Monday, August 26, 2019

Right to Information Act
വിവരാവകാശ നിയമ ഭേദഗതി 

1977ല്‍ കൂടുതൽ വിവരങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിന് ജനത ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള മൊറാർജി ദേശായി 1923 ലെ Sec ഔദ്യോഗിക രഹസ്യ നിയമത്തിൽ മാറ്റം വരുത്താന്‍ കഴിയുമോ എന്നറിയാന്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചൂ. 1923 ലെ നിയമം മാറ്റമില്ലാതെ നിലനിർത്തണമെന്ന് വർക്കിംഗ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്തു.

■  1994 ൽ, തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള ഒരു സംഘടനയായ മസ്ദൂർ കിസാൻ ശക്തി സംഗഥൻ ( MKSS )ഗ്രാമീണ രാജസ്ഥാനിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശത്തിനായി ഒരു അടിത്തട്ടിലുള്ള പ്രചാരണം ആരംഭിച്ചു.  ഈ പ്രസ്ഥാനം വളർന്നു, പ്രചാരണത്തിന്റെ ഫലമായി 2000 ൽ രാജസ്ഥാൻ സർക്കാർ വിവരാവകാശത്തെക്കുറിച്ച് ഒരു നിയമം നടപ്പാക്കി.

■ 1996 ൽ, നിരവധി സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിലൊന്നായ നാഷണൽ ഇൻഫർമേഷൻ റൈറ്റ് ഫോർ പീപ്പിൾസ് ഇൻഫർമേഷൻ റൈറ്റ് (NCPRI) സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്.  വിവരാവകാശ നിയമനിർമാണം പാസാക്കി. 

■ 1997ല്‍ വിവരാവകാശത്തെക്കുറിച്ച് നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറി.  നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ പ്രതിജ്ഞാബദ്ധത അനുസരിച്ച്, ഭരണത്തെക്കുറിച്ചുള്ള ദേശീയ അജണ്ട നടപ്പിലാക്കുന്നതിനുള്ള പുതിയ സഖ്യം പാർലമെന്റിൽ വിവര സ്വാതന്ത്ര്യ ബിൽ 2000 അവതരിപ്പിച്ചു.  രണ്ടുവർഷമായി തീർപ്പുകൽപ്പിക്കാത്ത ശേഷം 2002 ഡിസംബർ 4 ന് ബിൽ പാർലമെന്റ് പാസാക്കി. 2003 ജനുവരി 6 ന് ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. അതേസമയം, കേന്ദ്ര നിയമനിർമ്മാണത്തിനായി കാത്തിരിക്കുന്നതിനുപകരം അര ഡസൻ സംസ്ഥാനങ്ങൾ  വിവരാവകാശം (ആർ‌ടി‌ഐ ആക്റ്റ്) സംബന്ധിച്ച് അവരുടെ സ്വന്തം നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. 

★ഗോവ (1997),

★തമിഴ്‌നാട് (1997),

★ രാജസ്ഥാൻ (2000),

★ മഹാരാഷ്ട്ര (2000),

★ കർണാടക (2000),

★  ദില്ലി (2001)

എന്നിവ ഇതിൽ ഉൾപ്പെടുന്നു.

■ 2004 ൽ യുപിഎ സർക്കാർ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത് നിരീക്ഷിക്കാൻ ഒരു ദേശീയ ഉപദേശക സമിതിയെ നിയോഗിച്ചു. 

■2004 ൽ യുപിഎ സർക്കാർ ഒരു ദേശീയ ഉപദേശക സമിതിയെ നിയോഗിച്ചു.  നിലവിലുള്ള വിവര സ്വാതന്ത്ര്യ നിയമം 2002 ൽ മാറ്റങ്ങൾ വരുത്താൻ NAC ശുപാർശ ചെയ്തു. വിവരാവകാശ ബിൽ 2004 കേന്ദ്രസർക്കാരിന് മാത്രം ബാധകമാകുന്ന വിധത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചു.  സാധാരണക്കാർക്ക് ആവശ്യമായ മിക്ക വിവരങ്ങളും സംസ്ഥാന സർക്കാരുകളിൽ നിന്നുള്ളതായതിനാൽ സിവിൽ സൊസൈറ്റി ബില്ലിനെതിരെ പ്രതിഷേധിച്ചു ...

■ NCPRI മറ്റ് സംഘടനകളും കൂടിയാലോചനക്ക് ശേഷം വിവരാവകാശ നിയമം 2005 2005 ഭേദഗതിയിലൂടെ 150 ഭേദഗതികളോടെ പാസാക്കി.

■ ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌വിവരാവകാശനിയമം 2005 (Right to Information Act 2005)

■ 2005 ജൂൺ 15 ന്‌പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌.

■ ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.

■ നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

■ എല്ലാ ദിവസവും 4800 വിവരാവകാശ അപേക്ഷകൾ സമർപ്പിക്കുന്നു. നിയമം ആരംഭിച്ച് ആദ്യ പത്ത് വർഷത്തിനുള്ളിൽ 17,500,000 അപേക്ഷകൾ സമർപ്പിച്ചു.

■ ഇന്ത്യയിൽ വിവരാവകാശ നിയമം പാസാക്കുന്നതിൽ മസ്ദൂർ കിസാൻ ശക്തി സംഘാഥൻ എന്ന സംഘടന പ്രധാന പങ്കുവഹിച്ചു. വിവരാവകാശ നിയമ 2005 ലെ മുഖ്യ സൂത്രധാരനാണ് അരുണ റോയ്.

■ ഇന്ത്യയിലെ ഓരോ പൗരനും നിയമപരമായ അവകാശമാണ് ആർടിഐ. വിവരാവകാശ നിയമം 2005 പ്രകാരമുള്ള അധികാരികളെ ക്വാസി ജുഡീഷ്യൽ അതോറിറ്റികൾ എന്ന് വിളിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ 'സംസാര സ്വാതന്ത്ര്യം' മൗലികാവകാശം ഏകീകരിക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കിയത്.

■ വിവരാവകാശ വെളിപ്പെടുത്തൽ 1923 ലെ Sec ഔദ്യോഗിക രഹസ്യ നിയമവും മറ്റ് പ്രത്യേക നിയമങ്ങളും നിയന്ത്രിച്ചിരിക്കുന്നു, ഇത് പുതിയ വിവരാവകാശ നിയമത്തിൽ ഇളവ് നൽകുന്നു. വിവരാവകാശം ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശത്തെ ക്രോഡീകരിക്കുന്നു. വിവരാവകാശ നിയമപ്രകാരം വളരെ ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ വിസിൽബ്ലോവേഴ്‌സ് ആക്റ്റ് ഇതിനെ പ്രതിരോധിക്കുന്നു.

★★ വിവരാവകാശ നിയമ ഭേദഗതി ★★

■പുതിയ നിയമഭേദഗതി
  പ്രകാരം കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമന കാലാവധി ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും.

■വിവരാവകാശ നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് 79നെതിരെ 178 വോട്ടിനാണ് ബിൽ പാസാക്കിയത്.

■ സർക്കാർ തലത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിവരാവകാശ ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്ര പേഴ്‌സണൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

■നിലവിൽ 240 അംഗ രാജ്യസഭയിൽ എൻഡിഎയ്ക്ക് 115 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. ബിൽ പാസാക്കിയെടുക്കാൻ കുറഞ്ഞത് 121 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. എൻഡിഎ ഇതര കക്ഷികളായ ബിജു ജനതാദൾ, വൈ.എസ്.ആർ. കോൺഗ്രസ്, തെലങ്കാന രാഷ്ട്രസമിതി തുടങ്ങിയ കക്ഷികൾക്ക് ആകെ 16 അംഗങ്ങൾ സഭയിലുണ്ട്.

■ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ മൂന്ന് പാർട്ടികളുടെയും നേതാക്കൾ ബില്ലിനെ പിന്തുണയ്ക്കുമെന്ന സൂചനകൾ വ്യക്തമാക്കിയിരുന്നു. വൈ.എസ്.ആർ കോൺഗ്രസ് അംഗങ്ങൾ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വി. വിജയസായ് റെഡ്ഢി അറിയിച്ചു. സമാന നിലപാടാണ് തെലങ്കാന രാഷ്ട്രസമിതിയും സ്വീകരിച്ചത്.

■വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടയിലാണ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭയിലും ബില്‍ പാസായത്. പ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെ, ടി.ആര്‍.എസ്,
വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു.

■ സർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ ശ്രമിക്കുകയാണെന്നാരോപിച്ചാണ് പ്രതിപക്ഷം രാജ്യസഭയിൽ ബഹളം തുടങ്ങിയത്. പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ച് ചർച്ച തടസ്സപ്പെടുത്താൻ ശ്രമിച്ചു.

■ബില്‍ പാസാക്കാന്‍ മതിയായ അംഗബലം ഇല്ലാത്തതിനാല്‍ രാജ്യസഭയില്‍ പരാജയപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്ക് പുറത്തുള്ള കക്ഷികളെ കൂട്ടുപിടിച്ച് ബില്‍ പാസാക്കാനുള്ള ബി.ജെ.പിയുടെ നീക്കം വിജയിക്കുകയായിരുന്നു.

■ബില്‍ വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധവുമായി സഭ വിട്ടിറിങ്ങി.

■ബിജു ജനതാദളിന്റെ പിന്തുണയ്ക്കായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

■പാര്‍ലമെന്റ് ഈ ബില്‍ പരിശോധിക്കണമെന്ന് തൃണമൂല്‍ എംപി ഡെറിക് ഓബ്രിയന്‍ ആവശ്യപ്പെട്ടു. ഇത് ട്വന്റി 20 മത്സരമല്ല എന്നും ഡെറിക് ഓബ്രിയന്‍ ഓര്‍മ്മിപ്പിച്ചു.

എല്ലാ ബില്ലുകളും സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടാന്‍ ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് എംപി വിജയ് സായ് റെഡ്ഡി എന്‍ഡിടിവിയോട് പറഞ്ഞു.

■വിവരാവകാശ നിയമത്തെ ദുർബലമാക്കുന്നതാണ് ഭേദഗതി. കഴിഞ്ഞ അഞ്ചു വർഷം കേന്ദ്ര സർക്കാർ സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ ഓഫീസുകളിലെ സുപ്രധാന തസ്‌തികകളിൽ നിയമനം നടത്താതെ പരാതികൾ തീർപ്പാക്കുന്നത് വൈകിച്ചു. നിലവിൽ 32,000 കേസുകൾ തീർപ്പാകാതെ കിടക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി ചോദ്യം ചെയ്യാനും പുറത്തുകൊണ്ടുവരാനുമുള്ള പൗരൻമാരുടെ അവകാശമാണ് ഇല്ലാതാകുന്നത്.

ഇപ്പോഴത്തെ ഭേദഗതി ബില്ലിനെ ‘ആർടിഐ എലിമിനേഷൻ ബിൽ’ എന്നാണ് കോൺഗ്രസ് എംപി ശശി തരൂർ വിശേഷിപ്പിച്ചത്

■ പാർലമെന്റിന്റെ നിയമനിർമ്മാണ ചരിത്രത്തിലെ കറുത്ത ദിവസമാണിന്ന്. ഭരണഘടനയോടും നിയമനിർമ്മാണ സഭയോടും ജുഡിഷ്യറിയോടുമുള്ള കനത്ത അനാദരവും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്നതുമാണ് പുതിയ ഭേദഗതി നിയമം. സുപ്രീംകോടതിയുടെ നിർദ്ദേശത്തെ ലംഘിക്കുന്ന പുതിയ ഭേദഗതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്

പ്രേമചന്ദ്രന്‍ വിശേഷിപ്പിച്ചു

■ ' അപകടകരം' എന്നാണ് കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ബില്ലിനെ വിശേഷിപ്പിച്ചത്. 'ജനാധിപത്യത്തിലെ കറുത്തദിനം' എന്നാണ് മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ എ രാജ ബില്ലിനെ വിശേഷിപ്പിച്ചത്

■‘ഭയാനകം’ എന്നാണു ഭേദഗതിയെപ്പറ്റി കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി വിശേഷിപ്പിച്ചത്

■ 2005 ലെ വിവരാവകാശ നിയമത്തിന്റെ 13, 16 വകുപ്പുകളാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

★ 2005ലെ നിയമപ്രകാരം പതിമൂന്നാം വകുപ്പ് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇർഫർമേഷൻ കമ്മീഷണർമാരുടെയും നിയമന കാലാവധി അഞ്ച് വർഷമോ 65 വയസ്സ് തികയും വരെയോ ആണ് നിശ്ചയിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തുകയാണ് പുതിയ ഭേദഗതിയിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്.

★  ഇതോടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇർഫർമേഷൻ കമ്മീഷണർമാരുടെയും നിയമനം കേന്ദ്ര സർക്കാരിന് ഉചിതമെന്ന് തോന്നുന്ന വിധത്തിൽ നിശ്ചയിക്കാമെന്ന് വന്നിരിക്കുകയാണ്.

★ ചീഫ് ഇലക്ഷൻ കമ്മീഷണറുടേതിന് സമാനമായ അലവൻസുകളും മറ്റുമാണ് ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കും നൽകിയിരുന്നത്. പതിമൂന്നാം വകുപ്പിൽ മാറ്റം വരുത്തി ഇത് കേന്ദ്രസർക്കാർ നിശ്ചയിക്കുംപടിയാക്കി മാറ്റിയിട്ടുണ്ട്.

★ 2005ലെ വിവരാവകാശ നിയമത്തിലെ പതിനാറാം വകുപ്പ് പ്രകാരം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും കാലാവധി പരമാവധി 5 വർഷമോ, റിട്ടയർ പ്രായം വരെയോ ആയി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, പുതിയ നിയമഭേദഗതി പ്രകാരം നിയമന കാലാവധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായിരിക്കും. ഇതോടെ ഏതു സമയത്തും നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ള, അതിനാൽത്തന്നെ താരതമ്യേന അധികാരം കുറഞ്ഞ ഒരു പദവിയായി കേന്ദ്ര-സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെ പദവികൾ മാറുന്നു.

★ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും ശമ്പളവും കേന്ദ്ര സർക്കാരിന് എപ്പോൾ വേണമെങ്കിലും ഭേദഗതി വരുത്താനുള്ള അധികാരമുണ്ടായിരിക്കും.

■ആർട്ടിക്കിൾ 324(1) പ്രകാരം പ്രാബല്യത്തിൽവന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാ സ്ഥാപനമാണ്. പക്ഷേ, ആർട്ടിക്കിൾ 19(1)(a) പ്രകാരം നിലവിൽവന്ന വിവരാവകാശ കമ്മിഷൻ എങ്ങനെ ഭരണഘടനാ സ്ഥാപനമാകും എന്നാണു മോദി സർക്കാർ ചോദിക്കുന്നത്. ഭരണഘടനാ അവകാശങ്ങളുടെ നിയമ, ധാർമിക ബാധ്യതകൾ നിറവേറ്റുക എന്നതാണു രണ്ട് കമ്മിഷനുകളുടെയും ഉദ്ദേശ്യം. മറ്റു രാജ്യങ്ങളെപ്പോലെ നേരത്തേ നടപ്പാക്കിയിരുന്നെങ്കിൽ വിവരാവകാശ കമ്മിഷനെപ്പറ്റിയും ഭരണഘടനയിൽ പരാമർശം ഉണ്ടാകുമായിരുന്നു എന്നാണ് വിവരാവകാശ പ്രവർത്തകർ പറയുന്നത്.

■വിവരാവകാശ ഭേദഗതി ബില്ലിനെതിരെ മുൻ കേന്ദ്ര വിവരാവകാശ കമ്മിഷണർമാരായിരുന്ന വജാഹത് ഹബീബുല്ല, ശ്രീധർ ആചാര്യലു, ശൈലേഷ് ഗാന്ധി, ദീപക് സന്ധു, യശോവർധൻ ആസാദ്, എം.എം.അൻസാരി, അന്നപൂർണ ദീക്ഷിത് എന്നിവരും രംഗത്തെത്തി. കമ്മിഷന്റെ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും തകർക്കുന്നതാണു നീക്കമെന്ന് ഇവർ പറഞ്ഞു.

■യുപിഎ കൊണ്ടുവന്ന നിയമത്തെ ദുർബലപ്പെടുത്താൻ ആദ്യം മുതലേ എൻഡിഎ സർക്കാർ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൽ ലഭിച്ച 99% അപേക്ഷകളും നിരസിച്ചതായാണു റിപ്പോർട്ടുകൾ.

■ 2017–18ൽ കേന്ദ്രത്തിൽ മാത്രം 12.3 ലക്ഷം വിവരാവകാശ അപേക്ഷകളാണ് ഫയൽ ചെയ്യപ്പെട്ടത്. തിരഞ്ഞെടുപ്പു കടപ്പത്രത്തിലൂടെ ഓരോ പാർട്ടിക്കും എത്ര പണം ലഭിച്ചുവെന്നതും നോട്ട് നിരോധന പദ്ധതിയുടെ ആഘാതത്തിന്റെ വിശദാംശങ്ങൾ നാടറിഞ്ഞതും ഈ നിയമമുള്ളതിനാലായിരുന്നു. 1961നും 2003നും ഇടയിൽ രാജ്യത്തുണ്ടായ 13 വർഗീയ കലാപങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ കാണാനില്ലെന്നു കാര്യം പുറത്തുവന്നത് ‌അഞ്ജലി ഭരദ്വാജ് എന്ന വിവരാവകാശ പ്രവർത്തകയുടെ പരാതിയെത്തുടർന്നാണ്.

■വ്യക്തിപരവും സുരക്ഷാപരവുമെന്നു ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സുരക്ഷാ ചെലവ് വെളിപ്പെടുത്താനാവില്ലെന്നു വിവരാവകാശ കമ്മിഷൻ വ്യക്തമാക്കിയതാകട്ടെ 2018 ആഗസ്റ്റിൽ.

■ മുഖ്യ വിവരാവകാശ കമ്മിഷണർ ഒഴിവിലേക്ക് അപേക്ഷിച്ച രണ്ടു മുതിർന്ന ഇൻഫർമേഷൻ കമ്മിഷണർമാരെ ഒഴിവാക്കിയും അപേക്ഷിക്കാത്ത നാലു പേരെ ഉൾപ്പെടുത്തിയുമാണു അന്വേഷണ സമിതി ചുരുക്കപ്പട്ടിക തയാറാക്കിയത്. റിട്ട. കമഡോർ ലോകേഷ് ബത്ര, അഞ്ജലി ഭാർഗവ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന്, മുഖ്യ വിവരാവകാശ കമ്മിഷണറായി സുധീർ ഭാർഗവയെ നിയമിച്ചതുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ പരസ്യമാക്കിയപ്പോഴാണ് ഈ ഇടപെടൽ ജനമറിഞ്ഞത്.

■ഏറ്റവും കൂടുതൽ വിവരാവകാശ അപേക്ഷകൾ നിരസിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നു കേന്ദ്ര വിവരാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 15% അപേക്ഷകളും തള്ളി.

■ ധനകാര്യം, പ്രതിരോധം, റെയിൽവേ, നഗരവികസന മന്ത്രാലയങ്ങളും ഡൽഹി ഹൈക്കോടതിയും ഒട്ടേറെ അപേക്ഷകൾ നിരസിച്ചതായി ജനുവരിയിലെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും, സുരക്ഷ, നയതന്ത്രം, സാമ്പത്തിക താൽപര്യം, വാണിജ്യം, ബൗദ്ധികാവകാശം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നിരസിച്ചത്.

■വിവരാവകാശത്തെ ദുർബലമാക്കുന്നതിൽ കേരളവും പുറകിലല്ല. മന്ത്രിസഭാ തീരുമാനങ്ങളും മിനിറ്റ്സും വിവരാവകാശ നിയമം അനുസരിച്ചു നൽകാനാവില്ലെന്ന് എൽഡിഎഫ് സർക്കാർ 2016ൽ തീരുമാനിച്ചത് ഏറെ ചർച്ചയായി. മന്ത്രിസഭാ തീരുമാനങ്ങൾ പൊതുജനങ്ങൾക്കു നൽകണമെന്നു മുഖ്യ വിവരാവകാശ കമ്മിഷണർ ഉത്തരവ് നൽകിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ തീരുമാനങ്ങൾ ലഭ്യമാക്കണമെന്ന അപേക്ഷ കിട്ടിയതിനെ തുടർന്നാണ്, അവ നൽകാൻ മുഖ്യ വിവരാവകാശ കമ്മിഷണർ നിർദേശിച്ചത്.

എന്നാൽ അവ നൽകാനാവില്ലെന്നു മുൻ യുഡിഎഫ് സർക്കാരിനെപ്പോലെ എൽഡിഎഫും നിലപാടെടുത്തു. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കി തീരുംവരെ രഹസ്യസ്വഭാവം ഉള്ളതാണെന്നായിരുന്നു പിണറായി വിജയൻ സർക്കാരിന്റെ നിലപാട്.

■കഴിഞ്ഞ 14 വർഷത്തിൽ രാജ്യത്തു കൊല്ലപ്പെട്ട വിവരാവകാശ പ്രവർത്തകരുടെ കണക്ക്, ഈ നിയമം എത്രമാത്രം അധികാരകേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ്. കോമൺവെൽത്ത് ഹ്യൂമൻറൈറ്റ്സ് ഇനിഷ്യേറ്റീവ് (സിഎച്ച്ആർഐ) റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഇക്കാലത്തിനിടെ കൊല്ലപ്പെട്ടത് 84 വിവരാവകാശ പ്രവർത്തകർ. ആക്രമിക്കപ്പെട്ടവർ 169, ഭീഷണി നേരിട്ടവർ 183, ആത്മഹത്യ ചെയ്തവർ 7. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ പ്രജകളെ, അവരുടെ അറിയാനുള്ള അവകാശത്തെ ഭയക്കുന്നുവെന്നതിന്റെ നേർസാക്ഷ്യമാണ് ഈ കണക്കുകൾ.

■ബില്ലിനെതിരെയുള്ള വിമര്‍ശനം

വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാറിന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്നതോടെ കമ്മീഷന്‍ സര്‍ക്കാര്‍ സ്വാധീനത്തിന് വഴങ്ങേണ്ടി വരുമെന്നാണ് പ്രധാന വിമര്‍ശനം. കമ്മീഷണറുടെ കാലാവധി നീട്ടാനും വെട്ടിച്ചുരുക്കാനും സര്‍ക്കാറിന് അധികാരമുണ്ടാകും. കമ്മീഷണറെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും സാധിക്കുമെന്നും പ്രതിപക്ഷം പറയുന്നു. നേരത്തെ അഞ്ച് വര്‍ഷത്തേക്ക് നിയമനം നടത്തിയാല്‍ പിന്നീട് സര്‍ക്കാറിന് ഇടപെടാനുള്ള അധികാരമില്ലായിരുന്നു.

■ കേന്ദ്ര സര്‍ക്കാര്‍ വാദം

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കുക മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ബില്ല് അവതരിപ്പിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറയുന്നു. തിരക്കിട്ടാണ് യുപിഎ സര്‍ക്കാര്‍ നിയമം പാസാക്കിയത്. സുപ്രീം കോടതി ജഡ്ജിയുടെ പദവിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയത്. എന്നാല്‍, അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. ഇത് വിരുദ്ധമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു. വിവരാവകാശ നിയമത്തിന് നിയമം നിര്‍മിക്കാനുള്ള അധികാരം നല്‍കിയിട്ടില്ല. ഭേദഗതിയിലൂടെ തെറ്റ് തിരുത്തുക മാത്രമാണ് ചെയ്തത്.

■ കേന്ദ്ര സര്‍ക്കാറിന് തലവേദനയായ ചോദ്യങ്ങള്‍

★ വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ പലപ്പോഴും കേന്ദ്ര സര്‍ക്കാറിന് തലവേദനയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭേദഗതി ബില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഡിഗ്രി, പൊതുമേഖല ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി എന്നിവയെ സംബന്ധിച്ചുള്ള ആര്‍ടിഐ പ്രകാരമുള്ള ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു.

★ 2017 ജനുവരിയില്‍ 1978ല്‍ ദില്ലി യൂണിവേഴ്സിറ്റിയില്‍ ബി എ കോഴ്സ് പാസായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകന് നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു ഉത്തരവിട്ടിരുന്നു. 1978ല്‍ ദില്ലി യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയെന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞിരുന്നത്. പൊതുമേഖല ബാങ്കുകളിലെ  കിട്ടാക്കടത്തെ സംബന്ധിച്ച ആര്‍ടിഐ ചോദ്യവും കേന്ദ്ര സര്‍ക്കാറിനെ വെട്ടിലാക്കി. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടാണ് വിവരങ്ങള്‍ അപേക്ഷകന് ലഭിച്ചത്.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

©മഹേഷ് ഭാവന

(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍  ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,
തിരുത്തപ്പെടുന്നതാണ്)

എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്‍സ് ,കടപ്പാട്

★ wiki

★ https://selflearn.co/pick-of-week-post/right-to-information-rti-act-2005-for-upsc-civil-services-exam/

★ https://www.quora.com/What-is-the-history-of-the-RTI-Act

★ https://malayalam.news18.com/news/india/rajya-sabha-passes-rti-amendment-bill-by-voice-vote-vmid-opposition-walkout-and-criticism-143663.html

★ https://www.azhimukham.com/news-update-rti-amendment-bill-pass-rajyasabha/

★https://www.mathrubhumi.com/news/india/opposition-protest-on-right-to-information-rti-bill-on-rajya-sabha-1.3986078

★https://www.mathrubhumi.com/news/india/center-may-get-support-to-passes-rti-amendment-bill-in-rajyasabha-1.3986788

★https://www.asianetnews.com/india-news/rti-amendment-bill-what-is-the-reason-of-controversy-pv55hz

★https://keralakaumudi.com/news/mobile/news.php?id=131348&u=world

★https://www.manoramaonline.com/news/latest-news/2019/07/26/impacts-of-controversial-rti-amendment-bill-passed-by-parliament.html

★https://www.mediaonetv.in/national/2019/07/22/rti-new-amendment-bill-passed-by-loksabha

★http://www.firstpost.com/india/right-to-information-what-11-years-of-the-rti-act-of-2005-have-done-for-india-3047286.html

No comments:

Post a Comment

എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

എന്താണ് 'അഗ്നിപഥ്' പദ്ധതി‍ ? ★ പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങന...