ജമ്മുകാശ്മീര്‍ ഇതു വരെ...
(UN സുരക്ഷ സമതി closed door ചര്‍ച്ച)
(UN സുരക്ഷ സമതി closed door ചര്‍ച്ച)
■ജമ്മുകശ്മീർ വിഷയം ചർച്ചചെയ്യാൻ വെള്ളിയാഴ്ച ചേർന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം കാര്യമായ തീരുമാനങ്ങളോ പ്രസ്താവനകളോ നടത്താതെയാണ് അവസാനിച്ചത്. വിഷയം അന്താരാഷ്ട്രവത്കരിക്കാൻ ശ്രമിച്ച പാകിസ്താനും ചൈനക്കും ഇത് കനത്ത തിരിച്ചടിയായി മാറി.
■ കശ്മീർ വിഷയം പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നാണ് രക്ഷാസമിതി യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം രാജ്യങ്ങളും അഭിപ്രായപ്പെട്ടത്
■ജമ്മു കാശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി. ഭരണ ഘടനയിലെ 370-ാം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ അറിയിച്ചു.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീനാണ് രക്ഷാ സമിതിയെ രാജ്യത്തിന്റെ നിലപാടറിയിച്ചത്
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീനാണ് രക്ഷാ സമിതിയെ രാജ്യത്തിന്റെ നിലപാടറിയിച്ചത്
■പാകിസ്താന്റെ കത്ത് ഏറ്റുപിടിച്ച് ചൈന ആവശ്യപ്പെട്ടത് പ്രകാരമാണ് യുഎൻ രക്ഷാസമിതി വിഷയം രഹസ്യചർച്ചക്കെടുത്തത്.
★ ഒരു മണിക്കൂറോളം ചർച്ച നീണ്ടു നിന്നു. ഇതിന് ശേഷം പുറത്തുവന്ന യുഎന്നിലെ പാകിസ്താന്റെയും ചൈനയുടേയും പ്രതിനിധികൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും നൽകാതെയാണ് പോയത്.
■രക്ഷാസമിതി വീണ്ടും ചേരുന്നത്. വെള്ളിയാഴ്ച ഇന്ത്യൻസമയം വൈകീട്ട് 7.30-നാണ് ചർച്ചതുടങ്ങിയത്.
■1971നുശേഷം 48 വർഷം കഴിഞ്ഞാണ് കശ്മീർ വിഷയത്തിൽ യു.എൻ. രക്ഷാസമിതി വീണ്ടും ചേരുന്നത്. തുറന്ന ചർച്ചയല്ലാത്തതിനാൽ രക്ഷാസമിതിയംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഇതിലെ വിവരങ്ങൾ രഹസ്യമായി തുടരും. ചർച്ചാവിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുകയുമില്ല.
■ തുറന്ന ചർച്ച നടത്തണമെന്നാണ് യു.എൻ. രക്ഷാസമിതിക്ക് എഴുതിയ കത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ആവശ്യപ്പെട്ടത്. തുറന്ന ചർച്ച നടന്നിരുന്നെങ്കിൽ രക്ഷാസമിതിയിലെ അംഗങ്ങളല്ലാത്ത യു.എൻ. അംഗരാജ്യങ്ങൾക്ക് പങ്കെടുക്കാനാകുകയും വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. അതിലൂടെ അന്താരാഷ്ട്രതലത്തിൽ വിഷയം ഉയർത്തിക്കൊണ്ടുവരാനാകുമെന്നും പാകിസ്താൻ പ്രതീക്ഷിച്ചു. രഹസ്യചർച്ചയ്ക്കെടുത്തതോടെ പാകിസ്താന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.
■ രക്ഷാസമിതി അംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, യു.എസ്. എന്നീ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ചൈന മാത്രമാണ് പാകിസ്താനെ അനുകൂലിച്ചത്.
■ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, യു.എസ്. എന്നിവർ പ്രശ്നം ഇന്ത്യയും പാകിസ്താനും ചർച്ചചെയ്തു പരിഹരിക്കണമെന്ന നിലപാടാണ് നേരത്തേ സ്വീകരിച്ചിട്ടുള്ളത്
■ കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും ഏകപക്ഷീയമായ നടപടികളെടുക്കുന്നതിൽനിന്ന് പിന്മാറണമെന്നാണ് രക്ഷാസമിതിയിലുയർന്ന പൊതുഅഭിപ്രായമെന്ന് യു.എന്നിലെ ചൈനീസ് പ്രതിനിധി ഴാങ് ജുൻ പറഞ്ഞു.
■ കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യോഗത്തില്‍ റഷ്യയും ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ബ്രിട്ടനും ഫ്രാന്‍സും സ്വീകരിച്ചിരിക്കുന്നത്
■ അതേസമയം കൗണ്‍സില്‍ യോഗത്തിന് മുന്‍പ് പാകിസ്ഥാന്‍ അമേരിക്കയുടെ പിന്തുണ തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്രംപിനെ ഇമ്രാന്‍ ഖാന്‍ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
■ഇന്ത്യൻ അംബാസിഡർ സെയ്ദ് അക്ബറുദ്ദീൻ പത്ര സമ്മേളന ചര്‍ച്ച
★ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകന്റെ ശ്രദ്ധേയമായ ചോദ്യം ഉയർന്ന് വന്നത്.
★ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അക്ബറുദ്ദീൻ പറഞ്ഞു.
★ എപ്പോഴാണ് ഇന്ത്യ പാക്കിസ്ഥാനുമായി സംസാരിക്കാൻ പോകുന്നതെന്നായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം.
" നിങ്ങളുടെ അടുത്ത് വന്ന് നിങ്ങൾക്ക് കൈ തരുന്നടുത്ത് നിന്ന് തുടങ്ങാം.”
ഇതും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന മൂന്ന് പാക് മാധ്യമപ്രവർത്തകർക്കും ഷെയ്ക്ക് ഹാൻഡ് നൽകി.
തിരികെ വന്ന സെയ്ദ് അക്ബറുദീൻ തുടർന്നു
തിരികെ വന്ന സെയ്ദ് അക്ബറുദീൻ തുടർന്നു
“സിംല കരാറിൽ ഉറച്ച് നിൽക്കുമെന്ന് പറഞ്ഞുകൊണ്ട് തന്നെ ഞങ്ങൾ സൗഹൃദത്തിന്റെ കരങ്ങൾ നീട്ടിയതാണ്. ഇനി പാക്കിസ്ഥാന്റെ പ്രതികരണത്തിനായി കാത്തിരിക്കുാം.”
★എന്തുകൊണ്ടാണ് അയൽക്കാർ തമ്മിൽ ബന്ധമില്ലാത്തതെന്നും ചർച്ചയ്ക്കുള്ള അഭ്യർത്ഥനകളോട് ഇന്ത്യ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ഒരു പാകിസ്ഥാൻ റിപ്പോർട്ടർ നേരത്തെ ചോദിച്ചിരുന്നു.
“ചർച്ച ആരംഭിക്കാൻ ഭീകരത അവസാനിപ്പിക്കുക,” അക്ബറുദ്ദീൻ മറുപടി നൽകി.
★ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി
" ചികിത്സയെക്കാൾ മുന്‍കരുതല്‍ നല്ലതാണ് "
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന്
അക്ബറുദ്ദീൻ പറഞ്ഞു
അക്ബറുദ്ദീൻ പറഞ്ഞു
"കാരണം, ജമ്മു കശ്മീരിലെ നമ്മുടെ ജനതയെ അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നിട്ടുണ്ട്. നിയന്ത്രണങ്ങൾ കാരണം എല്ലായ്പ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ട്. ഞങ്ങൾ അത് അംഗീകരിക്കുന്നു. ഞങ്ങൾ ഒരു തുറന്ന സമൂഹമാണ്, പക്ഷേ അത് മാധ്യമ പ്രവർത്തകരോ നയതന്ത്രജ്ഞരോ അല്ല, അഡ്‌മിനിസ്‌ട്രേറ്റർമാർ തിരഞ്ഞെടുക്കേണ്ട ഒരു ബാലൻസ് ആണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്ഥലവും സമയവും അനുവദിക്കുക. അവർ സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഒരു മരണവും ഇല്ലെന്ന് നിങ്ങൾ കണ്ടു, "അദ്ദേഹം പറഞ്ഞു.
★ "ജമ്മു കശ്മീരിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും സമാനമായ സാഹചര്യങ്ങളിൽ ഇത്തരമൊരു പ്രശ്‌നം ഉണ്ടായാൽ വലിയ മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾക്ക് കുറച്ച് സമയം നൽകുക. ഞങ്ങൾ അതിനെ ജനാധിപത്യപരമായ രീതിയിൽ അഭിസംബോധന ചെയ്യുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജമ്മു കശ്മീരിലെ ആളുകൾ അഭിമുഖീകരിക്കുന്നു, അദ്ദേഹം പറഞ്ഞു.
★ ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ,
നമ്മുടെ ഭരണഘടന ഒരു തുറന്ന പുസ്തകമാണ്, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇവ ഞങ്ങളുടെ കോടതികൾ പരിഗണിക്കും ഞങ്ങളുടെ ജീവിതം എങ്ങനെ നയിക്കാമെന്ന് പറയാൻ ശ്രമിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുടെ ഉപദേശം ഞങ്ങൾക്ക് ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.
★ ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം രാവിലെ സാധാരണ നിലയിലേക്ക് നീങ്ങാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിച്ചതായി അക്ബറുദ്ദീൻ പറഞ്ഞു.
★ സെക്യൂരിറ്റി കൗൺസിൽ അതിന്റെ അടച്ച കൂടിയാലോചനകളിൽ ഈ ശ്രമങ്ങളെ അഭിനന്ദിച്ചു, അംഗീകരിച്ചു. എല്ലാ നിയന്ത്രണങ്ങളും ക്രമേണ നീക്കംചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനുള്ള സമയ പട്ടികയെക്കുറിച്ച് നിങ്ങൾക്കറിയാം, ”അദ്ദേഹം പറഞ്ഞു.
★ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് നമ്മുടെ ദേശീയ നിലപാട്. അവശേഷിക്കുന്നു. അതിന് ബാഹ്യമായ മാറ്റങ്ങളൊന്നുമില്ല.
★കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം സാവധാനം ഒഴിവാക്കും. കാശ്മീരിലെ സാഹചര്യങ്ങള്‍ ശാന്തവും സമാധാനപരവുമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം കാശ്മീരില്‍ വലിയ പ്രതിസന്ധി ഘട്ടമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായി പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ സയ്യിദ് അക്ബറുദ്ദീന്‍ സൂചിപ്പിച്ചു.
■ ചര്‍ച്ചകളില്‍ എല്ലാം തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് UNല്‍ എത്തിയ ഇന്ത്യൻ അംബാസിഡർ സെയ്ദ് അക്ബറുദ്ദീൻ.
മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചൂ
അദ്ദേഹത്തിന്‍റെ press meet കാണുന്നതിന്
മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചൂ
അദ്ദേഹത്തിന്‍റെ press meet കാണുന്നതിന്
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റു കള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,
തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://m.facebook.com/story. php?story_fbid= 479442135965633&id= 100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റു
തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://m.facebook.com/story.
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ് , source
★24 news report
https://youtu.be/8JD-iBUsaE0
https://youtu.be/8JD-iBUsaE0
★★★★★★★★★★★★★★★★
No comments:
Post a Comment