/

★https://www.deshabhimani.com/news/national/uapa-bill-rajya-sabha-voting/814332

★https://m.dailyhunt.in/news/india/bangla/janam+tv-epaper-janamtv/yuepie+bil+loksabha+pasakki+arban+mavoyistukalod+karuna+kanikkillenn+amith+sha-newsid-126981018

★https://malayalam.indianexpress.com/news/uapa-amendment-bill-passed-in-rajya-sabha-2019-283443/

★★★★★★★★★★★★★★★★

No comments:

Post a Comment

എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...