NIA - National Investigation Agency
തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തിൽ എത്തിയപ്പോഴാണ് ഇത്തരം സംഘടനയുടെ ആവശ്യകതയെപ്പറ്റി ഭരണ കർത്താക്കൾ ബോധവാന്മാരായത്. ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാൻ എൻ.ഐ.എ യ്ക്കാകും. അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറൽ അന്വേഷണ ഏജൻസിയായാണ് എൻ.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജൻസി രൂപവത്കരിച്ചുള്ള ബില്ലിൽ 2008 ഡിസംബർ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവിൽ വന്നു.
■ നിലവിലുള്ള സുരക്ഷാസേനയിൽ നിന്നും എൻ.ഐ
.എയിൽ സംസ്ഥാനങ്ങളിൽ പോലീസിൽ നിന്നു ഡെപ്യൂട്ടേഷൻ വഴിയും
സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ നടത്തുന്ന combined graduate level പരീക്ഷ വഴി ഇൻസ്‌പെക്ടർ തസ്തികയിലേക്കും സ്റ്റാഫ് സെലെക്ഷൻ കമ്മീഷന്റെ തന്നെ പരീക്ഷയിലൂടെ കോൺസ്റ്റബിൾ തസ്തികയിലേക്കും നിയമനം നടത്തുന്നുണ്ട്.
■ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഐഎയ്ക്ക് ഗുവാഹത്തിയിലും ഹൈദരാബാദിലും ശാഖകളുണ്ട്
■എൻഐഎയുടെ സ്ഥാപക ഡയറക്ടർ ജനറൽ രാധ വിനോദ് രാജു ആയിരുന്നു , 2010 ജനുവരി 31 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന് ശേഷം ശരദ് ചന്ദ്ര സിൻഹ 2013 മാർച്ച് വരെ സേവനമനുഷ്ഠിച്ചു. 2013 ജൂലൈയിൽ ശരദ് കുമാറിനെ ദേശീയ മേധാവിയായി നിയമിച്ചു അന്വേഷണ ഏജൻസി. 2017 ൽ വൈസി മോഡിയെ സെപ്റ്റംബറിൽ എൻഐഎയുടെ ചീഫ് ആയി തിരഞ്ഞെടുത്തു
■ വിദേശ മണ്ണിൽ വച്ച് ഇന്ത്യക്കാർക്ക് നേരേയുണ്ടാവുന്ന ആക്രമണങ്ങളും, സൈബർ കുറ്റകൃത്യങ്ങളും, മനുഷ്യക്കടത്തും അന്വേഷിക്കാൻ എൻ.ഐ.ക്ക് അധികാരം നൽകുന്നതും.
നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എന്‍.ഐ.എക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി.
■ ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 8 ന് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ 278 അംഗങ്ങൾ വോയ്‌സ് വോട്ടിലൂടെ പാസാക്കി. ആറ് പേർ മാത്രമാണ് ഇതിനെ എതിർത്തത്.
■ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമഭേദഗതി പ്രാബല്യത്തില്‍ വരും
■ നിരവധി പ്രതിപക്ഷ നേതാക്കൾ ദുരുപയോഗം ചെയ്യാമെന്നവിഷയം ഉന്നയിച്ചിട്ടുണ്ട്, രാഷ്ട്രീയ ഏജൻസികൾക്കായി അന്വേഷണ ഏജൻസികൾ ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസിന്റെ മനീഷ് തിവാരി പ്രസ്താവിച്ചു.
■ ആരെയും ലക്ഷ്യമിട്ട് നരേന്ദ്ര മോദി സർക്കാർ ഒരിക്കലും ദുരുപയോഗം ചെയ്യില്ലെന്നും എന്നാൽ പ്രതിയുടെ മതം നോക്കാതെ തീവ്രവാദം അവസാനിപ്പിക്കുമെന്ന് ഉറപ്പാക്കുമെന്നും ചർച്ചയിൽ അമിത് ഷാ പറഞ്ഞു.
■ യു.പി.എ സർക്കാർ തീവ്രവാദ വിരുദ്ധ നിയമമായ പോട്ട ദുർബലപ്പെടുത്തിയത് അതിന്റെ ദുരുപയോഗത്തിന്റെ പേരിലല്ലെന്നും സ്വന്തം വോട്ട് ബാങ്കിനെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അമിത് ഷാ ആരോപിച്ചു. പോട്ട ദുർബലപ്പെടുത്തിയതോടെ തീവ്രവാദം വളർന്നിട്ടുണ്ട്, അതുകൊണ്ടാണ് മുംബൈ ഭീകരാക്രമണത്തിന് ശേഷം യു.പി.എ സർക്കാർ തന്നെ ദേശീയ അന്വേഷണ ഏജൻസി രൂപീകരിച്ചത്- ആഭ്യന്തര മന്ത്രി പറഞ്ഞു.
■ 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 2009 ൽ എൻഐഎ സ്ഥാപിച്ചത്. പുതിയ വെല്ലുവിളികളെ നേരിടാൻ എൻഐഎയ്ക്ക് കൂടുതൽ അധികാരം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം .
2017 മുതല്‍ എന്‍ഐഎയുടെ അധികാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ ഇത് സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
■ തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന ചർച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായും എഐഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും തമ്മിൽ വാക്കേറ്റമുണ്ടായി .
■ഒവൈസിയോട് വിരൽ ചൂണ്ടിയായിരുന്നു അമിത് ഷാ പ്രതികരിച്ചത് . " താങ്കള്‍ എന്നെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട " എന്ന് ഒവെെസി അമിത് ഷായോട് പറഞ്ഞു.
" താന്‍ ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ തനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും " അമിത് ഷാ തിരിച്ചടിച്ചു.
രാജ്യത്ത് പൊലീസ് രാജ് നടപ്പാക്കാനുള്ള നീക്കമാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.
ദേശീയതാൽപര്യങ്ങൾ സംരക്ഷിക്കാനാണ് തങ്ങൾ ഈ ബില്ല് കൊണ്ടുവരുന്നതെന്ന് ആഭ്യന്തരസഹമന്ത്രി ജി കൃഷ്ണൻ റെഡ്ഢി വ്യക്തമാക്കി.
■.മറ്റു രാജ്യങ്ങളിലേക്ക് എൻ.ഐ.എ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് അയക്കുമ്പോൾ അവർക്ക് എന്ത് അധികാരമാണ് നൽകുക എന്ന് പ്രതിപക്ഷം ചോദിച്ചു.
■ ഇന്ത്യയെ യു.എസോ ഇസ്രയേലോ പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
■സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളിൽ സാധാരണഗതിയിൽ വോട്ടെടുപ്പ് നടക്കാറില്ല. ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദിൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടതോടെയാണ് വോട്ടെടുപ്പ് ആവാമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. '' വോട്ടെടുപ്പ് നടന്നാൽ ആരൊക്കെ ഭീകരതക്കെതിരെ നിലപാടെടുക്കുന്നു, ആരൊക്കെ ഒപ്പം നിൽക്കുന്നു എന്ന് വ്യക്തമാകുമെന്നും അമിത് ഷാ പറഞ്ഞു ''
ഇതോടെയാണ് കോൺഗ്രസും ഡി.എം.കെയും തൃണമൂൽ കോൺഗ്രസുമടക്കമുള്ള പാർട്ടികൾ പ്രതിസന്ധിയിലായത്.
■ ബില്ലിലെ ഭേദഗതിക്കെതിരെ സഭയിൽ ചൂടേറിയ ചർച്ച നടന്നെങ്കിലും വോട്ടെടുപ്പ് നടന്നപ്പോൾ കോൺഗ്രസും മുസ്‌ലിം ലീഗും ഡി.എം.കെയുമടക്കമുള്ള കക്ഷികൾ എതിർപ്പ് രേഖപ്പെടുത്താൻ തയ്യാറായില്ല. കേരളത്തിൽ നിന്നുള്ള അംഗങ്ങളിൽ എം.എ ആരിഫ് മാത്രമാണ് ബിൽ ഭേദഗതിയോടുള്ള എതിർപ്പ് വോട്ടിലൂടെ പ്രകടിപ്പിച്ചത്.
ഭേദഗതി ബില്ലിനെ ആരിഫ് വിശേഷിപ്പിച്ചത് 'സ്റ്റേറ്റ് സ്‌പോൺസർ ചെയ്യുന്ന ഭീകരവാദം' എന്നാണ്. മൗലികാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതിന്റെ പേരിൽ പിൻവലിക്കേണ്ടി വന്ന ടാഡയ്ക്കു സമാനമാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു
■ എതിര്‍ത്ത് വോട്ട് ചെയ്തവര്‍
★ എ.ഐ.എം.ഐ.എം എം.പിമാരായ അസദുദ്ദീൻ ഉവൈസി,
★ഇംതിയാസ് ജലീൽ,
★ സി.പി.എം അംഗങ്ങളായ എ.എം ആരിഫ്,
★പി.ആർ നടരാജൻ,
★സി.പി.ഐയുടെ കെ. സുബ്ബരായൻ,
★നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തു.
■സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ വോട്ടിംഗ് സ്ലിപ്പിൽ ഒപ്പുവെച്ചെങ്കിലും പിന്നീട് അത് ലോക്‌സഭാ സ്റ്റാഫിന്റെ കൈയിൽ നിന്നും തിരികെ വാങ്ങി.
■ ബിൽ ഭേദഗതി സംബന്ധിച്ച ചർച്ചയിൽ ശക്തമായ വിയോജിപ്പ് അറിയിച്ച മുസ്ലിം ലീഗ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയതത്.
★ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാകുംവിധം സുരക്ഷാ ഏജൻസികളുടെ അധികാരപരിധി വർധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
★ എൻ.ഐ.എയുടെ വിശ്വാസ്യത മങ്ങിയെന്നും കേന്ദ്ര സർക്കാറിന്റെ ഉപകരണം മാത്രമായി അത് മാറിയെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
★ ന്യൂനപക്ഷങ്ങളുടെ മേൽ സംശയത്തിന്റെ മേഘങ്ങൾ സൃഷ്ടിക്കുന്നതാണ് എൻ.ഐ.എ ഭേദഗതിയെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
★ ഈ ബില്ലില്‍ പറഞ്ഞതു പ്രകാരം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം, പരമാധികാരം എന്നിവ സംബന്ധിച്ച ഒരു കുറ്റം ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അവര്‍ക്കെതിരെ ആ നാട്ടിലെ നിയമത്തിന്റെ കൂടി പിന്‍ബലത്തോട് കൂടി കേസെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് അനുവാദം നല്‍കുന്ന നിയമത്തെ മുസ്‌ലിംലീഗിന് എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യരുതെന്നും നിരപരാധികളെ ഉപദ്രവിക്കാനുള്ള ഉപകരണമായി ദേശീയ അന്വേഷണ ഏജന്‍സി മാറരുതെന്നും പറയേണ്ട ബാദ്ധ്യത ലീഗിനുണ്ട്.
》》 പ്രതികരണവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
(ചന്ദ്രികയില്‍ കൊടുത്ത പ്രതികരണം)
■ കെ. മുരളീധരൻ, ബെന്നി ബെഹനാൻ തുടങ്ങി കേരളത്തിൽ നിന്നുള്ള എം.പിമാരുടെ എതിർപ്പ് വകവെക്കാതെയാണ് കോൺഗ്രസ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്.
■ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ അടച്ചിട്ട മുറിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ കേരള എം.പിമാർ എതിർപ്പുന്നയിച്ചെങ്കിലും വിലപ്പോയില്ല. പാർട്ടി നിലപാടിനെ ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ന്യായീകരിച്ചു.
■ എന്നാൽ എൻഐഎ (ഭേദഗതി) ബിൽ, 2019 എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
അതിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ വികസിപ്പിക്കുക - ആക്ടിന്റെ ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പുറമെ, ഷെഡ്യൂൾ ചെയ്ത കുറ്റങ്ങൾക്ക് പുറമേ, അവയിൽ ചിലത് ആറ്റോമിക് എനർജി ആക്റ്റ്, 1962, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ്, 1967, വൻതോതിലുള്ള നാശത്തിന്റെ ആയുധങ്ങളും അവയുടെ ഡെലിവറി സിസ്റ്റങ്ങളും (നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ നിരോധനം) ആക്റ്റ്, ഹൈജാക്കിംഗ് വിരുദ്ധ നിയമം, 1982 - ഇനിപ്പറയുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള അധികാരം ഈ നിയമത്തിന് നൽകും -
(എ) മനുഷ്യക്കടത്ത്
(ബി) വ്യാജ കറൻസി അല്ലെങ്കിൽ ബാങ്ക് നോട്ടുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ,
(സി) നിരോധിത ആയുധങ്ങൾ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുക,
(ഡി) സൈബർ തീവ്രവാദം,
(ഇ) സ്ഫോടകവസ്തു ലഹരിവസ്തു നിയമപ്രകാരം 1908 ലെ കുറ്റകൃത്യങ്ങൾ.
■ എൻഐഎയുടെ അധികാരപരിധി വിപുലീകരിക്കുക - ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്ത് “ഇന്ത്യൻ പൗരന്മാർക്കെതിരെ അല്ലെങ്കിൽ ഇന്ത്യയുടെ താൽപ്പര്യത്തെ ബാധിക്കുന്ന” കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ബിൽ അന്വേഷണ ഏജൻസിക്ക് പിന്തുണ നൽകുന്നു.
■ ഇത് രാജ്യാന്തര ഉടമ്പടി അല്ലെങ്കിൽ രാജ്യത്തെ ആഭ്യന്തര നിയമത്തിന് വിധേയമായിരിക്കും.
■ ഒരു കേസ് രജിസ്റ്റർ ചെയ്യാനും ഇന്ത്യയിൽ കുറ്റകൃത്യം നടന്നത് പോലെ അന്വേഷിക്കാനും ഏജൻസിക്ക് നിർദേശം നൽകാം. ന്യൂഡൽഹിയിലെ പ്രത്യേക കോടതി അത്തരം കേസുകൾ പരിശോധിക്കും.
■.സെഷൻ കോടതി മുതൽ പ്രത്യേക കോടതി വരെ - ഭേദഗതി ചെയ്ത നിയമപ്രകാരം, കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ആക്ടിന് കീഴിൽ വിചാരണ നടത്താൻ സെഷൻ കോടതികളെ പ്രത്യേക കോടതികളായി നിയമിക്കാം.
■ ഹൈക്കോടതിയുടെ കീഴിൽ സെഷൻസ് കോടതി പ്രവർത്തിക്കുമ്പോൾ അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസുമാരുമായി കൂടിയാലോചിച്ചാണ് ഇത് ചെയ്യുന്നത്.
■ ഒരു പ്രദേശത്തിനായി ഒന്നിൽ കൂടുതൽ പ്രത്യേക കോടതികളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ, ഏറ്റവും മുതിർന്ന ജഡ്ജി കോടതികൾക്കിടയിൽ വിതരണം ചെയ്യും.
■■■■■■■■■■■■■■■■■■■
©മഹേഷ് ഭാവന
■■■■■■■■■■■■■■■■■■■
(തെറ്റുകള്‍ ഉണ്ടെങ്കില്‍ കമന്‍റില്‍ ചൂണ്ടിക്കാണിക്കേണ്ടതാണ്..)
റഫറന്‍സ് ,source (താഴെ നല്‍കിയിട്ടുണ്ട് )
■ wiki
■https://zeenews.india.com/india/all-you-need-to-know-about-national-investigation-agency-amendment-bill-2019-passed-by-lok-sabha-2219327.html/amp
■http://pib.nic.in/newsite/PrintRelease.aspx?relid=191894
■ https://www.deccanherald.com/national/what-is-the-nia-amendment-bill-747292.html
■https://www.iasparliament.com/current-affairs/daily-news/nia-amendment-bill-2019
■https://www.mediaonetv.in/national/2019/07/17/nia-amendment-bill-only-six-voted-against
■https://www.mathrubhumi.com/amp/news/india/nia-amendment-bill-passed-by-ls-empowering-it-to-investigate-attacks-against-indian-abroad-1.3958046
■ https://malayalam.indianexpress.com/news/modi-govt-wants-to-uproot-terrorism-nia-bill-passes-in-lok-sabha/
■https://www.azhimukham.com/india-news-update-nia-bill-amendment-passed-by-rajya-sabha/
■മാതൃഭൂമി ഹരിശ്രീ 2009 ഡിസംബർ 26
■https://m.economictimes.com/news/politics-and-nation/lok-sabha-passes-national-investigation-agency-amendment-bill-2019/articleshow/70228388.cms
■http://www.chandrikadaily.com/et-muhammed-basherr-mp-about-nia-vote-news.html
■https://www.janmabhumidaily.com/news/nia-amendment-bill-cpim--and-am-arif-mp18431.html

No comments:
Post a Comment