ജമ്മുകാശ്മീര്‍ + 370
സ്വതന്ത്ര്യ ഇന്ത്യയ്ക്കൊപ്പം ചേര്‍ന്നതിന് ശേഷം ഏറ്റവും വിവാദം ഉണ്ടായ പ്രദേശമാണ് ജമ്മു കാശ്മീര്‍. ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങള്‍ ചേര്‍ന്നതാണ് ഈ സംസ്ഥാനം. ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകനാണ്. ഭരണഘടനയുടെ 370മത് അനുച്ഛേദ ഇന്ത്യയിൽ പ്രത്യേക പരിഗണനകളാണ് ഈ സംസ്ഥാനത്തിന് നല്‍കിയിരുന്നത്. ഇതാണ് ഇന്ന് രാഷ്ട്രപതി പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്.
■ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.
■ 1954 ൽ നിലവിൽ വന്ന അനുഛേദം രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് കേന്ദ്രം ഇല്ലാതാക്കിയത്. ഉത്തരവിലൂടെ ഇന്ത്യൻ ഭരണഘടനയുടെ എല്ലാ അധികാരങ്ങളും ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് രാഷ്ട്രപതി ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ ഈ നീക്കത്തിന് പാർലമെന്റിന്റെ അംഗീകാരം തേടേണ്ടതിന്റെ ആവശ്യകതയില്ല.
■ജമ്മുകശ്മീരിനെ വിഭജിക്കുക കൂടി കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതിനാൽ അതിന് പാർലമെന്റിന്റെ അംഗീകാരം തേടേണ്ടതുണ്ട്. ജമ്മുകശ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായും ലഡാക്കിനെ വേർതിരിച്ച് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമാക്കുകയുമാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. ഇത് നടപ്പിലാകണമെങ്കിൽ സംസ്ഥാന പുനർനിർണയ ബിൽ ഇരുസഭകളും പാസാക്കണം
■ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം ഇല്ലാതാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് വന്നത് ആർട്ടിക്കിൾ 370ന്റെ മൂന്നാമത്തെ ഉപവകുപ്പ് പ്രകാരമാണ്. എന്നാൽ ഇതേവകുപ്പിൽ ഒരു നിബന്ധന മുന്നോട്ടുവെക്കുന്നുണ്ട്. 370 റദ്ദാക്കുന്നതിന് സംസ്ഥാന നിസമസഭയുടെ അംഗീകാരം നേടണമെന്നാണ് അതിൽ നിഷ്കർഷിക്കുന്നത്. എന്നാൽ നിലവിൽ അവിടെ നിയമസഭ നിലവിലില്ലാത്തതിനാൽ ഗവർണർക്കാണ് അധികാരം.
■ ജമ്മു കാശ്മീര്‍ പൂര്‍വ്വ കാല ചരിത്രം
ടൈംലൈന്‍ ക്രമത്തില്‍ വായിക്കാന്‍.
ചരിത്രം
അഴിമുഖം
https://www.azhimukham.com/kashmir-issue-article-370-historical-facts-sangh-parivar-politics-rajasekharan-nair/
■ ആർട്ടിക്കിൾ 370 ഒരു താൽക്കാലിക വ്യവസ്ഥയായിരുന്നോ?
ഭരണഘടനയുടെ ഭാഗം XXI ന്റെ ആദ്യ ലേഖനമാണിത്. ഈ ഭാഗത്തിന്റെ തലക്കെട്ട് 'താൽക്കാലിക, പരിവർത്തന, പ്രത്യേക വ്യവസ്ഥകൾ' എന്നതാണ്.ആർട്ടിക്കിൾ 370 നെ താൽക്കാലികമായി വ്യാഖ്യാനിക്കാം, അർത്ഥത്തിൽ ജമ്മു കശ്മീർ നിയമസഭയ്ക്ക് ഇത് പരിഷ്കരിക്കാനോ ഇല്ലാതാക്കാനോ നിലനിർത്താനോ അവകാശമുണ്ട്; അത് നിലനിർത്താൻ തീരുമാനിച്ചു. മറ്റൊരു വ്യാഖ്യാനം, ഒരു ഹിതപരിശോധന വരെ പ്രവേശനം താൽക്കാലികമായിരുന്നു.ആർട്ടിക്കിൾ 370 നീക്കം ചെയ്യാനുള്ള നിർദേശമൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. കുമാരി വിജയലക്ഷ്മിയിലെ ദില്ലി ഹൈക്കോടതിയും (2017) ആർട്ടിക്കിൾ 370 താൽക്കാലികമാണെന്നും ഇത് തുടരുന്നത് വഞ്ചനയാണെന്നും പറഞ്ഞ ഹരജി തള്ളി. ഭരണഘടന.“താൽക്കാലികം” എന്ന പദം ഉപയോഗിച്ചുകൊണ്ട് തലക്കെട്ട് നൽകിയിട്ടും ആർട്ടിക്കിൾ 370 താൽക്കാലികമല്ലെന്ന് 2018 ഏപ്രിലിൽ സുപ്രീം കോടതി പറഞ്ഞു. സമ്പത്ത് പ്രകാശിൽ (1969) ആർട്ടിക്കിൾ 370 താൽക്കാലികമായി അംഗീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.ആർട്ടിക്കിൾ 370 ഒരിക്കലും പ്രവർത്തനക്ഷമമായിട്ടില്ലെന്ന് അഞ്ച് ജഡ്ജി ബെഞ്ച് പറഞ്ഞു. അതിനാൽ, ഇത് ഒരു ശാശ്വത വ്യവസ്ഥയാണ്
■ ഈ ആര്‍ട്ടിക്കിള്‍ എങ്ങനെ വന്നു
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കാശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കാശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കാശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി.
★ ജമ്മു കാശ്മീർ രൂപീകരിക്കപ്പെട്ടതിനുശേഷം നാഷ്ണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുള്ള ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവിൽനിന്നും ഭരണം ഏറ്റെടുത്തു. തുടർന്ന് 1949ൽ ന്യൂഡൽഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചു. അങ്ങനെയാണ് ഭരണഘടനയിൽ 370-ാം അനുച്ഛേദം ഉണ്ടായത്.
★ ആർട്ടിക്കിൾ 370 താത്കാലികമായിരിക്കരുതെന്നും സ്വയം ഭരണാവകാശം നൽകുന്നതായിരിക്കണമെന്നും ഷെയ്ഖ് അബ്ദുള്ള ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രം അദ്ദേഹത്തിന്റെ ആവശ്യത്തിന് വഴങ്ങിയില്ല.
★ ആര്‍ട്ടിക്കിള്‍ 370 ല്‍ ഉണ്ടായിരുന്ന പ്രധാന കാര്യങ്ങള്‍
1) കാശ്മീർ ഇന്ത്യയിലെ ഒരു കൻസ്റ്റിറ്റ്യുവന്‍റേ് സ്റ്റേറ്റ് ആണ് .അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകൾ കൊണ്ട് വരാനുള്ള അധികാരമില്ല.
2) ഇന്ത്യൻ യൂണിയനിൽ അംഗമാണ് കാശ്മീർ. യൂണിയൻ എന്നത് ഒരു കരാറിന്‍റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതിൽ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട്പോകാനാവില്ല.
3) പർലമെന്‍റിന് യൂണിയൻ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്‍റെ അനുവാദത്തോടെയെ നടപ്പിലാക്കാൻ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.
4) ഇന്ത്യൻ മൗലിക അവകാശങ്ങള്‍ കാശ്മീരിനു ബാധകമാണ്.ഇതിൽ സ്വത്തിനുള്ള അവകാശം കാശ്മീരിൽ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്‍ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിർവചിക്കാനുള്ള അധികാരം കാശ്മീർ സ്റ്റേറ്റിനാണ്.
5) ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, സിഎജിയുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .
6) ഒരു കാശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അർഹനാണ് .
7) കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യൻ പൗരത്വം.
8) കാശ്മീരിൽ പഞ്ചായത്തീരാജ് ഉണ്ട് .
9)ജമ്മുകാശ്മീരിന്റെ ഈ പ്രത്യേക പദവി കാരണം ആര്‍ട്ടിക്കിള്‍ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ല. അടിയന്തിര സാഹചര്യത്തിലോ, യുദ്ധകാലത്തോ പുറത്തുനിന്നും അക്രമം നേരിടുന്ന സാഹചര്യത്തിലോ മാത്രമേ ഈ നിയമം ജമ്മു കാശ്മീരില്‍ പ്രയോഗിക്കാന്‍ കഴിയൂ. ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെ രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ നിമിത്തം ജമ്മു കാശ്മീരില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിനാവില്ല
■ എന്താണ് 35എ വകുപ്പ്
★ ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്.
★ ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്.
★ മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.
■ ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്. ‘താല്‍ക്കാലികവും, മാറ്റം വരുത്താവുന്നതും, പ്രത്യേക നിബന്ധനയുള്ളതുമായതാണ് ഈ വകുപ്പ’.മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. മറ്റുസംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഭരണഘടനയുടെ മുഴുവന്‍ വ്യവസ്ഥകളും കാശ്മീരിന് ബാധകമാണ്
■ 1911ന് മുമ്പ് ജമ്മു കശ്മീരിൽ ജനിച്ചവരും സ്ഥിര തമാസമാക്കിയവരും പത്ത് വർഷ കാലയളവിനുള്ളിൽ ജമ്മു കശ്മീരിൽ ഭൂമി, വീട് എന്നിവ സ്വന്തമാക്കിയവരും ജമ്മു കശ്മീരിന്റെ ഭാഗമാണെന്ന് കണക്കാക്കി.
■നേരത്തെ ജമ്മു കശ്മീരിലന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് വിവാഹം കഴിക്കുന്ന സ്ത്രീകൾ കശ്മീരിന്റെ ഭാഗമല്ലാതായി മാറുമായിരുന്നു. എന്നാൽ 2002 ൽ ജമ്മു കശ്മീർ ഹൈക്കോടതി സ്ഥിര തമാസക്കാരല്ലാത്തവരുമായി സ്ത്രീകൾ വിവാഹിതരായാൽ അവർക്ക് തങ്ങളുടെ അവകാശം നഷ്ടമാകില്ലെന്ന് വിധിച്ചു. പക്ഷേ ഇവരുടെ കുട്ടികൾക്ക് പിന്തുടർച്ചാ അവകാശം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി
■ രാഷ്ട്രീയ സംഭവങ്ങള്‍
★പതിനായിരക്കണക്കിന് അധിക ഇന്ത്യൻ സൈനികരെ വിന്യസിച്ചു, ഒരു പ്രധാന ഹിന്ദു തീർത്ഥാടനം റദ്ദാക്കി, സ്കൂളുകളും കോളേജുകളും അടച്ചു, വിനോദ സഞ്ചാരികൾക്ക് പോകാൻ ഉത്തരവിട്ടു, ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു, പ്രാദേശിക രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചു.
(BBC report )
★ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലാക്കിയ കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വീടുകളില്‍ നിന്ന് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
★ ജമ്മു കശ്മീർ പ്രമേയം രാജ്യസഭ പാസാക്കി.പ്രതിപക്ഷത്തിന്റെ എതിർ പ്രമേയം ഉപരാഷ്ടട്രപതി തള്ളി. പ്രമേയം ചട്ടപ്രകാരമല്ലെന്ന് ഉപരാഷ്ട്രപതി.
★ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയുന്നതാണ് പ്രമേയം.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.
★ ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്തു. വിജ്ഞാപനത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. രാഷ്ട്രപതിയുടെ അധികാരം ഉപയോഗിച്ചാണ് ആർട്ടിക്കൾ 370 റദ്ദാക്കിയിരിക്കുന്നത്.
★ aug 5 രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിർണായക തീരുമാനം രാജ്യസഭയെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിലേക്ക് തിരിച്ചത്.
★എൻഡിഎ ഘടക കക്ഷിയായ ജെഡിയു ബില്ലിനെതിരെ രംഗത്തെത്തിയപ്പോൾ പ്രതിപക്ഷത്തെ വിവിധ പാർട്ടികളുടെ പിന്തുണയോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്. ബിഎസ്പി, എഐഎഡിഎംകെ, ആംആദ്മി പാർട്ടികൾ ബില്ലിലെ പിന്തുണച്ചു. 125 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ 61 പേർ എതിർത്തു വോട്ട് ചെയ്തു.
★നാല് ഘട്ടങ്ങളായാണ് പ്രമേയം പാസാക്കിയത്. ഇതിൽ ജമ്മു കശ്മീർ സാമ്പത്തിക സംവരണ ബില്ലാണ് ആദ്യം പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബിൽ പാസായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാകും. ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പ്രമേയത്തിമേലാണ് വോട്ടെടുപ്പ് നടന്നത്.
★ജമ്മുകാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത് താൽക്കാലികമായി മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി
★ബിഎസ്പി ബില്ലിനെ പിന്തുണയ്ക്കുന്നു. എന്തുകൊണ്ടെന്നാൽ പുതിയ നടപടി സംവരണത്തിന് അവസരം ഉണ്ടാക്കുന്നു എന്നതാണ് കാരണം.
★വ്യാപക പ്രതിഷേധമാണ് ലോക്സഭയിൽ ബില്ലിനെതിരെ ഉയർന്നിരുന്നു. പിഡിപി അംഗങ്ങൾ ബില്ല് കീറിയെറഞ്ഞ് പ്രതിഷേധിച്ചു.
★ കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനും ലോക്സഭാ സ്പീക്കറുടെ ശാസന. കശ്മീർ വിഭജന ബിൽ പരിഗണിക്കണമെന്ന പ്രമേയം സഭയിൽ കീറിയെറിഞ്ഞതിനാണ് സ്പീക്കർ ഓം ബിർള ഇരുവരെയും ശാസിച്ചത്. ചൊവ്വാഴ്ച രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ നടപടി.
കഴിഞ്ഞദിവസത്തെ സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് സ്പീക്കർ ഓം ബിർള ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സഭയിൽ മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു
★ബില്ലിനെതിരെ കോണ്‍ഗ്രസ്സിന്‍റെ നിലപാടില്‍ പ്രതിക്ഷേധിച്ച്
രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വർ കലിത MP സ്ഥാനം രാജി വെച്ചു പാർട്ടി വിട്ടു.
★ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുന്നതിനിടെ ബഹളം വെച്ച് പിഡിപി എംപിമാർ. നസീർ അഹമ്മദ് ലാവെ, എം.എം. ഫയാസ് എന്നിവരാണ് രാജ്യസഭയിൽ ബഹളം വെച്ചത് പ്രതിഷേധത്തിന്റെ ഭാഗമായി ഇവർ ഭരണഘടനയുടെ പ്രതികൾ സഭയിൽ കീറിയെറിഞ്ഞു. ഇതോടൊപ്പം ധരിച്ചിരുന്ന കുർത്ത വലിച്ചുകീറിയും എം.എം. ഫയാസ് പ്രതിഷേധിച്ചു. ഇതോടെ ഇരുവരെയും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു സഭയിൽ നിന്ന് പുറത്താക്കി.
★കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ശ്രീനഗറിലെത്തി. കശ്മീരിലെ സുരക്ഷാക്രമീകരണങ്ങളിലും പുതിയതായി പ്രഖ്യാപിച്ച രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ രൂപീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും അദ്ദേഹം വിവിധ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നാണ് വിവരം.
(മാത്യഭൂമി റിപ്പോട്ട് )
★മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കും ചർച്ചക്കും ശേഷമാണ് ബിൽ പാസ്സാക്കിയത്. ഇലക്ട്രോണിക് വോട്ടിങ്ങിന് ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് അംഗങ്ങൾക്ക് സ്ലീപ്പ് നൽകിയാണ് വോട്ടെടുപ്പ് നടന്നത്. തുടർന്ന് വോട്ടെണ്ണൽ നടന്നു.
★ജമ്മു കശ്മീരിലെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്ന ബില്ലും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കുന്ന പ്രമേയവും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ഇതോടെ കശ്മീരിന് പ്രത്യേക പദവി എടുത്തുകളയപ്പെട്ടു. ഇതിനെ കോൺഗ്രസ് അടക്കം ആരും ആ സമയത്ത് എതിർത്തില്ല എന്നതാണ് ശ്രദ്ധേയം.
★രാജ്യസഭയിൽ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പാസാക്കപ്പെടുന്ന രണ്ടാമത്തെ സുപ്രധാന ബില്ലാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള ബില്ല്. പ്രതിപക്ഷ അനൈക്യമാണ് ബിൽ പാസാക്കിയെടുക്കാൻ സർക്കാരിന് സഹായകമായത്. 47 പേരാണ് രാജ്യസഭയിൽ കോൺഗ്രസിനുള്ളത്. ഇതിൽ രണ്ട് പേർ രാജിവെച്ചിരിക്കുന്നു. ഇതിന് പുറമെ തൃണമൂൽ കോൺഗ്രസ്, ജെഡിയു എന്നിവർ ഇറങ്ങിപ്പോയി. കൂടാതെ സമാജ്വാദി പാർട്ടിയുടെ രണ്ട് അംഗങ്ങളും രാജിവെച്ചിരുന്നു. ഇതോടെ ഭൂരിപക്ഷത്തിനുള്ള തലയെണ്ണം കുറഞ്ഞു.
★ കോൺഗ്രസിന്റെ 45, ഇവർക്ക് പുറമെ സമാജ്വാദി പാർട്ടിയുടെ 10 പേരും ഇടത് പാർട്ടികളുടെ അഞ്ച് പേരും ആർ.ജെഡിയുമാണ് ബില്ലിനെ എതിർത്തത്. ഇവയെല്ലാം സമാഹരിച്ചാണ് 61 വോട്ടുകൾ ബില്ലിനെതിരെ ലഭിച്ചത്. ബില്ലിനെ അനുകൂലിച്ച് എഎപി, ബിജു ജനതാദൾ, തെലുങ്കുദേശം പാർട്ടി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ നിലപാടെടുത്തതോടെയാണ് 125 വോട്ടുകൾ ബില്ലിന് അനുകൂലമായി ലഭിച്ചത്. 11 മണിമുതൽ ബില്ലിന്മേൽ ചർച്ചകൾ നടന്നതിന് ശേഷമാണ് സഭ ബിൽ പാസാക്കിയത്.
■യോജിച്ച പാര്‍ട്ടികള്‍(125)
★Bjp
★Bsp
★Bjd
★TRS
★AAP
★ശിവസേന
★AIADMK
■എതിര്‍ത്ത പാര്‍ട്ടി (61)
★കോണ്‍ഗ്രസ്സ്
★DMK
★ASP
★CPIM
★CPI
★മുസ്ലീം ലീഗ്
★കേരളാ കോന്‍ഗ്രസ്സ് M
★PDP
■ JDU ബഹിഷ്കരിച്ചു
■ മാറ്റങ്ങള്‍
★നിയമസഭ 6 വര്‍ഷം കാലാവധിക്ക് പകരം 5 വര്‍ഷമാകുന്നു
★സംസ്ഥാനത്ത് പ്രാഭല്യത്തിലുണ്ടായിരുന്ന 'രണ്‍ബീര്‍ ശിക്ഷാ നിയമത്തിനു RPC പകരം
ഇന്ത്യന്‍ ശിക്ഷാ നിയമം IPC നിലവില്‍ വരും
★ ജമ്മുകാശ്മീര്‍ സംസ്ഥാനത്തു നിന്നു നിലവിലുള്ള 4 രാജ്യസഭാംഗങ്ങള്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്മീര്‍ അംഗങ്ങളായി മാറും
★ ലോകസഭയില്‍ ജമ്മുകാശ്മീര്‍ 4സീറ്റ്
ലഡാക്ക് 1സീറ്റ്
★പൗരത്വം
മുമ്പ് - ഇന്ത്യയുടെയും ജമ്മുകശ്മീരിന്റെയും ഇരട്ടപൗരത്വം
ശേഷം - ഇന്ത്യൻ പൗരത്വം മാത്രം
★സ്വത്തവകാശം
മുമ്പ് - ജമ്മുകശ്മീരിലെ സ്ഥിരതാമസക്കാർക്ക് മാത്രം സ്വത്തവകാശം. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ഭൂമിയോ കെട്ടിടമോ സ്വന്തമാക്കാനോ വിൽക്കാനോ അനുവാദമില്ല. തൊഴിലും സംസ്ഥാനത്തുള്ളവർക്ക് മാത്രം
ശേഷം - ഇന്ത്യൻ പൗരൻമാർക്കെല്ലാം ജമ്മുകശ്മീരിൽ സ്വത്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഇന്ത്യൻ പൗരന്മാർക്കെല്ലാം കശ്മീരിലും ജോലിചെയ്യാൻ അർഹത
★ഔദ്യോഗിക പതാക
മുമ്പ് - ഇന്ത്യയുടെയും ജമ്മുകശ്മീരിന്റെയും പതാകകൾ ഉപയോഗിച്ചിരുന്നു
ശേഷം - ജമ്മുകശ്മീരിനു മാത്രമായി പതാകയില്ല. ഇന്ത്യയുടെ ദേശീയപതാക ബാധകം
★മൗലികാവകാശം
മുമ്പ് - രാജ്യത്തെ മറ്റു പൗരൻമാർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ മൗലികാവകാശങ്ങളും ഇല്ല. കശ്മീർ ഭരണഘടനപ്രകാരമുള്ള മൗലികാവകാശങ്ങൾ മാത്രം
ശേഷം - ഇന്ത്യൻ പൗരൻമാർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള മുഴുവൻ മൗലികാവകാശങ്ങളും ലഭിക്കും.
★നിയമം
മുമ്പ് - പൗരത്വം, സ്വത്തവകാശം, മൗലികാവകാശം എന്നിവയിൽ പ്രത്യേക നിയമം
ശേഷം - ജമ്മുകശ്മീർ പൗരൻമാർ എന്ന നിലയിൽ പ്രത്യേക നിയമങ്ങൾ ഒന്നും ബാധകമല്ല
★കേന്ദ്രനിയമം
മുമ്പ് - സംസ്ഥാന നിയമങ്ങൾ മാത്രം ബാധകം. കേന്ദ്രത്തിനു സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരമില്ല
ശേഷം - കേന്ദ്രനിയമങ്ങൾ ബാധകം. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം
★ഭൂമിശാസ്ത്രപരമായ മാറ്റം
മുമ്പ് - സ്വതന്ത്ര സംസ്ഥാനം. ലഡാക്ക് ഇതിന്റെ ഭാഗം
ശേഷം - രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾ. ജമ്മുകശ്മീർ നിയമസഭയോടുകൂടിയ കേന്ദ്രഭരണ പ്രദേശം. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശം
★ദേശീയഗാനം
മുമ്പ് - പ്രത്യേക ദേശീയഗാനം
ശേഷം - ഇന്ത്യൻ ദേശീയഗാനം ബാധകം
★പാർലമെന്റിന്റെ നിയമപരമായ അവകാശം
മുമ്പ് - പ്രതിരോധം, വിദേശകാര്യം, വാർത്തവിനിമയം എന്നിവയൊഴിച്ച് മറ്റ് നിയമങ്ങൾ നടപ്പാക്കാൻ ജമ്മുകശ്മീർ സർക്കാരിന്റെ അനുമതിവേണം
ശേഷം - സംസ്ഥാനത്തിന്റെ പേര്, അതിർത്തി മാറ്റവും ഉൾപ്പെടെ പാർലമെന്റിന് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഏത് നിയമവും നടപ്പാക്കാം
★വിവരവകാശം പ്രാഭല്യത്തിലാവും
★ആര്‍ട്ടിക്കിള്‍ 360 സാമ്പത്തിക അടിയന്തരാവസ്ഥ ബാധകമാണ്
★right to education നിര്‍ബന്ധം
■ ഗുണങ്ങള്‍
★ കശ്മീരിലെ രക്തച്ചൊരിച്ചിലിന് അറുതി വരുത്താൻ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ മൂലകാരണം ആർട്ടിക്കിൾ 370 ആണ്. തീവ്രവാദ സംഘടനകൾക്ക് കശ്മീരിൽ വേരുറപ്പിക്കാൻ സഹായകമായ സാഹചര്യമുണ്ടാകുന്നത് അതുമൂലമാണ്. ആർട്ടിക്കിൾ 370 ഇല്ലായിരുന്നുവെങ്കിൽ കശ്മീർ താഴ്വരയിൽ 41,000ത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു
★ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ എത്തിക്കാം
★ വ്യവസായിക വളര്‍ച്ച കൂടുതല്‍ എത്തിക്കും
★ വിദ്യാഭ്യാസ പുരോഗതി ഉയരും
■പിന്തുണകള്‍
★ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്ന് മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനി. രാജ്യത്തിന്‍റെ ദേശീയ ഏകീകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഈ ധൈര്യപൂർവമുള്ള നടപടിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
ആർട്ടിക്കിൾ 370 എടുത്തുമാറ്റുകയെന്നത് ജനസംഘം രൂപീകരിക്കപ്പെട്ട കാലം മുതൽ ബി ജെ പിയുടെ ആശയത്തിലുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അഭിനന്ദിക്കുന്നു. ജമ്മു ആൻഡ് കശ്മീരിന്‍റെയും ലഡാക്കിന്‍റെയും വികസനത്തിനും സമാധാനത്തിനും വളർച്ചയ്ക്കും ഇത് നല്ലതാണെന്നും എൽ കെ അദ്വാനി പറഞ്ഞു.
★ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബിജെപി നേതാവ് രാം മാധവ്
എത്ര മഹത്തായ ദിവസം എന്നാണ് രാം മാധവ് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ യൂണിയനുമായി ജമ്മു കശ്മീരിനെ സമന്വയിപ്പിക്കുന്നതിനുള്ള ആയിരത്തോളം രക്തസാക്ഷികളുടെ ശ്രമങ്ങളാണ് ഇന്ന് വിജയം കണ്ടതെന്ന് റാം മാധവ് കുറിച്ചു.
★കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നു പാക്കിസ്ഥാൻ പ്രതികരിച്ചു. സംസ്ഥാനത്തിനും രാജ്യത്തിനും അത്യന്താപേക്ഷിതമായ ചുവടുവയ്പാണെന്നു ആർഎസ്എസ് അഭിപ്രായപ്പെട്ടു
★പല കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പാർട്ടി നിലപാടിനെതിരേ രംഗത്തെത്തിയിരുന്നു. ഹരിയാണയിലെ യുവനേതാവ് ദീപേന്ദർ ഹൂഡ, അദിതി സിങ് മുതിർന്ന നേതാക്കളായ ജനാർദൻ ദ്വിവേദി, മുൻ എം.പി. ജ്യോതി മിർദ തുടങ്ങിയവരാണ് കോൺഗ്രസ് നിലപാടിനെ വിമർശിച്ചും കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചും രംഗത്തെത്തിയത്.
★ചരിത്രപരമായ ഒരു തെറ്റ് ഇപ്പോൾ തിരുത്തിയെന്നായിരുന്നു സോണിയ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള ജനാർദൻ ദ്വിവേദിയുടെ പ്രതികരണം. തന്റെ രാഷ്ട്രീയ ഗുരുവമായ റാം മനോഹർ ലോഹ്യ ഉൾപ്പെടെയുള്ളവർ ആർട്ടിക്കിൾ 370-ന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റായ്ബറേലി സദറിലെ കോൺഗ്രസ് എം.എൽ.എ. അദിതി സിങും കേന്ദ്രനടപടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള നടപടിയിൽ കേന്ദ്രത്തെ അഭിനന്ദിക്കണമെന്നും ഇതിനെ എതിർക്കുന്നതിൽ കാര്യമില്ലെന്നുമായിരുന്നു മുൻ എം.പി.യായ ജ്യോതി മിർദയുടെ പ്രതികരണം.
■ വിമര്‍ശനങ്ങള്‍
★ കാശ്‌മീര്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും കേരളത്തിന്റെ വികാരം അവര്‍ക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതിനും ആഗസ്‌റ്റ് ഏഴിന് നടക്കുന്ന പ്രകടനവും യോഗവും വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു
(source -ദേശാഭിമാനി)
★രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുപ്പെടുന്ന വിധത്തില്‍ ആര്‍ എസ് എസ് അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയതിന്റെ ഉദാഹരണമാണ് ജമ്മു കാശ്മീര്‍ വിഭജിക്കുവാനുള്ള തീരുമാനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മു കാശ്‌മീരിനെ വിഭജിക്കാന്‍ തീരുമാനിക്കുന്നതിലൂടെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തേയും ഭരണഘടനയേയുമാണെന്നും
എന്നും ഇന്ത്യയെ നെഞ്ചേറ്റിയവരാണ് ജമ്മു കാശ്‌മീര്‍ ജനത. ഭരണഘടനയുടെ 370 അനുഛേദം കാശ്‌മീര്‍ ജനതയ്‌ക്ക് പ്രത്യേക പദവി നല്‍കുന്നതാണ്. അത് ആ ജനതയോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. മോഡി സര്‍ക്കാര്‍ കാശ്‌മീര്‍ ജനതയോടുള്ള ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറിയിരിക്കുന്നു. നഗ്‌നമായ വഞ്ചനയല്ലാതെ മറ്റൊന്നുമല്ല ഇത്.
കോടിയേരി പറഞ്ഞു
(source -ദേശാഭിമാനി)
★ജമ്മു കശ്മീരിലെ സംഭവവികാസങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും വിഷയത്തിൽ കേന്ദ്ര ഗവൺമെന്റ് പാർലമെന്റിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സിപിഐ (എം) എംപിമാർ രാജ്യസഭയിൽ അടിയന്തിരപ്രമേയ നോട്ടീസ് നൽകി. എളമരം കരീം, കെ.കെ.രാഗേഷ്, കെ.സോമപ്രസാദ് എന്നിവരാണ് സഭാ ചട്ടം 267 പ്രകാരം രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് നോട്ടീസ് നൽകിയത്.
★ കശ്മീരിലെ സ്ഥിതിഗതികൾ വളരെ ഗൗരവതാരമാണ്. ഈ അടുത്ത ദിവസങ്ങളിലായി കേന്ദ്ര ഗവൺമെന്റ് കാശ്മീരിൽ നടത്തിയ ഇടപെടലുകൾ ജനങ്ങൾക്കിടയിൽ ആശങ്കയും സംശയവും ഭീതിയും ഉളവാക്കിയിട്ടുണ്ട്. മുപ്പത്തയ്യായിരത്തോളം അർദ്ധ സൈനികരെ താഴ്വരയിൽ വിന്യസിച്ചതും, അമർനാഥ് തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും സംസ്ഥാനം വിട്ടുപോകാൻ നിർദ്ദേശം നൽകിയതും കാശ്മീരിനുള്ള പ്രത്യേക ഭരണഘടനാ പദവിക്കെതിരായുള്ള ആർസ്സ്സ്സിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്ന് സംശയിക്കപ്പെടുന്നു. കശ്മീരിലെ പ്രധാന രാഷ്ട്രീയപാർട്ടി നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. പലരുമായും ഫോണിൽ പോലും ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യമാണ്. തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷം കൈമുതലാക്കി രാജ്യ താല്പര്യത്തിനെതിരായുള്ള ബിജെപിയുടെ എല്ലാ നീക്കങ്ങളെയും ശക്തമായി എതിർക്കുമെന്ന് എംപിമാർ പറഞ്ഞു.
(source -ദേശാഭിമാനി)
★പ്രധാന നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. നേതാക്കള്‍ തന്നെയാണ് തങ്ങള്‍ വീട്ടുതടങ്കലിലാണെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും മുന്‍ മുഖ്യമന്ത്രിയും ഒമര്‍ അബ്ദുള്ള എന്നിവരെല്ലാം വീട്ടുതടങ്കലിലാണെന്ന കാര്യം അറിയിച്ചതോടെ ജമ്മു കാശ്മീരില്‍ അനിശ്ചിതത്വം ആരംഭിച്ചു.
★ “സമാധാനത്തിനു വേണ്ടി പോരാടിയ ഞങ്ങളെപ്പോലെയുള്ള തെരഞ്ഞെടുക്കപെട്ട നേതാക്കള്‍ വീട്ടു തടങ്കലില്‍ ആണ് എന്നത് എന്തൊരു വിരോധാഭാസമാണ്. ജമ്മു-കശ്മീരിലെ ജനങ്ങളെ നിശബ്ദമാക്കുന്നത് ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. മതേതര-ജനാധിപത്യ ഇന്ത്യയെ തെരഞ്ഞെടുത്ത അതേ കശ്മീര്‍ തന്നെയാണ് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു അടിച്ചമര്‍ത്തല്‍ നേരിടുന്നത്. ഉണരൂ ഇന്ത്യ,” മെഹബൂബ മുഫ്തി ട്വിറ്ററിൽ പറഞ്ഞു.
★ ഒമർ അബ്ദുള്ളയുടെ ട്വീറ്റ് ഇങ്ങനെ: “ഇന്ന് രാത്രി മുതല്‍ ഞാന്‍ വീട്ടുതടങ്കലില്‍ ആക്കപ്പെട്ടിരിക്കുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ബാക്കിയുള്ള മുഖ്യധാരാ നേതാക്കള്‍ക്കും ഈ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇത് സത്യമാണോ എന്നറിയാന്‍ ഒരു വഴിയുമില്ല, പക്ഷേ സത്യമാണെങ്കില്‍, ഭാവി നമുക്കായി കാത്തു വയ്ക്കുന്നതെന്തോ, അതിന്റെ മറുകരയില്‍ ഞാന്‍ നിങ്ങളെ ഇനി കാണും. അല്ലാഹു രക്ഷിക്കട്ടെ.”
★ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ഒന്നാം മോദി സർക്കാർ നോട്ട് നിരോധിച്ചെങ്കിൽ ഇന്ന് ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമായ നടപടിയാണിതെന്ന് കമൽഹാസൻ പ്രതികരിച്ചു.
★ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിലും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയതിലും മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. അധികാരത്തിന്റെ ദുരുപയോഗമാണിത്. ദേശസുരക്ഷയ്ക്ക് ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും
കശ്മീരിനെ ഏകപക്ഷീയമായി വിഭജിക്കുകയും തിരഞ്ഞെടുത്ത ജനപ്രതിനിധികളെ ജയിലിലടച്ചും ഭരണഘടന ലംഘിച്ചുകൊണ്ടും ദേശീയ ഐക്യം സാധ്യമാകില്ല. ഇന്ത്യയെ സൃഷ്ടിച്ചത് ഇവിടുത്തെ ജനങ്ങളാണ്, അല്ലാതെ ഭൂപ്രദേശങ്ങളല്ല അധികാരദുർവിനിയോഗം ദേശസുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കും - രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു.
★കേന്ദ്രസർക്കാരിനെതിരെ ഗുലാം നബി ആസാദ്, പി. ചിദംബരം, തുടങ്ങിയ നേതാക്കൾ പ്രതിഷേധമുയർത്തി
★പ്രതിപക്ഷ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവ് പി ചിദംബരം ഈ തീരുമാനത്തെ “വിനാശകരമായ നടപടിയാണ്” എന്ന് വിശേഷിപ്പിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പാർലമെന്റിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
★ രമ്യ ഹരിദാസ് സര്‍ക്കാരിനെതിരെ പാട്ടു പാടി പ്രതിക്ഷേധിച്ചു
■ അമിത് ഷാ വാദങ്ങള്‍
★കാശ്മീരിലെ രക്തചൊരിച്ചിൽ അവസാനിപ്പിക്കാനാണ് ജമ്മു കാശ്മീരിന് നൽകി വന്നിരുന്ന പ്രത്യേകപദവി എടുത്തുകളഞ്ഞുകൊണ്ട് ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ വ്യക്തമാക്കി. രാജ്യസഭയിൽ കശ്മീർ ചർച്ചയ്ക്ക മറുപടിയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയ വന്നിരുന്ന ആർട്ടിക്കിൾ 370 ഭീകരവാദം വളരുന്നതിന് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
★മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല, എന്താണ് വോട്ട് ബാങ്ക് രാഷ്ട്രീയം, മുസ്ലീംങ്ങൾ മാത്രമാണോ കാശ്മീരിൽ ജീവിക്കുന്നത്. അവിടെ ഹിന്ദുക്കളുണ്ട്, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികളുണ്ട്. ആര്‍ട്ടിക്കിൾ 370 എല്ലാവർക്കും നല്ലതാണോ, അത് തെറ്റാണെങ്കിൽ എല്ലാവർക്കും തെറ്റാണ്.
★ കാശ്മീരിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ആര്‍ട്ടിക്കിൽ 370, 35 എ സംസ്ഥാനത്തിന് ദോഷമാണ്. ഈ രണ്ട് വകുപ്പുകളും സംസ്ഥാനത്തെ ജനാധിപത്യ വ്യവസ്ഥയെ തടയുന്നതാണ്. അത് വികസനത്തെ തടയുകയാണെന്നും അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.
★ ബില്‍ അവതരിപ്പിച്ച അമിത് ഷായും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രജ്ഞൻ ചൗധരിയും തമ്മിൽ വാഗ്വാദവും സഭയിലുണ്ടായി.
★ നിയമങ്ങള്‍ ലംഘിച്ചാണ് ബില്‍ കൊണ്ടുവന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. കാശ്മീരിൽ എന്താണ് നടക്കുന്നതെന്ന വ്യക്തമാക്കണമെന്നും അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ ഏത് നിയമം തെറ്റിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നതെന്നായരുന്നു അമിത് ഷായുടെ മറുചോദ്യം. കാശ്മീരിനായി നിയമം നിർമ്മിക്കാൻ പാര്‍ലമെന്റിന് അവകാശമുണ്ടെന്നും അമിത് ഷാ പ്രതികരിച്ചു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
★ഒരു രാഷ്ട്രീയ നീക്കമല്ല. രാജ്യത്തിനായി നിയമങ്ങൾ നിർമിക്കാനുള്ള എല്ലാ അധികാരവും പാർലമെന്റിനുണ്ട്.ഇന്ത്യൻ ഭരണഘടനയും ജമ്മുകശ്മീർ ഭരണഘടനയും അതിനുള്ള അനുമതി നൽകുന്നുണ്ട്, എന്നായിരുന്നു ലോക്സഭയിൽ കശ്മീർ വിഷയം ചർച്ചക്കെടുത്തിട്ടപ്പോൾ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ഷാ സംസാരിച്ചത്.
★ കശ്മീർ എന്നത് ഒഴിച്ചു കൂടാനാവാത്ത വിഷയമാണോ അതോ ഉഭയകക്ഷി വിഷയാണോ എന്ന് അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിനും അമിത് ഷാ വ്യക്തമായ മറുപടി പറഞ്ഞു.
നിങ്ങൾ പറയുന്നു ഇത് ആഭ്യന്തര കാര്യമാണെന്ന്. പക്ഷെ 1948 മുതൽ ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്ന വിഷയമാണത്. അതെങ്ങനെ ആഭ്യന്തര വിഷയമാകും. നമ്മൾ സിംല ഉടമ്പടിയും ലാഹോർ ഉടമ്പടിയും ഒപ്പുവെച്ചു. ഇതെല്ലാം ആഭ്യന്തര കാര്യമാണോ അതോ ഉഭയകക്ഷി വിഷയമാണോ, എന്നായിരുന്നു ചൗധരിയുടെ ചോദ്യം
★കശ്മീർ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഞാൻ വ്യക്തമായി പറയാനാഗ്രഹിക്കുകയാണ് പാക് അധീന കശ്മീരും അക്സായ് ചിന്നും ഉൾപ്പെടുന്നതാണ് ജമ്മുകശ്മീർ. അതിൽ ഒരു സംശയത്തിന്റെയും ആവശ്യമില്ല. മുഴുവൻ ജമ്മുകശ്മീരും ഐക്യ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അമിത് ഷാ പറഞ്ഞു.
★ കശ്മീർ അതിർത്തിയിൽ പാക് അധീന കശ്മീരും വരുന്നുണ്ട്. പാക് അധീന കശ്മീരിനായി മരിക്കാനും ഞങ്ങൾ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു
■നിയമ വിദഗ്ദ്ധരുടെ വ്യത്യസ്ത അഭിപ്രായം
★ ഒരു ഭരണഘടനാ വിദഗ്ധൻ സുഭാഷ് കശ്യപ് വാർത്താ ഏജൻസിയായ ANI യോട് പറഞ്ഞു, ഈ ഉത്തരവ് ഭരണഘടനാപരമായി ശരിയാണെന്നും അതിൽ നിയമപരവും ഭരണഘടനാപരവുമായ ഒരു തെറ്റും കണ്ടെത്താൻ കഴിയില്ലെന്നും.
★ മറ്റൊരു ഭരണഘടനാ വിദഗ്ധൻ എജി നൂറാണി ബിബിസി ഹിന്ദിയോട് പറഞ്ഞു, ഇത് നിയമവിരുദ്ധമായ തീരുമാനമാണ്, തട്ടിപ്പ് നടത്തുന്നതിന് സമാനമാണ് ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.
★ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് നിയമപരമായ വെല്ലുവിളി ഉയർത്താൻ കഴിയും, പക്ഷേ കശ്മീർ പല ഇന്ത്യക്കാരുടേയും വികാരാധീനമായ പ്രശ്നമാണ്, മാത്രമല്ല ഇന്ത്യാ വിരുദ്ധമെന്ന് മുദ്രകുത്തപ്പെടാതിരിക്കാൻ മിക്ക പാർട്ടികളും ഈ നീക്കത്തെ എതിർക്കാൻ ജാഗ്രത പാലിക്കും.
(bbc report )
■ പാക്കിസ്ഥാനില്‍ പ്രതികരണം
★കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നു പാക്കിസ്ഥാൻ പ്രതികരിച്ചു.
★ഇന്ത്യയുടെ നീക്കം നിയമ വിരുദ്ധമാണെന്ന് ഖാൻ പ്രതികരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
★ആണവശേഷി കൈവരിച്ച അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മോശമാകാൻ ഇത് ഇടയാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
★മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദുമായി സംസാരിച്ച ശേഷമാണ് ഇമ്രാൻ ഖാൻ പ്രതികരിച്ചതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.. പാക് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ നിക്കത്തെ അപലപിച്ചിരുന്നു. വിഷയം പാകിസ്താൻ സന്ദർശിക്കുന്ന അമേരിക്കൻ പ്രതിനിധി സംഘത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു
★നരേന്ദ്രമോദി സര്‍ക്കാറിെന്റ നടപടി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷനില്‍ ഉന്നയിക്കാനൊരുങ്ങി പാകിസ്താന്. പാകിസ്താന് ആഭ്യന്തരമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ ആണ് ഇക്കാര്യം അറിയിച്ചത്.സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ഒ.ഐ.സി യോഗത്തില്‍ കശ്മീരില്‍ ഇന്ത്യ കൈകൊണ്ട നടപടി ചര്‍ച്ചക്കെടുക്കുമെന്നും ഫൈസല്‍ ട്വിറ്ററില്‍ കുറിച്ചു.
■ മറ്റു രാജ്യങ്ങളുടെ പ്രതികരണം
★മലേഷ്യന്‍ പ്രധാനമന്ത്രി കശ്മീരിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് മഹാതിർ മുഹമ്മദ് പറഞ്ഞു
★ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. .
ജമ്മുകശ്മീരിൽ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് . ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മോർഗൻ ഒട്ടാഗസ് അറിയിച്ചു.
★വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
★അതേസമയം മേഖലയിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ട്വിജ്വാരക്ക് പറഞ്ഞു.ഇന്ത്യയുടെ തീരുമാനവുമായി ബന്ധപ്പെട്ട കര്യങ്ങളല്ല. പകരം നിയന്ത്രണരേഖയിലെ സൈനിക നടപടി വർധിപ്പിച്ചതിലെ ആശങ്കയാണ് യുഎൻ പങ്കുവെച്ചത്
★വിദേശരാജ്യ പ്രതിനിധികളോട് കാര്യങ്ങൾ ഇന്ത്യ വിശദീകരിച്ചു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടാണ് കേന്ദ്രസർക്കാർ കാര്യങ്ങൾ വിശദീകരിച്ചത്. രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളുടെ പ്രതിനിധികൾക്കുമുന്നിലും വിദേശകാര്യമന്ത്രാലയം കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്
★ജമ്മു കശ്മീരിൽ മികച്ച ഭരണവും സാമ്പത്തിക വികസനവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ഇന്ത്യ വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ വിശദീകരിച്ചത്. ഇതിനായി പാർലമെന്റിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ വിദേശകാര്യ മന്ത്രാലയം രക്ഷാസമിതി അംഗങ്ങളോട് വിശദീകരിച്ചുവെന്നാണ് വിവരം. ജമ്മു കശ്മീരിൽ സാമൂഹിക നീതി ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.
★ രക്ഷാസമിതി സ്ഥിരാംഗങ്ങൾക്ക് പുറമെ താത്കാലിക അംഗങ്ങളായ ബെൽജിയം, ഡൊമനിക്കൻ റിപ്പബ്ലിക്ക്, ജർമനി, ഇൻഡോനീഷ്യ, കുവൈത്ത്, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിലെത്തിയിരുന്നു.
★ ഇവർക്ക് പുറമെ ഇന്ത്യയുമായി നയതന്ത്ര ബന്ധം പുലർത്തുന്ന ബഹുരാഷ്ട്ര കൂട്ടായ്മകളായ ആസിയാനിലെ അംഗരാജ്യങ്ങൾക്ക് മുന്നിലും വിഷയത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലാറ്റിനമേരിക്ക, കരീബീയ എന്നീ മേഖലകളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രതിനിധികളോട് അടുത്ത ദിവസം ഇന്ത്യ നിലപാട് വിശദീകരിക്കും.
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,
തിരുത്തപ്പെടുന്നതാണ്,കൂടുതല്‍ വിവരങ്ങള്‍,റഫറന്‍സ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല വിവരണം കൂടുതല്‍ നീണ്ടു പോകുന്നു അതുകൊണ്ട് ഒഴിവാക്കുന്നു)
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ്
Yutube (tamil)
★ https://youtu.be/5YDbdQoVQGw
★https://youtu.be/iS9NqdIceNM
★wiki
★https://www.asianetnews.com/india-news/kashmir-s-special-status-article-370-ends-pvr3b4
★https://malayalam.samayam.com/latest-news/india-news/jammu-and-kashmir-special-status-all-you-need-to-know-about-article-370/articleshow/70514960.cms
★അദ്വാനി പിന്തുണ
https://malayalam.news18.com/news/india/lk-advani-says-he-is-happy-with-the-governments-decision-to-revoke-article-370-146675.html
★ https://www.deshabhimani.com/news/kerala/jammu-kashmir-problem-cpim/814877
★https://www.deshabhimani.com/news/kerala/jammu-kashmir-problem-cpim/814878
★https://www.deshabhimani.com/news/national/kashmir-cpim-rajyasabha/814860
★https://malayalam.oneindia.com/news/india/kashmir-divided-what-an-awesome-day-tweets-ram-madhav-231211.html
★https://malayalam.indianexpress.com/news/jammu-kashmir-curfew-144-leaders-arrested-internet-snapped-kashmir-live-updates-284172/
★ ജമ്മു ചരിത്രം
അഴിമുഖം)

★https://janamtv.com/80152404/

★https://malayalam.indianexpress.com/news/jammu-and-kashmir-to-be-a-union-territory-with-legislature-article-370-removed-284251/
★https://www.azhimukham.com/india-rajya-sabha-passed-the-resolution-to-scrap-article-370/
★https://www.twentyfournews.com/2019/08/05/what-is-article-35a-370.html
★https://www.twentyfournews.com/2019/08/06/extremely-regressive-autocratic-kamal-haasan-shreds-kashmir-move.html/amp
★https://www.manoramaonline.com/news/latest-news/2019/08/05/jammu-kashmir-uncertainty-updates.html
★ https://www.mathrubhumi.com/mobile/news/india/pok-included-when-i-talk-about-kashmir-will-die-for-pok-says-amit-shah-1.4019307
★https://www.mathrubhumi.com/mobile/news/india/kashmir-bill-loksabha-speaker-om-birla-scolds-hibi-eden-and-tn-prathapan-1.4019231?utm_source=vuukle&utm_medium=talk_of_town
★https://www.mathrubhumi.com/mobile/news/india/revoking-article-370-to-further-deteriorate-relations-between-n-capable-neighbours-imran-khan-1.4016983?utm_source=vuukle&utm_medium=talk_of_town
★https://www.mathrubhumi.com/mobile/news/india/pdp-members-were-asked-to-go-out-of-the-house-after-they-attempted-to-tear-the-constitution-1.4016801
★https://www.mathrubhumi.com/mobile/news/india/article-370-sdraped-by-modi-govt-but-no-need-to-pass-bill-in-parliament-1.4016711
★https://www.mathrubhumi.com/mobile/news/india/jammu-kashmir-bifurcation-bill-passed-in-rajyasabha-1.4016903
★https://www.bbc.com/news/world-asia-india-49234708
★http://indianexpress.com/article/explained/understanding-articles-370-35a-jammu-kashmir-indian-constitution-5610996/
★ആർട്ടിക്കിൾ 370: ജമ്മു കശ്മീരിലെ ഭരണഘടനാ ചരിത്രം
https://www.oxfordscholarship.com/view/10.1093/acprof:oso/9780198074083.001.0001/acprof-9780198074083
★https://www.thehindu.com/news/national/article-370-us-urges-all-stakeholders-to-maintain-peace-stability-along-loc/article28830159.ece
★https://m.dailyhunt.in/news/india/malayalam/madhyamam-epaper-madh/kash+meer+o+i+siyil+unnayikkumenn+pakis+than-newsid-129276208?s=a&ss=com.socialnmobile.dictapps.notepad.color.note
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് മറ്റു FB പോസ്റ്റുകള്‍
♡https://m.facebook.com/story.php?story_fbid=2391728647577740&id=100002218855436
♡https://m.facebook.com/groups/557794740992462?view=permalink&id=2203598266412093
♡https://m.facebook.com/groups/557794740992462?view=permalink&id=2202536376518282
♡https://m.facebook.com/story.php?story_fbid=10157933437767590&id=581257589
♡https://m.facebook.com/story.php?story_fbid=2295616263808415&id=100000801901801
♡https://m.facebook.com/photo.php?fbid=1480849435291010&id=100000979031502&set=gm.736745629837827

No comments:
Post a Comment