പോക്സോ നിയമം
The Protection of Child from Sexual Offenses Act
■ 1993-ലെ വിയന്ന പ്രഖ്യാപനത്തിൽ ഐക്യരാഷ്ട്രസഭ ലോകരാഷ്ട്രങ്ങളോട് കുട്ടികളുടെ സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്നു
■ ബാലാവകാശ കമ്മീഷൻ നിയമം (the commisiion for protection of child right act) ഇന്ത്യയിൽ നിലവിൽ വന്നത് 2005-ലാണ്. ഇതിന്റെ ചുവടുപിടിച്ച് 2007-ൽ കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന് കേന്ദ്രസർക്കാർ രൂപം നൽകി. എന്നാൽ, കുട്ടികൾക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങൾക്ക് ശിക്ഷനൽകുന്നത് 2012-ൽ നിലവിൽ വന്ന പോക്സോ നിയമപ്രകാരമാണ്.
■ 2012 വരെ ഇന്ത്യയിൽ ബാലലൈംഗിക ചൂഷണം തടയുന്നതിനായി പ്രത്യേകം നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354, 375, 377, 509.... തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ നൽകിയിരുന്നത്. ഇവ പൂർണമായും കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളെ മാത്രമല്ല, മുതിർന്നവർക്ക്കൂടി ബാധകമാകുന്ന വിധത്തിലായിരുന്നു വിഭാവനം ചെയ്തിരുന്നത്. വ്യവസ്ഥകളിൽ പലതും സ്ത്രീകളെമാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നു.
■ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമാണ് പോക്‌സോ (The Protection of Child from Sexual Offenses Act). 2012ലാണ് പോക്‌സോ നിയമം പ്രാബല്യത്തിലായത്.
■ 2012 ജൂൺ 19-ന് പ്രാബല്യത്തിൽവന്ന, ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികൾക്കുള്ള സംരക്ഷണനിയമം (protection of child from sexual offence act) അഥവാ പോക്സോ, ആൺ-പെൺ വ്യത്യാസമില്ലാതെ ലൈംഗികചൂഷണങ്ങൾക്കിരയാകുന്ന കുട്ടികൾക്ക് നിയമസംരക്ഷണം നൽകിവരുന്നു. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നത്.(നിലവില്‍ ഭേദഗതിയിലൂടെ വയസ്സില്‍ മാറ്റം വന്നിട്ടുണ്ട്) ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുറ്റവാളികൾക്ക് കഠിനശിക്ഷ നൽകുക, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേകകോടതികൾ സ്ഥാപിക്കുക,നിയമനടപടികളിൽ ശിശു സൗഹാർദ അന്തരീക്ഷം ഉറപ്പാക്കുക തുടങ്ങിയവ പോക്സോ ആക്ട് 2012ൽ വിഭാവനം ചെയ്തിരിക്കുന്നു. ഈ നിയമത്തിൽ ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടി (child) എന്നാണ് ഉപയോഗി ച്ചിരിക്കുന്നത്
■12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ വധശിക്ഷ ഉള്‍പ്പടെയുള്ള കടുത്ത ശിക്ഷ നല്‍കുന്നതിനായുള്ള ക്രിമിനല്‍ നിയമഭേദഗതി ബില്‍ 2018 പാര്‍ലമെന്റില്‍ പാസാക്കി
■ പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന പ്രതികളുടെ കുറഞ്ഞ ശിക്ഷ പത്ത് വർഷത്തില്‍ നിന്ന് ഇരുപത് വർഷമായി ഉയർത്തി
★ വധശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 21ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഉന്നാവോ, കഠ്‌വ സംഭവങ്ങളില്‍ ഉയര്‍ന്ന ദേശവ്യാപക പ്രതിഷേധത്തിന്റ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി ബില്‍. പീഡനകേസുകളില്‍ നിലവിലുള്ള കുറഞ്ഞ ശിക്ഷയായ ഏഴ് വര്‍ഷം കഠിന തടവ് പത്ത് വര്‍ഷമായി വര്‍ധിപ്പിച്ചു. പതിനാറ് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളിലെ കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തി. ഈ ശിക്ഷ ജീവപര്യന്തമാക്കാനുള്ള ചട്ടങ്ങളും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പീഡന കേസുകള്‍ സംബന്ധിച്ചുള്ള അന്വേഷണ സമയ പരിധി രണ്ട് മാസമായി ചുരുക്കി.
★ പീഡനകേസുകളില്‍ വിചാരണ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. പീഡനകേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന വ്യവസ്ഥയിലും ഭേദഗതി വരുത്തിയിട്ടുണ്ട്.
■ ആരോഗ്യ-കുടുംബക്ഷേമമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2016 ഏപ്രിൽ മുതൽ 2017 ഏപ്രിൽ വരെ രാജ്യത്ത് 726,993 ഗർഭഛിദ്രങ്ങൾ റിപ്പോർട്ട്ചെയ്തു. ഇതിൽ വലിയൊരു ശതമാനം ലൈംഗികപീഡനത്തിനിരയായ പെൺകുട്ടികളായിരുന്നു.
■ 2007-ൽ വനിതാ ശിശുക്ഷേമമന്ത്രാലയം നടത്തിയ സർവ്വേയിൽ 53ശതമാനം കുട്ടികൾ ലൈംഗിക പീഡനങ്ങൾക്കിരയാകുന്നതായി കണ്ടെത്തി.
■ 2015-ൽ മാത്രം ഇവിടെ 10854 സിഎസ്എ (child sex abuse) കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
■ 2016-ൽ പോക്സോ നിയമപ്രകാരം കേരള ത്തിൽ മാത്രം റിപ്പോർട്ട് ചെയ്തത് 2122 കേസുകളാണ്.
★ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ, പ്രാഥമികാവശ്യങ്ങൾക്ക് പുറത്ത് പോയസമയത്താണ് കുട്ടികൾക്കുനേരെ കൂടുതൽ അക്രമങ്ങളും ഉണ്ടായതെന്നാണ് കണ്ടെത്തിയത്.
■ 18 വയസില്‍ താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.(നിലവില്‍ ഭേദഗതിയിലൂടെ വയസ്സില്‍ മാറ്റം വന്നിട്ടുണ്ട്)
■ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത.
■ കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.
■ കുട്ടികളുടെ മുമ്പിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഈ നിയമ പരിധിയിൽ വരും
(source wiki)
■ പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള എല്ലാ പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ്.
■ സെക്ഷന്‍ മൂന്ന് പ്രകാരം ഏഴുവര്‍ഷം തടവും പിഴയുമാണ് കുറഞ്ഞ ശിക്ഷ. ഇത് ജീവപര്യന്തം വരെയാവാം. സെക്ഷന്‍ അഞ്ച് പ്രകാരം ഏറ്റവും ചുരുങ്ങിയ ശിക്ഷ 10 വര്‍ഷമാണ്. (പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന പ്രതികളുടെ കുറഞ്ഞ ശിക്ഷ പത്ത് വർഷത്തില്‍ നിന്ന് ഇരുപത് വർഷമായി ഉയർത്തി )
■ സബ് ഇന്‍സ്പെക്ടറില്‍ കുറയാത്ത വനിതാ പൊലീസ് ഓഫിസറാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടത്.യൂനിഫോം ധരിക്കാതെയായിരിക്കണം ഓഫിസര്‍ മൊഴിയെടുക്കേണ്ടത്. ഇതിന്‍െറ പേരില്‍ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടില്ല. വനിതാ മെഡിക്കല്‍ ഓഫിസര്‍ പരിശോധിക്കണം.
■ പെണ്‍കുട്ടിയുടെ പേര്, വിലാസം എന്നിവ മാധ്യമങ്ങള്‍ക്ക് പരസ്യപ്പെടുത്തണമെങ്കില്‍ വിചാരണ നടത്തുന്ന സ്പെഷല്‍ കോടതിയുടെ അനുമതി വാങ്ങണം. അല്ലെങ്കില്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടിവരും. ചൂഷണം ചെയ്യപ്പെട്ട വിവരം മറച്ചുവെച്ചാല്‍ ആറുമാസംവരെ തടവ് അനുഭവിക്കാം.
■ ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.
■ കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും.
■ ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റര്‍ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം.
■ ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്‌സോ ചുമത്താവുന്നതുമാണ്.
■ ഈ നിയമത്തിൻകീഴിൽ കുറ്റകൃത്യത്തിനു വിധേയനായ കുട്ടിയെ ക്രിമിനൽ നടപടിനിയമ ത്തിലെ 164 വകുപ്പു പ്രകാരം വൈദ്യപരിശോധന നടത്തേണ്ടതാണ്. പെൺകുട്ടിയാണെങ്കിൽ ഇതൊരു വനിതാഡോക്ടറുടെ സാന്നിധ്യത്തിലായിരിക്കണം
■ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കേണ്ടതാണ്.
■ പ്രസ്തുത കോടതിക്ക് കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന കുറ്റകൃത്യങ്ങളും ഓൺലൈനിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന കുറ്റകൃത്യങ്ങളും വിചാരണചെയ്യാൻ അധികാരമുണ്ട്.
■ സ്പെഷ്യൽ കോടതികൾ വിചാരണ നടത്തേണ്ടത് കുട്ടിയുടെ രക്ഷാകർത്താക്കളുടെയോ കുട്ടിക്ക് പൂർണവിശ്വാസമുള്ള ആളുകളുടെയോ സാന്നിധ്യത്തിൽ രഹസ്യമായിട്ടാവണം.
■ സ്പെഷ്യൽ കോടതി കുറ്റകൃത്യം നടപടിക്കെടുത്ത് 30 ദിവസത്തിനുള്ളിൽ കുട്ടിയുടെ തെളിവ് രേഖപ്പെടുത്തേണ്ടതാണെന്നും കേസിന്റെ വിചാരണ ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നിയമത്തിൽ വ്യവസ്ഥചെയ്യുന്നു. ഇതു വഴി കുറ്റകൃത്യങ്ങളുടെ വിചാരണ പെട്ടെന്ന് പൂർത്തിയാക്കാനും ശിക്ഷ വിധിക്കാനും സാധിക്കും.
■നിയമത്തിലെ 40-ാം വകുപ്പ് ഇരകൾക്ക് നിയമസഹായം ലഭ്യമാക്കാൻ അനുവദിക്കുന്നു. എന്നിരുന്നാലും, അത് കോഡ് ഓഫ് ക്രിമിനൽ നടപടിക്രമത്തിന് വിധേയമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു കുട്ടിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് പബ്ലിക് പ്രോസിക്യൂട്ടറെ മാത്രമേ സഹായിക്കാനാകൂ, ജഡ്ജി അനുവദിച്ചാൽ രേഖാമൂലമുള്ള അന്തിമ വാദങ്ങൾ ഫയൽ ചെയ്യാം. അതിനാൽ, ഇരയുടെ താൽപ്പര്യം പലപ്പോഴും പ്രതിനിധീകരിക്കപ്പെടുന്നില്ല
■ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.
■ കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നതാണ് പോക്‌സോയുടെ മറ്റൊരു പ്രത്യകത.
■ കുട്ടിയുടെ പേരോ, ഫോട്ടോയോ, ദൃശ്യങ്ങളോ, മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല. അതായത് പൊതുമാധ്യമങ്ങളില്‍ ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഒരു വാര്‍ത്തയും വരാന്‍ പാടില്ല.
■ കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുകയും വേണം.
■ ഗോവ ചില്‍ഡ്രന്‍സ് ആക്ട് 2003 മാത്രമായിരുന്നു പോക്‌സോ വരുന്നതിന് മുന്പ് വരെ ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനെതിരായ ശക്തമായ നിയമം.
■
★ ഐപിസി (1860) 375ബലാത്സംഗം,
★ ഐപിസി (1860) 354 സ്ത്രീകളെ അപമാനിക്കല്‍,
★ ഐപിസി (1860)377 പ്രകൃതിവിരുദ്ധ ലൈംഗികബന്ധം,
★ ഐപിസി (1860)511 കുറ്റകൃത്യം നടത്താനുളള ശ്രമം എന്നിവയായിരുന്നു പോക്‌സോ നിയമം വരുന്നതിന് മുന്‍പുളള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുളള മറ്റ് നിയമങ്ങള്‍.
■ ഇന്ത്യയില്‍ 53ശതമാനം കുട്ടികള്‍ ഏതെങ്കിലും തരത്തിലുളള ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്.
■ കുട്ടികൾക്കെതിരെ നടക്കുന്ന ഏഴ് ലൈംഗിക കുറ്റകൃത്യങ്ങളെയാണ് ഇതിൽ പ്രധാനമായുംപ്രതിപാദിക്കുന്നത്
★(A)ലൈംഗികമായ കടന്നുകയറ്റത്തിലൂെടയുള്ള അ്രകമം
ഒരു വ്യക്തിയോട് ലൈംഗിക കടന്നുകയറ്റത്തിലൂടെ നടത്തുന്ന അക്രമത്തിന് പോക്സോ ആക്ട് സെക്ഷൻ 4 പ്രകാരം പിഴയും 7 വർഷം തടവുശിക്ഷയും
★ (B) ഗുരുതരമായി മുറിവേൽപ്പിക്കൽ
ഒരു പോലീസ്/സൈനിക ഉദ്യോഗസ്ഥൻ നടത്തുന്ന ലൈംഗിക കടന്നുകയറ്റം, സംഘംചേർന്നുള്ള ആക്രമണം. മാരകായുധങ്ങൾ, ചൂടുള്ള വസ്തുക്കൾ തീ തുടങ്ങിയവ കൊണ്ടുള്ള അക്രമം. അതിക്രമത്തിന്റെ ഫലമായി കുട്ടിക്ക് ഗുരുതര മുറിവുണ്ടാവുകയോ കുട്ടികൾ ഗർഭിണിയാവുകയോ ചെയ്യുക തുടങ്ങിയവ ഗൗരവകുറ്റകൃത്യങ്ങളുടെ വിഭാഗ ത്തിൽ പെടുന്നു. പോക്സോ ആക്ട് സെക്ഷൻ 6 പ്രകാരം പിഴയും 10 വർഷം തടവുശിക്ഷയും
★(C) ചീത്ത സ്പർശം
ലൈംഗിക ഉദ്ദേശ്യേത്താടെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുക പോക്സോ ആക്ട് സെക്ഷൻ 10 പ്രകാരം പിഴയും 3-5 വർഷം തടവും.
★ (D)ഗൗരവതരമായ ലൈഗികാക്രമണം
പോക്സോ ആക്ട് സെക്ഷൻ 10 പ്രകാരം തന്നെ ഗൗരവകരമായ അക്രമം നടത്തുന്ന ഏതൊരാൾക്കും പിഴയും 5-7 വർഷംവരെ കഠിനതടവും.
★ (E) അശ്ലീല പ്രദർശനം
ലൈംഗികോദ്ദേശ്യത്തോടെ ശബ്ദം പുറപ്പെടുവിക്കൽ, ശരീരഭാഗങ്ങളുടെ പ്രദർശനം, നേരിട്ടോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ കുട്ടിയെ പിൻതുടരൽ. പോക്സോ ആക്ട് സെക്ഷൻ 12 പ്രകാരം പിഴയും മൂന്നുവർഷം തടവും.
★ (F) അശ്ലീലകാര്യങ്ങൾക്കായി
ഉപേയാഗിക്കൽ
കുട്ടികളെ ടി.വി. ചാനലുകൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ തുടങ്ങിയ വയിലൂടെ അശ്ലീലമായരീതിയിൽ പ്രദർശിപ്പിച്ചാൽ പിഴയും അഞ്ചുവർഷം വരെ തടവും ലഭിക്കാം.
■ ചോറ്റാനിക്കരയില്‍ എല്‍.കെ.ജി. വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്ക് വിധിച്ച വധശിക്ഷ പോക്‌സോ കോടതികളിലെ ആദ്യത്തേത്. സംസ്ഥാനത്ത് നിലവില്‍ വന്ന ആദ്യ പോക്‌സോ കോടതിയായ എറണാകുളത്ത് തന്നെയാണ് ആദ്യ വധശിക്ഷയും വിധിച്ചിരിക്കുന്നത്. 2013-ലാണ് എറണാകുളത്ത് പോക്‌സോ കോടതി സ്ഥാപിച്ചത്. ഇപ്പോള്‍ എറണാകുളത്തിനു പുറമേ കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രത്യേക പോക്‌സോ കോടതികളുണ്ട്. മറ്റു ജില്ലകളില്‍ അഡീ. ജില്ലാ കോടതിയാണ് പോക്‌സോ കോടതികളായി പ്രവര്‍ത്തിക്കുന്നത്.
(മാത്യഭൂമി റിപ്പോര്‍ട്ട് 16 Jan 2018)

പാസാക്കി കുട്ടികളുടെ എതിരെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമമാകും
■ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരും. കുട്ടികളുള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 5 വര്‍ഷം തടവും പിഴയും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാല്‍ കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 7 വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമാണ് ശിക്ഷ. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നത്
■ പോസ്കോ -2012) കേരളത്തില്‍ കുരുങ്ങുന്നത് അധികവും ആദിവാസികള്‍. പണിയ, കാട്ടുനായ്ക്ക ഗോത്ര വിഭാഗത്തില്‍പെട്ട നിരവധി യുവാക്കളാണ് ജയിലില്‍ കഴിയുന്നത്. അടുത്തിടെ വയനാട്ടിലെ ഒരു പണിയ യുവാവിന് ലഭിച്ച ശിക്ഷ പത്തുവര്‍ഷം കഠിന തടവാണ്. കുളിയന്‍െറ മകന്‍ ബാബു എന്ന യുവാവ് ഒരുവര്‍ഷത്തോളം വൈത്തിരി സബ്ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞ ശേഷമാണ് ശിക്ഷിക്കപ്പെട്ടത്. ബാബു ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഗോത്രാചാരപ്രകാരം മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തതായിരുന്നു. എന്നാല്‍, വധുവിന് 18ല്‍ താഴെയായിരുന്നു പ്രായം. ഗര്‍ഭിണിയായപ്പോള്‍ ഡോക്ടറെ കാണിച്ചു.
ഡോക്ടറുടെ റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ള്യു.സി) ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. മലപ്പുറം ജില്ലയിലും ആദിവാസികള്‍ക്കിടയില്‍നിന്ന് ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, വിവാഹ സംബന്ധമായ കേസുകള്‍ കുറവാണെന്നും സി.ഡബ്ള്യു.സി ജില്ലാ ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
(മാധ്യമം ന്യൂസ് റിപ്പോര്‍ട്ട് 21, DEC 2015)
★ കാതുവയില്‍ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ എട്ട് വയസുകാരിയുടെ മരണത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനാല്‍. പോസ്‌കോ ആക്ട് ഭേദഗതി ചെയ്യണമെന്നും 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അന്നത്തെ കേന്ദ്രശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നു
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനേക ഗാന്ധി ഈയാവശ്യം ഉന്നയിച്ചത്. ഉന്നാവോ ലൈംഗീക പീഡനക്കേസിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഉന്നാവോയില്‍ 17കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ബിജെപി എം. എല്‍. എ കുല്‍ദീപ് ആണ് പ്രതി.
■ പോക്സോ നിയമത്തിന്റെ ദുരുപയോഗം
★കുഞ്ഞിനെ വിട്ടുകിട്ടാനായി ലൈംഗികചൂഷണമാരോപിക്കുന്ന കള്ളപ്പരാതികൾ കൂടുന്നു എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്.
★ അന്വേഷണവേളയിൽത്തന്നെ കള്ളപ്പരാതികൾക്കു തടയിടാൻ ആവശ്യമായ ജാഗ്രത നിയമപാലകരും കുടുംബകോടതികളും കാണിക്കുകയെന്നത് പ്രധാനമാണെന്ന വ്യക്തമായ സൂചനയാണ് കോടതി നൽകിയിരിക്കുന്നത്. എന്നാൽ, കണക്കുകൾ പറയുന്ന വാസ്തവം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളാ പോലീസിന്റെ രേഖയനുസരിച്ച് 2008-2018 കാലത്ത് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുകയാണുണ്ടായത്. 2008-ൽ 549 കേസാണുണ്ടായിരുന്നതെങ്കിൽ 2018-ൽ അത് 4008 ആയി ഉയർന്നു. ഇതിൽ ബലാത്സംഗം മാത്രം പത്തുവർഷംകൊണ്ട് 215-ൽ നിന്ന് 1204 ആയി. ഇതിൽ ഏറിയതും കള്ളപ്പരാതികളാണെന്നു മുദ്രകുത്തി എഴുതിത്തള്ളാനാവില്ല. കുറ്റകൃത്യങ്ങളിലെ ഈ വളർച്ച ആശങ്കാജനകമാണ്
★കുട്ടിയുടെ സംരക്ഷണാവകാശം വിട്ടുകിട്ടാൻ പിതാവ് കുഞ്ഞിനെ ലൈംഗികചൂഷണം ചെയ്യുന്നെന്ന കള്ളപ്പരാതികൾ കൂടിവരുന്നെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ പഠനറിപ്പോർട്ട് നമ്മുടെ മുന്നിലില്ല
★കുടുംബതർക്ക കേസുകളിൽ പോക്സോ നിയമം ദുരുപയോഗപ്പെടുത്താതിരിക്കാൻ ആവശ്യമായ നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കേസിലെ സാഹചര്യം കൂടുതൽ മനസ്സിരുത്തി വിലയിരുത്തിയില്ലെങ്കിൽ പിതാവ് കള്ളപ്പരാതിയുടെ ഇരയാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. പിതാവിന്റെ പേരിൽ പോക്സോ നിയമമനുസരിച്ച് കേസെടുത്തു എന്നതുകൊണ്ടുമാത്രം ലൈംഗികചൂഷണം നടന്നതായി കുടുംബകോടതികൾ കണക്കാക്കരുത് എന്നും ഹൈക്കോടതി പറഞ്ഞു. ഓരോ കേസിലെയും സാഹചര്യവും വസ്തുതയും വിലയിരുത്തിവേണം തീരുമാനമെടുക്കാൻ. പൊതുവായ നടപടിക്രമം നിർദേശിക്കാനുമാകില്ല. കുഞ്ഞിന്റെ സംരക്ഷണത്തിൽ പിതാവിന് ന്യായമായുള്ള അവകാശം നിഷേധിക്കാനുള്ള കെണിയല്ല ആരോപണമെന്ന് ഉറപ്പിക്കേണ്ടത് കുടംബകോടതിയുടെ ഉത്തരവാദിത്വവുമാണ്. കോടതിയുടെ അഭിപ്രായങ്ങൾ ഉത്തരവുകളല്ല, മറിച്ച് മാർഗനിർദേശങ്ങളാണ്
(മാത്യഭൂമി റിപ്പോര്‍ട്ട് 17 May 2019)
★മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരെ പോക്‌സോ നിയമപ്രകാരം കുഞ്ഞിന്റെ അമ്മവീട്ടുകാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ ജസ്റ്റിസ് കെ. ഹരിലാലും ജസ്റ്റിസ് ടി.വി അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഈ നിര്‍ദേശം.
★ അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ സംരക്ഷണാവകാശം അച്ഛന് നല്‍കിയ ഒറ്റപ്പാലം കുടുംബകോടതിയുടെ നടപടി ശരിവെച്ച ഹൈക്കോടതി അമ്മയുടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കോടതിയില്‍ വെച്ച് കാണാനുള്ള അനുമതിയും നല്‍കിയിരുന്നു.
കുടുംബകോടതിയില്‍ നാലുവര്‍ഷം മുന്‍പ് കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് ഹര്‍ജി വന്നപ്പോള്‍ കുഞ്ഞിന് രണ്ട് വയസ്സായിരുന്നു. എന്നാല്‍ കുട്ടി ലൈംഗികചൂഷണത്തിന് ഇരയായെന്ന പരാതിയ്ക്ക് തെളിവ് നല്‍കാന്‍ അമ്മയുടെ വീട്ടുകാര്‍ക്കായില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കുട്ടിയ്‌ക്കെതിരെ അച്ഛന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
★ഹൈക്കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ..
*കുഞ്ഞിന്റെ സംരക്ഷണാവകാശ തര്‍ക്കം കൂടുമ്പോഴാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമം(പോക്‌സോ) കൂടുതലായി ദുരുപയോഗം ചെയ്യുന്നത്.
*പോക്‌സോ നിയമം അനുസരിച്ച് പിതാവിന്റെ പേരില്‍ കേസ് എടുത്തതുകൊണ്ടുമാത്രം ലൈംഗിക ചൂഷണം നടന്നതായി ഹൈക്കോടതികള്‍ കണക്കാക്കരുത്. കേസിലെ സാഹചര്യം കൂടുതല്‍ മനസിരുത്തി വിലയിരുത്തിയില്ലെങ്കില്‍ പിതാവ് കള്ളപ്പരാതിയുടെ ഇരയാകും.
* കുഞ്ഞിന്റെ സംരക്ഷണത്തിന് ന്യായമായി പിതാവിനുള്ള അവകാശം നിഷേധിക്കാനുള്ള കെണിയല്ല ആരോപണമെന്ന് ഉറപ്പാക്കാന്‍ കുടുംബ കോടതികള്‍ക്ക് ബാധ്യതയുണ്ട്.
*പൊലീസിന്റെ അന്വേഷണ വിവരവും കേസിലെ വസ്തുതകളും പരിശോധിക്കുന്നതിലൂടെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് മനസിലാക്കാന്‍ സഹായിക്കും.
*ഓരോ കേസിലേയും സാഹചര്യവും വസ്തുതയും വിലയിരുത്തി തീരുമാനമെടുക്കണം. പൊതുവായ നടപടി ക്രമം നിര്‍ദേശിക്കാനാവില്ല. പൊലീസ് ശേഖരിച്ച തെളിവ് അവഗണിക്കണമെന്നോ സ്വതന്ത്രമായി അന്വേഷിക്കണമെന്നോ അല്ല അതിനര്‍ത്ഥം. ആരോപണത്തിന് വിശ്വസിനീയമായ തെളിവുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ്.
*പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതുകൊണ്ടുമാത്രം കുഞ്ഞിന്റെ സംരക്ഷണത്തിനുള്ള പിതാവിന്റെ അപേക്ഷ തള്ളരുത്.
*കുഞ്ഞിന്റെ സ്ഥിരം സംരക്ഷണാവകാശം നല്‍കുന്ന ഉത്തരവ് അന്തിമവാക്കല്ല എന്നത് അംഗീകൃത നിയമതത്വമാണ്. കുഞ്ഞ് വളരുമ്പോള്‍ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ തെളിവും വസ്തുതകളും വിലയിരുത്തി പുനപരിശോധനയ്ക്ക് വിധേയമാണത്.
(Dool news report 18th May 2019)
★പൊതുവേ ഇത്തരം കേസുകളില്‍ വലിയ തോതില്‍ കള്ളപ്പരാതികള്‍ വരാറുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
” വിവാഹമോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. കാരണം അച്ഛന്‍മാര്‍ക്ക് കസ്റ്റഡി കൊടുക്കാതിരിക്കാന്‍ വേണ്ടി അമ്മമാര്‍ കള്ളപ്പരാതികള്‍ കൊടുക്കുന്നു. അതാണ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇതില്‍ ഏറിയതും കള്ളപ്പരാതികള്‍ ആണ് എന്ന് പറയാന്‍ പറ്റില്ല. അന്വേഷണ സംഘമാണ് അത് തീരുമാനിക്കേണ്ടത്. കൃത്യമായ അന്വേഷണം നടത്തി അത് വ്യാജമാണോ എന്ന് പൊലീസ് കണ്ടെത്തുക മാത്രമേ നിവൃത്തിയുള്ളൂ. കള്ളപ്പരാതികള്‍ തീര്‍ച്ചയായും വരാം. എന്നാല്‍ അത് കണ്ടെത്തുക എന്നതില്‍ മാത്രമേ കാര്യമുള്ളു. അത് തന്നെയാണ് കോടതിയും ചൂണ്ടിക്കാട്ടിയത്. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുകയാണ് ഇത് വഴി’ -അദ്ദേഹം പറഞ്ഞു.
കള്ളപ്പരാതികള്‍ വരുന്നുണ്ട്. അത് ഒരു ഗ്രൗണ്ട് റിയാലിറ്റിയാണ്. പൊതുവേ ഈ പറയുന്ന ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേസുകള്‍ മാത്രമല്ല ബലാത്സംഗ കേസുകള്‍ തുടങ്ങിയവയില്‍ പോലും ഇതുണ്ട്. ചൈല്‍ഡ് എന്ന് പറയുന്നത് 18 വയസുവരെയാണ് 16 നും 18 നും ഇടെയുള്ള ചില കേസുകളില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികമായുള്ള ബന്ധം പോലും പിന്നീട് കേസായി വരുന്നുണ്ട്. അത് സത്യമാണ്. പണ്ട് മുതലേ അത്തരം കേസുകള്‍ വരുന്നുണ്ട്. ‘- അദ്ദേഹം പറയുന്നു.
ചൈല്‍ഡ് റൈറ്റ് അവയര്‍നെസ് മുന്‍പത്തേക്കാള്‍ ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാ കേസുകളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള സെക്ഷ്വല്‍ ഒഫന്‍സ് കൂടുന്നു എന്ന് പറയുന്നതിന്റെ ഒരു കാര്യവും ഇത് തന്നെയാണ്. അതോടൊപ്പം തന്നെ വ്യാജപരാതികളും വരുന്നുണ്ട്- അദ്ദേഹം പറഞ്ഞു
(Dool news report 18th May 2019)
★ വിചാരണയുടെ മെല്ലെപ്പോക്ക്
(771 കേസ്, വിചാരണ കഴിഞ്ഞത് വെറും 22)
കഴിഞ്ഞ 5 വർഷത്തിനിടെ തൃശൂരിൽ റജിസ്റ്റർ ചെയ്ത 771 പോക്സോ കേസുകളിൽ വിചാരണ പൂർത്തിയായത് 22 കേസു കളിൽ മാത്രം. അതിൽ 12 കേസുകളിലെ പ്രതികളെ കോടതി ശിക്ഷിച്ചു. 10 കേസുകളിൽ പ്രതികളെ വിട്ടയച്ചു. മറ്റ് 5 കേസിൽ കുറ്റപത്രംതന്നെ കോടതി റദ്ദാക്കി. വേറെ 6 കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കി. 3 മാസത്തിനകം കുറ്റപത്രം നൽകണമെന്നും ഉടൻ വിചാരണ നടത്തണമെന്നും നിയമത്തിൽ പറയുമ്പോഴാണ് ഈ താമസം.
★നഷ്‌ടപരിഹാരമുണ്ട്
□ ഇരയ്ക്കു നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിടാനുള്ള അധികാരം പ്രത്യേക കോടതിക്കാണുള്ളത്.
□ കോടതിക്കോ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കോ അപേക്ഷ നൽകണം.
□ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) റജിസ്‌റ്റർ ചെയ്‌ത ശേഷം ഏതു ഘട്ടത്തിലും കുട്ടിക്കു നഷ്‌ടപരിഹാരത്തിനായി അപേക്ഷ നൽകാം.
□ കുട്ടിയുടെ ചികിൽസച്ചെലവ്, പുനരധിവാസം മുതലായ അടിയന്തര ആവശ്യങ്ങൾക്ക് ഇടക്കാല നഷ്‌ടപരിഹാരം നൽകും. സംസ്‌ഥാന സർക്കാരാണു നഷ്‌ടപരിഹാരം നൽകേണ്ടത്.
□ കോടതിയുടെ ഉത്തരവു കിട്ടി 30 ദിവസത്തിനകം സർക്കാർ നഷ്‌ടപരിഹാരത്തുക നൽകണം.
□ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്കു പണമെത്തും.
□ അരലക്ഷം രൂപ മുതൽ മുകളിലോട്ടാണു നഷ്ടപരിഹാരത്തുക
★ ഇത്തരം കേസുകളില്‍ ഇരയായ കുട്ടികള്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നു എന്ന് മനോരമ്മ റിപ്പോട്ട് ചെയ്യുന്നു
(November 06, 2018)
★കുഞ്ഞ് ബന്ധുവോ,സ്വന്തം മത വിഭാഗസ്ഥരോ മറ്റും ആണെങ്കില്‍ കുടുംബത്തില്‍ നിന്നും കേസ് പിന്‍വലിക്കാന്‍ കൂടുല്‍ സമ്മര്‍ദ്ദം ഇരയായ കുട്ടിക്ക് ഉണ്ടാകുന്നു
★ നിയമം കൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ തടയാനാവില്ല; സമൂഹത്തിന്റെ മനോഭാവം മാറണം- ജസ്റ്റിസ് കെ.റ്റി. തോമസ് ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടിരുന്നു..
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,
തിരുത്തപ്പെടുന്നതാണ്)
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ്
★ wiki.
★ https://www.ncpcr.gov.in/index1.php?lang=1&level=0&linkid=23&lid=593
★ കൈരളി ന്യൂസ്
http://www.kairalinewsonline.com/2017/03/29/99105.html
★മാധ്യമം ന്യൂസ് റിപ്പോട്ട്
https://m.madhyamam.com/kerala/2015/dec/21/167181
★മാത്യഭൂമി റിപ്പോര്‍ട്ട്
https://www.mathrubhumi.com/news/in-depth/indepth-child-abuse-pocso-1.2610384
★പോക്‌സോ കോടതികളിലെ ആദ്യ വധശിക്ഷ
https://www.mathrubhumi.com/print-edition/kerala/kochi-1.2530822
★http://malayalam.webdunia.com/article/woman-articles-in-malayalam/you-should-know-about-pocso-act-2012-116090300035_1.html
★https://www.asianetnews.com/amp/news/president-signed-in-posco-ordinance
★https://www.azhimukham.com/juvenile-justice-bill-controversy-adult-crime-india/
★http://www.kvartha.com/2018/04/will-amend-pocso-act-to-bring-death.html?m=1
★https://newswayanad.in/2018/03/4525
★https://malayalam.news18.com/amp/news/india/loksabha-passed-pocso-amendment-bill-145571.html
★https://www.twentyfournews.com/2019/08/01/lok-sabha-passes-new-pocso-bill-providing-death-penalty-for-aggravated-child-abuse.html
★https://www.mediaonetv.in/national/2019/07/23/pedophilia
★https://janayugomonline.com/rape-the-criminal-law-amendment-bill-introduced/
★പോക്സോ നിയമത്തിന്റെ ദുരുപയോഗം തടയണം
17 May 2019,
മാത്യഭൂമി റിപ്പോട്ട്
https://www.mathrubhumi.com/editorial/editorial-1.3803550
★പോക്‌സോ; ലൈംഗിക ചൂഷണ കള്ളപ്പരാതികള്‍ കൂടുന്നതായി ഹൈക്കോടതി; നിയമം ദുരുപയോഗപ്പെടുത്തുന്നെന്ന് ബാലാവകാശ കമ്മീഷനും
18th May 2019, 3:24 pm
https://www.doolnews.com/pocso-case-fake-complaints-hc-verdict-aissues-454.html
★മനോരമ്മ റിപ്പോട്ട്
കുഞ്ഞുമനസ്സുകൾ താങ്ങണം, സമാനതകളില്ലാത്ത സംഘർഷങ്ങൾ
https://www.manoramaonline.com/news/editorial/2018/11/06/child-abuse-series.html
★https://www.mediaonetv.in/kerala/2018/05/27/52340-pocso-
★ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ്
http://prd.kerala.gov.in/ml/node/8668

No comments:
Post a Comment