നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) ബിൽ
ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ 2019 ലോക്സഭ പാസാക്കിയ ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തിന് പുറത്ത് പ്രതിഷേധിച്ചു.
■ പുതിയ മാറ്റങ്ങള്‍ ,വ്യവസ്ഥകള്‍
★ NMC ബിൽ പ്രകാരം നിലവിലുള്ള Medical Council of India എന്ന റെഗുലേറ്ററിംഗ് ബോഡിയെ മാറ്റി, National Medical Commission എന്ന ബോഡി നിലവിൽ വരും
★ എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനം നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ
★ പിജി പ്രവേശനത്തിനുള്ള റാങ്ക് മെച്ചപ്പെടുത്താൻ നെക്സ്റ്റ് പരീക്ഷ ഒന്നിലധികം തവണ എഴുതാം
★സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും. നിലവിൽ ഇത്തരം സ്ഥാപനങ്ങളിലെ 85% സീറ്റിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാർ ആണ്.
★മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസ്ഥാന സർക്കാരുകളുടെ അധികാരം കേന്ദ്രം കവർന്നെടുക്കില്ല
എന്നാവര്‍ത്തിക്കുന്നു.
★എംബിബിഎസ്, പിജി സീറ്റുകളുടെ എണ്ണം ഉയർത്തും
★മെഡിക്കൽ കമ്മിഷൻ ഉപദേശക സമിതിയിൽ സംസ്ഥാനങ്ങൾക്കു പ്രാതിനിധ്യം ഉറപ്പാക്കും.
★മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യം വിലയിരുത്തുന്നതിനുള്ള വാർഷിക പരിശോധനകൾ ഒഴിവാക്കും.
★വിദേശത്തു നിന്ന് മെഡിക്കൽ ബിരുദമെടുക്കുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ നെക്സ്റ്റ് പരീക്ഷ പാസാകണം.
★ബില്ലിലെ വ്യവസ്ഥകളനുസരിച്ച് എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഈ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം.
★മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണം
★പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ, പുതിയ കോഴ്‌സുകൾ അനുവദിക്കൽ, സീറ്റുകളുടെ എണ്ണം വർധിപ്പിക്കൽ, തുടങ്ങിയവയും നാഷണൽ മെഡിക്കൽ കമ്മീഷൻ തീരുമാനിക്കും.
★ ഗ്രാമങ്ങളിലെ 2.5 ലക്ഷം കമ്മ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർമാരെ ശാക്തീകരിക്കാൻ എൻഎംസി ബിൽ വ്യവസ്ഥ ചെയ്യുന്നു
■ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ Medical Council of India (MCI) യും അഴിമതിയും
★1933ലെ Medical Council Act, പ്രകാരം 1934ലാണ് എം.സി.ഐ നിലവിൽ വന്നത്. 1956 ലെ Medical Council Act, പ്രകാരം ഇത് കൗൺസിൽ പുനസംഘടിപ്പിക്കപ്പെട്ടു
★ ഇന്ത്യയിലെ വൈദ്യവിദ്യാഭ്യാസത്തിനു ഏകീകൃത രൂപവും ഉന്നത നിലവാരവും ഉറപ്പാക്കാനുദ്ദേശിച്ച് കൊണ്ട് പാർലമന്റ് പാസ്സാക്കിയ നിയമപ്രകാരം നിലവിൽ വന്ന അധികൃത സംഘമാണ് (statutory body) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അഥവാ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ. എം.സി.ഐ എന്നത് ചുരുക്ക നാമം.
★പ്രവർത്തന മേഖല വൈദ്യ ബിരുദങ്ങൾക്കും , ബിരുദാന്തര പഠനങ്ങൾക്കും (കോഴ്സുകൾക്ക്) അംഗീകാരം നൽകുക
★ വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുക, അവ കാലികമായി പുതുക്കുക
★ ഡോക്ടർമാർക്ക് പ്രാക്ടീസിനുള്ള ലൈസൻസ് നൽകുക .
★പ്രാക്ടീസ് നിയമങ്ങൾ/മാർഗ്ഗ നിർദ്ദേശങ്ങൾ രൂപകല്പന ചേയ്തു പരിപാലിക്കുക.
★ മെഡിക്കല്‍ കൌണ്‍സിലിന് പകരം കുറെക്കൂടി സുതാര്യമായ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (NMC) രൂപവത്കരിക്കുന്നതിനെക്കുറിച്ചാണ് നീതി ആയോഗ് പൊതുജനാഭിപ്രായം തേടിയിരിക്കുന്നത്.
★ വര്‍ഷങ്ങളായി എം സി ഐ വിവാദങ്ങളിലാണ്. ആരോഗ്യ ക്ഷേമ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയുടെ 92-മത് റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും മൂല്യനിലവാരത്തിന്റെയും നിയന്ത്രണ സ്ഥാപനമെന്ന നിലയില്‍ മെഡിക്കല്‍ കൌണ്‍സില്‍ അമ്പേ പരാജയപ്പെട്ടു എന്നു കുറ്റപ്പെടുത്തിയിരുന്നു.
★ എം സി ഐയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മെയ് 2016-നു ഒരു വിധിയിലൂടെ സുപ്രീം കോടതി ഒരു ഇടക്കാല സമിതിയെ നിയോഗിച്ചു. എം സി ഐയുടെ അഴിമതിക്ക് ശേഷം ഒരു പുതിയ മാറ്റവുമായാണ് NMC വരുന്നതെന്ന് കരട് തയ്യാറാക്കിയ സമിതിക്ക് ബോധ്യമുണ്ട്.
★ അഴിമതി ആരോപണത്തെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടു
★സുപ്രിം കോടതി നിയമിച്ച ഓവര്‍ സൈറ്റ് കമ്മറ്റി(ഒസി) എംസിഐയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല എന്നു കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ നടപടിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
★എംസിഐ ചീഫ് കേതന്‍ ദേശായിയെ അഴിമതി കുറ്റത്തിന് സിബിഐ അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് നടപടി.
★ചട്ടം ലംഘിച്ച് പഞ്ചാബിലെ മെഡിക്കല്‍ കോളെജിന് അംഗീകാരം നല്‍കാന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയതിനാണ് ദേശായി അറസ്റ്റിലായത്
★ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം അഴിമതിയിൽ മുങ്ങിയെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും കോടതി പലപ്പോഴും നിസ്സഹായരാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
★മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പല പ്രവർത്തനങ്ങളിലും അപാകതയുണ്ട്. മെഡിക്കൽ കൗൺസിലിൽ ചില കളങ്കിതരുണ്ട്. അത് ആരാണെന്ന് അറിയാമെങ്കിലും പരസ്യമായി പറയുന്നില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കേരളത്തിലെ നാല‌് സ്വാശ്രയ മെഡിക്കൽ കോളേജിലായി 550 വിദ്യാർഥികളുടെ പ്രവേശനത്തിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഫയൽ ചെയ്ത ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി
അതിലായിരുന്നു പരാമര്‍ശം
■ബിൽ ഒരു നിയമമായി മാറുന്നതോടെ കമ്മ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർമാരെ (സിഎച്ച്പി) ആധുനിക വൈദ്യശാസ്ത്രം പരിശീലിപ്പിച്ച് സർക്കാരിന് ലൈസൻസ് നൽകാൻ കഴിയും, സിഎച്ച്പികൾക്ക് പരിമിതമായ അലോപ്പതി മരുന്നുകൾ നിർദ്ദേശിക്കാൻ സാധിക്കുമെന്നാണ് അതിനർഥം.
■ എംബിബിഎസ് ബിരുദമുള്ളവർക്ക് മാത്രമായിരുന്നു ഇതുവരെ അലോപ്പതി മരുന്നുകൾ നിർദ്ദേശിക്കാൻ സാധിച്ചിരുന്നത്.ബിൽ നടപ്പാക്കുന്നതിനെതിരെ ഡോക്ടർമാരുടെ ഏറ്റവും വലിയ അസോസിയേഷനായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), റസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷനുകൾ എന്നിവ പ്രതിഷേധദിനമായി ആചരിച്ചു.
■ അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങൾ ഇന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ ബഹിഷ്ക്കരിച്ചു
■കമ്മ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർമാരെ (സിഎച്ച്പി)
★ മിഡ് ലെവൽ പ്രാക്ടീഷണേഴ്സ് എന്ന ആശയം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്, ഈ ആശയം ലോകാരോഗ്യ സംഘടനയും ലാൻസെറ്റ് ജേണലും ഉയർത്തിക്കാട്ടിയിട്ടുണ്ട്
★ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത മേഖലകളിൽ വൈദ്യസഹായം എത്തിക്കാൻ ആധുനികവൈദ്യം പരിശീലിച്ച് ലൈസൻസ് നേടുന്ന കമ്മ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർമാർക്ക് കഴിയും.
★ ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം ഡോക്ടർ-ടു-പേഷ്യന്റ് അനുപാതം 1: 1,000 ആയി നിർദ്ദേശിക്കുന്നു. ഇന്ത്യയിൽ ഈ അനുപാതം 1: 1,596 ആണ്.
★ രാജ്യത്ത് അഞ്ച് ലക്ഷം ഡോക്ടർമാരുടെ കുറവാണ് നിലവിലുള്ളത്. ഡോക്ടർമാരുടെ ക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത് ഗ്രാമീണമേഖലകളിലാണ്.
★ യോഗ്യതയുള്ള ഡോക്ടർമാരിൽ ഭൂരിഭാഗവും നഗരങ്ങളിലെ ആശുപത്രികളിലാണ്.ആരോഗ്യരംഗത്ത് ഡോക്ടർമാരുടെ ക്ഷാമം ഏറ്റവുമധികം നേരിടുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഛത്തിസ്ഗഢും അസമും. ഇവിടങ്ങളിൽ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരെയാണ് ഗ്രാമീണ മേഖലകളിൽ നിയമിച്ചിട്ടുള്ളത്. ഇവർക്ക് വിദഗ്ധ പരിശീലനവും ലൈസൻസും നൽകി നിയമിച്ചാൽ ഈ സംസ്ഥാനങ്ങളിലെ ഡോക്ടർ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് അധികൃതർ കരുതുന്നത്.
★2001 ൽ മധ്യപ്രദേശിൽ നിന്ന് ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോൾ പുതിയ സംസ്ഥാനത്തിന് ഒരു മെഡിക്കൽ കോളേജും കുറച്ച് ഡോക്ടർമാരും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് അവരിൽ പലരും മധ്യപ്രദേശിലേക്ക് മാറുകയും ചെയ്തു. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിയാണ് സംസ്ഥാനം മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സ് ആരംഭിച്ചത്. റൂറൽ മെഡിക്കൽ അസിസ്റ്റന്റ്സ് (ആർഎംഎ) എന്ന് വിളിക്കുന്ന ബിരുദധാരികൾക്ക് ഗ്രാമീണ മേഖലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഒഴിഞ്ഞുകിടന്ന 1,400 തസ്തികകളിൽ നിയമിച്ചു.
★ ഛത്തീസ്ഗഡ് ഈ ഡിപ്ലോമ കോഴ്സ് അവതരിപ്പിച്ചപ്പോൾ, ബിരുദധാരികൾ പൊതുജനാരോഗ്യ മേഖലയിൽ തുടരാനും സേവനമനുഷ്ഠിക്കാനും മാത്രമേ കഴിയൂ എന്നും സ്വകാര്യ മേഖലയിലേക്ക് മാറരുതെന്നും ഇത് ഉറപ്പാക്കിയിരുന്നു. പൊതുജനാരോഗ്യ സംവിധാനം വളരുന്നതിന് ഇത് ആവശ്യമായിരുന്നുവെന്ന് ഛത്തീസ്ഗഡിലെ സംസ്ഥാന ആരോഗ്യ വിഭവ കേന്ദ്രത്തിലെ സീനിയർ പ്രോഗ്രാം കോർഡിനേറ്റർ സമീർ ഗാർഗ് പറയുന്നു.അതുപോലെ, ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന 80 ശതമാനം പേർക്കും സേവനം നൽകുന്നതിനായി 2005ൽ അസം സർക്കാർ മൂന്നര വർഷത്തെ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ് കോഴ്‌സ് ആരംഭിച്ചു. അതുവരെ ആരോഗ്യമേഖലയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമായിരുന്നു അസം.
★ 2008ൽ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചതോടെ ആരോഗ്യരംഗത്ത് ഗുണപരമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു.2013 ആയപ്പോഴേക്കും അസമിലെ ഔട്ട് പേഷ്യന്റ്-ഡിപ്പാർട്ട്‌മെന്റ് (ഒപിഡി) കേസുകളിൽ 79 ശതമാനവും കൈകാര്യം ചെയ്തത് ഗ്രാമീണ പരിശീലകരാണ്.
★ ഒരു ദിവസം ശരാശരി 30 രോഗികളെ അവർ നോക്കി ചികിത്സ നിർദേശിച്ചു. ഈ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ ഉണ്ടായിരുന്ന ഉപകേന്ദ്രങ്ങളിൽ, പ്രസവകേസുകൾ 2010 ൽ 10 ശതമാനമായിരുന്നത് 2013 ൽ 93 ശതമാനമായി ഉയർന്നു.പരിശീലനം ലഭിച്ച ഗ്രാമീണ പ്രാക്ടീഷണർമാർ പനി, വയറിളക്കം, വയറുവേദന, സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങൾ, മലേറിയ, ഡെങ്കി, ടൈഫോയ്ഡ്, സാധാരണ പ്രസവങ്ങൾ എന്നിവയ്ക്ക് ചികിത്സ നൽകി.“ഗ്രാമീണ പ്രാക്ടീഷണർമാർക്ക് എപ്പോൾ ചികിത്സിക്കണം, എപ്പോൾ ഒരു രോഗിയെ റഫർ ചെയ്യണം എന്ന് അറിയാൻ വേണ്ടത്ര പരിശീലനം നൽകിയിട്ടുണ്ട്,” ആസാമിലെ മുതിർന്ന കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർ സഞ്ജയ് ദാസ് വിശദീകരിക്കുന്നു. 24 മണിക്കൂറും സേവനം ലഭ്യമാക്കാൻ ഇവർ തയ്യാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
★ ഛത്തീസ്ഗഢിലെ ഗ്രാമീണ മെഡിക്കൽ പ്രാക്ടീഷണർമാർ നടത്തിയ രോഗനിർണയത്തിന്റെ ഗുണനിലവാരം വിലയിരുത്തിയ നാഷണൽ റൂറൽ ഹെൽത്ത് മിഷനും (എൻആർഎച്ച്എം) പബ്ലിക് ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയും (പിഎച്ച്‌എഫ്‌ഐ) 2010 ൽ നടത്തിയ ഒരു പഠനത്തിൽ അവരുടെ സേവനങ്ങളുടെ ഗുണനിലവാരം ഒരു എംബിബിഎസ് ഡോക്ടറുടെ നിലവാരത്തേക്കാൾ മികച്ചതാണെന്ന് കാണിക്കുന്നു.
★ഗ്രാമീണ ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ ഏറെ ഗുണപരമായ മാറ്റമാണ് മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിൽ ഉണ്ടാക്കിയത്. സ്ത്രീകളുടെ നിരക്ഷരതയും പോഷകാഹാരക്കുറവും കൂടുതലുള്ള ഇവിടെ ശിശുമരണനിരക്ക് ഏകദേശം 50 ശതമാനം കുറയ്ക്കാനായി. നവജാതശിശുക്കൾക്ക് ബാക്ടീരിയ അണുബാധയേൽക്കുന്ന സംഭവം 76 ശതമാനം കുറയ്ക്കാനുമായി.അഞ്ച് മുതൽ പത്താം ക്ലാസുവരെ വിദ്യാഭ്യാസമുള്ള പ്രാദേശിക ഗ്രാമീണ സ്ത്രീകൾക്ക് ഒരു ശിശുരോഗവിദഗ്ദ്ധന്റെ കീഴിൽ ആറുമാസം പരിശീലനം നൽകി. അതിനുശേഷം രോഗങ്ങൾ നേരത്തേ കണ്ടെത്താനും പ്രധാനമായും സെപ്റ്റിസീമിയ, മെനിഞ്ചൈറ്റിസ്, കടുത്ത ന്യൂമോണിയ എന്നിവ മൂലം കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ കുറയ്ക്കാനുമായി.പ്രാദേശിക പരിശീലനം ലഭിച്ച വനിതാ ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനം ഹിമാചൽപ്രദേശിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നു.
★പ്രാദേശികതലത്തിൽ ആരോഗ്യരംഗത്ത് വിദഗ്ദപരിശീലനം നൽകുന്നത് ആഗോളതലത്തിലും സാധാരണ പ്രതിഭാസമാണ്. ഇതുവഴി ഗ്രാമീണമേഖലകളിൽ വൈദ്യസഹായം ഉറപ്പാക്കാൻ പല രാജ്യങ്ങൾക്കും സാധിക്കുന്നു. 1960കളിൽ ചൈനയും ഇത്തരത്തിൽ ഗ്രാമീണ വൈദ്യൻമാർക്ക് വിദഗ്ദ പരിശീലനം നൽകിയതിലൂടെ ആരോഗ്യമേഖലയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കിമാറ്റാൻ സാധിച്ചു. അവിടെ ഓരോ ഗ്രാമത്തിലും 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാവുന്ന ഒരു ഡോക്ടറെ ഇപ്പോൾ ലഭ്യമാണ്
■ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധത്തിനിടെ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭ പാസാക്കി. രണ്ട് ഭേദഗതികളോടെയാണ് ബിൽ പാസാക്കിയത്. എംബിബിഎസ് വിദ്യാർഥികൾക്കും ഡോക്ടർമാർക്കും പ്രയോജനപ്പെടുന്നതാണ് ബില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി സർക്കാർ കൊണ്ടുവരുന്ന വൻ പരിഷ്കാരമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
■NMC bill പാര്‍ലിമെന്‍റില്‍
★ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ ആദ്യമായി ലോക്സഭയിൽ അവതരിപ്പിക്കപ്പെടുന്നത്. 2017 ഡിസംബറിലായിരുന്നു ഇത്. എന്നാൽ ഈ ലോക്സഭയുടെ കാലാവധിയിൽ ബിൽ പാസ്സാക്കിയെടുക്കാൻ സാധിച്ചില്ല. രണ്ടാം മോദി സർക്കാർ നിലവിൽ വന്നതിനു ശേഷം ഏറ്റവും മുൻഗണന കൊടുക്കുന്ന ബില്ലുകളിലൊന്നാണ് NMC ബിൽ.
★ ആരോഗ്യ കടുംബക്ഷേമ മന്ത്രാലയം പാൽലമെന്റിൽ അവതരിപ്പിച്ച ബില്ലാണിത്
★ ബിൽ ജൂലൈ 29ന് ലോക്സഭയിലും ബിൽ പാസായിരുന്നു.
★ രാജ്യത്തിന്‍റെ ആരോഗ്യ മേഖലയെ തകിടംമറിക്കുന്ന NMC ബില്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.
★ ലോക്സഭ നേരത്തെ പാസാക്കിയ ബിൽ ഭേദഗതികളോടെ രാജ്യസഭ പാസാക്കിയതിനാൽ ബിൽ വീണ്ടും ലോക്സഭയുടെ പരിഗണനയിൽ വരും.
★ നാഷണൽ മെഡിക്കൽ കമ്മീഷൻ നിലവിൽ വരും. ബിൽ പാസ്സായി മൂന്ന് വർഷത്തിനകം സംസ്ഥാന സർക്കാരുകൾ സ്റ്റേറ്റ് മെഡിക്കൽ കമ്മീഷനുകൾ സ്ഥാപിക്കണം. 25 അംഗങ്ങളാണ് നാഷണൽ മെഡിക്കൽ കമ്മീഷനിൽ ഉണ്ടാവുക. കമ്മീഷന്റെ ചെയർമാനെയും പാർട് ടൈം അംഗങ്ങളെ നോമിനേറ്റ് ചെയ്യുക ഒരു സെർച്ച് കമ്മിറ്റിയാണ്. ഈ സെർച്ച് കമ്മിറ്റിയിൽ കാബിനറ്റ് സെക്രട്ടറി അടക്കം ഏഴ് അംഗങ്ങളുണ്ടായിരിക്കും. ഇതിൽ അഞ്ചുപേർ ആരോഗ്യരംഗത്തെ വിദഗ്ധരായിരിക്കും. ഇവരെയെല്ലാം നിയമിക്കുക കേന്ദ്ര സർക്കാരാണ്.
★ ആയുഷ് വിഭാഗത്തിൽപ്പെടുന്ന ബിരുദധാരികൾക്ക് ബ്രിഡ്ജ് കോഴ്സ് പൂർത്തിയാക്കിയാൽ നിശ്ചിതതലം വരെ ആധുനികവൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നതിനെതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം,നിലവില്‍ പാസ്സാക്കിയ ബില്ലിൽ ഈ നിർദ്ദേശമില്ല.
★ മെഡിക്കൽ കമ്മീഷൻ ബില്ലിൽ പ്രതിപക്ഷം കൊണ്ടുവന്ന രണ്ട് ഭേദഗതികളാണ് അംഗീകരിക്കപ്പെട്ടത്
★ മെഡിക്കൽ കമ്മീഷനിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്ന ഭേദഗതി അടക്കമുള്ളവ അംഗീകരിക്കപ്പെട്ടു. പിജി പ്രവേശനത്തിന് എംബിബിഎസ് അവസാനവർഷ പരീക്ഷ മാനദണ്ഡമാക്കാൻ ബില്ലിൽ വ്യവസ്ഥചെയ്യുന്നു.
★ രാജ്യസഭയില്‍ 50നെതിരെ 101 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.
★ ബിൽ ചർച്ച ചെയ്യുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഈ നടപടി “നിയമവിരുദ്ധമാക്കുമെന്ന്” പറഞ്ഞു
■ വിമര്‍ശനങ്ങള്‍
★ജനാധിപത്യ വിരുദ്ധമായ ഘടനയാണ് മെഡിക്കൽ കമ്മീഷന്റേതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
★ എൻകെ പ്രേമചന്ദ്രന്റെ 35 ഭേദഗതികളും തള്ളിപ്പോയി. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പൂര്‍ണനിയന്ത്രണം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു.
★ ആയുഷ് കോഴ്സുകൾ (ആയുർവ്വേദം, യോഗ, പ്രകൃതിചികിത്സ, ഹോമിയോപ്പതി) ചെയ്തയാളുകൾക്ക് ഒരു ബ്രിഡ്ജ് കോഴ്സു വഴി അലോപ്പതി പരിശീലനത്തിന് അനുമതി നല്‍കുന്നതായിരുന്നു നിർദ്ദേശം. ഇതിനെതിരെ വൈദ്യശാസ്ത്രരംഗം ശക്തമായി രംഗത്തു വന്നു. നിലവില്‍ പാസ്സാക്കിയ ബില്ലിൽ ഈ നിർദ്ദേശമില്ല.
★എൻഎംസി ആക്ട് 2019ന്റെ 32ാം സെക്ഷൻ നൽകുന്ന സൗകര്യം യോഗ്യരല്ലാത്തവർ ജനങ്ങളെ ചികിത്സിക്കുന്നതിന് വഴിയൊരുക്കുമെന്ന് ആരോപിക്കപ്പെടുന്നു.
★ ബില്ലിലെ 32ാം വകപ്പ് പ്രകാരം മുഴുവൻ മോഡേൺ മെഡിസിൻ ഡോക്ടർമാരിലെ 30 ശതമാനം പേർക്ക് അടിസ്ഥാന പേർക്ക് അടിസ്ഥാന യോഗ്യതയായ എംബിബിഎസ് ഇല്ലാതെ തന്നെ രജിസ്ട്രേഷൻ കൊടുക്കാനും മോഡേൺ മെഡിസിന്‍ പ്രാക്ടീസ് നടത്തുന്നതിനും അനുമതി കൊടുക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടുള്ള പ്രതിഷേധമാണ് സമരം. എന്നാൽ എംബിബിഎസ് ഇല്ലാവത്തവർ എന്ന് പറയുന്നതിൽ ഇപ്പോഴും വ്യക്തതയില്ല. മിക് ലെവൽ പ്രാക്ടീഷണർ എന്ന് മാത്രമാണ് പറയുന്നതെന്നും
ഐഎംഎ കേരള ഘടകം സെക്രട്ടറി ഡോ സുഹൈൽ പറയുന്നു.
(അഴിമുഖം reported)
■ നെക്സ്റ്റ്’ പരീക്ഷ
★ നാഷണൽ മെഡിക്കൽ കമ്മീഷന്‍ ഒരു പൊതുപരീക്ഷ നടത്തിയായിരിക്കും എംബിബിഎസ് ബിരുദധാരികൾക്ക് പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കുക.
★നാഷണൽ എക്സിറ്റ് ടെസ്റ്റ് അഥവാ നെക്സ്റ്റ് എന്നാണിതിനു പേര്. വിദേശങ്ങളിൽ നിന്നും ബിരുദം സമ്പാദിച്ചു വരുന്നവർക്കുള്ള സ്ക്രീനിങ് ടെസ്റ്റ് എന്ന നിലയിലും ഇത് പ്രവർത്തിക്കും.
★ ഈ വ്യവസ്ഥ മെഡിക്കൽ വിദ്യാർത്ഥികളെയും രാജ്യത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസത്തെയും പരിഹസിക്കുന്നതിനു തുല്യമാണെന്ന് വൈദ്യരംഗം ആരോപിക്കുന്നു. എംബിബിഎസ് ബിരുദം തന്നെയാണ് അത് നേടിയയാളുടെ യോഗ്യത. അതിനെ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കുന്നതിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടുന്നു.
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
©മഹേഷ് ഭാവന
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,
തിരുത്തപ്പെടുന്നതാണ്)
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്‍സ് ,source
★ Yutube വിവരണം
https://youtu.be/pgugA5LotrM
★ The National Medical Commission Bill, 2017
Ministry:
Health and Family Welfare
http://www.prsindia.org/billtrack/national-medical-commission-bill-2017
★ Press Information Bureau
Government of India
Ministry of Health and Family Welfare
06-August-2019
on National Medical Commission (NMC) Bill 2019
http://pib.nic.in/newsite/PrintRelease.aspx?relid=192491
മലയാളത്തില്‍ വായിക്കാന്‍
https://bit.ly/2yPilHV
★ wiki
★https://www.indiatoday.in/amp/news-analysis/story/nmc-bill-overhaul-or-cosmetic-surgery-of-healthcare-system-an-explainer-1576075-2019-08-01
★ https://malayalam.news18.com/news/india/a-bitter-pill-to-swallow-for-some-why-nmc-bill-is-govts-best-chance-of-creating-a-cadre-of-rural-doctors-145265.html
★https://www.mathrubhumi.com/news/india/rajya-sabha-passes-national-medical-commission-bill-1.4006690
★https://www.madhyamam.com/india/nmc-bill-ima-strike-kerala-news/627968
★https://www.mathrubhumi.com/news/india/doctors-all-india-strike-against-national-medical-commission-bill-1.4002752
★https://www.azhimukham.com/explainer-why-doctors-unhappy-with-nmc-bill/amp/
★https://www.manoramaonline.com/news/india/2019/07/30/NMC-Bill-Passed-In-Loksabha.html
★https://www.asianetnews.com/india-news/doctors-in-delhi-aims-end-their-strike-against-nmc-bill-pvpmai
★https://janayugomonline.com/over-5000-doctors-medical-students-from-ima-protest-against-nmc-bill/
★https://zeenews.india.com/malayalam/india/ima-calls-strike-on-today-over-nmc-bill-30224
★https://www.expresskerala.com/doctors-and-medical-students-against-nmc-bill-in-nation-wide.html
★https://keralanewsnetwork.com/2019/08/nmc-bill-rjsbh-psd-knn-news-ntnl-vinc-knn-news-kl-dsk-ntnl-635-8119-klnl-knn-nmc-anst-dctr/
★https://bit.ly/2z25DWB
★https://www.azhimukham.com/medical-council-of-india-may-scrapped-new-bill-for-public-debate/
★https://www.deshabhimani.com/news/national/arun-misra-supreme-court/750698
★http://www.4pmnews.com/views/mattullava/2371.html
★https://www.thalsamayamonline.com/india/medical-council-of-india-dissolved-committee-to-run-medical-education-regulator-120061
★https://malayalam.oneindia.com/amphtml/news/2010/05/14/india-govt-decides-to-dissolve-scam-hit-mci.html
★https://m.economictimes.com/news/politics-and-nation/president-ram-nath-kovind-signs-nmc-bill-into-a-law-nmc-to-be-constituted-within-six-months/amp_articleshow/70591981.cms
★https://www.news18.com/amp/news/india/why-the-nmc-bill-model-accepted-globally-remains-a-bitter-pill-to-swallow-for-doctors-in-india-2256665.html
★https://www.thehindubusinessline.com/news/govt-plans-to-re-introduce-national-medical-commission-bill/article27762134.ece
★★★★★★★★★★★★★★★★★

No comments:
Post a Comment