Wednesday, August 28, 2019

★★★★ കര്‍ഷക വായ്പ ചരിത്രവും എഴുതിത്തള്ളല്‍  നാടകവും ★★★★

കര്‍ഷക ആത്മഹത്യയെ കുറിച്ച് പറഞ്ഞാന്‍ മുഖ്യമായി മുന്നോട്ടു വെക്കുന്ന ഒരു വാദം കടം എഴുതി തള്ളലാണ്....

അതിന് കണ്ടെത്തുന്ന മുറിന്യായങ്ങള്‍ കോര്‍പ്പറേറ്റ് കടം ,അഴിമതി എന്നൊക്കെയാണ് കോപ്പറേറ്റ് കടമായാലും കര്‍ഷക കടമായാലും ,പോകുന്നത് ജനങ്ങളുടെ കീശയിലെ കാശു തന്നെ.. കോപ്പറേറ്റ് കടം മറ്റൊരു പോസ്റ്റില്‍ വിശദീകരിക്കാം അതും പൊക്കിപ്പിടിച്ച് വരാണ്ടാ...

എല്ലാത്തിലും രാഷ്ട്രീയം തന്നെയാണ് വില്ലന്‍... അവിടെ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്നു ,ഇവിടെ തെളിഞ്ഞു പ്രവര്‍ത്തിക്കുന്നു ...

കര്‍ഷക കടം എഴുതി തള്ളല്‍ നിലവില്‍ ഒരു പൊളിറ്റിക്കല്‍ അജണ്ടയാണ്....

അധ്വാനിക്കുന്ന ജനവിഭാഗത്തെ മടിയന്‍ന്മാരാക്കുന്ന അജണ്ട.

■ഇന്ത്യന്‍ കര്‍ഷകന്‍റെ പ്രതിമാസ വരുമാനം 6426 രൂപയും ഉപഭോഗചിലവ് 6223 രൂപയുമാകുന്നു,അതായത് ഏറിയ പങ്കും ചിലവാകുന്നു.

■അതേ സമയം ഒരു ശരാശരി കര്‍ഷകന്‍റെ വായ്പാ ബാധ്യത 47000 രൂപ...

■ക്യഷിക്കാര്‍ നേരിടുന്ന വെല്ലുവിളി
വായ്പയിലെ വില്ലന്‍
★കാലാവസ്ഥ
★ഭൂപരിഷ്കരണ അപാകത
★ജലസേചന അഭാവം
★മണ്ണ് പ്രശ്നങ്ങള്‍
★അധികരിക്കുന്ന ഉല്‍പ്പാദനച്ചിലവ്
★ഇടനിലക്കാരന്‍റ് ചൂഷണം
★ഗതാഗതസംവിധാന പോരായ്മ
★ഡിമാന്‍റ് വ്യതിയാനം
★ കീടാക്രമണം
★വിള ഉല്‍പ്പത്തിക്കുറവ്
★ ക്യഷി പഠനത്തിലെ അലക്ഷ്യം

■ മൊത്തം ക്യഷിയിടത്തില്‍ 40%പോലും ജലസേചന പദ്ധതിയുടെ പരിധിയില്‍ വരുന്നില്ല.

■കാലവസ്ഥ ആശ്രയിച്ച് പരമ്പരാഗത ക്യഷി രീതി പിന്തുടരുന്നവരാണ് വലിയൊരു പങ്കും

■1995 മുതല്‍ 2015 വരെ മാത്രം ഇന്ത്യയില്‍ 333172കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്

അതായത് പ്രതിദിനം 47കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നു

ക്യഷി നഷ്ടത്തിലാവുകയും വായ്പ തിരിച്ചടക്കാത്തതുമാണ് പ്രധാന കാരണം

■ ഈ മേഖലയിലെ നഷ്ടക്കണക്ക് ഒട്ടേറെ പേരെ ക്യഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
59-ാം ദേശീയ സാമ്പിള്‍ സര്‍വ്വേ പ്രകാരം (NSSO) 40% പേരെങ്കിലും ഈ മേഖല ഉപേക്ഷിക്കാന്‍ തയ്യാരെടുക്കുന്നവരാണ്..

■എഴുതിത്തള്ളല്‍ രോഗം
》》കര്‍ഷക കടം എഴുതിതള്ളുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും, പ്രശ്നങ്ങള്‍ പരിഹരിക്കാത്ത പക്ഷം പിന്നേയും ആവര്‍ത്തിക്കും ,മരുന്ന് നല്‍കേണ്ടത് 
രോഗലക്ഷണത്തിനല്ല രോഗത്തിനാണ് ..

》》മാത്രമല്ല രാജ്യ പുരോഗത്തിക്ക് യാതൊരു ഗുണം ചെയ്യുന്നില്ല എന്ന് മാത്രമല്ല , ഏറെ ദോഷം ചെയ്യുന്നു

》》 ഭക്ഷ്യ സുരഷ ഈ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്... ഈ രാജ്യത്ത്  ഏതാണ്ട് 9കോടി കുടുംബങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്..

■ തെറ്റായ സന്ദേശം..

》》വായ്പ എഴുതിത്തള്ളല്‍ കര്‍ഷക സമൂഹത്തിന് കൊടുക്കുനത് ഒരു തെറ്റായ സന്ദേശമാണ്

》》 2008ല്‍ കര്‍ഷക വായ്പ എഴുതിത്തള്ളിയതിന്‍റെ പിറ്റേ വര്‍ഷം മുതല്‍ കര്‍ഷകവായ്പ  തിരിച്ചടവില്‍ കുറവുണ്ടാകുകയായിരുന്നു..

》》 പിന്നീടുള്ള വര്‍ഷങ്ങളില്‍ എഴുതിത്തള്ളാന്‍ സാധ്യതയുണ്ടെന്ന് കരുതി തിരിച്ചടവ് മടിക്കുന്നതാണ് പ്രധാന കാരണം..

》》ഇത് ബാങ്കിന്‍റെ നിഷ്ക്രിയ ആസ്തി പെരുകാനും കാരണമാകാരുണ്ട്

》》കടബാധ്യത ഉണ്ടാവാനുള്ള മറ്റൊരു കാരണം. വകമാറ്റി ചെലവും ഒരു കാരണം തന്നേയാണ്..

■ എഴുതിത്തള്ളല്‍ ചരിത്രം

》》1990 ലാണ് ആദ്യമായി ,ഇന്ത്യയില്‍ കര്‍ഷകവായ്പ എഴുതിത്തള്ളിയത്
അന്ന് 10000കോടി രൂപയാണ് എഴുതി തള്ളിയത്  ഇന്നത്തെ വിലയില്‍ ഏതാണ്ട് 52000 കോടി രൂപയുടെ മൂല്യം.

》》ചരിത്രത്തില്‍ ഏറ്റവും വലിയ വായ്പ എഴുതിത്തള്ളല്‍ നടപ്പിലാക്കിയത് 2008ല്‍ മന്‍മോഹന്‍ സിങ് ആയിരുന്നു 52000 കോടി .. അന്നത്തെ ദേശീയവരുമാനത്തിന്‍റെ 1.3%രൂപയായിരുന്നീ..

》》 കേരളത്തിലെ കാസര്‍ക്കോട്,ഇടുക്കി,വയനാട് എന്നിവയടക്കം രാജ്യത്തിലെ 237 ജില്ലകളിലെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു

》》2014ല്‍ ആന്ധ്രാപ്രദേശ് 40000കോടി രൂപ കര്‍ഷക കടാശ്വാസമായി മാറ്റിവച്ചു അതില്‍ 20000 കോടി രൂപ തെലുങ്കാനക്കായിരുന്നു..

》》2017ല്‍ ഉത്തര്‍പ്രദേശ് 36359 കോടിരൂപ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചു

》》മഹാരാഷ്ട്ര 34022കോടിരൂപ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചു.

》》16000കോടിരൂപയുടെ കടാശ്വാസം പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു .

》》കര്‍ണ്ണടക സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 34000 കോടി രൂപ ഇപ്പോ 42165കോടിരൂപയായി ഉയര്‍ത്തി..

》》തമിഴ്നാട് സര്‍ക്കരും കടാശ്വാസം പ്രഖ്യാപിച്ചു എങ്കിലും, വായ്പാ ഇളവില്‍ ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നതില്‍ സംബന്ധിച്ച തര്‍ക്കം കോടതിയില്‍ കിടക്കുകയാണ്



》》1999മുതല്‍ 2004 വരെ ഇന്ത്യ ഭരിച്ച NDA സര്‍ക്കാര്‍ തോല്‍ക്കാന്‍ പ്രധാന കാരണം . 2002ലെ വരള്‍ച്ചയില്‍ കര്‍ഷകരെ അവഗണിച്ചു എന്നാണ്..

》》ഏറ്ററവും വലിയ വായ്പാ എഴുതിത്തള്ളല്‍ 2008ല്‍ നടപ്പിലാക്കിയതും ,തൊഴിലുറപ്പ് പദ്ധതിയുടെ രൂപവത്കരണവും (MNREGS) അതിന് ചുക്കാന്‍ പിടിച്ച UPA സര്‍ക്കാരിന് 2009ല്‍ വീണ്ടും അധികാരത്തില്‍ ഏറാന്‍ സഹായമായി..

》》2019 ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എഴുതിത്തള്ളല്‍ രാഷ്ട്രീയ നാടകം കൂടുതല്‍ സജീവമാകുന്നുണ്ട്.

》》ആവശ്യപ്പെടുന്ന എല്ലാ കര്‍ഷകര്‍ക്കും  ഈ ഇളവ് ലഭ്യമാവണമെന്നില്ല ,2008ല്‍ ചെറുകിട നാമമാത്ര കര്‍ഷകരുടെ രണ്ടു ഹെക്ടറിലും താഴെ ഭൂമി ഉള്ളവരുടെ വായ്പയാണ് പ്രധാനമായും എഴുതിത്തള്ളിയത് .

》》ഇതിന് സമാനമായിരുന്നു UPയിലെ വായ്പ എഴുതിത്തള്ളലും.

■ വായ്പാ അഴിമതികള്‍

》》ബാങ്കുകള്‍ കൊടുക്കുന്ന കാര്‍ഷിക ലോണുകള്‍ ക്യത്യമായി തന്നെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ...എന്നത് സംശയമാണ് ,

》》RBIലേക്ക് നല്‍കിയ വിവരാവകാശ രേഖ പ്രകാരം 2016ല്‍ മാത്രം Rs 58,561 കോടിരൂപ കര്‍ഷക ലോണ്‍ to 615 ബാങ്ക് അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളത് Rs 95 കോടിരൂപ ശരാശരി ഒാരോ അക്കൗണ്ടിലേക്കും ലഭാച്ചു...
ഇത്രയും വലിയ 95കോടിയോളം രുപ ഒരു കര്‍ഷകന്‍ തന്നെ എടുക്കുകയാണോ എന്ന് ചോദിച്ചാല്‍
സംശയമാണ്..

》》ഇനി 2007 to 2016 വരെ കൈമാറിയ തുക പരിശോധിക്കാം

★2007
ഒരാള്‍ക്ക് ലഭിച്ച Avg തുക- 74.7cr
ലഭിച്ച A/Cളുടെ എണ്ണം -464
Total loan amount - 43644cr

★2008
ഒരാള്‍ക്ക് ലഭിച്ച Avg തുക- 76cr
ലഭിച്ച A/Cളുടെ എണ്ണം -454
Total loan amount - 34508cr

★2009
ഒരാള്‍ക്ക് ലഭിച്ച Avg തുക- 81.2cr
ലഭിച്ച A/Cളുടെ എണ്ണം -530
Total loan amount - 43021

★2010
ഒരാള്‍ക്ക് ലഭിച്ച Avg തുക- 87.5cr
ലഭിച്ച A/Cളുടെ എണ്ണം -680
Total loan amount - 59490cr

★2011
ഒരാള്‍ക്ക് ലഭിച്ച Avg തുക- 79.5cr
ലഭിച്ച A/Cളുടെ എണ്ണം -809
Total loan amount - 64137cr

★2012
ഒരാള്‍ക്ക് ലഭിച്ച Avg തുക- 79.5cr
ലഭിച്ച A/Cളുടെ എണ്ണം -698
Total loan amount - 55504

★2013
ഒരാള്‍ക്ക് ലഭിച്ച Avg തുക- 84.3cr
ലഭിച്ച A/Cളുടെ എണ്ണം -665
Total loan amount - 56063cr

★2014
ഒരാള്‍ക്ക് ലഭിച്ച Avg തുക- 91.3cr
ലഭിച്ച A/Cളുടെ എണ്ണം -669
Total loan amount - 60156cr

★2015
ഒരാള്‍ക്ക് ലഭിച്ച Avg തുക- 86.3cr
ലഭിച്ച A/Cളുടെ എണ്ണം -604
Total loan amount - 52143cr

★2016
ഒരാള്‍ക്ക് ലഭിച്ച Avg തുക- 95.2cr
ലഭിച്ച A/Cളുടെ എണ്ണം -615
Total loan amount - 58561cr

》》ഈ ലോണുകള്‍ വളരെ കുറച്ച് അക്കൗണ്ടിലേക്ക് വലിയ തുകകള്‍ കൈമാറാനുള്ള നിയമ സാധ്യത
PSL policy പ്രകാരം ബാങ്ക് ലോണുകളില്‍ 18% ലോണുകളും കാര്‍ഷിക വായ്പകളാണ്..
ഇതിലെ പലിശ നിരക്ക് 4% ത്തോളമേ ഉള്ളൂ.

》》കാര്‍ഷിക ലോണ്‍ കൊടുക്കുന്നത് 3sub കാറ്റഗറി based ആണ്
★കാര്‍ഷിക വായ്പ
★കാര്‍ഷിക സംരക്ഷിക്കാനുള്ള ഗോഡൗന്‍ നിര്‍മ്മാണം,സംസ്കരണശാല തുടങ്ങള്‍ etc
★പുതിയ കാര്‍ഷിക സാങ്കേതിക വിദ്യ വികസിപ്പിക്കല്‍

》》18% taget തികക്കാന്‍
200മുതല്‍ 400ളം കര്‍ഷകര്‍ വേണ്ടി വരും ഇതിനു പകരം പെട്ടെന്ന്  വലിയ കമ്പനികള്‍ക്ക് വലിയ തുകകള്‍ കാര്‍ഷിക ലോണുകള്‍ എന്ന പേരില്‍ കുറഞ്ഞ പലിശക്ക് ലോണുകള്‍ നല്‍കുന്നു.
ഇതിനായി പല കമ്പനികളും കുറഞ്ഞ പലിശയില്‍ ലോണ്‍ ലഭിക്കാന്‍ Agriculture tag അണിയുന്നു എന്നത് മറ്റൊരു സത്യം

》》2014-15ല്‍ 8.5 lakh crore കാര്‍ഷിക വായ്പ കൊടുത്തിരുന്ന ഇന്ത്യ നിലവില്‍ ,2018-19 Rs 11 lakh crore ആയി ഉയര്‍ന്നു അതുപോലെ
ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണവും ഉയര്‍ന്നു...

Ref - https://thewire.in/agriculture/modi-govt-gave-agricultural-loans-worth-rs-59000-crore-to-615-accounts-in-one-year

■ദീര്‍ഘകാല പരിഹാര മാര്‍ഗ്ഗങ്ങള്‍
》》മികച്ച ജല ലഭ്യത
》》കുറഞ്ഞ പലിശ വായ്പകള്‍
》》മെച്ചപ്പെട്ട വിത്ത് ലഭ്യത
》》വിള ഇന്‍ഷൂറന്‍സ
》》യന്ത്രവത്കരണം
》》ഭക്ഷ്യവിതരണം
》》ഇടനില ഒഴിവാക്കി കര്‍ഷകനും കമ്പോളവും നേരിട്ടുള്ള ബന്ധം
》》ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങള്‍

■ക്യഷി പദ്ധതികള്‍,ഇന്‍ഷ്യൂറന്‍സ് പരിരക്ഷ...
★Pradhan Mantri Krishi Sinchai Yojana

★നാഷ്ണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ്(eNAM)

★Mera Gaon, Mera Gaurav

★Krishi Dak

★Soil Health Card

★നാഷ്ണല്‍ മിഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍(NMSA)

★Paramparagat Krishi Vikas Yojna (PKVY)

★Krishonnati Yojana

★നാഷ്ണല്‍ ഫുഡ് സെക്യൂറിറ്റി മിഷന്‍

★Initiative for increasing flow of credit

★Promotion of National Market through Agri Tech Infrastructure Fund (ATIF)

★രാഷ്ട്രീയ ക്യഷി വികാസ് യോജന

★MUDRA Bank

★Krishi Kalyan Cess:

★Direct Benefit Transfer (DBT) For Fertilizer Sector

★Pradhan Mantri Fasal Bima Yojana

https://iasscore.in/upsc-prelims/agriculture-schemes

പ്രധാനമന്ത്രി ഫസൽ ഭീമാ യോജന - കർഷക അഭിവൃദ്ധിക്ക് കുറഞ്ഞ തവണകളിൽ പരമാവധി ഇൻഷുറൻസ്
▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸
▸ സുതാര്യമായ തവണ നിരക്കുകളിൽ കർഷകർക്ക് മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കുന്നു.
▸ ഫോൺ, റിമോട്ട് സെൻസിംഗ്, ഡ്രോണുകൾ തുടങ്ങി ലളിതവും ഫലപ്രദവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം മൂലം വേഗത്തിലുള്ള നിർണ്ണയവും തീർപ്പാക്കലും
▸ വളരെ കുറഞ്ഞ തവണ നിരക്കുകൾ. പരമാവധി കർഷകർക്ക് ഇൻഷുറൻസ് സുരക്ഷ.
▸ 50% കർഷകരുടെ ഇൻഷുറൻസ് പരിരക്ഷ ലക്‌ഷ്യം വയ്ക്കുന്നു.
▸ വിളവെടുപ്പിനു ശേഷമുള്ള നാശനഷ്ടങ്ങളും ഇൻഷുറൻസ് പരിധിയിൽ വരുന്നു.
▸ പ്രാദേശികമായ വിളനഷ്ടങ്ങൾക്കും കാര്യമായ പരിഗണന.

____________
വായ്പകള്‍ വളരെ ക്യത്യതയോടേയും ,സൂക്ഷമതയോടേയും കൈകാര്യം ചെയ്യുകയും,പ്രശ്നകാര്യങ്ങള്‍ ക്യത്യമായി പരിഹരിക്കപ്പെടുകയും ചെയ്താന്‍ ആത്മഹത്യക്ക് ഒരു അവസാനം കണ്ടെത്താം..

എന്ന്

©മഹേഷ് ഭാവന

source , റഫറൻസ്

■ മാതൃഭൂമി കറന്റ് അഫിറേഴ്സ്

■ വിക്കി

■ https://iasscore.in/upsc-prelims/agriculture-schemes

■ - https://thewire.in/agriculture/modi-govt-gave-agricultural-loans-worth-rs-59000-crore-to-615-accounts-in-one-year

No comments:

Post a Comment

എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...